Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202222Saturday

തനിക്കെതിരെ പാർട്ടി ശത്രുക്കളും കേന്ദ്രവും സമാനതകളില്ലാത്ത അപവാദ പ്രചരണം നടത്തി; അതിൽ ചിലതെങ്കിലും പൊന്നാനി പാർട്ടിയിലെ ചിലർ ഏറ്റുപിടിക്കുന്ന നിലയുണ്ടായി; ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല; പൊന്നാനി ഏരിയാ സമ്മേളനത്തിൽ വികാരനിർഭരനായി പി ശ്രീരാമകൃഷ്ണൻ

തനിക്കെതിരെ പാർട്ടി ശത്രുക്കളും കേന്ദ്രവും സമാനതകളില്ലാത്ത അപവാദ പ്രചരണം നടത്തി; അതിൽ ചിലതെങ്കിലും പൊന്നാനി പാർട്ടിയിലെ ചിലർ ഏറ്റുപിടിക്കുന്ന നിലയുണ്ടായി; ഉറക്കം നടിക്കുന്നവരെ ഉണർത്താനാവില്ല; പൊന്നാനി ഏരിയാ സമ്മേളനത്തിൽ വികാരനിർഭരനായി പി ശ്രീരാമകൃഷ്ണൻ

ജംഷാദ് മലപ്പുറം

മലപ്പുറം: ഏരിയ സമ്മേളനത്തിൽ വികാരനിർഭരനായി മൂൻ സ്പിക്കർ പി.ശ്രീരാമകൃഷ്ണൻ. പാർട്ടിക്കുള്ളിലും സാമൂഹിക മാധ്യമങ്ങളിലും തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കും അപവാദ പ്രചരണങ്ങൾക്കും, മുൻ സ്പീക്കറും സിപിഎം സംസ്ഥാന സമിതി അംഗവുമായ പി.ശ്രീരാമകൃഷ്ണന്റെ വികാരനിർഭരമായ മറുപടി. ഉറക്കം നടിക്കുന്നവരെ വിളിച്ചുണർത്താനാവില്ലെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

തനിക്കെതിരെ പാർട്ടി ശത്രുക്കളും കേന്ദ്ര ഭരണ കൂടവും സമാനതകളില്ലാത്ത അപവാദ പ്രചരണം നടത്തി. അതിൽ ചിലതെങ്കിലും പൊന്നാനിയിലെ പാർട്ടിയിലെ ചിലർ ഏറ്റു പിടിക്കുന്ന നിലയുണ്ടായി.സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് തന്റെ പേരും വലിച്ചിഴച്ചു. പാർട്ടിക്ക് വിധേയനായാണ് ഇതുവരെ പ്രവർത്തിച്ചത്. പൊന്നാനിയിലെ പ്രസ്ഥാനത്തിന്റെ ബഹുജന സ്വാധീനം വളർത്തുന്നതിൽ താനും തന്റേതായ പങ്കു വഹിച്ചെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു.

നിയമസഭാ സ്പീക്കർ എന്ന നിലയിൽ എല്ലാ വിഭാഗം ജനങ്ങളുമായും ബന്ധം സ്ഥാപിച്ചു. വ്യവസായി യൂസഫലി ഉൾപ്പെടെയുള്ളവരുടെ സഹായവും സഹകരണവും മണ്ഡലത്തിലെ വികസനത്തിനും എത്തിച്ചു.അതെല്ലാം ശരിയായിരുന്നു എന്ന് താൻ ഉൾപ്പെട്ട പാർട്ടി ഘടകങ്ങൾ വിലയിരുത്തിയിട്ടുണ്ട്. പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമല്ലാതെ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും ഇടപെട്ടിട്ടില്ലെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിഭാഗീയ പ്രവണതകൾക്കെതിരായ സമരം തുടരുമെന്നും ഏരിയാ സമ്മേളനത്തിൽ ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

രണ്ട് ദിവസങ്ങളിലായി പൊന്നാനി എം.ഇ.എസ് കോളേജിലെ ഇ.കെ. ഇമ്പിച്ചിബാവ നഗറിൽ നടന്ന സിപിഎം പൊന്നാനി ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരം.19 അംഗ ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. നേരത്തെ ഏരിയ കമ്മറ്റി അംഗങ്ങളായിരുന്ന ടി.ദാമോദരൻ, വി.പി ബാലകൃഷ്ണൻ, ഷിനീഷ് കണ്ണത്ത് എന്നിവരെ ഒഴിവാക്കി പകരം കാഞ്ഞിരമുക്ക് ലോക്കൽ സെക്രട്ടറി വി.വി.സുരേഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗം തേജസ്.കെ.ജയൻ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി സെക്രട്ടറി വി.പി പ്രബീഷ് എന്നിവരെ ഉൾപ്പെടുത്തുകയും ചെയ്താണ് 19 അംഗ ഔദ്യോഗിക പാനൽ അവതരിപ്പിച്ചത്.

ഔദ്യോഗിക പാനലിനെതിരെ നാല് പേരാണ് മത്സരിച്ചത്. പൊന്നാനി സൗത്ത് ലോക്കൽ കമ്മറ്റിയിലെ അംഗവും മുൻ മന്ത്രി ഇ.കെ ഇമ്പിച്ചിബാവയുടെ മകനുമായ ഇ.കെ ഖലീൽ, ഈഴുവത്തിരുത്തി ലോക്കൽ കമ്മറ്റി അംഗവും നഗരസഭാ കൗൺസിലറുമായ പി.വി ലത്തീഫ് ,പെരുമ്പടപ്പ് എൽ.സി യിലെ വി.ബി നൂറുദ്ദീൻ, വെളിയങ്കോട് ലോക്കലിലെ പി.ശശി എന്നിവരാണ് മത്സരിച്ചത്.ഏരിയാ കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ 137 പേരാണ് വോട്ട് ചെയ്തത്.ഇതിൽ ഒരു വോട്ട് അസാധുവായി.

ബാക്കിയുള്ള 136 വോട്ടിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ആദ്യത്തെ 19 പേരടങ്ങുന്നതാണ് പുതിയ ഏരിയാ കമ്മറ്റി. ഔദ്യോഗിക പാനലിലെ സിഐ.ടി.യു നേതാവും ഏരിയാ സെന്റർ അംഗവുമായ സുരേഷ് കാക്കനാത്തിന് 76 വോട്ട് മാത്രമാണ് ലഭിച്ചത്. മത്സരിച്ചവരിൽ പി.വി ലത്തീഫിന് 78 വോട്ട് ലഭിച്ചു. ഇതോടെ പി.വി ലത്തീഫ് ഏരിയ കമ്മറ്റിയിൽ ഉൾപ്പെടുകയും സിഐ.ടി.യു ഏരിയ സെക്രട്ടറി സുരേഷ് കാക്കനാത്ത് കമ്മറ്റിയിൽ നിന്നും പുറത്താവുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP