Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുസ്ലിം ലീഗിൽ നിന്ന് എംപി സ്ഥാനം രാജിവെച്ച് മത്സരിക്കുന്നത് രണ്ടുപേർ; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മഞ്ചേരി മണ്ഡലം ഉറപ്പിച്ച് പി.വി.അബ്ദുൽ വഹാബ്; രണ്ടു തവണ രാജ്യസഭാ എംപിയായ മുസ്ലിംലീഗ് ദേശീയ ട്രഷറർ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യം; ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ

മുസ്ലിം ലീഗിൽ നിന്ന് എംപി സ്ഥാനം രാജിവെച്ച് മത്സരിക്കുന്നത് രണ്ടുപേർ; കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മഞ്ചേരി മണ്ഡലം ഉറപ്പിച്ച് പി.വി.അബ്ദുൽ വഹാബ്; രണ്ടു തവണ രാജ്യസഭാ എംപിയായ മുസ്ലിംലീഗ് ദേശീയ ട്രഷറർ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യം;   ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷ

ജംഷാദ് മലപ്പുറം

മലപ്പുറം: മുസ്ലിംലീഗിൽനിന്ന് എംപി സ്ഥാനം രാജിവെച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് രണ്ടുപേർ. ലോകസഭാ എംപി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടിക്ക് പിന്നാലെ മഞ്ചേരി മണ്ഡലം ഉറപ്പിച്ച് മുസ്ലിംലീഗിന്റെ രാജ്യസഭാ എംപി പി.വി.അബ്ദുൽ വഹാബ്. രണ്ടു തവണ രാജ്യസഭാ എംപിയായ മുസ്ലിംലീഗ് ദേശീയ ട്രഷറർ പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് ഇതാദ്യം. എംപി.സ്ഥാനം രാജിവെച്ചുവരുന്നത് ഭരണം ലഭിച്ചാൽ മന്ത്രി സ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷയിൽ.

നിലിവിൽ മഞ്ചേരിയിലെ മുസ്ലിംലീഗിന്റെ സിറ്റിങ് എംഎ‍ൽഎയായ അഡ്വ. എം. ഉമ്മറിന് ഇത്തവണ സീറ്റ് നൽകിയേക്കില്ല. രണ്ടുതവണ രാജ്യസഭാ എംപിയായ മുസ്ലിംലീഗിന്റെ ദേശീയ ട്രഷറർകൂടിയായ വഹാബ് പാണക്കാട് സാദിഖലി, ഹൈദരലി തങ്ങൾമാരുമായി സംസാരിച്ച് തന്റെ സീറ്റ് ഉറപ്പിച്ചതായാണ് വിവരം.

വഹാബിനെ നിയമസഭയിലേക്ക് പരിഗണിക്കുന്നതിനെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ചില നേതാക്കൾക്ക് താൽപര്യമില്ലായിരുന്നുവെന്നും ലീഗിനെ ചില നേതാക്കൾതന്നെ പറയുന്നുണ്ട്. എന്നാൽ പാണക്കാടുള്ള തന്റെ ബന്ധംഉപയോഗിച്ചാണ് വഹാബ് സീറ്റ് ഉറപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ലീഗിന്റെ കുത്തക സീറ്റായ മഞ്ചേരിയിൽ നിഷപ്രയാസം ജയിച്ചുകയറാമെന്ന കണക്ക് കൂട്ടലാണ് വഹാബിനുള്ളത്. രണ്ടുതവണ രാജ്യസഭാ എംപിയായിട്ടുണ്ടെങ്കിലും ഇതുവരെ പൊതുതെരഞ്ഞെടുപ്പിൽ വഹാബ് ഇതുവരെ മത്സരിച്ചിട്ടില്ല. ഇതിനാൽ ജയസാധ്യത ഉറപ്പുള്ള സീറ്റിൽ മാത്രമെ വഹാബ് മത്സരിക്കുകയുള്ളുവെന്ന് നേരത്തെ തന്നെ നേതാക്കളെ അറിയിച്ചിരുന്നു.

സീനിയറായ നേതാക്കന്മാർ മാറിനിൽക്കണമെന്ന പൊതുഅഭിപ്രായം ലീഗിൽനിന്നും നേരത്തെ തന്നെ ഉയർന്നിരുന്നു. കുഞ്ഞാലിക്കുട്ടിക്ക് പ്രത്യേക പരിഗണന നൽകാമെന്നും പൊതുഅഭിപ്രായം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ കെ.പി.എ മജീദ് മത്സരിക്കുമെന്ന സൂചനകളുയർന്നെങ്കിലും അവസാനം മജീദിനെ പരിഗണക്കേണ്ടെന്ന രീതിയിൽവരെ ചർച്ച എത്തിനിൽക്കുകയാണ്.

അതേ സമയം നേരത്തെ വേങ്ങരയിൽ കുഞ്ഞാലിക്കുട്ടി മത്സരിക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടിക്കൊപ്പം കൂടുതൽ മുതിർന്ന സ്ഥാനാർത്ഥികൾ മത്സരിച്ചാൽ അത് തെരഞ്ഞെടുപ്പിൽദോഷകരമായി ബാധിക്കാനുള്ള സാധ്യതയും മുന്നിൽകണ്ട് കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും ഉൾപ്പെടെയുള്ള ഒരു വിഭാഗം കെ.പി.എ മജീദിനെ മത്സരിപ്പിക്കുന്നതിലെ താൽപര്യക്കുറവ് അറിയിച്ചതായും പാർട്ടി വൃത്തങ്ങളിൽനിന്നും സൂചനകൾ വന്നിരുന്നു. ഇതോടെ അതേ സമയം താൻ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കില്ലെന്ന സൂചന നൽകി കെ.പി.എ മജീദ് രംഗത്തുവന്നിരുന്നു. മത്സരിക്കാൻ താൻ . മാനസികമായി സന്നദ്ധല്ലന്നായിരുന്ന മജീദ് പ്രതികരിച്ചു.

മത്സരിക്കുന്ന കാര്യം നേതൃത്വം ആവശ്യപെട്ടാൽ ആലോചിക്കുമെന്നും കെ.പി.എ മജീദ് പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം മജീദ് നേരത്തെ മുസ്ലിംലീഗ് ഉന്നതാധികാരസമിതി യോഗത്തിൽ ഉന്നയിച്ചിരുന്നു. മലപ്പുറത്തോ വേങ്ങരയിലോ മത്സരിക്കാനായിരുന്നു കെ.പി.എ മജീദിന്റെ ആലോചന. എന്നാൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് മത്സരിച്ചേക്കില്ലന്ന സൂചന കെ.പി.എ മജീദ് നൽകിയതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP