Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിയമസഭയിലും ലോക്‌സഭയിലും സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയെന്ന് പാർട്ടി ഭരണഘടന; 96ൽ 64 പേരുടെ പിന്തുണയുമായി ജോസ് കെ മാണി ബഹുദൂരം മുന്നിൽ; നിഷയെ മാറ്റിയിട്ടും ചൊറിഞ്ഞാൽ ഒറ്റപ്പെടുമെന്നും 28 പേരുടെ പിന്തുണയുമായി ഒന്നും ചെയ്യാനാകില്ലെന്നും തിരിച്ചറിഞ്ഞ് പിജെ ജോസഫ്; ജോസ് ടോം പുലിക്കുന്നേൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ അവസാന ചിരി ജോസ് കെ മാണി വിഭാഗത്ത്; ജോസഫിന്റെ വാദങ്ങൾ പൊളിച്ചത് പാർട്ടി ഭരണഘടന തന്നെ

നിയമസഭയിലും ലോക്‌സഭയിലും സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടത് സ്റ്റിയറിങ് കമ്മിറ്റിയെന്ന് പാർട്ടി ഭരണഘടന; 96ൽ 64 പേരുടെ പിന്തുണയുമായി ജോസ് കെ മാണി ബഹുദൂരം മുന്നിൽ; നിഷയെ മാറ്റിയിട്ടും ചൊറിഞ്ഞാൽ ഒറ്റപ്പെടുമെന്നും 28 പേരുടെ പിന്തുണയുമായി ഒന്നും ചെയ്യാനാകില്ലെന്നും തിരിച്ചറിഞ്ഞ് പിജെ ജോസഫ്; ജോസ് ടോം പുലിക്കുന്നേൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയാകുമ്പോൾ അവസാന ചിരി ജോസ് കെ മാണി വിഭാഗത്ത്; ജോസഫിന്റെ വാദങ്ങൾ പൊളിച്ചത് പാർട്ടി ഭരണഘടന തന്നെ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം:നിഷ ജോസ് കെ മാണിയെ അംഗീകരിക്കില്ല എന്ന് പറഞ്ഞതിന് പിന്നാലെ പുതിയ സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നിലിനേയും അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദം നിലനിൽക്കില്ല. പാർട്ടി ഭരണഘടയിൽ ഇത് സംബന്ധിക്കുന്ന കാര്യം വ്യക്തമായി പറയുന്നുണ്ട് എന്നത് തന്നയാണ് പിജെ ജോസഫിന് വിനയാകുന്നത്. ഇതോടെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായ ജോസ് ടോം പുലിക്കുന്നേൽ തന്നെ ജനവിധി തേടും എന്ന് ഉറപ്പായി.പാർട്ടി സ്ഥാനാർത്ഥിയേയും ചിഹ്നവും നൽകേണ്ടത പാർ്ടി ചെയർമാനല്ല മറിച്ച് സ്റ്റിയറിങ് കമ്മിറ്റി ആണ് എന്നതാണ് ജോസഫിന് തിരിച്ചടിയാകുന്നത്. 96 അംഗ സ്റ്റിയറിങ് കമ്മിറ്റിയിൽ 64പേരുടെ പിന്തുണ ജോസ് കെ മാണിക്ക് ആണന്ന് വന്നതോടെ പുലിക്കുന്നേലിന്റെ സ്ഥാനാർത്ഥിത്വം ജോസഫും അംഗീകരിച്ചു.

നിഷയ്ക്ക് വിജയസാധ്യതയില്ലെന്ന് പറഞ്ഞാണ് സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വെട്ടണം എന്നും ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ജോസഫ് നിലപാട് എടുത്തത്. അപ്പോൾ 7അംഗ സമിതി കൂടിയാണ് ജോസ് ടോമിന്റെ പേര് നിർദ്ദേശിച്ചത് പിന്നാലെയാണ് ഇത് അംഗീകരിക്കില്ല എന്ന തീരുമാനത്തിലേക്ക് പിജെ ജോസഫ് എത്തിയത്. അതേ സമയം പാർട്ടി ഭരണഘടന അനുസരിച്ച് പാർട്ടിയുടെ സ്ഥാനാർത്ഥിയെ നിർണയിക്കുന്നതിലോ ചിഹ്നം അനുവദിക്കുന്നതിലോ ജോസഫിന് യാതൊരു അധികാരവുമില്ല. പാർട്ടി ഭരണഘടനയിലെ 16ാം പേജിൽ പറയുന്നത് അനുസരിച്ച് തെരഞ്ഞെടുപ്പുകളിൽ പാർ്ട്ടി സ്ഥാനാർത്ഥിയെ നിർണയിക്കുന്നത് ചെയർമാന് അല്ല മറിച്ച് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റിയാണ്. അത് തന്നെയാണ് പാർ്ട്ടി സ്ഥാനാർത്ഥിക്ക് ചിഹ്നം ലഭിക്കുന്നതിനുമുള്ള മാനദണ്ഡം എന്നിരിക്കെ ഇപ്പോൾ സ്ഥാനാർത്ഥിയായി തീരുമാനിച്ച ജോസ് ടോം പുലിക്കുന്നേലിനെ അംഗീകരിക്കില്ല എന്ന പിജെ ജോസഫിന്റെ വാദം പൊളിയുകയാണ്.

സ്ഥാനാർത്ഥിയെ നിർണയിക്കുന്നതും ചിഹ്നം അനുവദിക്കുന്നതും സ്റ്റിയറിങ് കമ്മിറ്റി ആണെന്നിരിക്കെ ഇപ്പോൾ തീരുമാനിച്ചത് അനുസരിച്ച് 99 അംഗ സ്റ്റിയറിങ് കമ്മിറ്റിയാണ്. അതിൽ ഇപ്പോൾ 96 അംഗങ്ങളാണ് ഉള്ളത്. ഇതിൽ ഭൂരിഭാഗവും ജോസ് കെ മാണിക്ക് ഒപ്പമാണ്. കൃത്യമായി പറഞ്ഞാൽ 64 അംഗങ്ങളുടെ പിന്തുണ ജോസ് കെ മാണി വിഭാഗ്തതിന് ആണ്. 28പേരുടെ പിന്തുണ മാത്രമെ ജോസഫിന് ഉള്ളു. അത്‌കൊണ്ട് തന്നെ ജോസഫ് ഉന്നയിക്കുന്ന എതിർപ്പ് നിലനിൽക്കില്ല. ഇപ്പോൾ ജോസഫ് വീണ്ടും ഉന്നയിക്കുന്ന പ്രശ്‌നങ്ങൾക്ക് പിന്നിൽ കോൺഗ്രസിലെ തന്നെ ഒരു വിഭാഗം മാണി വിരുദ്ധരാണ്. ഇവർ തന്നെയാണ് യുഡിഎഫിന് പാലയിൽ ഉള്ള സാധ്യതകൾ ഇല്ലാതാക്കുന്നത് എന്നും കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ അഭിപ്രായം. ഭരണഘടന അനുശാസിക്കുന്ന നിയമം തനിക്ക് എതിരാണ് എന്ന് മനസ്സിലായതിന് പിന്നാലെ ജോസഫും സ്ഥാനാർത്ഥിയെ അംഗീകരിക്കുകയായിരുന്നു.

കെഎം മാണിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പാലാ നിയമസഭ മണ്ഡലത്തിൽ ദിവസങ്ങൾ നീണ്ട് നിന്ന അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് ആണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. പാലായിൽ നിന്നുള്ള ജോസ് ടോം പുലിക്കുന്നേൽ ആണ് കേരള കോൺഗ്രസിന്റെ യുഡിഎഫ് സ്ഥാനാർത്ഥി. കെഎം മാണിയുടെ വിശ്വസ്തനും അടുത്ത അനുയായിരുമായിരുന്ന ജോസ് ടോം കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. എന്നാൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല എന്ന നിലപാടാണ് പിജെ ജോസഫിന്. ഇത് പൊളിയുന്നത് ഭരണഘടന അനുവദിക്കാത്ത അധികാരം ജോസഫ് ഉപയോഗിക്കുന്നു എന്നത്‌കൊണ്ടാണ്.

അതേസമയം ജോസ് ടോം കുന്നേലിനെ അംഗീകരിക്കാത്തത് അയാൾ പാർ്ട്ടിക്ക് ഉള്ളിൽ അച്ചടക്ക നടപടി നേരിടുന്ന ആളായത്‌കൊണ്ടാണ് എന്നാണ് ജോസഫ് ഇപ്പോൾ ഉന്നയിക്കുന്ന വാദം. ജോസ് കെ മാണ്ി വിഭാഗം ആരെ നിർത്തിയാലും അംഗീകരിക്കില്ല എന്നാണ് ജോസഫ് പറഞ്ഞ് വെക്കുന്നതിന്റഎ പൊരുൾ. നേരത്തെ നിഷ ജോസ് കെ മാണിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കും എന്ന ഒരു ഘട്ടം വന്നപ്പോൾ നിഷയ്ക്ക് ജയസാധ്യത ഇല്ല എന്ന വാദമാണ് ജോസഫ് ഉയർത്തിയത്. എന്നാൽ പൊതു വികാരം നിഷയ്ക്ക് ഒപ്പമാണ് എന്ന് ജോസ് കെ മാണി മറുപടി ൽകിയെങ്കിലും ഒടുവിൽ കുടംബത്തിൽ നിന്ന് സ്ഥാനാർത്ഥിയെ വേണ്ട എന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP