23 വർഷം കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവും അങ്ങയുടെ പരാജയത്തിൽ എന്നെക്കാൾ ദുഃഖിച്ചിരുന്നു; പാലാ തെക്കേക്കരയിൽ മാണി സാറിനും കടന്നു കയറാനായില്ല; ജോസ് കെ മാണിക്ക് തുറന്ന കത്തുമായി ബിനു പുളിക്കകണ്ടം; ഇടതു സ്വതന്ത്രൻ ജോസിൻ ബിനോ പാലാ നഗരസഭാ ചെയർമാൻ; തലവേദന ഒഴിഞ്ഞ ആശ്വാസത്തിൽ സിപിഎം

മറുനാടൻ മലയാളി ബ്യൂറോ
പാല: നഗരസഭ ചെയർപേഴ്‌സണായി ഇടതുപക്ഷ സ്വതന്ത്ര ജോസിൻ ബിനോ തെരഞ്ഞെടുക്കപ്പെട്ടു. 17 വോട്ട് നേടിയാണ് വിജയം. എതിർ സ്ഥാനാർത്ഥി വിസി പ്രിൻസിന് 7 വോട്ട് കിട്ടി.ഒരു വോട്ട് അസാധുവായി.പേര് എഴുതി ഒപ്പിടാത്തതിനാലാണ് അസാധുവായത്.ഒരു സ്വതന്ത്ര കൗൺസിലർ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു.യുഡിഎഫിനൊപ്പം നിൽക്കുന്ന ജിമ്മി ജോസഫ് ആണ് വിട്ടു നിന്നത്.
ബിനു പുളിക്കക്കണ്ടെത്തെ ചെയർമാനാക്കാനായിരുന്നു സിപിഎം നീക്കമെങ്കിലും കേരള കോൺഗ്രസ് എതിർപ്പിനെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവർഷമായി ചെയർമാൻ ആയിരുന്ന കേരളാ കോൺഗ്രസിലെ ആന്റോ പടിഞ്ഞാറേക്കര രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പായിരുന്നു ഇത് .വ്യവസ്ഥ പ്രകാരം ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോൺഗസ് എം നും ഒരുവർഷം സിപിഎം നുമായിരുന്നു ചെയർമാൻ പദവി.
26അംഗ കൗൺസിലിൽ കേരളാ കോൺഗ്രസ് എം ന് 10ഉം സിപിഎം ന് 6ഉം സിപിഐ ക്ക് ഒന്നും അംഗങ്ങളാണുള്ളത് യുഡിഎഫിൽ കോൺഗ്രസ് 5 കേരളാ കോൺഗ്രസ് 3 സ്വതന്ത്രൻ 1വീതമാണ് അംഗ സംഖ്യ. പാല നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ കേരള കോൺഗ്രസ് സമ്മർദ്ദത്തിനു വഴങ്ങി അവസാന നിമിഷം സിപിഎം ഒഴിവാക്കുകയായിരുന്നു. പാർട്ടി തീരുമാനം അംഗീകരിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ നഗരസഭ കൗൺസിലിൽ പങ്കെടുക്കാൻ അദ്ദേഹം കറുപ്പ് വസ്ത്രമണിഞ്ഞാണ് പോയത്. പാർട്ടി തീരുമാനത്തോടുള്ള പ്രതിഷേധമായി ഇതിനെ പരക്കെ വ്യാഖ്യാനിക്കപ്പെട്ടു. എന്നാൽ കറുപ്പ് വസ്ത്രമണിഞ്ഞത് യാദൃശ്ചികം മാത്രമാണെന്നും പ്രതിഷേധത്തിന്റെ ഭാഗമാല്ലെന്നും ബിനു പറഞ്ഞു. ചില കാര്യങ്ങൾ പറയാനുണ്ടെന്നും ബിനു വിശദീകരിച്ചിട്ടുണ്ട്.
ചെയർമാനെ സിപിഎമ്മിന് തീരുമാനിക്കാമെന്ന് ജോസ് കെ മാണി ഇന്നലെ മാധ്യമങ്ങൾക്കു മുമ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ അതേസമയം അരിവാൾ ചുറ്റിക നക്ഷത്രം അടയാളത്തിൽ ജയിച്ച ഏക സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കുന്നതിൽ കേരള കോൺഗ്രസ് കനത്ത എതിർപ്പ് രേഖപ്പെടുത്തുകയായിരുന്നു. രണ്ടുവർഷം മുമ്പ് കൗൺസിൽ യോഗത്തിൽ കേരള കോൺഗ്രസ് അംഗത്തെ ബിനു മർദിക്കുന്ന ദൃശ്യങ്ങൾ മാണി ഗ്രൂപ്പുകാർ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പാലാ നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് ബിനു പുളിക്കകണ്ടത്തെ സ്ഥാനാർത്ഥിയാക്കരുതെന്ന ജോസ് കെ മാണിയുടെ നിർദ്ദേശത്തെ അംഗീകരിക്കുകയായിരുന്നു സിപിഎം.
സിപിഎമ്മും കേരള കോൺഗ്രസും തമ്മിലുള്ള കരാർ കാലാവധി കഴിഞ്ഞ ആഴ്ച അവസാനിച്ചിരുന്നു. ആദ്യഘട്ടം മുതൽതന്നെ ചെയർമാൻ സ്ഥാനം ഒഴിഞ്ഞു നൽകുന്നതിൽ കേരള കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നില്ല. എന്നാൽ പുതിയതായി വരുന്ന ആളെ അംഗീകരിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ് ഉയർന്നു കേട്ടത്. മുന്നണി ധാരണ പ്രകാരം കേരള കോൺഗ്രസ് അംഗം ഒഴിഞ്ഞ് സി പി എമ്മാണ് അടുത്തതായി ചെയർമാൻ പദവി ഏറ്റെടുക്കേണ്ടത്. ബിനു പുളിക്കക്കണ്ടത്തെയാണ് സി പി എം ചെയർമാനായി നിശ്ചയിച്ചത്. എന്നാൽ ബിനു പുളിക്കക്കണ്ടത്തെ അംഗീകരിക്കില്ലെന്ന് കേരള കോൺഗ്രസ് നിലപാട് എടുത്തു. ബിനു ഒഴികെ ആരെയും അംഗീകരിക്കാൻ തയാറാണെന്നും സിപിഎമ്മിനെ അറിയിച്ചു. സിപിഎമ്മിന് ആറ് അംഗങ്ങൾ നിലവിലുണ്ടെങ്കിലും പാർട്ടി ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ച ഏക വ്യക്തി കൂടിയാണ് ബിനു. കേരളാ കോൺഗ്രസ് എതിർപ്പ് കണക്കിലെടുത്താണ് ജോസീൻ ബിനോവിനെ ചെയർമാനാക്കുന്നത്.
26 വാർഡുള്ള പാലാ നഗരസഭയിൽ കേരള കോൺഗ്രസ് എം മത്സരിച്ച 13 ൽ 10 സീറ്റിലും വിജയിച്ചിരുന്നു. സി പി എം 1, സിപിഎം സ്വതന്ത്രൻ 5, സിപിഐ 1 (എൻ സി പി അംഗം സിപിഎമ്മിനൊപ്പം ചേർന്നിരുന്നു) കോൺഗ്രസ് 5, കേരള കോൺഗ്രസ് ജോസഫ് 3, യു ഡി എഫ് സ്വതന്ത്രൻ 1എന്നിങ്ങനെയാണ് നഗരസഭയിലെ പാർട്ടി നില. വിജയിച്ചതിന് പിന്നാലെ കേരള കോൺഗ്രസിലെ ആന്റോ ജോസ് പടിഞ്ഞാറേക്കരയായിരുന്നു ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്. എൽ ഡി എഫ് ധാരണ പ്രകാരം ഇദ്ദേഹം രാജിവെച്ചു. കേരള കോൺഗ്രസ് കൂടി വന്നതോടെ എൽ ഡി എഫിന് ആദ്യമായി പാലാ നഗരസഭയിൽ ഭരണം പിടിക്കാൻ സാധിച്ചു എന്ന പ്രത്യേകതയും ഇത്തണവണയുണ്ടായി.
കത്തുമായി ബിനു പുളിക്കകണ്ടം
നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വം ഒഴിവാക്കപ്പെട്ട സാഹചര്യത്തിൽ കേരളകോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിക്ക് തുറന്ന കത്തുമായി സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം രംഗത്ത്.'മോഹങ്ങൾ ഉണ്ടായിരുന്നു പക്ഷേ മോഹഭംഗമില്ല' എന്ന തലക്കെട്ടോടെയാണ് കത്ത്.
'ആശ്വാസ വാക്കുകളുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും നിരന്തരം വിളിക്കുന്നുണ്ട്. പാലാ നഗരസഭയുടെ അധ്യക്ഷപദവിയിൽ ഞാൻ എത്തിച്ചേരുമെന്ന് എന്നെക്കാളേറെ ഉറച്ചു വിശ്വസിച്ചവർ... ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അഭിമാനകരമായ നഗരസഭ അധ്യക്ഷ പദവി ഞാൻ പ്രതീക്ഷിച്ചിരുന്നു... ഏതൊരു സഖാവിന്റെയും ആവേശമായ ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നം നൽകി തിരഞ്ഞെടുപ്പ് രംഗത്തിറക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്‌സിസ്റ്റ് എന്ന ജനപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയോ, പാർട്ടിയോട് കലഹിച്ചോ, വിലപിച്ചോ, വിലപേശിയോ ഒരും സ്ഥാനലബ്ധിയും ഞാൻ ആഗ്രഹിച്ചിട്ടില്ല.. ആഗ്രഹിക്കുകയും ഇല്ല.
താങ്കളെ ആദ്യമായി പരിചയപ്പെട്ട ദിവസം ഇന്നും ഞാൻ ഓർക്കുന്നു. അങ്ങയുടെ പിതാവ്, പാലായുടെ ആരാധ്യനായ നേതാവ് കെഎം മാണി സാറിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളുടെ ഭാഗമായി തെക്കേക്കര വിജയോദയം വായനശാലയുടെ ചുമരുകളിൽ പോസ്റ്റർ ഒട്ടിക്കുമ്പോൾ ആണ് പാന്റും ഷർട്ടും അണിഞ്ഞ് മാരുതി 800 കാർ സ്വയം ഡ്രൈവ് ചെയ്ത് കത്തീഡ്രൽ പള്ളിയിലേക്ക് പോകുന്ന അങ്ങയെ നിങ്ങളുടെ പാർട്ടിക്കാരനായ തോമസ് ആന്റണി പരിചയപ്പെടുത്തിയത്. അന്നു ഞാൻ അത്ഭുതത്തോടെ ചിന്തിച്ചു കേരള രാഷ്ട്രീയത്തിലെ പ്രായോഗിക രാഷ്ട്രീയക്കാരനായ മാണിസാർ എന്തേ മകന്റെ രാഷ്ട്രീയ പ്രവേശനം വൈകിപ്പിക്കുന്നു? ഇനി മകന് താല്പര്യമില്ലാഞ്ഞിട്ടാകുമോ? പിന്നീട് വളരെ വൈകിയാണെങ്കിലും ഒരുപാട് വിവാദങ്ങൾക്ക് നടുവിൽ ആ രാഷ്ട്രീയ പ്രവേശനം നടന്ന് അങ്ങ് സ്ഥാനാർത്ഥി ആയപ്പോൾ ഒരു യുഡിഎഫ് പ്രവർത്തകൻ എന്ന നിലയിൽ താങ്കളുടെ വിജയത്തിനായി പ്രവർത്തിക്കുകയും, പരാജയത്തിൽ ദുഃഖിക്കുകയും ചെയ്ത വ്യക്തിയാണ് ഞാൻ.
23 വർഷം കേരള കോൺഗ്രസ് പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ആയിരുന്ന എന്റെ പിതാവും അങ്ങയുടെ പരാജയത്തിൽ എന്നെക്കാൾ ദുഃഖിച്ചിരുന്നു. മാണി സാർ എന്ന രാഷ്ട്രീയ ചാണക്യൻ പാലാ അടക്കി വാഴുമ്പോഴും അദ്ദേഹത്തിന് കടന്നു കയറാൻ കഴിയാതിരുന്ന പ്രദേശമായിരുന്നു പാലാ തെക്കേക്കര. അവിടെ എന്റെ പിതാവ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം കേരള കോൺഗ്രസ് പാർട്ടി ഓഫീസിനായി സൗജന്യമായി വിട്ടു കൊടുത്തതിന്റെ പേരിൽ ഞങ്ങളുടെ ജീവനോപാധിയായിരുന്ന റേഷൻ കടയുടെ വ്യാപാര ലൈസൻസ് പോലും പ്രതിസന്ധിയിലായിരുന്നു. പ്രിയ സഹപ്രവർത്തകന്റെ മകൻ എന്ന വാത്സല്യവും, ചെറുപ്പക്കാരനായ പൊതുപ്രവർത്തകൻ എന്ന പരിഗണനയും, ഒരേ ചേരിയിൽ നിന്ന് പിന്തുണയ്ക്കുമ്പോഴും, മറുചേരിയിൽ നിന്ന് കലഹിക്കുമ്പോഴും മാണിസാർ എനിക്ക് തന്നിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയം ഒരിക്കലും പ്രതികാരത്തിന്റെയോ, പകയുടെയോ, വിദ്വേഷത്തിന്റെയോ, അസഹിഷ്ണുതയുടെയോ ആയിരുന്നില്ല എന്ന് ഞാൻ ഈ അവസരത്തിൽ സ്മരിക്കട്ടെ.
എന്നിലേക്ക് സ്വാഭാവികമായി വന്നുചേരുമെന്ന് ഞാനും എന്റെ പ്രസ്ഥാനവും, പാർട്ടിയിലെ ആയിരക്കണക്കിന് സഖാക്കളും കരുതിയ അംഗീകാരം - നഗരസഭ അധ്യക്ഷ പദവി , അസഹിഷ്ണുതയുടെ രാഷ്ട്രീയത്തിനിരയായി എനിക്ക് നഷ്ടപ്പെട്ട ദിനത്തിലാണ് ഞാൻ ഈ തുറന്ന കത്ത് അങ്ങേക്ക് എഴുതുന്നത്. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിലാദ്യമായി അധികാരത്തിലേറുന്ന സി പി (ഐ) എം ചെയർമാൻ ആകുവാനുള്ള അവസരം ചുറ്റികളഅരിവാൾ നക്ഷത്ര ചിഹ്നത്തിൽ വിജയിച്ചുകയറിയ ഈ നഗരസഭയിലെ ഏക ജനപ്രതിനിധിയായ എനിക്ക് നിഷേധിക്കപ്പെട്ട ദിവസം, നഗരസഭയിൽ ചെങ്കൊടി പാറുന്നത് സ്വപ്നം കണ്ട ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ ഹൃദയം നുറുങ്ങിയ ദിവസം......... ഈ ദിവസം... 2023 ജനുവരി 19... ' പാലായുടെ രാഷ്ട്രീയ ചരിത്രത്തിൽ ഒരു കറുത്ത ദിനമായി' രേഖപ്പെടുത്തും.
നമ്മുടെ മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐയുടെ കോട്ടയം ജില്ലാ സെക്രട്ടറി വി ബി ബിനു പറഞ്ഞതു പോലെ, മുന്നണിയിലെ ഒരു പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ, സ്ഥാനാർത്ഥിയെ നിർണയിക്കുന്ന വിഷയത്തിൽ ഘടകകക്ഷികൾ ഇടപെടുന്നത് ശരിയല്ല. പല പാർട്ടി സഖാക്കൾ പറഞ്ഞതും ഇത്തരത്തിൽ ആണെന്നും ഓർമ്മപ്പെടുത്തുന്നു. അടുത്ത ഒരു കൊല്ലം കഴിയുമ്പോൾ ചെയർമാൻ സ്ഥാനം വീണ്ടും അങ്ങയുടെ പാർട്ടിക്ക് തന്നെ ലഭിക്കുമല്ലോ, അന്ന് നിങ്ങളുടെ ചെയർമാൻ ആരാവണമെന്ന് ഞങ്ങൾക്ക് പറയാൻ അവകാശം ഉണ്ടോ എന്ന ചോദ്യവും പല സഖാക്കളും ഉന്നയിക്കുന്നുണ്ട്.
അടുത്ത അസംബ്ലി തിരഞ്ഞെടുപ്പ് വരുമ്പോൾ (അങ്ങ് അന്നും ഈ മുന്നണിയിൽ ഉണ്ടെങ്കിൽ) പാലായിൽ മത്സരിക്കേണ്ടത് മാണി സി കാപ്പനോട് വെറും 2543 വോട്ടിന് പരാജയപ്പെട്ട ജോസ് ടോം ആണോ, അല്ലെങ്കിൽ പാലാക്കാരനും തികച്ചും ജനകീയനുമായ റോഷി അഗസ്റ്റിൻ ആണോ, അതോ കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പിൽ 15378 വോട്ടിന് പരാജയപ്പെട്ട അങ്ങാണോ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥിയായി കേരള കോൺഗ്രസിന് വേണ്ടി രംഗത്തിറങ്ങേണ്ടത് എന്ന വിഷയത്തിൽ മറ്റു ഘടകകക്ഷികൾക്ക് അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം അങ്ങ് അനുവദിക്കുമോ എന്നു കൂടി ഈ അവസരത്തിൽ ചോദിക്കുകയാണ്.
തിരഞ്ഞെടുപ്പിൽ ജനം തിരസ്‌കരിക്കുന്നത് മൂലം രാഷ്ട്രീയ സൗഭാഗ്യങ്ങൾ നഷ്ടപ്പെടുന്നതിനേക്കാൾ വേദനാജനകമാണ് ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം രാഷ്ട്രീയ/വ്യക്തി വിരോധത്തിന്റെ പേരിൽ അംഗീകാരങ്ങൾ നിഷേധിക്കപ്പെടുന്നത്. ജനം തിരസ്‌കരിച്ചതിനാൽ താങ്കൾക്ക് നഷ്ടപ്പെട്ട രാഷ്ട്രീയ സൗഭാഗ്യങ്ങൾ ഭാവിയിൽ ലഭ്യമാക്കുവാൻ പൊതുപ്രവർത്തനത്തിനായി നീക്കിവെക്കുന്ന സമയത്തിന്റെ ഒരു വിഹിതം ഇന്നുമുതൽ ഞാൻ സമർപ്പിക്കുകയാണ്. നഷ്ടപ്പെട്ടുപോയ അധികാരങ്ങളെ കുറിച്ചുള്ള മോഹഭംഗമാവില്ല, ജനങ്ങൾക്ക് വേണ്ടിയുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾ ആയിരിക്കും എന്നത്തെപ്പോലെ നാളെകളിലും എന്റെ പൊതുജീവിതം.
പോരാട്ടങ്ങൾ സിപി(ഐ)എം പാർട്ടിയുടെ മുഖമുദ്രയാണ്.. അത് മുറുകെപ്പിടിച്ച് തന്നെയാവും മുന്നോട്ടുള്ള പ്രയാണവും... അധികാര സ്ഥാനങ്ങളുടെ അലങ്കാരമില്ലെങ്കിലും തണലായും, താങ്ങായും ചെങ്കൊടിയേന്തിയ സഖാക്കളും, സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനവും ഉള്ളടത്തോളം കാലം അതിൽ വിട്ടുവീഴ്ച ഉണ്ടാവില്ല.
രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ പ്രവർത്തകർക്ക് വേണ്ട അച്ചടക്കവും, ചട്ടക്കൂടുകളും ഞാൻ മനസ്സിലാക്കിയത് സിപി(ഐ)എം എന്ന മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ തണലിൽ വന്നതിനു ശേഷം ആണ്. ആ ബോധ്യങ്ങളും, ഉത്തരവാദിത്വങ്ങളും മുറുകെപ്പിടിച്ച് ചെങ്കൊടിയേന്തി തന്നെയാവും മുന്നോട്ടുള്ള പ്രയാണവും.. അങ്ങ് എന്നെ ചാരി എന്റെ പ്രസ്ഥാനത്തോട് കാട്ടിയ വിശ്വാസവഞ്ചനയോട് കലഹവും, പ്രതിഷേധവും, രൂക്ഷ പ്രതികരണങ്ങളും ഉപേക്ഷിച്ച് പ്രതികരിക്കാതെ സംയമനം പാലിക്കുന്നത് പ്രതികരണശേഷി നഷ്ടപ്പെട്ടു പോയതു കൊണ്ടോ, ഭയപ്പാട് കൊണ്ടോ അല്ല മറിച്ച് സിപി(ഐ)എം എന്ന കേഡർ പാർട്ടിയുടെ ആശയ പ്രത്യയശാസ്ത്രങ്ങളിൽ മനസുറച്ചു പോയതുകൊണ്ടാണ്... അതുകൊണ്ടുതന്നെയാണ് ഞാൻ ആദ്യമേ പറഞ്ഞത് മോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും നഷ്ടപ്പെട്ടപ്പോൾ മോഹഭംഗമില്ലാത്തത്... എന്ന്.
ഞാൻ പാർട്ടിയോടും മുന്നണിയോടും പരിഭവിച്ച്, നഷ്ടബോധത്താൽ പൊതുരംഗത്ത് നിന്നും മാറിനിൽക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് മറുപടിയായി ഇനിയും പാർട്ടിക്ക് വേണ്ടി, ജനങ്ങൾക്ക് വേണ്ടി, അവരുടെ ക്ഷേമത്തിനു വേണ്ടി മുൻനിരയിൽ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞുകൊള്ളട്ടെ.
നിലപാടുകളുടെ പേരിൽ കൈമോശം വരുന്ന അധികാര സ്ഥാനങ്ങൾ നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്തുകൊണ്ട് കൈമുതലാക്കണമെന്ന് ആഗ്രഹിക്കുന്നിടത്താണ് ഒരു പൊതുപ്രവർത്തകന്റെ പരാജയം ആരംഭിക്കുന്നത്. അങ്ങനെ നിലപാടുകളിൽ വെള്ളം ചേർത്തും, കള്ളം പറഞ്ഞും, പകയുടെയും പ്രതികാരത്തിന്റെയും രാഷ്ട്രീയത്തിലൂടെ ആഗ്രഹ സാക്ഷാത്കാരത്തിന് ഇറങ്ങുമ്പോൾ..... ജനകീയ കോടതിയിൽ, പരാജയപ്പെടുന്നവരുടെ പകപോക്കലുകൾ... 'നിഴൽ യുദ്ധങ്ങളാണ്...' യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ, ജനവികാരത്തെ ഉൾക്കൊള്ളാൻ ആവാതെ, ജനവിശ്വാസ്യത ആർജിക്കാനാവാത്തവരുടെ നിഴൽ യുദ്ധങ്ങൾ.... അത്തരം യുദ്ധങ്ങൾക്ക് ഒരിക്കലും ആരെയും പരാജയപ്പെടുത്താൻ ആവില്ല. നാളെകളിലും അവരെ കാത്തിരിക്കുന്നത് ജനങ്ങളുടെ തിരസ്‌കരണം.... അതുൾക്കൊള്ളാൻ കഴിയാതെ വരുമ്പോൾ നാളെകളിലും ആരെയെങ്കിലും ബലിയാടുകൾ ആക്കി ആത്മനിർവൃതി അടയണം..... ഇന്ന് ഞാൻ ആണെങ്കിൽ നാളെ മറ്റൊരാൾ.... പക്ഷേ അത്തരം ബലികൾ കൊണ്ട് കീഴടക്കാവുന്നതല്ലല്ലോ ജനമനസ്സ്.
പാർട്ടിയുടെ പാലായിലെ സജീവ പ്രവർത്തകനായി, ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റി, അവരോട് വിശ്വസ്തത പുലർത്തി കഴിഞ്ഞ രണ്ടു പതിറ്റാണ്ട് കാലമായുള്ള നഗരസഭ കൗൺസിലർ എന്ന എന്റെ കർമ്മപഥത്തിലൂടെ തലയുയർത്തി തന്നെ ഞാൻ ഇനിയും നടക്കും. ഇപ്പോൾ ചിലരെങ്കിലും ആഘോഷിക്കുന്ന..... എന്നാൽ എന്നെ ഒട്ടും സ്പർശിക്കാത്ത ഈ ഒരു തിരിച്ചടി ദൗർബല്യമല്ല മറിച്ച് എന്റെ പ്രസ്ഥാനത്തോടും സഖാക്കളോടും ഉള്ള പ്രതിബദ്ധത തന്നെയാണ്.
ഈ രാഷ്ട്രീയ നെറികേടിൽ തളർന്നു പൊകാതെ എന്നെ ചേർത്ത് നിർത്തിയ ധീര സഖാക്കളും, പാലായിലെ പൊതു സമൂഹവും എനിക്ക് ധൈര്യം തരുന്നു. ' കറുപ്പ് ഒരു നിറം മാത്രമല്ല, അത് പ്രതിഷേധത്തിന്റെ അടയാളം മാത്രവുമല്ല, ആത്മസമർപ്പണത്തിന്റെയും, ചില ഓർമ്മപ്പെടുത്തലിന്റെയും കൂടിയാണ്.' ഇനിയുള്ള കൗൺസിൽ കാലയളവിലും, അങ്ങയോട് ഒപ്പമുള്ള രാഷ്ട്രീയ പ്രവർത്തനത്തിനും ഈ കറുപ്പിന് വലിയ പ്രസക്തി ഉണ്ട് '
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- മലയാള സീരിയലുകളിൽ സവർണ മേധാവിത്വം; ഒരു ക്രിസ്ത്യൻ പള്ളീലച്ചൻ ഉണ്ടോ? ഒരു മൊല്ലാക്കയുണ്ടോ? ഒരു ദളിതനുണ്ടോ? എല്ലാം തീരുമാനിക്കുന്നത് സവർണ ഫാസിസ്റ്റ് ഭരണകൂടം; നടി ഗായത്രി വർഷയുടെ വാക്കുകളെ എതിർത്തും അനുകൂലിച്ചും സോഷ്യൽ മീഡിയ
- അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ്; റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി; നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നുവെന്ന് ഗതാഗത സെക്രട്ടറി; നിയമലംഘനങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയെന്നും ഉത്തരവിൽ; നടപടി എം വി ഡി ബസ് പിടിച്ചെടുക്കുകയും കേസെടുക്കുകയും ചെയ്തതിന് പിന്നാലെ
- കാറിലുള്ളവർക്ക് പൊലീസ് നീക്കങ്ങളെപ്പറ്റി മുന്നറിയിപ്പു നൽകാൻ ബൈക്കിൽ എസ്കോർട്ട് സംഘവും; കുട്ടിയുമായി രാത്രിയിൽ സംഘം തങ്ങിയതുകൊല്ലം നഗരത്തിനടുത്ത്! ചാത്തന്നൂരിൽ പ്രതികളുടെ മുഖവും സിസിടിവിയിൽ പതിഞ്ഞു; ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ അവ്യക്തത മാത്രം
- സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോകൾ ഡിലീറ്റ് ചെയ്യാൻ കാമുകന്റെ ഫോൺ പരിശോധിച്ചു; ഗാലറിയിൽ കണ്ടെത്തിയത് സഹപ്രവർത്തകരുടേതടക്കം പതിമൂവായിരത്തിലധികം നഗ്നചിത്രങ്ങൾ; 22 കാരിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലോകകപ്പിൽ സൂപ്പർ ഹീറോയായതോടെ വരുമാനം ഇരട്ടിയായി; ഒരു പരസ്യചിത്രത്തിന് ഇനി ഒരുകോടി; ജന്മനാട്ടിൽ യോഗി ഒരുക്കുന്നത് സ്റ്റേഡിയവും ജിംനേഷ്യവമുള്ള ഷമി സിറ്റി; ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനും നീക്കം; കേരളത്തിലെ ഇരവാദമല്ല യു പി രാഷ്ട്രീയം; മുഹമ്മദ് ഷമിയും കാവിയണിയുമോ?
- 'മകന് വിദേശത്ത് പഠിക്കുവാനുള്ള പണം വേണം; പുതിയതായി വാങ്ങിയ ഓട്ടോയ്ക്ക് നൽകാൻ ഒരു ലക്ഷം രൂപയും'; കിടപ്പുരോഗിയായ പിതാവിനെ അമ്മയുടെ കൺമുന്നിൽ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ
- കൂട്ടുകാർക്കൊപ്പം കളിച്ചു കൊണ്ടിരിക്കവേ ആറുവയസ്സുകാരനെ കാണാതായി; 90 മിനിറ്റിനകം കണ്ടെത്തി മുംബൈ പൊലീസ്; അഭിമാനമായി ഡോഗ് സ്ക്വാഡിലെ 'ലിയോ'
- ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്യാൻ പാക്കിസ്ഥാനിലെത്തിയ അഞ്ജു തിരികെ ഇന്ത്യയിൽ; രാജസ്ഥാൻ സ്വദേശിനി മടങ്ങിയെത്തിയത് വാഗാ അതിർത്തി വഴി; ചോദ്യം ചെയ്ത് രഹസ്യാന്വേഷണ ഏജൻസികൾ
- വിമാനത്തിനുള്ളിൽ കലഹിച്ച് ദമ്പതിമാർ; ജർമനിയിൽ നിന്നും ബാങ്കോക്കിലേക്ക് പോയ ലുഫ്താൻസാ വിമാനം ഡൽഹിയിലിറക്കി
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
- അബിഗേലിനെ തിരിച്ചു കിട്ടി; തട്ടിക്കൊണ്ടു പോയവർ കൊല്ലം ആശ്രാമം മൈതാനത്തിൽ കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി; കുട്ടിയെ പൊലീസ് സംരക്ഷണയിലാക്കി; കേരളം മുഴുവൻ പരിശോധനയിലേക്ക് പോയപ്പോൾ തട്ടിക്കൊണ്ടു പോയവർക്ക് രക്ഷപ്പെടാനാകില്ലെന്ന് വ്യക്തമായി; ആ കുട്ടി താമസിയാതെ ഓയൂരിൽ തിരിച്ചെത്തും; പ്രാർത്ഥന ഫലിക്കുമ്പോൾ
- ''വിഗ്ഗില്ലാത്ത മോഹൻലാലിനെ കണ്ട് കർത്താവെ എന്ന് പറഞ്ഞു ലാലു അലക്സ് ഓടി; മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്; കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് പല ആർട്ടിസ്റ്റുകളും; ഇവർ രജനീകാന്തിനെ കണ്ടു പഠിക്കണം'': നടൻ ബാബു നമ്പൂതിരിയുടെ വാക്കുകൾ വൈറലാകുമ്പോൾ
- എങ്ങനെയുണ്ട് പരിപാടിയെന്ന് തിരക്കിയ ടീച്ചറുടെ ഭർത്താവ്; മട്ടന്നൂരിലേത് വലിയ പരിപാടിയായില്ലെന്ന് മുഖ്യമന്ത്രിയുടെ മറുപടി! പിജെയെ പോലെ ശൈലജ ടീച്ചറിനേയും അപ്രസക്തയാക്കും; ഇപിയേയും പാർശ്വവൽക്കരിക്കപ്പെട്ട നേതാവാക്കും; സിപിഎമ്മിൽ സർവ്വാധികാരം പിടിമുറുക്കുന്നു; നവ കേരള യാത്ര കണ്ണൂർ വിടുമ്പോൾ
- പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡയയിൽ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റിൽ: പീഡനം നടന്നപ്പോൾ യുവാവിന് പ്രായപൂർത്തിയായിട്ടില്ല; പരാതിക്കാരിക്കെതിരേ പോക്സോ കേസ് വന്നേക്കും: ചിറ്റാർ പൊലീസിനെ വട്ടം ചുറ്റിച്ച ഒരു കേസിന്റെ കഥ
- പ്രമേയക്കരുത്തിന്റെ കാതൽ! സ്വവർഗാനുരാഗിയായി മമ്മൂട്ടിയുടെ മാസ്മരിക പ്രകടനം; ഗംഭീരവേഷങ്ങളിലുടെ ജ്യോതികയും സുധി കോഴിക്കോടും; സിനിമയുടെ കാതൽ സദാചാര മലയാളിയെ വെല്ലുവിളിക്കുന്ന കഥ തന്നെ; 'ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' നൽകിയ കൾച്ചറൽ ഷോക്ക് ജിയോ ബേബി ആവർത്തിക്കുമ്പോൾ
- പാട്ടുപാടി ലോകം മുഴുവൻ കറങ്ങി സമ്പാദിക്കുന്നത് പ്രതിവർഷം 40 കോടിയിലേറെ; ദന്ത ഡോക്ടറാവാൻ പഠിച്ച് എത്തിപ്പെട്ടത് സംഗീതത്തിൽ; കണ്ടെത്തിയത് എ ആർ റഹ്മാൻ; പതിനായിരങ്ങളെ അമ്മാനമാടിക്കാൻ കഴിവുള്ള ഇന്ത്യൻ മഡോണ! കുസാറ്റിന്റെ നൊമ്പരമായ ഗായിക നികിത ഗാന്ധിയെ അറിയാം
- ആശ്രാമം മൈതാനത്തെ അശ്വതി ബാറിന് സമീപം ഒരു വാഹനം വന്നു നിന്നു; ആ വണ്ടിയിലുള്ളവർ കുട്ടിയെ പുറത്തേക്ക് നിർത്തി പാഞ്ഞു പോയി; ഒറ്റയ്ക്കിരുന്ന കുട്ടിയോട് നാട്ടുകാർ ചോദിച്ചതിന് പറഞ്ഞത് കൃത്യമായ ഉത്തരം; അങ്ങനെ ആ കൊച്ചുമിടുക്കിയെ മലയാളിക്ക് തിരിച്ചു കിട്ടി; പൊലീസ് പരിശോധന വെട്ടിച്ച് അവർ എങ്ങനെ കൊല്ലം നഗരത്തിലെ തിരക്കിലെത്തി?
- ഡബ്ലിനിൽ സ്കൂളിന് സമീപം കുട്ടികളടക്കം അഞ്ച് പേർക്ക് കത്തിക്കുത്തിൽ പരിക്ക്; ജനങ്ങൾ കീഴ്പ്പെടുത്തിയ 50 കാരനായ അക്രമിയടക്കം പരിക്കേറ്റവർ ആശുപത്രിയിൽ; അക്രമി വിദേശിയെന്ന് ആരോപണം; ഡബ്ലിനിൽ വംശീയ ലഹള; വാഹനങ്ങൾക്ക് തീയിട്ടു
- അബിഗേലിനെ മുമ്പും തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന് റിപ്പോർട്ട്; അന്ന് തടസ്സമായത് കുട്ടിയുടെ മുത്തശ്ശി; കുട്ടിയുടെ കുടുംബത്തോടുള്ള വൈരാഗ്യമാകാം തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്നും സൂചന
- 'നോ ബോഡി ടച്ചിങ്, പ്ലീസ്...'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാതെ സുരേഷ് ഗോപി; വഴി നിഷേധിക്കരുത് ഞാനും കേസ് കൊടുക്കും, മുന്നോട്ടുപോകാൻ എനിക്കും അവകാശമുണ്ട്.. ക്ലോസ് അറിയണോ? എന്നും താരത്തിന്റെ ചോദ്യം
- അഞ്ചു വയസ്സുകാരി സ്കൂട്ടർ ഇടിച്ചു മരിച്ച സംഭവം; സ്കൂട്ടർ ഓടിച്ചതും പിന്നിൽ ഇരുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികൾ; വിദ്യാർത്ഥികൾ യാത്രചെയ്തത് സഹപാഠിയുടെ അമ്മയുടെ സ്കൂട്ടറിൽ: ഉടമയായ യുവതിക്കെതിരെ കേസ് എടുത്ത് പൊലീസ്
- മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ബുള്ളറ്റ് ട്രെയിൻ; തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ എത്താൻ വേണ്ടി വരിക മൂന്ന് മണിക്കൂറിൽ താഴെ സമയം; ഡൽഹി-തിരുവനന്തപുരം ബുള്ളറ്റ് ട്രെയിൻ ഉടൻ പ്രഖ്യാപിച്ചേക്കും; കെ റെയിലുമായി സഹകരണത്തിന് കേന്ദ്രം; കെവി തോമസ് നിർണ്ണായക നീക്കങ്ങളിൽ
- വീട്ടിൽ തുടങ്ങിയ സാമ്പത്തിക തർക്കം; ബന്ധുക്കൾ ഉള്ളതിനാൽ സിൽവർ ഹോണ്ടയിൽ യാത്ര തുടങ്ങി; പാതി വഴിക്ക് തർക്കം മൂത്തു; പിൻസീറ്റിൽ ഇരുന്ന മീരയ്ക്ക് നേരെ നിറയൊഴിച്ച് പ്രതികാരം; പള്ളി പാർക്കിംഗിൽ കാർ ഒതുക്കി പൊലീസിനെ വരുത്തിയതും അമൽ റെജി; ഷിക്കാഗോയിൽ ആ രാത്രി സംഭവിച്ചത്
- സർക്കാർ ജീവനകകാരുടെ ക്ഷാമബത്ത കുടിശ്ശികയിൽ വിധി പഠിക്കാൻ ധനവകുപ്പ്; വേണ്ടത് 23,000 കോടി രൂപ; കുടിശ്ശിക എന്നുനൽകും എന്നതിൽ ഉറപ്പു നൽകാനാവാതെ സർക്കാർ; സർക്കാർ അറിയിച്ചില്ലെങ്കിൽ സ്വന്തം നിലയ്ക്ക് തീയതി തീരുമാനിക്കാൻ ട്രിബ്യൂണൽ
- ആറ്റു നോറ്റു വളർത്തിയ പൊന്നുമകളുടെ ജീവനറ്റ ശരീരം ഒരു വശത്ത്; പ്രാണന്റെ പാതിയായ ഭാര്യയും മൂത്തമകനും മരണത്തോട് മല്ലിട്ട് മറ്റൊരിടത്ത്: പ്രദീപനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന അറിയാതെ ഉറ്റവരും
- ലോകത്തിലെ ബേബി ക്ലോത്ത് നിർമ്മാണത്തിൽ ഒന്നാമൻ കേരളത്തിലെ ഈ കമ്പനി; അമേരിക്കയിൽ കുട്ടികളിൽ ഏറെയും ധരിക്കുന്നത് ഈ വസ്ത്രങ്ങൾ; തെലങ്കാനയിലെ ഫാക്ടറി സജ്ജമാവുന്നതോടെ പ്രതിദിനശേഷി 14 ലക്ഷമാവും; സാബു എം ജേക്കബിന് ഇത് മധുര പ്രതികാരം; പിണറായി ഓടിച്ച കിറ്റെക്സ് ലോകം കീഴടക്കുമ്പോൾ!
- റോബിൻ ബസിനു പിന്നാലെ യുകെ മലയാളി സിബി തോമസിന്റെ ഹോളി മരിയ ബസിനും സർക്കാരിന്റെ മിന്നൽ പൂട്ട്; കോവിഡ് കാലത്തു വായ്പ്പക്കാരിൽ നിന്നും ബസിനെ ഒളിപ്പിച്ചു നിർത്തിയ സിബി യുകെയിലേക്ക് പറന്നത് ബസുകൾ ഷെഡിൽ കിടക്കാതിരിക്കാൻ; ബസ് പിടിച്ചെടുക്കൽ ചർച്ച തുടരുമ്പോൾ
- ലണ്ടനിൽ മലയാളി നഴ്സിന് അപ്രതീക്ഷിത വിയോഗം; കഴിഞ്ഞാഴ്ച സ്ഥിരീകരിച്ച അർബുദത്തിനു പിന്നാലെ ആദ്യ കീമോയ്ക്ക് ബുക്ക് ചെയ്ത് കാത്തിരിക്കവേ മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ; 38കാരി ജെസ് എഡ്വിന്റെ മരണം വിശ്വസിക്കാനാകാതെ മലയാളി സമൂഹം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍