1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
11
Tuesday

പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിനെ പിന്തുണച്ച വഹാബ് എംപിയെ തള്ളി മുസ്ലിംലീഗിന്റെ ലോങ് മാർച്ച്; പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന ലീഗ് നിലപാട് തള്ളിയ വഹാബ് കെ.പി.എ മജീദിനെയും പൊതുവേദിയിൽ വെച്ചു കൊട്ടി; വഹാബിന് എൽ.ഡി.എഫ് ചായ്വെന്ന് ആരോപിച്ചു ലീഗ് പ്രവർത്തകർ

November 24, 2019 | 10:09 PM IST | Permalink



പ്രളയ ദുരിതാശ്വാസത്തിൽ സർക്കാരിനെ പിന്തുണച്ച വഹാബ് എംപിയെ തള്ളി മുസ്ലിംലീഗിന്റെ ലോങ് മാർച്ച്; പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന ലീഗ് നിലപാട് തള്ളിയ വഹാബ് കെ.പി.എ മജീദിനെയും പൊതുവേദിയിൽ വെച്ചു കൊട്ടി; വഹാബിന് എൽ.ഡി.എഫ് ചായ്വെന്ന് ആരോപിച്ചു ലീഗ് പ്രവർത്തകർ

ജംഷാദ് മലപ്പുറം

മലപ്പുറം: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിനെ പിന്തുണച്ച പി.വി അബ്ദുൽവഹാബിനെ തള്ളി മുസ്ലിം ലീഗിന്റെ ലോങ് മാർച്ച്. പ്രളയത്തിൽ 59 പേരുടെ ജീവൻ കവർന്ന കവളപ്പാറയിൽ നിന്നും ആരംഭിക്കുന്ന ലോങ് മാർച്ച് 28ന് മലപ്പുറം കളക്ടറേറ്റിലാണ് സമാപിക്കുന്നത്. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം പി.വി അബ്ദുൽവഹാബിനുള്ള ലീഗിന്റെ രാഷ്ട്രീയ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രളയദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാർ പരാജയമാണെന്ന മുസ്ലിം ലീഗ് നിലപാട് തള്ളി ഇടതുസർക്കാരിനെ പ്രശംസിക്കുകയും മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ പൊതുവേദിയിൽ അപമാനിക്കുകയും ചെയ്തെന്ന ആരോപണത്തിൽ ലീഗ് നേതൃത്വം നേരത്തെ വഹാബിനോട് വിശദീകരണം തേടിയിരുന്നു.

കവളപ്പാറയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ ധനസഹായം വിതരണം ചെയ്യുന്ന കഴിഞ്ഞ സെപ്റ്റംബർ 10ന് കവളപ്പാറയിൽ നടന്ന ചടങ്ങിലാണ് ലീഗ് നേതൃത്വത്തെ തള്ളിക്കൊണ്ട് പി.വി അബ്ദുൽവഹാബ് ഇടത് അനുകൂല നിലപാടെടുത്തത്. പ്രതിപക്ഷമെന്ന നിലയക്ക് എന്തെങ്കിലും പറയേണ്ടേ എന്നു കരുതിയാണ് സഹായധനം 10 ലക്ഷമായി വർധിപ്പിക്കാൻ കെ.പി.എ മജീദ് ആവശ്യപ്പെട്ടതെന്ന് പരിഹസിക്കുകയും ചെയ്തു. വേദിയിലുള്ള മലപ്പുറം കളക്ടർ ജാഫർ മാലിക്കിനെ നോക്കിയാണ് ജാഫറിനോട് പറയുകയാണ് മജീദ് സാഹിബ് പറയുകയാണ് നാല് ലക്ഷം പോര 10 ലക്ഷം വേണം എന്നു പറഞ്ഞ് പരിഹസിച്ചത്. വേദിയിലുണ്ടായിരു മന്ത്രി കെ.ടി ജലീൽ, പി.വി അൻവർ എംഎ‍ൽഎ അടക്കമുള്ളവരെ സാക്ഷി നിർത്തിയായിരുന്നു ഈ ആക്ഷേപം. ലോട്ടറിടിക്കറ്റ് അടിച്ചാൽ പണം എപ്പോഴെങ്കിലുമാണ് കിട്ടുക. എന്നാൽ ഇപ്പോൾ പ്രളയദുരിതാശ്വാസത്തിനുള്ള പണം സർക്കാർ അക്കൗണ്ടിലിട്ടുകഴിഞ്ഞെന്നും അതിന്റെ പ്രൊസീഡിങ്സ് നടക്കുകയുമാണൊണ് വഹാബ് പ്രസംഗിച്ചത്. പ്രസംഗം വളച്ചൊടിച്ചതെന്നു പറഞ്ഞ് ആദ്യം ഇതു നിഷേധിച്ച വഹാബ് പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിലപാട് തിരുത്തി ഖേദപ്രകടനവുമായി രംഗത്തെത്തി. എന്നാൽ പ്രശ്നം അടഞ്ഞ അധ്യായമായി അവസാനിപ്പിക്കാതെ വഹാബിന്റെ നിലപാടിനെതിരെ സർക്കാരിനെതിരെ ശക്തമായ സമരത്തിനാണ് മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി രംഗത്തെത്തിയത്.

സാധാരണയായി സമര രംഗത്ത് സജീവമാകാത്ത മുസ്ലിം ലീഗ് ലോങ് മാർച്ചുമായി രംഗത്തുവന്നത് വഹാബിനുള്ള ശക്തമായ മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്. ദുരിതാശ്വാസമായ സർക്കാർ തുക സർക്കാർ അക്കൗണ്ടിലിട്ടെന്ന് വഹാബ് പ്രസംഗിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും പണം കിട്ടിയില്ലെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. പ്രളയം കഴിഞ്ഞ് 110 ദിവസമായിട്ടും 44561 കുടുംബങ്ങൾക്ക് 10,000 രൂപുടെ സാമ്പത്തിക സഹായംപോലും ലഭിച്ചില്ല. വീട് തകർന്നവർക്ക് പ്രഖ്യാപിച്ച നാലു ലക്ഷം സ്ഥലം നഷ്ടമായവർക്കുള്ള ആറു ലക്ഷം ഭൂമിയും വീടും പോയവർക്കുള്ള 10 ലക്ഷം എന്നിവ ഒരാൾക്കുപോലും ലഭിച്ചില്ല എന്ന ഗുരുതരമായ ആക്ഷേപമാണ് ലീഗ് ഉയർത്തുന്നത്.

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് പി.വി അൻവർ എംഎ‍ൽഎ ചെയർമാനായി രൂപീകരിച്ച റീബിൽഡ് നിലമ്പൂർ കമ്മിറ്റിയുടെ രക്ഷാധികാരിയാണ് വഹാബ്. റീബിൽഡ് നിലമ്പൂർ കമ്മിറ്റി വ്യാപകമായി പണപ്പിരിവ് നടത്തിയെങ്കിലും സഹായവിതരണം ചെയ്തിരുന്നില്ല. റീബിൽഡ് നിലമ്പൂർ പി.വി അൻവർ എംഎ‍ൽഎയുടെ റിയൽ എസ്റ്റേറ്റ് കട്ടവടമാണെന്ന ഗുരുതരമായ ആരോപണം കോൺഗ്രസും ഉയർത്തിയിട്ടുണ്ട്. കോട്ടമല എസ്റ്റേറ്റിൽ പുനരധിവാസം നടപ്പാക്കുന്നതിലൂടെ എസ്റ്റേറ്റ് ഭൂമി മുറിച്ച് വിൽപ്പന നടത്തി പണം തട്ടുകയാണ് എംഎ‍ൽഎയുടെ ലക്ഷ്യമെന്ന് കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയിയും ആര്യാടൻ ഷൗക്കത്തും ആരോപിച്ചു.

പ്രളയം കഴിഞ്ഞ് 110 ദിവസം കഴിഞ്ഞിട്ടും അടിയന്തിര സഹായധനം നൽകാത്തതിലും പുനരധിവാസ പ്രവർത്തനം വൈകുന്നതിലും പ്രതിഷേധിച്ച് ദുരിതബാധിതരുമായി കോൺഗ്രസ് പോത്തുകൽ പഞ്ചായത്ത് ഓഫീസ് മാർച്ചും നടത്തി. സുമനസുകൾ നൽകുന്ന സഹായം വിതരണം ചെയ്യലല്ല എംഎ‍ൽഎയുടെ കടമയെന്നും സർക്കാരിൽ നിന്നും എന്തു സഹായമാണ് എംഎ‍ൽഎ ഇടപെട്ട് ചെയ്തുകൊടുത്തതെന്നും വ്യക്തമാക്കണമെന്നാണ് മാർച്ച് ഉദ്ഘാടനം ചെയ്ത രമ്യഹരിദാസ് എംപി ആവശ്യപ്പെട്ടത്.
പ്രളയദുരിതാശ്വാസത്തിലെ വീഴ്ചയിൽ സർക്കാരിനും എംഎ‍ൽഎക്കുമെതിരെ കോൺഗ്രസും ലീഗും പ്രക്ഷോഭം തുടങ്ങിയിട്ടും പി.വി അൻവർ എംഎ‍ൽഎ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി തുടരുന്നതിൽ യു.ഡി.എഫ് നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്.

റീബിൽഡ് നിലമ്പൂരിന്റെ പേരിൽ പിരിക്കുന്ന പണത്തിന്റെ കണക്ക് വെബ്സൈറ്റുണ്ടാക്കി പുറത്തുവിടുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇതുവരെ ആ നീക്കമുണ്ടായിട്ടില്ല. എത്ര രൂപ പിരിഞ്ഞുകിട്ടിയെന്നും എന്തു സഹായങ്ങൾ നൽകിയെന്നുമുള്ള ഒരു വിവരവും പുറത്തുവിട്ടിട്ടില്ല. വീടു നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് വാടാക വീട്ടിലേക്ക് മാറാനായി വാടക നൽകിയത് പോലും നിലമ്പൂർ അർബൻ ബാങ്കും സുമനസുകളും സന്നദ്ധ സംഘടനകളുമാണ്.

മുസ്ലിം ലീഗിന്റെ ലോങ് മാർച്ച് നേരത്തെ പ്രഖ്യാപിച്ചത് നവംബർ 17നായിരുന്നെങ്കിലും പി.വി അബ്ദുൽവഹാബിന്റെ നേതൃത്വത്തിലുള്ള നിലമ്പൂർ യതീംഖാനയുടെ കോളേജിലും കവളപ്പാറയിലും വ്യവസായി എം.എ യൂസഫലിയുടെ സന്ദർശനത്തെ തുടർന്നാണ് മാർച്ച് 24ലേക്ക് നീട്ടിയത്. യൂസഫലിയുടെ ചടങ്ങിൽ വഹാബ് അൻവറിനെയും ആര്യാടനെയും പങ്കെടുപ്പിച്ചെങ്കിലും മുസ്ലിം ലീഗ് പ്രസിഡന്റ് ഹൈദരലി തങ്ങളെയോ ലീഗ് നേതാക്കളെയോ പങ്കെടുപ്പിച്ചില്ലെന്ന പരാതിയും ലീഗ് നേതൃത്വത്തിനുണ്ട്. യൂസഫലിയുടെ സന്ദർശനത്തിനുണ്ടായ പ്രചരണത്തിന്റെ നാലിലൊന്നുപോലും ലീഗ് ലോങ് മാർച്ചിന് നടത്തുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ലീഗ് ദേശീയ ട്രഷറർകൂടിയായ വാബിന്റെ രാജ്യസഭയിലെ പ്രകടനത്തിലും പാർട്ടിയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. മുത്തലാഖ് ബിൽ ചർച്ചാവേളയിൽ വഹാബ് രാജ്യസഭയിലെത്താത്തതായിരുന്നു ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചത്.

ഉത്തരവാദിത്വം നിർവഹിക്കാൻ കഴിയില്ലെങ്കിൽ രാജിവെച്ച് പോകണമെന്ന് പി.വി അബ്ദുൽവഹാബിനോട് മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മൊയീൻ അലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടിരുന്നു. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങളുടെ മകനായ മൊയീൻ അലി ശിഹാബ് തങ്ങളുടെ വിമർശനം യൂത്ത് ലീഗും ഏറ്റെടുത്തിരുന്നു. ഇതോടെ ലീഗ് അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ വഹാബിനോട് വിശദീകരണം തേടുകയും ചെയ്തു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാലാണ് മുത്തലാഖ് ചർച്ചാസമയത്ത് ഹാജരാകാൻ കഴിയാതിരുന്നതെന്ന വഹാബിന്റെ വിശദീകരണത്തോടെ ലീഗ് വിവാദം അവസാനിപ്പിച്ചെങ്കിലും സമസ്ത അടക്കമുള്ള സമുദായ സംഘടനകൾക്ക് ഈ വിശദീകരണം തൃപ്തികരമായിരുന്നില്ല.

ആരോഗ്യ പ്രശ്നങ്ങൾ പറഞ്ഞ വഹാബ് ചർച്ചയുടെ സമയം കഴിഞ്ഞ് നിയമമന്ത്രി പ്രസംഗം അവസാനിപ്പിച്ച് വോട്ടിനിടുന്ന ഘട്ടത്തിൽ രാജ്യസഭയിലെത്തിയിരുന്നു. 2015ൽ വഹാബിന് രണ്ടാമതും രാജ്യസഭയിലേക്കയക്കാനുള്ള തീരുമാനത്തിനെതിരെ ലീഗിൽ കലാപക്കൊടി ഉയർന്നിരുന്നു. വഹാബിനെതിരെ കെ.പി.എ മജീദിനെയാണ് അന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഉയർത്തികാട്ടിയത്. സേവനപാരമ്പര്യവും അച്ചടക്കവുമുള്ള പാർട്ടി പ്രവർത്തകർക്കു നൽകേണ്ട പദവി മുതലാളിക്ക് നൽകരുതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ്‌ബുക്ക് പോസ്റ്റും വിവാദമായിരുന്നു.

എന്നാൽ കോഴിക്കോട്ട് വച്ച് പിണറായി വിജയനുമായി രഹസ്യചർച്ച നടത്തി വഹാബ് ലീഗിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. രാജ്യസഭാ സീറ്റു നൽകിയില്ലെങ്കിൽ ഇടതുപക്ഷത്തിനൊപ്പം പോകുമെന്ന ഭീഷണി ഉയർന്നതോടെ രണ്ടാം വട്ടവും രാജ്യസഭാ സീറ്റ് വഹാബിന് സ്വന്തമാവുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള നേതാവായ വഹാബ് സിപിഎം പാർട്ടി ചാനലായ കൈരളിയുടെ ഡയറക്ടറായിരുന്നു ലീഗ് നേതൃത്വം ഇടപെട്ടതോടെയാണ് ഡയറക്ടർ സ്ഥാനം ഒഴിഞ്ഞത്. കൈരളിക്കായി ഗൾഫിൽ ഷെയറുകൾ സമാഹരിച്ചതും വഹാബും പിണറായിയും ചേർന്നായിരുന്നു. മന്ത്രി കെ.ടി ജലീലിനെതിരെ ബന്ധുനിയമനവിവാദത്തിൽ യൂത്ത് ലീഗ് പ്രക്ഷോഭം നടതതിയപ്പോഴും ജലീലിനെ ബഹിഷ്‌കരിക്കാൻ ലീഗ് തീരുമാനിച്ചപ്പോഴും വഹാബ് അതിൽ നിന്നും വിട്ടുനിന്നിരുന്നു. ബഹിഷ്‌ക്കരണം തള്ളി ജലീലിനൊപ്പം വഹാബ് വേദി പങ്കിടുകയും ചെയ്തു. ഇത് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

വഹാബിന്റെ തട്ടകമായി നിലമ്പൂരിൽ പി.വി അൻവർ എംഎ‍ൽഎയുമായും സമാനനിലപാടായിരുന്നു വഹാബിന്. അൻവറിനെ ബഹിഷ്‌ക്കരിക്കാനുള്ള തീരുമാനം അൻവറുമായി വേദിപങ്കിട്ട് വഹാബ് പൊളിച്ചിരുന്നു. പൊന്നാനിയിൽ ഇ.ടി മുഹമ്മദ് ബഷീറിനെതിരെ പി.വി അൻവർ മത്സരിച്ചപ്പോഴും പ്രചരണരംഗത്ത് വഹാബ് സജീവമായിരുന്നില്ല. മലപ്പുറത്ത് മുസ്ലിം ലീഗ് സ്വന്തം നിലക്ക് പ്രളയപുനരധിവാസ പ്രവർത്തനം നടത്തുമ്പോൾ നിലമ്പൂരിൽ പി.വി അൻവർ എംഎ‍ൽഎയുടെ റീബിൽഡ് നിലമ്പൂരിന്റെ രക്ഷാധികാരിയായി അൻവറുമായി ചേർന്നാണ് വഹാബിന്റെ പ്രവർത്തനം.

കവളപ്പാറ സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ ലീഗ് എംഎ‍ൽഎമാരെ പ്രസംഗിക്കാൻ അനുവദിക്കാത്തത് വിവാദമായിരുന്നു. പ്രതിഷേധവുമായി ലീഗ് എംഎ‍ൽഎമാർ രംഗത്തെത്തിയെങ്കിലും വഹാബ് ഇവരെ പിന്തുണച്ചിരുന്നില്ല. 2021ൽ രാജ്യസഭാ കാലാവധി കഴിയുന്ന വഹാബിന്റെ അടുത്തനോട്ടം നിയമസഭയിലേക്കാണ്. ദേശീയ ട്രഷററായ വഹാബിന് മന്ത്രി സ്ഥാനവും ഉറപ്പാണ്. പി.കെ ബഷീർ എംഎ‍ൽഎയുടെ മണ്ഡലമായ ഏറനാട് മണ്ഡലമാണ് വഹാബിന് നോട്ടം. അതേസമയം പിണറായി വിജയൻ സർക്കാരിന് ഭരണതുടർച്ചക്കായി മുസ്ലിം ലീഗിനെ ഒപ്പംകൂട്ടാനുള്ള അടവുനയവും സിപിഎമ്മിൽ അണിയറയിൽ നടക്കുന്നുണ്ട്. ലീഗിനെ ഇടതുപക്ഷത്തെത്തിക്കാനുള്ള പാലമായാണ് ഇവർ വഹാബിനെ കാണുന്നത്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
സർ, അങ്ങ് ഉടൻ ഇവിടം വിട്ടു പോകണം; പത്ര സമ്മേളനത്തിനിടയിൽ എത്തിയ രഹസ്യ പൊലീസ് ട്രംപിന്റെ ചെവിയിൽ മന്ത്രിച്ചു; ആദ്യം പകച്ച ട്രംപ് ഞൊടിയിടയിൽ സ്ഥലം കാലിയാക്കി; വൈറ്റ്ഹൗസിന് മുൻപിൽ വെടിവയ്‌പ്പ് നടന്നതിനെ തുടർന്ന് അമേരിക്കൻ പ്രസിഡണ്ടിനെ പ്രസ്സ് കോൺഫറൻസിനിടയിൽ നിന്നും കൊണ്ടുപോകുന്ന ദൃശ്യങ്ങൾ വൈറൽ
ആദ്യം അലർട്ട് ആകേണ്ട എയർപോർട്ട് സുരക്ഷാ സംവിധാനങ്ങൾ ദുരന്തം നടന്നിട്ടും ഉണർന്നില്ല; റെസ്‌ക്യൂ ടീമും ഫയർഫോഴ്‌സും കൃത്യസമയത്ത് എത്തിയില്ല; പരിശീലനം നേടിയവർ മാത്രം എയർ റെസ്‌ക്യൂ നടത്തേണ്ട സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത് നാട്ടുകാർ; എയർക്രാഫ്റ്റ് ഇൻവെസ്റ്റിഗേഷന് തടസമായ കാര്യങ്ങളാണ് കരിപ്പൂരിൽ നടന്നത്; മോശം കാലാവസ്ഥയിലും ലാന്റിങ് സാധ്യമാക്കുന്ന ബോയിങ് 737 ന്റെ അപകടകാരണം അറിയാൻ ബ്ലാക്ക്‌ബോക്‌സ് തന്നെ രക്ഷ; കരിപ്പൂർ ദുരന്തത്തെ കുറിച്ച് ക്യാപ്റ്റൻ സാം തോമസ് മറുനാടനോട്
തൊഴിൽ ഷാർജയിൽ തയ്യൽക്കടയും ബ്യൂട്ടിപാർലർ നടത്തിപ്പും; സ്വർണ്ണക്കടത്തുകാരനെ പരിചയപ്പട്ടതോടെ സ്വർണ്ണക്കടത്തിൽ പങ്കാളിയാകാൻ മുടക്കിയത് 28 ലക്ഷം; സ്വർണം കടത്താൻ കാരിയർമാരാകാൻ സ്ത്രീകളെ കണ്ടെത്തി നൽകി സജീവ പങ്കാളിത്തം; മൂന്നാം കെട്ടുകാരനായ സ്വർണ്ണക്കടത്തുകാരന് മകളെ കെട്ടിച്ചുകൊടുക്കാതെ വന്നതോടെ തമ്മിൽ തെറ്റി; ഇപ്പോൾ കൊല്ലാൻ ശ്രമിക്കുന്നെന്ന് ആക്ഷേപം; ആറ് കിലോ സ്വർണ്ണവുമായി മുങ്ങിയെന്ന് കള്ളക്കടത്തുകാർ ആരോപിക്കുന്ന യുവതി ഇരവാദവുമായി മാധ്യമങ്ങൾക്ക് മുമ്പിൽ
മന്ത്രി കെ ടി ജലീലിനെ കൂടാതെ എൻഐഎയും കസ്റ്റംസും പിന്തുടരുന്നത് മറ്റൊരു രാഷ്ട്രീയ ഉന്നതനെ കൂടി; നിരവധി വിദേശയാത്രകൾ നടത്തിയ ഉന്നതനെ ചോദ്യം ചെയ്യാൻ വിശദമായ ചോദ്യാവലി തയ്യാറാക്കി കസ്റ്റംസ്; ദുബായിൽ നിന്നു കേരളത്തിലേക്കു വന്ന സഹായങ്ങളെപ്പറ്റിയും ജനക്ഷേമത്തിനായി വിദേശ സാമൂഹിക സംഘടനകളും നടത്തിയ ഇടപാടുകളുടെ രേഖകളും പ്രോട്ടോക്കോൾ വകുപ്പിനോട് ആവശ്യപ്പെടും; സർക്കാർ അറിയാതെ നടത്തിയ വിദേശയാത്രകളും അന്വേഷണ പരിധിയിൽ
എല്ലാത്തരം മാസ്‌കുകളും കോവിഡ് വ്യാപനം തടയാൻ സഹായിക്കില്ലെന്ന് ശാസ്ത്രജ്ഞർ; മാസ്‌ക് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥം നിങ്ങളുടെ ആരോഗ്യത്തെ വിപരീതമായി ബാധിച്ചേക്കാം; ഫ്ളീസ് നെക്ക് ഗെയ്റ്ററുകൾ അപകട സാധ്യത വർദ്ധിപ്പിച്ചേക്കും; എൻ 95 മാസ്‌കുകളും കോട്ടൺ മാസ്‌കുകളും താരതമ്യേന സുരക്ഷിതം; വിവിധ മാസ്‌കുകളെ കുറിച്ച് കൂടുതൽ അറിയാം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
ലോറി ഡ്രൈവർമാർക്ക് 'ചരക്കുകളെ' എത്തിച്ചു കൊടുക്കുന്ന ലോട്ടറി കച്ചവടം; പൂനയിൽ നിന്ന് ലോറി എടുക്കുമ്പോൾ ഷാഫി ഓർഡർ ചെയ്തത് പ്രായം കുറഞ്ഞ ഇരയെ; ലക്ഷ്യമിട്ട പെൺകുട്ടി കൈയിൽ നിന്നും വഴുതിയപ്പോൾ റൂമിലേക്ക് ഉന്തിതള്ളി വിട്ടത് വൃദ്ധയെ; കാമഭ്രാന്തനെ പ്രതിരോധിച്ചപ്പോൾ ബ്ലൈഡു കൊണ്ടും ക്രൂരത; കണ്ടു വന്ന മകന് ഹാലിളകിയപ്പോൾ ലോറി ഡ്രൈവർക്കും അമ്മയ്ക്കും കിട്ടിയത് പൊതിരെ തല്ല്; എല്ലാം അനുഭവിച്ചത് 75-കാരി; കോലഞ്ചേരിയിലെ പീഡനത്തിൽ നിറയുന്നത് ഓമനയുടെ വാണിഭ കച്ചവടം
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജഡ്ജിയും നേതാവുമായി അടുത്ത ബന്ധം; ഖുറാൻ വാഹനമെത്തി സിആപ്റ്റിലും ബന്ധുവിന്റെ സാന്നിധ്യം; എൻഐഎ നിരീക്ഷണത്തിലൂള്ളത് സ്വപ്നയുടെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുത്ത ഏക നേതാവ്; സർക്കാരിൽ ഉന്നത സ്വാധീനമുള്ള നേതാവിനെ ചോദ്യം ചെയ്യുന്നത് എല്ലാ തെളിവുകളും സൂക്ഷ്മമായി വിലയിരുത്തിയ ശേഷം മാത്രം; സ്വപ്‌നയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾ കിട്ടിയാൽ ഉടൻ നേതാവിന് നോട്ടീസ് നൽകും; സ്വർണ്ണ കടത്തിൽ വിഐപി മൂന്നാമാനിലേക്ക് അന്വേഷണം
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ശ്രീകണ്ഠൻ നായരുടെ വിദേശയാത്രകൾക്ക് ഹൈക്കോടതിയുടെ വിലക്ക്; വ്യാജ വാർത്താ കേസിൽ അറസ്റ്റ് ചെയ്താൽ 50,000 രൂപ ബോണ്ടിൽ വിട്ടയയ്ക്കണം; ഇനി വ്യാജ വാർത്തകൾ സംപ്രക്ഷേണം ചെയ്താൽ ജാമ്യം റദ്ദാക്കും; മറ്റുള്ളവർക്ക് വഴികാട്ടേണ്ട ശ്രീകണ്ഠൻ നായർ കേട്ടുകേൾവി വാർത്തയാക്കരുതെന്ന് ഓർമ്മിപ്പിച്ച് 24 ചാനൽ മേധാവിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; ശ്രീകണ്ഠൻ നായർ ഷോയിലെ കോവിഡിനെ കുറിച്ചുള്ള വ്യാജ വാർത്തയിലെ വിധിയിൽ നിറയുന്നത് വിമർശനങ്ങൾ മാത്രം
സ്വപ്‌ന സുരേഷ് ഇടനിലക്കാരിയായ ഇടപാടുകളെ കുറിച്ച് വ്യക്തമായി അറിവുണ്ടായിരുന്നത് ഉന്നത രാഷ്ട്രീയ നേതാവിന്; പല ഇടപാടുകളിലും സ്വപ്നയെ നേതാവ് ഇടനിലക്കാരിയുമാക്കി; സ്വർണക്കടത്തിൽ പിടിയിലാവുന്നതിനു മുമ്പ് ഈ രാഷ്ട്രീയ നേതാവും സ്വപ്നയും പലയിടങ്ങളിൽവെച്ച് രഹസ്യമായി കണ്ടു; സർക്കാറിൽ നിർണായ സ്വാധീനമുള്ള രാഷ്ട്രീയക്കാരനും സ്വർണ്ണക്കടത്തിന്റെ ചിത്രത്തിലേക്ക്; കള്ളക്കടത്തിനെക്കുറിച്ച് കൃത്യമായി അറിയാവുന്ന നേതാവിനെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ് ഉദ്യോഗസ്ഥർ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
'പിണറായിയുടെ നെറ്റിക്കു നേരെ അജിത് ഡോവൽ റിവോൾവർ ചൂണ്ടി; കുതറി ഓടാൻ ശ്രമിച്ച വിജയനെ ഡോവൽ കീഴടക്കിയത് സാഹസികമായി; മുട്ടുവിറച്ച് വിജയൻ മാപ്പു പറഞ്ഞു'; സ്വർണക്കടത്ത് കേസ് എൻഐഎ ഏറ്റെടുക്കുമ്പോൾ മുഖ്യമന്ത്രിയെ ഭയപ്പെടുത്തുന്നത് ഭൂതകാല അനുഭവമെന്ന് കോൺഗ്രസ് മുഖപത്രമായ വീക്ഷണം; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ കോൺഗ്രസ്- സിപിഎം പോര്; സ്വർണക്കടത്തിന്റെ വേരറുക്കാൻ ഇന്ത്യൻ ജെയിംസ് ബോണ്ടിന് ആവുമോ?
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി