Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202425Saturday

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ

രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിക്കണം; ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹത ഇല്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി; മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ട ഇടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്: മുഖ്യമന്ത്രിയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസ് മുൻ അദ്ധ്യക്ഷനെതിരെ അധിക്ഷേപ പരാമർശവുമായി പി വി അൻവർ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട് : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് പി.വി അൻവർ എംഎൽഎ. 'രാഹുൽ ഗാന്ധിയുടെ ഡി എൻ എ പരിശോധിച്ച് പാരമ്പര്യം ഉറപ്പാക്കണം. ഗാന്ധിയെന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹനല്ലാത്ത നാലാംകിട പൗരനാണ് രാഹുൽ. നെഹ്റു കുടുംബത്തിൽ ഇങ്ങനെയൊരാളുണ്ടാവില്ല. ആ കുടുംബത്തിൽ നിന്നുള്ള ആളാണോ രാഹുൽ എന്ന് സംശയം', അൻവർ പാലക്കാട് ഇടത് മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പറഞ്ഞു. എടത്തനാട്ടുകര എൽഡിഎഫ് ലോക്കൽ കമ്മറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് അൻവർ അധിക്ഷേപ പരാമർശം നടത്തിയത്.

പി വി അൻവറിന്റെ വാക്കുകൾ

"രണ്ട് ദിവസമായി 'ഗാന്ധി' എന്ന പേര് കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറി. ഞാനല്ല പറഞ്ഞത്, ഇന്ത്യയിലെ ഭക്ഷണം കഴിക്കുന്ന സകല മനുഷ്യരും കഴിഞ്ഞ രണ്ട് ദിവസമായി പറഞ്ഞു കൊണ്ടിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്ര സർക്കാർ ജയിൽ അടക്കാത്തതെന്തെന്നാണ് രാഹുൽ ചോദിച്ചത്. എന്താ സ്ഥിതി, നെഹ്‌റു കുടുംബത്തിൽ ഇങ്ങനെയൊരു മനുഷ്യൻ ഉണ്ടാകുമോ? നെഹ്‌റു കുടുംബത്തിന്റെ ജെനിറ്റിക്‌സിൽ ജനിച്ച ഒരു വ്യക്തിക്ക് അങ്ങനെ പറയാൻ കഴിയുമോ. അക്കാര്യത്തിൽ എനിക്ക് നല്ല സംശയമുണ്ട്.

രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. യാതൊരു തർക്കവുമില്ല. ആ ജവഹർലാൽ നെഹ്‌റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ല. രാഹുൽ മോദിയുടെ ഏജന്റാണോ എന്ന് ആലോചിക്കേണ്ടിടത്തേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്''- പി.വി. അൻവർ പറഞ്ഞു.

രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനെതിരെ കഴിഞ്ഞ ദിവസം വിമർശനമുന്നയിച്ചിരുന്നു. പിണറായിയെ കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തത് എന്നായിരുന്നു രാഹുലിന്റെ ചോദ്യം. ഇതിന് പിന്നാലെ രാഹുലിനെതിരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും രൂക്ഷ വിമർശനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി.വി അൻവർ രാഹുലിനെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP