Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പി.വി അൻവർ എംഎ‍ൽഎയെ കാണ്മാനില്ല; എംഎ‍ൽഎ ആഫ്രിക്കയിലാണെന്നും ഗൾഫിലാണെന്നും പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രചാരണം; കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎ‍ൽഎയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസിൽ പരാതി

പി.വി അൻവർ എംഎ‍ൽഎയെ കാണ്മാനില്ല; എംഎ‍ൽഎ ആഫ്രിക്കയിലാണെന്നും ഗൾഫിലാണെന്നും പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രചാരണം; കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎ‍ൽഎയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ലെന്നും പൊലീസിൽ പരാതി

ജംഷാദ് മലപ്പുറം

മലപ്പുറം: നിലമ്പൂർ എംഎ‍ൽഎ പി.വി അൻവറിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് മൂർഖൻ ഷംസുദ്ദീൻ എന്ന മാനുവാണ് നിലമ്പൂർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞ ഒരു മാസത്തിലധികമായി എംഎ‍ൽഎയെക്കുറിച്ച് യാതൊരു വിവരമില്ലെന്നും നിയമസഭാ സമ്മേളനത്തിൽ എംഎ‍ൽഎ പങ്കെടുത്തിട്ടില്ലെന്നും പരാതിയിൽ പറയുന്നു. നിലമ്പൂർ സി.എൻ.ജി റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ച് പരാതി പറയാൻ എംഎ‍ൽഎ ഓഫീസിലെത്തിയപ്പോൾ സ്ഥലത്തില്ലെന്നാണ് അറിയിച്ചതെന്നും ഒതായിയിലെ വീട്ടിലോ തിരുവനന്തപുരത്തെ എംഎ‍ൽഎ ക്വാർട്ടേഴ്‌സിലോ കഴിഞ്ഞ ഒരു മാസമായി അദ്ദേഹം എത്തിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷമാണ് പി.വി അൻവർ എംഎ‍ൽഎ അപ്രത്യക്ഷനായത്. സിപിഎം ഭരണം പിടിച്ച നിലമ്പൂർ നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനും എത്തിയിരുന്നില്ല. നിയമസഭയുടെ ബജറ്റ് സമ്മളനത്തിലും പങ്കെടുത്തിരുന്നില്ല. ബജറ്റ് സമ്മേളനത്തിൽ എല്ലാ എംഎ‍ൽഎമാരും പങ്കെടുക്കാൻ ഇടതുമുന്നണി വിപ്പ് നൽകിയിരുന്നെങ്കിലും അൻവർ അത് അവഗണിക്കുകയായിരുന്നു.

മറ്റു പാർട്ടികളിൽ നിന്നും സിപിഎമ്മിൽ ചേർന്നവർക്ക് 24ന് നിലമ്പൂർ ചന്തക്കുന്നിൽ നൽകിയ സ്വീകരണ സമ്മേളനത്തിലും എംഎ‍ൽഎ എത്തിയിരുന്നില്ല. എത്തുമെന്ന് എംഎ‍ൽഎ അറിയച്ചതിനെ തുടർന്ന് ഫ്‌ളക്‌സും ബോർഡുകളുമടക്കം സ്ഥാപിച്ച് വലിയ പ്രചരണമാണ് പാർട്ടി നടത്തിയിരുന്നത്. പി.ജയരാജൻ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ സിപിഎം ജില്ലാ സെക്രട്ടറി അടക്കം പങ്കെടുത്തിട്ടും എംഎ‍ൽഎ എത്താത്തത് വിവാദമായിരുന്നു.

എംഎ‍ൽഎ ആഫ്രിക്കയിലാണെന്നും ഗൾഫിലാണെന്നുമുള്ള വിവിധ വിവരങ്ങളാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നു തന്നെ പ്രചരിക്കുന്നത്. സിപിഎമ്മും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളിലക്കു നീങ്ങുമ്പോൾ നിലമ്പൂരിൽ പി.വി അൻവർ എംഎ‍ൽഎയുടെ തിരോധാനം പാർട്ടി നേതൃത്വത്തിന് തലവേദനയാവുകയാണ്. അൻവർഎവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ലാതെ കുഴങ്ങുകയാണിപ്പോൾ സിപിഎം നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP