1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Aug / 2020
14
Friday

മിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവുമായി പടിക്ക് പുറത്തായി; അഭിഭാഷകപ്പണിയിലൂടെ പാർട്ടിക്കൊപ്പം ക്ഷമയോടെ പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനായി തുടർന്നു; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി.ശശി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; എംവി ജയരാജൻ ജില്ലാ സെക്രട്ടറിയാകുമ്പോൾ ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കാനും ആലോചന

March 09, 2019 | 03:56 PM IST | Permalinkമിടുക്കനായ നേതാവായി പേരെടുത്തപ്പോൾ കേസും കൂട്ടവുമായി പടിക്ക് പുറത്തായി; അഭിഭാഷകപ്പണിയിലൂടെ പാർട്ടിക്കൊപ്പം ക്ഷമയോടെ പിണറായിയുടെയും കോടിയേരിയുടെയും വിശ്വസ്തനായി തുടർന്നു; തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി.ശശി സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക്; എംവി ജയരാജൻ ജില്ലാ സെക്രട്ടറിയാകുമ്പോൾ ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പദവിയിലേക്ക് നിയോഗിക്കാനും ആലോചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പീഡനാരോപണങ്ങളിൽ ഉലഞ്ഞ് സിപിഎമ്മിൽ ആരുമല്ലാതായി മാറിയ പി.ശശിക്ക് ഇത് പുനർജന്മം. കുറ്റവിമുക്തനായ ശശി കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് വീണ്ടും വരുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാർത്തകൾ. ഈ മാസം 11 ന് ചേരുന്ന ജില്ലാകമ്മിറ്റിയിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നതോടെ, ഔദ്യോഗികമായ പുനഃപ്രവേശനത്തിന് കളമൊരുങ്ങും. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ പി.ശശി പാർട്ടിയിൽ സജീവമാകുകയാണ്.

കോടതി കുറ്റവിമുക്തനാക്കിയതോടെ, കഴിഞ്ഞ ജൂലൈയിലാണ് ശശിയെ പ്രാഥമികാംഗത്വത്തിലേക്ക് തിരിച്ചെടുത്തത്. പിണറായിയുടെയും കോടിയേരയുടെയും വിശ്വസ്തനായ ശശിയുടെ മടങ്ങിവരവിന് ജില്ലാ കമ്മിറ്റിയിൽ എതിർപ്പുണ്ടാവില്ല. നിലവിൽ ബ്രാഞ്ച് കമ്മിറ്റി അംഗമാണ് അദ്ദേഹം. ജില്ലാ കമ്മിറ്റിയിലേക്കുള്ള സ്ഥാനക്കയറ്റം മാത്രമല്ല, മറ്റൊരു പദവി കൂടി കാത്തിരിക്കുന്നു ഈ അഭിഭാഷകനെ.

ഇടത് അഭിഭാഷക സംഘടനയായ ലോയേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റാണ് പി ശശി. പി.ജയരാജൻ വടകരയിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതും കാര്യങ്ങൾ എളുപ്പമാക്കി. ജയരാജന് പകരം പുതിയ ജില്ലാ സെക്രട്ടറി വരേണ്ടതുണ്ട്. അത് ഇപ്പോൾ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ എം വിജയരാജൻ ആകാനാണ് സാധ്യത. ഇതോടെ എം വിജയരാജന് പകരം പി.ശശി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആകാനും കളമൊരുങ്ങി. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കേ പൊളിറ്റിക്കൽ സെക്രട്ടറിയായി പ്രവർത്തിച്ച പരിചയമുണ്ട് പി.ശശിക്ക. ശശിയെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കുന്ന കാര്യത്തിൽ പാർട്ടി എന്തുതീരുമാനമെടുക്കും എന്നാണ് കാത്തിരുന്നുകാണേണ്ടത്.


സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന ശശിയെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയർന്നതിനെ തുടർന്നു 2011 ജൂലൈയിലാണു സിപിഎമ്മിൽ നിന്നു പുറത്താക്കുന്നത്. ടി.പി.നന്ദകുമാർ നൽകിയ ലൈംഗികപീഡന ആരോപണക്കേസിൽ ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി ശശിയെ 2016 ൽ കുറ്റവിമുക്തനാക്കിയിരുന്നു. തുടർന്നാണു പാർട്ടിയിലേക്കു മടങ്ങിവരാനുള്ള താൽപര്യം ശശി സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചർച്ച ചെയ്ത സിപിഎം സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നൽകാൻ തീരുമാനമെടുക്കുകയായിരുന്നു. ശശിക്കെതിരെ ചില സിപിഎം നേതാക്കൾ സജീവമായി രംഗത്തുണ്ടായിരുന്നു. ഇവർ പാർട്ടിയിൽ ഒതുക്കപ്പെട്ടു. എംഎൽഎ സ്ഥാനം പോലും ഒരാൾക്ക ്നഷ്ടമായി. ഇതിന് ശേഷമാണ് ശശി സിപിഎം രാഷ്ട്രീയത്തിൽ സജീവമായത്.
.
പാർട്ടിയിൽ നിന്നു പുറത്തായതിനു ശേഷം അഭിഭാഷകനായി ജോലിയാരംഭിച്ച ശശി മാവിലായിയിൽ നിന്നു തലശ്ശേരിയിലേക്കു താമസം മാറ്റിയിരുന്നു. കണ്ണൂരിൽ പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ശശി. മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇ.കെ നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു ശശി. അന്ന് ഭരണം നിയന്ത്രിച്ചതും സംസ്ഥാന സമിതി അംഗം കൂടിയായിരുന്ന ശശിയായിരുന്നു. ഇതിന് ശേഷം പിണറായിയുടെ വിശ്വസ്തനായി മാറി. അങ്ങനെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറിയാകുന്നത്.

അച്ചടക്കനടപടിക്കു ശേഷവും സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന ശശിക്കു പാർട്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ വക്കാലത്ത് ലഭിച്ചിരുന്നു. ടിപി വധക്കേസ്, കതിരൂർ മനോജ് വധക്കേസ് എന്നിവയടക്കമുള്ള കേസുകളിൽ ശശി പാർട്ടിപ്രവർത്തകർക്കായി കോടതിയിൽ ഹാജരായി. അതിനിടെ ശശിക്കെതിരെ പാർട്ടിക്കു പരാതി നൽകിയ രണ്ടുപേർക്കെതിരെയും പാർട്ടി നടപടിയെടുത്തു. ആദ്യം പരാതി നൽകിയ സി.കെ.പി.പത്മനാഭനെ സാമ്പത്തിക തിരിമറി ആരോപിച്ചു പാർട്ടി സംസ്ഥാന സമിതിയിൽ നിന്നു ബ്രാഞ്ചിലേക്കു തരംതാഴ്‌ത്തി. പരാതി നൽകിയ ഡിവൈഎഫ്ഐ ജില്ലാ നേതാവ് ഇപ്പോൾ പാർട്ടിക്കു പുറത്താണ്.

ഭരണപരിജ്ഞാനവും രാഷ്ട്രീയപാടവവും ഒത്തിണങ്ങുന്ന ശശി കണ്ണൂരിൽ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു. ഇതിനിടെയാണ് ശശിയെ കുഴക്കാൻ ലൈംഗിക വിവാദമെത്തിയത്. ഇത് കോടതി തള്ളിക്കളഞ്ഞു. കേസിൽ കുറ്റവിമുക്തനാകാൻ ശശിയെ സിപിഎം നേതൃത്വവും സഹായിച്ചിരുന്നു. ശശിയുടെ അനുഭവമികവ് പ്രയോജനപ്പെടുത്തണമെന്ന് പാർട്ടിയിൽ അഭിപ്രായം ശക്തമായി എന്ന് വരുത്താനുള്ള നീക്കവും സജീവമാണ്. എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി, ഡിവൈഎഫ്ഐ. ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയന്റ് സെക്രട്ടറി, കർഷസംഘം ജില്ലാ സെക്രട്ടറി, സിപിഎം. ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ രാഷ്ട്രീയരംഗത്ത് അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. മുന്മുഖ്യമന്ത്രി ഇ.കെ. നായനാരുടെ പൊളിറ്റിക്കൽ സെക്രട്ടറി, കെ.എസ്.എഫ്.ഇ. ചെയർമാൻ, റെയ്ഡ്കോ ചെയർമാൻ എന്നീ ഭരണപരമായ പദവികളും വഹിച്ചിട്ടുണ്ട്.

ഡിവൈഎഫ്ഐ നേതാവിന്റെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റർ ടിപി നന്ദകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് വിധിയിൽ വ്യക്തമാക്കുന്നു. വിശദമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ പരാതി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്ഐ ടിഎൻ സജീവ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പി ശശിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. ഹോസ്ദുർഗ് ഒന്നാം ക്ലാസം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ശശിയെ കേസിൽ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. കേസിൽ നടത്തിയ അന്വേഷണത്തിലും സാക്ഷിമൊഴികളിലും പാലായി പ്രകൃതി ചികിത്സാ കേന്ദ്രത്തിൽ അത്തരമൊരു സംഭവം നടന്നതായി കണ്ടെത്താൻ അന്വേഷണസംഘത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല, താൻ പത്ര-ദൃശ്യ മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞതെന്നും ഇരയായ സ്ത്രീയെ കാണുകയോ ബന്ധപ്പെടുകയോ ചെയ്തിട്ടില്ലെന്നുമാണ് ചോദ്യം ചെയ്യലിൽ പരാതിക്കാരൻ വ്യക്തമാക്കിയത്.

പി ശശി ഉൾപ്പെടെയുള്ള സിപിഐഎം നേതാക്കളോട് പരാതിക്കാരൻ അത്രനല്ല ബന്ധത്തിലല്ലെന്നും മാധ്യമശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പരാതി നൽകിയിരിക്കുന്നതെന്നുമാണ് അന്വേഷണറിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നതെന്ന് കോടതി നീരീക്ഷിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേസ് തള്ളുന്നതായും കോടതി വിധിയിൽ പറയുന്നു. തങ്ങൾക്ക് പരാതിയില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ഇരയായ സ്ത്രീയും ഭർത്താവും വ്യക്തമാക്കിയിട്ടുണ്ട്. ഒരു കാലത്ത് കണ്ണൂരിൽ സിപിഎമ്മിന്റെ മുഖങ്ങളിൽ ഒന്നായിരുന്ന പി ശശി ലൈംഗികാരോപണത്തെ തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുകയായിരുന്നു. ആരോപണങ്ങളെ തുടർന്ന് പാർട്ടിയിൽ നിന്നും പി ശശിയെ പുറത്താക്കുകയും തുടർന്ന്. പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ് സ്വയം രാഷ്ട്രീയജീവിതത്തിന് അവധി നൽകുകയായിരുന്നു ശശി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
Loading...
TODAYLAST WEEKLAST MONTH
ഫേസ്‌ബുക്കിലൂടെ പരിചയം തുടങ്ങി; ചാറ്റിങ് അമിതമായപ്പോൾ പ്രണയവും; കൊച്ചിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന് റീഗേറ്റ് ഹോട്ടലിൽ റൂമെടുത്തത് ഐഡി കാർഡ് ഉൾപ്പെടെ നൽകി; രക്തസ്രാവം തുടങ്ങിയപ്പോൾ റിസപ്ഷനിസ്റ്റിന്റെ സഹായത്തോടെ ഓട്ടോയിൽ പെൺകുട്ടിയെ എത്തിച്ചത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ; മരണം ഉറപ്പായപ്പോൾ മുങ്ങിയ കാമുകനെ പൊലീസ് പൊക്കിയത് ചടുല നീക്കങ്ങളിലൂടെ; അഭിമുഖത്തിന് എന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയുടേത് മനപ്പൂർവ്വമല്ലാത്ത നരഹത്യ; കാവുങ്കൽ ഗോകുൽ അറസ്റ്റിൽ
ആൻ മേരിയുടെ മരണത്തിന്റെ രണ്ടാഴ്ച മുമ്പ് ബളാലിൽ കോവിഡ് സ്ഥിരീകരിച്ചത് നിർണ്ണായകമായി; അതീവ ഗുരുതരാവസ്ഥയിലുള്ള ബെന്നിയെ ആന്റിജൻ ടെസ്റ്റിന് വിധേയമാക്കിയപ്പോൾ കണ്ടെത്തിയത് കരളിലെ തകരാർ; സ്രവ പരിശോധന കാട്ടിക്കൊടുത്തത് എലി വിഷവും; കുടുംബസ്വത്തായ നാലര ഏക്കർ പുരയിടവും പന്നി വളർത്തൽ കേന്ദ്രവും സ്വന്തമാക്കി തന്നിഷ്ടം പോലെ ജീവിക്കാമെന്ന ആൽബിന്റെ മോഹം പൊളിച്ചതുകൊറോണ! ആൻ മേരിയുടെ ഘാതകന്റെ നാടകം പൊളിഞ്ഞത് ഇങ്ങനെ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതി; ജയിലിൽ നിന്നിറങ്ങി അതേ പെൺകുട്ടിയെ ജീവിത സഖിയാക്കിയ നാലു മാസം മാത്രം നീണ്ട ദാമ്പത്യം; സ്വഭാവ ദൂഷ്യം മൂലം ഭാര്യ ഉപേക്ഷിച്ചതോടെ ഫുൾടൈം മൊബൈലിൽ ചുറ്റി തിരിയൽ തുടങ്ങി; വല്ലപ്പോഴും കടലിൽ പോയി മീൻ പിടിക്കും; 19കാരിയെ വളച്ചെടുത്തത് ഫേസ്‌ബുക്കിലൂടെ; ഹോട്ടൽ റീഗേറ്റ് ഇന്നിലെ ക്രൂരത മറച്ചുവക്കാനുള്ള വ്യഗ്രത യുവതിയുടെ ജീവനെടുത്തു; കാവുങ്കൽ ഗോകുൽ ചില്ലറക്കാരനല്ല
സ്വർണ്ണ കടത്തിലെ വാർത്തകളിലൂടെ മാതൃഭൂമിയെ പിന്തള്ളി ജനം ടിവി നാലാം സ്ഥാനത്ത്; എതിരാളികൾ ഇല്ലാതെ മുന്നേറ്റം തുടർന്ന് ഏഷ്യാനെറ്റ് ന്യൂസ്; പരിവാർ ചാനൽ നടത്തുന്നത് ശബരിമല സ്ത്രീ പ്രവേശന വിവാദ കാലത്തിന് സമാനമായ മുന്നേറ്റം; ശ്രീകണ്ഠൻ നായരുടെ 24 ന്യൂസിന് തുടർച്ചയായ അഞ്ചാം ആഴ്ചയും റേറ്റിങ് ഇടിവ്; വിനോദ ചാനലിലും ഏഷ്യാനെറ്റിന്റെ പടയോട്ടം തന്നെ; മലയാള ചാനൽ റേറ്റിംഗിൽ വീണ്ടും അട്ടിമറികൾ
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ്; ഹോട്ടലിൽ മുറിയെടുത്തത് രാവിലെ പതിനൊന്ന് മണിയോടെ; അമിത രക്തസ്രാവം ഉണ്ടായി ആശുപത്രിയിലെത്തിച്ചത് മരിച്ച ശേഷം; മുങ്ങിയ യുവാവിനെ പൊക്കിയത് ഫോൺ രേഖകൾ പരിശോധിച്ചു; ഇനി നിർണ്ണായകം മൃതദേഹ പരിശോധനയും പോസ്റ്റ്‌മോർട്ടവും; കസ്റ്റഡിയിൽ ഉള്ള ആളിന്റെ വിവരങ്ങൾ പരമരഹസ്യമാക്കി പൊലീസ്; യുവതിയുടേത് സ്വഭാവിക മരണമോ?
ഒരിക്കലും തന്റെ ജീവിതത്തിലുള്ള കാര്യമല്ല വെല്ലുവിളി; എളിമയാണ് ഞങ്ങളുടെ രീതി; ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു റോൾസ് റോയ്‌സ് സ്വന്തമാക്കുക എന്നുള്ളത്; ഇനി അടുത്തത് അമേരിക്കൻ പ്രസിഡന്റ് ഉപയോഗിക്കുന്ന കാഡിലാക്ക് എടുക്കാനാണ് ആഗ്രഹം; താനൊരു പുലിയെന്ന് തെളിയിച്ച് കോതമംഗലം കരിങ്ങഴ തണ്ണിക്കോട്ട് റോയി കുര്യന്റെ കാർ യാത്ര തുടരുന്നു; ബെല്ലി ഡാൻസും ലോറിയിലെ റോഡ് ഷോയും വിവാദത്തിലാക്കിയ വ്യവസായി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
എല്ലാത്തിനും കാരണം അച്ഛൻ വാങ്ങി കൊടുത്ത 16,000 രൂപയുടെ സ്മാർട്ട് ഫോൺ; മൊബൈൽ കിട്ടിയതോടെ സോഷ്യൽ മീഡിയയിൽ വ്യക്തി വൈകല്യങ്ങളുടെ പ്രതിഫലനമെന്നോണം നടത്തിയത് അശ്ലീല ഇടപെടലുകൾ; ചാറ്റും വിശദാംശങ്ങളും അനുജത്തി കണ്ടെന്ന് അറിഞ്ഞതോടെ പക തുടങ്ങി; ഐസ്‌ക്രീം വളർത്തു നായയ്ക്ക് നൽകാത്തതും എലി വിഷത്തിന്റെ സാന്നിധ്യം പുറത്തു വരാതിരിക്കാൻ; ബളാലിൽ ആരും അറിയാതെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി നാട്ടുകാരുടെ രോഷപ്രകടനം ഒഴിവാക്കൽ; ആൽബിൻ ക്രൂരതയുടെ മുഖം
പത്താംക്ലാസ് കഴിഞ്ഞ് പോയത് വൈദികവൃത്തി പഠിക്കാൻ സെമിനാരിയിൽ; മതിൽ ചാടി എത്തിയ യുവാവ് പിന്നീട് നയിച്ചത് വഴിവിട്ട യാത്ര; വീട്ടിലെ ശല്യം കാരണം ഐടിഎ പഠിക്കാനെന്ന് പറഞ്ഞ് തമിഴ്‌നാട്ടിൽ പോയി ഹോട്ടൽ ജോലി ചെയ്തു; കോവിഡിൽ ജോലി പോയപ്പോൾ തിരിച്ചെത്തി; പ്രണയ വിവാഹത്തിന് തടസ്സം വീട്ടുകാരെന്ന പകയിൽ ആസൂത്രണം; ആശ്ലീല വീഡിയോ കണ്ടത് സഹോദരി അറിഞ്ഞതോടെ 'എലിവിഷം' എത്തി; അസുഖം നടിച്ചിട്ടും രക്തപരിശോധനയിൽ ചതിച്ചു; ആൻ മേരിയെ കൊന്ന ആൽബി കുടുങ്ങുമ്പോൾ
എല്ലാ ആരാധനാലയങ്ങളും ഇടിച്ചു നിരത്തണം; കുമിഞ്ഞു കൂടിയിരിക്കുന്ന സമ്പത്തെടുത്ത് വിദ്യാലയങ്ങളും ആതുരാലയങ്ങളും ഗവേഷണ സ്ഥാപനങ്ങളും ആരംഭിക്കണം; ചടഞ്ഞുകൂടിയിരിക്കുന്ന പരാന്നഭോജികളെ പണിയെടുക്കാനയ്ക്കണം; എങ്കിലേ ഇന്ത്യ ഒരു വികസിതരാഷ്ട്രമാകൂ: അഡീഷണൽ സെക്രട്ടറിയുടെ പോസ്റ്റ് മതേതര മൂല്യങ്ങളെ വെല്ലുവിളിക്കൽ; പരാതി നൽകാൻ ബിജെപി; ഷൈൻ ഹഖിന്റെ അതിവിശ്വത്‌നായ നന്ദകുമാറും വിവാദത്തിൽ; കുടുങ്ങുന്നത് വിടി ബൽറാമിനെ വൃത്തികെട്ടവനെന്ന് വിളിച്ച സെക്രട്ടറിയേറ്റിലെ ഉന്നതൻ
ജോലിക്കായുള്ള അഭിമുഖത്തിനായി പുലർച്ചെ കൊച്ചിയിലെത്തി; ഉച്ചയ്ക്ക് രണ്ടുമണിയോടെ ഓട്ടോയിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മരിച്ച നിലയിൽ; ആശുപത്രിയിൽ എത്തിച്ചത് അമിതരക്തസ്രാവത്തെ തുടർന്ന്; ഒപ്പമുണ്ടായിരുന്ന യുവാവ് മുങ്ങിയെങ്കിലും മൊബൈൽ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പിടിയിൽ; എഴുപുന്ന സ്വദേശിനിയായ 19 കാരി സാന്ദ്രയുടെ മരണത്തിൽ ദുരൂഹത
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു......; കാരണം..... തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ; മനോരമ വാർത്താ അവതാരകയ്ക്കെതിരെ സ്ത്രീ വിരുദ്ധത നിറച്ച് ദേശാഭിമാനിക്കാരന്റെ വ്യാജ ആരോപണ പോസ്റ്റ്; നിഷാ പുരുഷോത്തമനെതിരെ അതിക്രമം കാട്ടിയ സഖാവിനെതിരെ ഒരക്ഷരം മിണ്ടാതെ പത്രപ്രവർത്തക യൂണിയനും സ്ത്രീ സമത്വ വാദികളും; മനോരമ നിലപാട് കടുപ്പിച്ചപ്പോൾ പോസ്റ്റ് ഡിലീറ്റ് ചെയ്ത് തടിതപ്പൽ
സ്വയം മരണത്തിലേക്ക് പറന്നിറങ്ങിയപ്പോഴും മനസ്സാന്നിധ്യത്തോടെ കൂടെയുള്ളവരുടെ ജീവനുകൾ കാത്ത ക്യാപ്റ്റന് സല്യൂട്ട്! ഗിയർ ബോക്‌സിലെ തകരാർ തിരിച്ചറിഞ്ഞതോടെ ആകാശത്ത് വട്ടമിട്ട് പറന്ന് ഇന്ധനം പരമാവധി ഒഴിവാക്കി; സാങ്കേതിക തകരാർ തിരിച്ചറിഞ്ഞ് നിലത്തിറക്കൽ; മഴയിൽ തെന്നിമാറിയപ്പോഴും പറന്നുയരാത്തത് ജനവാസ കേന്ദ്രം മുന്നിലെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ്; കരിപ്പൂരിൽ വൻ ദുരന്തം ഒഴിവാക്കിയത് യുദ്ധവിമാനങ്ങളെ അടക്കം നിയന്ത്രിച്ച ക്യാപ്ടൻ ഡിവി സാഥെ; വലിയ ദുരന്തം ഒഴിവാക്കിയത് ഈ മനക്കരുത്ത്
ജസ്നയുള്ളത് ചെന്നൈയിലെ മതപഠന കേന്ദ്രത്തിലോ? നിർണായക കണ്ടെത്തൽ നടത്തിയത് പത്തനംതിട്ട എസ്‌പി കെജി സൈമൺ; രഹസ്യമാക്കി വയ്ക്കേണ്ട വിവരം പരസ്യമാക്കിയത് ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരി; സൂചന കിട്ടിയിട്ടും ആളെ കണ്ടെത്താൻ കഴിയാതെ അന്വേഷണ സംഘം; റിട്ടയർമെന്റിന് മുമ്പായി കേസ് തെളിയിക്കുമെന്ന വാശിയിൽ കൂടത്തായി ഹീറോയും; ജസ്‌നയെ കാണാതായത് രണ്ടുവർഷം മുമ്പ് മുക്കൂട്ടുതറയിൽ നിന്ന്
കള്ളും കഞ്ചാവും ശീലമായ ആൽബിൻ വിഷം കലർത്തിയ ഐസ്‌ക്രീം തയ്യാറാക്കിയത് കുടുംബത്തെ മുഴുവൻ വകവരുത്താൻ തന്നെ; ദളിത് യുവതിയെ പ്രണയിച്ചതിലെ വീട്ടുകാരുടെ എതിർപ്പ് പകയായി; സഹോദരിയോട് മോശമായി പെരുമാറിയത് വീട്ടുകാരോട് പറയും എന്ന ഭയവും കൊലയ്ക്ക് കാരണമായി ; കാസർകോട് 16കാരിയുടെ മരണത്തിന് പിന്നിൽ സഹോദരൻ; എല്ലാ കുറ്റവും പൊലീസിനോട് ഏറ്റുപറഞ്ഞ് ആൽബിൻ; കുടുംബത്തെ മുഴുവൻ വകവരുത്താനൊരുങ്ങിയത് നന്തൻകോട്ടെ കേഡലിന് സമാനമായി
ഒറ്റയ്ക്ക് പോകാൻ ധൈര്യമില്ല; നേരോടെയുമല്ല.. നിർഭയവുമല്ല... നിരന്തരം മര്യാദകെട്ട്...! ഏഷ്യാനെറ്റിനെ കളിയാക്കി പോസ്റ്റ്; പാർട്ടി അടിമയെ പോലെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പെരുമാറരുതെന്ന് വിനു വി ജോൺ; മര്യാദ കെട്ടവരുമായി കൂട്ടു വേണ്ടാന്നു വെക്കാനുള്ള സ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള അധികാരം ഒരു ചാനൽ ജഡ്ജിക്കും ആരും നൽകിയിട്ടുമില്ല... കുഞ്ഞ് പോയി തരത്തിൽ കളിക്ക്...! പിഎം മനോജിന്റെ പരിഹാസത്തിൽ പത്രപ്രവർത്തക യൂണിയന് മൗനം; ചോദ്യം ചെയ്യലുകൾ മുഖ്യമന്ത്രിയെ അലോസരപ്പെടുത്തുമ്പോൾ
ഷാപ്പിലെ കറിവെപ്പുകാരനായി മണർകാടെത്തി; വട്ടിപ്പലിശക്കാരുടെ ഇടനിലക്കാരനായി ചുവടുമാറ്റം; നിസാര തുക കടം കൊടുത്ത് കോടികൾ മൂല്യമുള്ള വസ്തു വകകൾ തട്ടിയെടുത്ത് വളർന്ന് പന്തലിച്ചു; 20 ലക്ഷം രൂപയ്ക്ക് രണ്ടേ കാൽ മാസത്തേക്ക് പലിശയായി വാങ്ങിയത് ഒരു കോടി രൂപ; കൊള്ളപ്പലിശയ്ക്ക് അവതരിപ്പിച്ചത് പത്താംകളം എന്ന പലിശ രീതി; അച്ഛനെ കിഡ്‌നാപ്പ് ചെയ്ത് യുവതിയെ ധർമ്മ സങ്കടത്തിലാക്കി; മാലം സുരേഷ് ക്രൂരതയുടെ അവതാരം! മല്ലപ്പള്ളിയിലെ പ്രീതി മാത്യുവിനെ തകർത്തതും മണർകാട്ടെ ഷൈലോക്കിന്റെ ചതിക്കുഴി
ലാവ് ലിൻ കേസ് , കമല ഇന്റർനാഷണൽ എക്‌സ്പോർട്ടിങ് കമ്പനി, തുടങ്ങി താങ്കൾ നടത്തിയ കോടികളുടെ പണമിടപാടുകളുടെ രേഖകൾ കത്തി നശിപ്പിക്കാൻ ഗുണ്ടകൾക്ക് നേതൃത്വം നൽകിയത് ഇപ്പോഴത്തെ മരുമകനായ മുഹമ്മദ് റിയാസ് ആയിരുന്നില്ലേ ...?ധാർഷ്ട്യം ഒട്ടും കൈവിടാതെ ഇനിയുമുറക്കെ പറയൂ പിണറായീ, ഞാൻ രാജി വെയ്ക്കില്ല... അങ്ങനെ പിണറായി എന്ന വിഴുപ്പ് ഭാണ്ഡം ലോകമാകെ ദുർഗന്ധം പരത്തട്ടെ; പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ക്രൈം നന്ദകുമാർ; പോസ്റ്റ് വൈറലാകുമ്പോൾ
മുന്നിൽ ചീറിപ്പാഞ്ഞത് പൃഥ്വിരാജിന്റെ ലംബോർഗിനി; തൊട്ടു പിന്നാലെ വിട്ടുകൊടുക്കാതെ അതിവേഗത്തിൽ ദുൽഖാർ സൽമാന്റെ പോർഷെ കാറും; കോട്ടയം - ഏറ്റുമാനൂർ - കൊച്ചി റൂട്ടിൽ മലയാളം താരങ്ങളുടെ മത്സരയോട്ടം; അമിതവേഗതയിലുള്ള ചീറിപ്പായൽ കണ്ട് അന്തംവിട്ട് ആരാധകർ; സോഷ്യൽ മീഡിയയിൽ വൈറലായെങ്കലും ട്രാഫിക് നിയമങ്ങൾ കാറ്റിൽപ്പറത്തിയ താരങ്ങളുടെ അമിത വേഗതക്കെതിരെ പൊലീസ് നടപടിയില്ലേ എന്ന ചോദ്യവും സജീവം
42-ാം നമ്പർ സ്യൂട്ട് റൂമിൽ നിന്ന് കാറ്റും വെളിച്ചവും കടക്കാത്ത മറ്റൊരു റൂമിലേക്ക് മാറ്റി; കുളിപ്പിക്കുന്നത് മൂന്നു മാസത്തിലൊരിക്കൽ; വിഐപികളും മെത്രാപ്പൊലീത്തമാരും വരുമ്പോൾ റൂമിൽ കൊണ്ടു വന്ന് സ്പ്രേ അടിക്കും; ഭക്ഷണം എത്തിക്കുന്നത് മൃതദേഹം കൊണ്ടു വരുന്ന ആംബുലൻസിൽ; മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ നേരിടുന്നതുകൊടിയ പീഡനമെന്ന് ഡ്രൈവർ എബിയുടെ വെളിപ്പെടുത്തൽ: മാർത്തോമ്മ മെത്രപ്പൊലീത്തയ്ക്ക് പരാതി നൽകിയത് ഫോട്ടോ സഹിതം
പ്ലസ് ടു കാലത്ത് അമേരിക്കയിൽ എത്തിയ നെവിൻ; കോട്ടയം രൂപതാ മാട്രിമോണി പരസ്യത്തിൽ വിവാഹം; സ്വഭാവ വൈകൃതമൊന്നും അറിയാതെ താലി കെട്ടിയതിന്റെ ദുരിതം മോനിപ്പിള്ളിക്കാരി അറിഞ്ഞത് യുഎസിലെത്തിയപ്പോൾ; രണ്ട് വയസ്സുള്ള കുട്ടി ബാലൻസ് തെറ്റി വീണാലും കിട്ടിയത് ക്രൂര മർദ്ദനം; ഭാര്യയെ തുരുതുരാ വെട്ടിയ ശേഷം കാറു കയറ്റി മരണം ഉറപ്പാക്കിയത് നിസാര കാരണങ്ങൾ കണ്ടെത്തി വഴക്കുണ്ടാക്കി രസിച്ച ഭർത്താവ്; ഫ്‌ളോറിഡയിൽ മെറിൻ ജോയിയെ കൊന്നത് സമാനതകളില്ലാത്ത ക്രൂര മനസ്സിന്റെ ഉടമ
ആൾക്കൂട്ടത്തിൽ ഒരു അന്യമത സ്ത്രീയെ നോട്ടമിട്ടാൽ രണ്ടോമൂന്നോ പേർ വലയം ചെയ്യും; പതുക്കെ മറ്റുള്ളവരും ചേരുന്നതോടെ കെണിയൊരുങ്ങുകയായി; അകത്തെ വൃത്തത്തിനുള്ളിലുള്ള പുരുഷന്മാർ ആദ്യം ആക്രമിക്കും; മതിയായവർ പുറകോട്ടു മാറി അടുത്ത വലയത്തിലുള്ളവർക്ക് കൈമാറും; മർദ്ദിച്ചും വസ്ത്രങ്ങൾ ചീന്തിയെറിഞ്ഞും കൂട്ട ബലാത്സംഗം; മിക്കവാറും സംഭവങ്ങളും പട്ടാപ്പകൽ നഗരമധ്യത്തിൽ; തഹാറുഷ് ജമായ് എന്ന ഇസ്ലാമിന്റെ പേരിൽ നടന്നിരുന്ന കൂട്ട മാനഭംഗ വിനോദത്തിന്റ കഥ
2016 ജൂലൈ 30ന് താലി കെട്ട്; ജന്മദിനവും വിവാഹ വാർഷികവും ഒരു ദിവസമായതും യാദൃശ്ചികം; ഭർത്താവിന്റെ ക്രൂരതകൾ ഭയന്ന് താമ്പയിലേക്ക് മാറാൻ ഒരുങ്ങുമ്പോൾ പദ്ധതിയിട്ടത് കൂട്ടുകാർക്കൊപ്പം അടിപൊളി ജന്മദിനാഘോഷം; രണ്ട് വയസ്സുള്ള മകളെ അച്ഛനും അമ്മയക്കുമൊപ്പം നിർത്തി ഫ്‌ളോറിഡയിലേക്ക് വിമാനം കയറിയത് സ്വന്തം കാലിൽ നിൽക്കണമെന്ന ദൃഡനിശ്ചയത്തിൽ; രക്തത്തിൽ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും മെറിൻ ജോയ് അലറിക്കരഞ്ഞത് എനിക്കൊരു കുഞ്ഞുണ്ടെന്ന് പറഞ്ഞ്; മരങ്ങാട്ടിലെ വീട്ടിൽ പൊട്ടിക്കരച്ചിൽ മാത്രം
കാമം തീർക്കാൻ വൃദ്ധയിലും ഷാഫിയുടെ ക്രൂരത; കുതറിയോടാൻ ശ്രമിച്ച ഇരയെ വാ പൊത്തി പിടിച്ച് കസ്റ്റമർക്ക് കാഴ്ച വച്ച് ഓമനയുടെ ഇടപെടൽ; കണ്ടു വന്ന ഓമനയുടെ മകന് കലി കയറിയപ്പോൾ മൽപ്പിടുത്തവും ദേഹോപദ്രവും മൂലം തളർന്നുകിടന്ന വൃദ്ധയുടെ ജനനേന്ദ്രിയത്തിൽ കുത്തി കയറ്റിയത് കത്തിയും; മാറിടത്തിൽ തലങ്ങും വിലങ്ങും മുറിവേൽപ്പിച്ചതും വീട്ടിലെ അവിഹിതം കണ്ട് നിരാശനായ മനോജിന്റെ ക്രൂരത; കോലഞ്ചേരിയിലേത് 'നിർഭയ' മോഡൽ; ജീവനോട് മല്ലിട്ട് വയോധികയും; ഓമനയുടെ കുറ്റസമ്മതം ഞെട്ടിപ്പിക്കുന്നത്
പെറ്റമ്മയെ കാണാൻ 14 ദിവസത്തെ ക്വാറന്റൈൻ സ്വയം ഏറ്റെടുത്ത് അമ്മയുടെ പ്രസിഡന്റ്; ചെന്നൈയിൽ നിന്നും ഇന്നോവാ കാറിൽ കൊച്ചിയിലെത്തി നിരീക്ഷണകാലം ചിലവഴിക്കുന്നത് തന്റെ ഉടമസ്ഥതയിലുള്ള ട്രാവൻകൂർ കോർട്ട് ഹോട്ടലിൽ; രണ്ടാഴ്ചക്കുള്ളിൽ മലയാള സിനിമ വീണ്ടും ഉണർന്നെഴുന്നേൽക്കും; ദൃശ്യം രണ്ടാംഭാഗവും ഏഷ്യാനെറ്റ് ഓണം ഷോയും ലക്ഷ്യമിട്ട് മോഹൻലാൽ വീണ്ടും കൊച്ചിയിലെത്തി; സൂപ്പർ താരത്തിന്റെ ക്വാറന്റൈൻ വിവരം മറുനാടനോട് സ്ഥിരീകരിച്ച് ഇടവേള ബാബുവും
ഭാര്യ ചതിച്ചെന്നും മനംനൊന്തു കൊലയെന്നും നെവിന്റെ കുറ്റസമ്മതം; കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം ഇല്ലായിരുന്നതിനാൽ സെക്കൻഡ് ഡിഗ്രി കൊലക്കുറ്റമേ ചുമത്താകൂവെന്ന് വാദിച്ച് പരാജയപ്പെട്ട് പ്രതിയുടെ വക്കീൽ; കത്തിയുമായി എത്തിയതും 17 തവണ കുത്തിയതും കരുതിക്കൂട്ടിയുള്ള നരഹത്യക്ക് തെളിവെന്ന് പ്രോസിക്യൂഷൻ; കുത്തി വീഴ്‌ത്തിയ ശേഷം ശരീരത്തിലൂടെ കാർ ഓടിച്ചതും മരണം ഉറപ്പാക്കിയ ക്രൂര മനസ്സ്; നെവിനെതിരെ ഫസ്റ്റ് ഡിഗ്രി കൊലക്കുറ്റം; മെറിൻ യാത്രയായത് ഭർത്താവിനെതിരെ മരണ മൊഴി നൽകി
വിവാഹ ബന്ധം വേർപെടുത്തിയ ശേഷം യുവതി ഒരേ സമയം ലൈം​ഗിക ബന്ധം പുലർത്തിയിരുന്നത് മൂന്ന് പേരുമായി; മദ്യത്തിന്റെയും ലഹരിമരുന്നിന്റെയും അടിമയായിരുന്ന യുവതിക്ക് എന്നും ഹരമായിരുന്നത് ഡിജെ പാർട്ടികളും; കാമുകന്മാരിൽ ഒരാളെ മറ്റുള്ളവർ ക്രൂരമായി കൊലപ്പെടുത്തുമ്പോൾ ഉന്മാദ നൃത്തവും ദാഹമകറ്റാൻ നൽകിയത് മൂത്രവും; ഒടുവിൽ ശാശ്വതിക്കും കൂട്ടാളികൾക്കും വിനയായത് സ്വന്തം മകളുടെ മൊഴിയും