Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏര്യാകമ്മറ്റി രണ്ടാക്കി സക്കീർ സഹുസൈനെ സെക്രട്ടറിയാക്കുന്നു; ഗുണ്ടകേസിൽ ജാമ്യത്തിലറങ്ങിയ സഖാവിനു വേണ്ടി ചരട് വലിക്കുന്ന ജില്ലാസെക്രട്ടറി തന്നെ; പി.രാജീവിന്റേത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് വി എസ് പക്ഷ നേതാക്കൾ

ഏര്യാകമ്മറ്റി രണ്ടാക്കി സക്കീർ സഹുസൈനെ സെക്രട്ടറിയാക്കുന്നു; ഗുണ്ടകേസിൽ ജാമ്യത്തിലറങ്ങിയ സഖാവിനു വേണ്ടി ചരട് വലിക്കുന്ന ജില്ലാസെക്രട്ടറി തന്നെ; പി.രാജീവിന്റേത് ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്മരണയെന്ന് വി എസ് പക്ഷ നേതാക്കൾ

അർജുൻ സി വനജ്

കൊച്ചി: ഗുണ്ടാ കേസിൽ ജാമ്യത്തിലിറങ്ങിയ സി.പി.എം എറണാകുളം ജില്ലാ കമ്മിറ്റി അംഗം സക്കീർ ഹുസൈന് വീണ്ടും പാർട്ടി ചുമതല നൽകാൻ കളമശ്ശേരി ഏരിയാ കമ്മിറ്റി വിഭജിക്കാൻ നീക്കം. കളമശ്ശേരി ഏരിയാകമ്മിറ്റി വിഭജിച്ച് കാക്കനാട് ഏരിയ കമ്മിറ്റി, കളമശ്ശേരി ഏരിയ കമ്മിറ്റി എന്നിങ്ങനെ രൂപീകരിക്കനാണ് പാർട്ടിക്കുള്ളിൽ നീക്കം ശക്തമായിരിക്കുന്നത്. എന്നാൽ, സക്കീർ ഹുസൈന് പുതിയ പാർട്ടി ചുമതല
നൽകാൻ മാത്രമാണ് ഏരിയ കമ്മിറ്റി വിഭജനം എന്നതോന്നലുണ്ടാകാതിരിക്കാൻ ജില്ലാ കമ്മിറ്റി നന്നേ പാടുപെടുന്നുണ്ട്. ഏരിയ ഘടകങ്ങളുടെ എണ്ണം വർദ്ധിപ്പിച്ച് അടിത്തറ വിപുലപ്പെടുത്തി സംഘടന സംവിധാനം കൂടുതൽ അച്ചടക്കമുള്ളതും ക്രിയാത്മകവുമാക്കുകയാണ് ലക്ഷ്യമെന്നാണ് ഔദ്യോഗിക വിശദീകരണം.

താരതമ്യേന ലോക്കൽ, ബ്രാഞ്ച് കമ്മിറ്റികളുടെ പ്രവർത്തനം കുറവായ ഏരിയ കമ്മിറ്റിയാണ് കളമശ്ശേരി. ഇക്കാര്യം കഴിഞ്ഞ പാർട്ടി സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയുടെ വിമർശനത്തിന് ഇടയാക്കിയിരുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും അധികം ടെക്കികൾ കളമശ്ശേരി എസിയിലാണെങ്കിലും ഇവരെ ഏകോപിക്കുന്നതിൽ വലിയ വീഴ്ച സംഭവിച്ചുവെന്ന് നേതൃത്വത്തിന്റെ കുറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. സക്കീർ ഹുസൈനെ മാറ്റിയതിന് പിന്നാലെ മുതിർന്ന പാർട്ടി അംഗം മോഹനനെ ഏരിയ സെക്രട്ടറിയായി പാർട്ടി തീരുമാനിച്ചുവെങ്കിലും ആരോഗ്യകാരണങ്ങളാൽ അദ്ദേഹം പിന്മാറി. ഇതോടെ ജോൺ ഫെർണാണ്ടസ് എംഎൽഎയ്ക്കാണ് കളമശ്ശേരി
ഏരിയ കമ്മിറ്റിയുടെ ഇപ്പോഴത്തെ ചുമതല. വിഭജനം നടക്കുന്നതോടെ കാക്കനാട് ഏരിയ കമ്മിറ്റിയുടെ ചുമതല ജോൺ ഫെർണാണ്ടസിന് നൽകിയേക്കും. സി.പി.എം ജില്ലാ കമ്മിറ്റിയംഗങ്ങളായ സികെ പരീദ്, മുൻ എംൽഎ കൂടിയായ എഎം യൂസഫ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. വരാനിരിക്കുന്ന പാർട്ടി സമ്മേളനങ്ങൾക്ക് മുന്നോടിയായി കമ്മിറ്റികളുടെ വിഭജനം നടക്കും.

വ്യവസായി ജൂബി പൗലോസിനെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയ കേസിലാണ് മുൻ കളമശ്ശേരി ഏരിയ സെക്രട്ടറിയെ സിറ്റി ടാസ്‌ക് ഫോഴ്സ് കേസെടുത്തത്. സിറ്റി ടാസ്‌ക് ഫോഴ്സിന്റെ രൂപീകരണത്തിന് ശേഷമുള്ള ആദ്യ കേസായിരുന്നു ഇത്. കേഡി ലിസ്റ്റിൽപ്പെട്ട 14 കേസുകളിലും സക്കീർ ഹുസൈൻ പ്രതിയായിരുന്നു. അറസ്റ്റിനെ തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയെങ്കിലും ജില്ലാ കമ്മിറ്റി അംഗത്വം നിലനിർത്തിയിരുന്നു.ജാമ്യത്തിലിറങ്ങിയ സക്കീർ ഹുസൈന് മനുഷ്യചങ്ങലയുടെ ചുമതല നൽകിയതും വിവാദമായിരുന്നു. ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് പ്രതിയെ തിരയുമ്പോഴും പൊലീസിന്റെ കണ്ണുവെട്ടിച്ച് സക്കീർ ഹുസൈൻ പാർട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയത് അന്ന് ഏറെ മാധ്യമചർച്ചകൾക്ക് വഴിവെച്ചിരുന്നു.

എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് ഉൾപ്പടെയുള്ള സി.പി.എം നേതാക്കളുടെ ബിനാമിയാണ് സക്കീർ ഹുസൈനെന്ന ആക്ഷേപവും നേരത്തെ ഉയർന്നിരുന്നു. പി.രാജീവിന് വീട് വാങ്ങി നൽകിയതും, ഭാര്യക്ക് കുസാറ്റിൽ വഴിവിട്ട നടപടി ക്രമങ്ങളിലൂടെ ജോലി തരപ്പെടുത്തി നൽകിയതും സക്കീർ ഹുസൈൻ ആണെന്ന ആരോപണവും ഉണ്ട്. ഇതിനെ ശരിവെയ്ക്കുന്ന നിലപാടാണ് ജില്ലാ കമ്മിറ്റി ഇപ്പോൾ സ്വീകരിക്കുന്നത്. സക്കീർ ഹുസൈന് വേണ്ടി സെക്രട്ടറി രാജീവ് തന്നെയാണ് സംസ്ഥാന ഘടകത്തിന്റെ അനുവാദം വാങ്ങി കമ്മിററി വിഭജന ചർച്ച മുന്നോട്ട് വെച്ചതെന്നാണ് ജില്ലയിലെ വി എസ് പക്ഷനേതാക്കൾ വ്യക്തമാക്കുന്നത്.

പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ പൂർണ്ണ സമ്മതത്തോടെയാണ് ഏരിയ കമ്മിറ്റികൾ വിഭജിക്കുന്നത്. ഔദ്യോഗികപക്ഷത്തിന്റെ പൂർണ്ണപിന്തുണയുള്ള നേതാവാണ് സക്കീർ ഹുസൈൻ. ഇടക്കാലത്ത് സക്കീർ ഹുസൈൻ പിണറായി പക്ഷത്ത് നിന്ന് ചുവട് മാറ്റി ബേബി പക്ഷത്തോടൊപ്പം ചേർന്നിരുന്നു. ഇതോടെയാണ് ഗുണ്ടാകേസിൽ സക്കീർ ഹുസൈനെപെടുത്തിയതെന്നാണ് സക്കീറിന്റെ ചില വിശസ്ത കേന്ദ്രങ്ങൾ മറുനനാടനോട് വിശദീകരിച്ചത്. ഔദ്യോഗിക പക്ഷത്തിനോടൊപ്പം ഇനിനിലകൊള്ളമെന്ന ഉറപ്പിന്മേലാണ് വീണ്ടും ഏരിയ കമ്മിറ്റിയുടെ ചുമതല നൽകാൻ നീക്കം നടക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP