Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ലോക്‌സഭയിൽ ശരണം വിളിയുടെ ശബ്ദം മുഴങ്ങി കേൾക്കണം! വരുന്ന വരെ കടക്കുപുറത്ത് എന്നു പറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്; ആചാരസംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അതിക്രമങ്ങൾ കാട്ടിയവർ വിജയിച്ചുവരാൻ പാടില്ല; ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം; പത്തനംതിട്ടയിൽ രാജകുടുംബത്തിന്റെ മനസ്സ് സുരേന്ദ്രനൊപ്പമോ?

ലോക്‌സഭയിൽ ശരണം വിളിയുടെ ശബ്ദം മുഴങ്ങി കേൾക്കണം! വരുന്ന വരെ കടക്കുപുറത്ത് എന്നു പറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്; ആചാരസംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അതിക്രമങ്ങൾ കാട്ടിയവർ വിജയിച്ചുവരാൻ പാടില്ല; ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ വിജയിപ്പിക്കണമെന്ന് പന്തളം കൊട്ടാരം; പത്തനംതിട്ടയിൽ രാജകുടുംബത്തിന്റെ മനസ്സ് സുരേന്ദ്രനൊപ്പമോ?

മറുനാടൻ മലയാളി ബ്യൂറോ

പന്തളം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പന്തളം രാജകൊട്ടാരത്തിന്റെ പിന്തുണ ആർക്ക്? പത്തനംതിട്ടയിലെ ഇടത് സ്ഥാനാർത്ഥി വീണാ ജോർജ് കൊട്ടാരത്തിൽ എത്തി വോട്ട് പിടിച്ചിട്ടും രാജകുടുംബത്തിന്റെ മനസ്സിന് ഇളക്കം തട്ടുന്നില്ല. പത്തനംതിട്ടയിൽ കെ സുരേന്ദ്രനാണ് പിന്തുണയെന്ന് പരോക്ഷമായി പ്രഖ്യാപിക്കുന്ന പ്രസ്താവനയാണ് രാജകുടുംബം പുറപ്പെടുവിക്കുന്നത്. പന്തളം കൊട്ടാരത്തിലെ രാജപ്രമുഖൻ ശശികുമാര വർമ്മയല്ല പ്രസ്താവന ഇറക്കിയിരിക്കുന്നത്. നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മയുടേതാണ് പുതിയ പ്രസ്താവന.

വരുന്ന തിരഞ്ഞെടുപ്പിൽ ശബരിമല മണ്ഡലകാലം ഓർമയുണ്ടാവണമെന്ന് വോട്ടർമാരോട് പന്തളം കൊട്ടാരം അഭ്യർത്ഥിക്കുന്നു. ആചാരസംരക്ഷണത്തിനായി പ്രവർത്തിച്ചവരെ തല്ലിയും ജയിലിലടച്ചും കള്ളക്കേസുകളിൽ കുടുക്കിയും അതിക്രമങ്ങൾ കാട്ടിയവർ വിജയിച്ചുവരാൻ പാടില്ല എന്ന വ്യക്തമായ അഭിപ്രായമാണ് കൊട്ടാരത്തിനുള്ളതെന്ന് നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഈ വിഷയത്തിൽ ജയിലിലായ വ്യക്തിയാണ് കെ സുരേന്ദ്രൻ. അതുകൊണ്ട് തന്നെ പ്രസ്താവനയിൽ സുരേന്ദ്രനുള്ള പിന്തുണയാണ് പരോക്ഷമായി നിറയുന്നത്.

ആചാര സംരക്ഷണത്തിനായി പ്രവർത്തിച്ചവരെ വിജയിപ്പിക്കണം. ഭക്തന്മാരെയും പന്തളം കൊട്ടാരത്തേയും തന്ത്രിമാരെയും സഭ്യേതര ഭാഷയിലൂടെ അവഹേളിച്ച നേതാക്കന്മാരുടെയും ഭക്തലക്ഷങ്ങളെ ദുരിതത്തിലാക്കിയ സംസ്ഥാന സർക്കാരിന്റെയും പ്രവൃത്തികൾ കൊട്ടാരത്തിന്റെയും ഭക്തന്മാരുടെയും മനസ്സിൽ ഏൽപ്പിച്ച ആഘാതം കുറച്ചൊന്നുമല്ലെന്നും പന്തളം രാജകൊട്ടാരം ഓർമിപ്പിക്കുന്നു. ആർ എസ് എസുമായി അടുത്ത് നിൽക്കുന്ന വ്യക്തിയാണ് പി എൻ നാരായണ വർമ്മ. പന്തളം കൊട്ടാരവും എൻ എസ് എസും ചേർന്നാണ് ശബരിമല വിഷയത്തിൽ നിലപാട് എടുത്തിരുന്നത്. അതുകൊണ്ട് തന്നെ പന്തളം കൊട്ടാരത്തിന്റെ ഓരോ രാഷ്ട്രീയ പ്രസ്താവനയും വിമർശനവും എൻ എസ് എസിന്റേത് കൂടിയായി വിലയിരുത്തപ്പെട്ടു. പന്തളം കൊട്ടാരത്തിന്റെ പിന്തുണ തങ്ങൾക്കാണെന്ന് ഇടതു പക്ഷവും അവകാശപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്താവന ശ്രദ്ധേയമാകുന്നത്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ പന്തളം കൊട്ടാരം വലിയ തമ്പുരാട്ടിയെയും കൊട്ടാരം അംഗങ്ങളേയും സന്ദർശിക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നത് സാധാരണമാണ്. കൊട്ടാരത്തിൽ വരുന്നവരെ കടക്കുപുറത്ത് എന്നുപറഞ്ഞ് ഇറക്കിവിടുന്ന സംസ്‌കാരമല്ല കൊട്ടാരത്തിന്റേത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് പ്രമുഖ കക്ഷികളുടേയും സ്ഥാനാർത്ഥികൾ അനുഗ്രഹം തേടിയും വോട്ടഭ്യർത്ഥിച്ചും വലിയ തമ്പുരാട്ടിയെയും കുടുംബാംഗങ്ങളേയും സന്ദർശിക്കുകയുണ്ടായി. അവരെ കൊട്ടാരത്തിൽ കയറ്റിയതിനെ അപലപിച്ച് സമൂഹമാധ്യമങ്ങളിൽ ചിലർ നടത്തിയ പ്രതികരണങ്ങൾ ദൗർഭാഗ്യകരമായിപ്പോയെന്നും കൊട്ടാരം നിർവാഹകസമിതി പറയുന്നു.

വീണാ ജോർജ് വിഷയത്തിലെ നിലപാട് വിശദീകരണമാണ് ഇതെന്നാണ് വിലയിരുത്തൽ. വീണാ ജോർജിനെ സ്വീകരിച്ചതിനെ ന്യായീകരിക്കുന്നതിനൊപ്പം ഇടത് പക്ഷത്തിന് വോട്ടില്ലെന്ന് പറയുകയാണ് പന്തളം കൊട്ടാരം. സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമല ദർശനം നടത്തിയ ആദ്യ യുവതികൾ ആരാണെന്ന പിഎസ്‌സി പരീക്ഷയിലെ ചോദ്യത്തിനെതിരെ പ്രതിഷേധമുയരുന്നു. ആരോഗ്യ വകുപ്പിന് കീഴിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് മാർച്ച് മൂന്നിന് നടന്ന പിഎസ്‌സി പരീക്ഷയിലാണ് ശബരിമലയെക്കുറിച്ചുള്ള ചോദ്യം. ഉത്തരമായി സൂചിപ്പിച്ചിരിക്കുന്നത് ബിന്ദുവും കനക ദുർഗയെയുമാണ്. ചോദ്യം വിശ്വാസികളെ വ്രണപ്പെടുത്തുന്നതാണെന്ന് ചോദ്യമെന്ന് പന്തളം കൊട്ടാരം പ്രതിനിധികൾ അടിയന്തര യോഗം ചേർന്ന് വിമർശിക്കുകയും ചെയ്തിരുന്നു.

ശബരിമല സ്ത്രീ പ്രവേശനം മറന്ന് തുടങ്ങിയ ഭക്തരെ അത് വീണ്ടും ഓർമിപ്പിച്ച് വികാരം വ്രണപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും യോഗം വിമർശിച്ചിരുന്നു. ഇതിന് ശേഷമാണ് പുതിയ പ്രസ്താവന എത്തുന്നത്. വ്യക്തമായ രാഷ്ട്രീയം ഇതിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. ബിജെപിയുടെ പ്രകടന പത്രികയിൽ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന കാര്യം പരാമർശിച്ചത് സ്വാഗതാർഹമെന്ന് പന്തളം കൊട്ടാരം പ്രതികരിച്ചു കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP