Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കോൺഗ്രസുകാരുടെ പേരുപറഞ്ഞു ഞങ്ങളെ വിരട്ടാൻ ശ്രമിക്കരുത്; തെരുവിൽ പ്രസംഗിക്കുന്നത് അഭിമാനം; ഈ കസേരയിൽ എങ്ങനെ ഇരിക്കണമെന്നു പിണറായിയോടു ചോദിച്ചു പഠിച്ചോളാം; സിപിഎമ്മിനെതിരെ രോഷവും പരിഹാസവുമായി പന്ന്യൻ രവീന്ദ്രൻ

കോൺഗ്രസുകാരുടെ പേരുപറഞ്ഞു ഞങ്ങളെ വിരട്ടാൻ ശ്രമിക്കരുത്; തെരുവിൽ പ്രസംഗിക്കുന്നത് അഭിമാനം; ഈ കസേരയിൽ എങ്ങനെ ഇരിക്കണമെന്നു പിണറായിയോടു ചോദിച്ചു പഠിച്ചോളാം; സിപിഎമ്മിനെതിരെ രോഷവും പരിഹാസവുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: പിണറായി വിജയന് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ രംഗത്തെത്തി. കോൺഗ്രസിന്റെ പേരുപറഞ്ഞു സിപിഐയെ വിരട്ടാൻ നോക്കേണ്ടെന്നു പന്ന്യൻ പറഞ്ഞു. കെ എം മാണിക്കെതിരെ സിപിഐ നടത്തിയ സമരം വിജയമാണ്. യുപിഎ സർക്കാറിനെ പിന്താങ്ങിയവരിൽ സിപിഎമ്മും ഉണ്ടായിരുന്നു എന്ന കാര്യം പിണറായി മറക്കരുതെന്ന് പന്ന്യൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ചരിത്രം മറച്ചുവച്ചാണ് പിണറായി പ്രസ്താവന നടത്തിയതും സിപിഐയെ വിമർശിച്ചതും. കോൺഗ്രസുമായി അടുത്ത കാലത്തു ബന്ധമുണ്ടാക്കാൻ മെനക്കെട്ടതു സിപിഎമ്മാണ്. യുപിഎ സർക്കാരുമായി ബന്ധമുണ്ടാക്കാൻ മുൻകൈ എടുത്തതു സിപിഎമ്മാണ്. വിവാദത്തിൽ ആരാധ്യനായ പി കെ വാസുദേവൻ നായരുടെ പേരു വലിച്ചിഴച്ചതു ശരിയായില്ല. അച്യുതമേനോൻ സർക്കാരിനു ജനങ്ങൾ നൽകിയ പിന്തുണ എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

അഡ്ജസ്റ്റ്‌മെന്റ് സമരത്തെക്കുറിച്ചു പറഞ്ഞത് ആത്മവിമർശനപരമായാണ്. ഏതെങ്കിലും നേതാക്കൾ പ്രഖ്യാപിച്ചിട്ടില്ല സിപിഐ സമരം നടത്തുന്നത്.

തെരുവിൽ പ്രസംഗിക്കുന്നുവെന്ന പിണറായി വിജയന്റെ പരാമർശം അഭിമാനമായി കാണുന്നുവെന്നും പന്ന്യൻ പറഞ്ഞു. തന്റെ പേരെടുത്ത് പിണറായി സംസാരിച്ചതിൽ സന്തോഷമുണ്ടെന്നും പന്ന്യൻ പറഞ്ഞു. ഇരിക്കുന്ന കസേരയുടെ യോഗ്യത പിണറായിയുമായി സംസാരിച്ചോളാം. പേയ്‌മെന്റ് സീറ്റ് വിവാദം സിപിഎമ്മിലും ഉണ്ടായിരുന്നതാണ്. എന്നാൽ, സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചെന്ന ആരോപണം സിപിഐ(എം) അന്വേഷിച്ചില്ല. അതേസമയം, തെറ്റു കണ്ടെത്തിയാൽ അതു സമ്മതിക്കാനും തിരുത്താനും മടിയില്ലാത്ത പാർട്ടിയാണ് സിപിഐ.

കോൺഗ്രസ്-സിപിഐ ബന്ധം പഴങ്കഥയാണ്. കോൺഗ്രസ് ബന്ധത്തെക്കുറിച്ചു സിപിഎമ്മിനും ഏറെ പറയാനുണ്ടാകും. ജ്യോതിബസു ഇന്ദിര ഗാന്ധിയെ പിന്തുണച്ചതു മറക്കരുത്. യുപിഎ സർക്കാരിനെ നിലനിർത്തിയത് ലോക്‌സഭ സ്പീക്കറും സിപിഐ(എം) നേതാവുമായിരുന്ന സോമനാഥ് ചാറ്റർജിയാണ്. 1979ലെ പഞ്ചായത്തുതെരഞ്ഞെടുപ്പിൽ കോൺഗ്രസായിരുന്നു കൂട്ട്.

കെ എം മാണിയെ സഹായിക്കാൻ പോയത് ആരാണെന്നു ജനങ്ങൾക്ക് നന്നായിട്ടറിയാം. സോളാർ അന്വേഷണം എങ്ങനെ അവസാനിച്ചു എന്നകാര്യവും ജനങ്ങൾക്ക് അറിയാം. മാണിക്കെതിരെ സിപിഐ നിലപാട് എടുത്തതാണ് സിപിഐ(എം) കേസുകൊടുക്കാൻ കാരണം. ബാർ കോഴ ആരോപണത്തിൽ സിപിഎമ്മിനു മൂന്നു നിലപാടാണുള്ളത്. സിപിഐ(എം) നടത്തുന്നത് അഡ്ജസ്റ്റുമെന്റ് സമരം എന്ന് ജനങ്ങൾ പറയുന്നുവെന്നാണ് താൻ സൂചിപ്പിച്ചത്. സമരം നടത്താമെന്നും പന്ന്യൻ പറഞ്ഞു.

യുഡിഎഫ് സർക്കാർ കോഴ സർക്കാരായി മാറിയിരിക്കുന്നുവെന്നും പന്ന്യൻ പറഞ്ഞു. അഴിമതി ആരോപണങ്ങളെ മന്ത്രിമാർ അലങ്കാരമായാണ് കാണുന്നത്. അഴിമതി ആരോപണങ്ങളെ തൊപ്പിയിലെ പൊൻതൂവലായി കാണുന്ന മുഖ്യമന്ത്രിയാണ് കേരളത്തിലേതെന്നും പന്ന്യൻ രവീന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP