Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പന്ന്യൻ അവധിയിലെന്ന് ദേശീയ സെക്രട്ടറി; അവധിയിൽ അല്ലെന്നും ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാൻ കഴില്ലെന്നുമാണ് അറിയിച്ചതെന്ന് പന്ന്യനും: കലാപം മൂത്ത സിപിഐയിൽ എല്ലാറ്റിനും കൺഫ്യൂഷൻ..!

പന്ന്യൻ അവധിയിലെന്ന് ദേശീയ സെക്രട്ടറി; അവധിയിൽ അല്ലെന്നും ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാൻ കഴില്ലെന്നുമാണ് അറിയിച്ചതെന്ന് പന്ന്യനും: കലാപം മൂത്ത സിപിഐയിൽ എല്ലാറ്റിനും കൺഫ്യൂഷൻ..!

ന്യൂഡൽഹി: പന്ന്യൻ രവീന്ദ്രൻ അവധിയിലാണെന്നും അല്ലെന്നും ആശയക്കുഴപ്പം നടക്കുന്നതിനിടെ പുതിയ പ്രസ്താവനയുമായി സിപിഐ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി. സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നല്ല പന്ന്യൻ അവധിയെടുത്തതെന്നും കേന്ദ്ര കൗൺസിൽ-എക്‌സിക്യൂട്ടീവ് യോഗങ്ങളിൽ നിന്നാണ് അദ്ദേഹം അവധിയെടുത്തതെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

പന്ന്യൻ രവീന്ദ്രൻ അവധിയിലാണെന്ന് കേന്ദ്ര നേതൃത്വം നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്ന് സുധാകർ റെഡ്ഡി പറഞ്ഞിരുന്നു. പകരം ആരെ നിയമിക്കുമെന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുമെന്നും അടുത്ത സംസ്ഥാന സമ്മേളനം വരെ നേതൃത്വത്തിൽ മാറ്റമുണ്ടാകില്ലെന്നുമാണ് നേരത്തെ സുധാകർ റെഡ്ഡി പറഞ്ഞത്. അവധിയിലല്ലെന്ന് പന്ന്യൻ ആവർത്തിച്ചു വ്യക്തമാക്കിയതോടെയാണ് കമ്മിറ്റിയിൽ പങ്കെടുക്കുന്നതിൽ നിന്ന് മാത്രമാണ് പന്ന്യൻ അവധിയെടുത്തതെന്ന് സുധാകർ റെഡ്ഡി വ്യക്തമാക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണ് പന്ന്യൻ അവധിയെടുത്തതെന്നും സുധാകർ റെഡ്ഡി പറഞ്ഞു.

ദേശീയ എക്‌സിക്യൂട്ടീവിൽ പങ്കെടുക്കാൻ കഴിയില്ലെന്നാണ് നേതൃത്വത്തെ അറിയിച്ചിരുന്നതെന്നും പാർട്ടി ചുമതലകളിൽ നിന്ന് അവധി ചോദിച്ചിട്ടില്ലെന്നും പന്ന്യൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ആരോടും ഒന്നും പറയാതെ സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ അവധിയിൽ പ്രവേശിച്ചത്. സിപിഐയിലെ നിലവിലെ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പന്ന്യൻ അവധിയിൽ പ്രവേശിച്ചതിൽ പല വ്യാഖ്യാനങ്ങളുമുണ്ടായി. അതോടെ താൻ അവധിയിൽ പ്രവേശിച്ചതല്ലെന്നും ആരോഗ്യ കാരണങ്ങളാൽ വിശ്രമത്തിനെത്തിയതാണെന്നും പന്ന്യൻ പറഞ്ഞിരുന്നു.
പന്ന്യൻ രവീന്ദ്രൻ ആരോടും മിണ്ടാതെ അവധിക്ക് പോകുന്നു; ഞങ്ങൾ ആരും അറിഞ്ഞില്ലെന്ന് സർവ നേതാക്കളും: കോഴ വിവാദം സിപിഐയുടെ അടിവേര് അറുക്കുന്നു
അന്വേഷണ കമ്മീഷനെതിരായ ആരോപണം തെറ്റെന്ന് പി തിലോത്തമൻ; വെഞ്ഞാറമൂട് ശശിയുടെ മാനസിക നില തെറ്റിയെന്നും കമ്മീഷൻ അംഗം; സംസ്ഥാനഘടകത്തിൽ അച്ചടക്കം തകർന്നെന്ന് ഡി രാജ
പന്ന്യനെ വെട്ടി സെക്രട്ടറിയാകാൻ കച്ചകെട്ടി കാനവും ഇസ്മായിലും; ബെന്നറ്റിനെ ചൊല്ലിയുണ്ടായ കലാപം പന്ന്യൻവിരുദ്ധർക്ക് വീണുകിട്ടിയ തുരുപ്പുചീട്ട്; സിപിഐയിൽ വൻ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു
തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു; വിമർശനത്തിന്റെ പശ്ചാത്തലത്തിൽ സെക്രട്ടറി സ്ഥാനം ഒഴിയാമെന്നും പന്ന്യൻ
സീറ്റിന് കോഴ: പന്ന്യനും ദിവാകരനുമെതിരെ നടപടിക്ക് ശുപാർശ; ജില്ലാ സെക്രട്ടറി വെഞ്ഞാറമ്മൂട് ശശിയെ നീക്കി; രാമചന്ദ്രൻ നായരെ ജില്ലാ ഘടകത്തിലേക്ക് തരംതാഴ്‌ത്തി സിപിഐ വെട്ടിനിരത്തൽ
പണംവാങ്ങി സീറ്റു കൊടുത്തതിന്റെ നാണക്കേട് തീരുംമുമ്പ് മെത്രാൻ പറഞ്ഞിട്ടാണ് കൊടുത്തതെന്ന് മൊഴി; സിപിഐ നാണക്കേടിന്റെ പടുകുഴിയിൽ; പന്ന്യന്റെ സ്ഥാനം തെറിച്ചേക്കും
സിപിഐയിൽ കോഴവിവാദം പുകയുന്നു; പാർട്ടി അന്വേഷണ കമ്മീഷനെതിരെ ബെനറ്റ് എബ്രഹാം രംഗത്ത്; ഒരു കോടി നൽകിയത് ആരെന്ന് വ്യക്തമാക്കണമെന്നും ബെനറ്റ്
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെന്നറ്റ് എബ്രഹാമിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള പ്രശ്‌നങ്ങളിൽ പാർട്ടിയിൽ നടപടികൾ തുടരുന്നതിനിടെയാണ് പന്ന്യൻ അവധിയിൽ പ്രവേശിച്ചതായ വാർത്തകൾ വന്നത്. നിലവിലെ പ്രശ്‌നങ്ങളിൽ അദ്ദേഹം അതൃപ്തനായിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

ബെന്നറ്റ് പ്രശ്‌നത്തിൽ മുൻ ജില്ലാ സെക്രട്ടറിയായിരുന്ന വെഞ്ഞാറമ്മൂട് ശശി പന്ന്യനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ബെന്നറ്റിന്റെ സ്ഥാനാർത്ഥിത്വത്തിന് പണം വാങ്ങിയെന്നും എന്നാലത് മുതിർന്ന നേതാക്കളുടെ കൂടെ അറിവോടെയാണെന്നുമാണ് വെഞ്ഞാറമ്മൂട് ശശി പറഞ്ഞത്. തുടർന്ന് സിപിഐയിലെ പ്രശ്‌നങ്ങൾ പരസ്യമായ വിഴുപ്പലക്കലിലേക്ക് എത്തുകയായിരുന്നു. ആരോപണങ്ങളിൽ അതൃപ്തനായ പന്ന്യൻ സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം നടന്ന സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ അറിയിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP