Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടിയൂർ ക്ഷേത്ര ഉത്സവ ആചാരങ്ങളെ ഇടത് സർക്കാർ ധ്വംസിക്കരുത്; നിയന്ത്രിതമായ അളവിൽ ഭക്തജനങ്ങളെ അനുവദിച്ച് ഉത്സവത്തിനു അനുമതി നൽകണം; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ഇളവ് ഉത്സവത്തിന് നൽകണം; കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കമാകവേ നിയന്ത്രണങ്ങൾക്കെതിരെ പി.പി.മുകുന്ദൻ

കൊട്ടിയൂർ ക്ഷേത്ര ഉത്സവ ആചാരങ്ങളെ ഇടത് സർക്കാർ ധ്വംസിക്കരുത്; നിയന്ത്രിതമായ അളവിൽ ഭക്തജനങ്ങളെ അനുവദിച്ച് ഉത്സവത്തിനു അനുമതി നൽകണം; ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ഏർപ്പെടുത്തിയ ഇളവ്  ഉത്സവത്തിന് നൽകണം; കൊട്ടിയൂർ വൈശാഖോത്സവത്തിന് തുടക്കമാകവേ നിയന്ത്രണങ്ങൾക്കെതിരെ പി.പി.മുകുന്ദൻ

എം മനോജ് കുമാർ

 കണ്ണൂർ: കൊറോണയുടെ മറവിൽ കൊട്ടിയൂർ ക്ഷേത്ര ഉത്സവ ആചാരങ്ങളെ ഇടത് സർക്കാർ ധ്വംസിക്കരുതെന്നു മുതിർന്ന ബിജെപി നേതാവ് പി.പി.മുകുന്ദൻ. വർഷത്തിലൊരിക്കൽ കടന്നു വരുന്ന ഉത്സവമാണ് കൊട്ടിയൂരിലേത്. നിയന്ത്രിതമായ അളവിൽ ഭക്തജനങ്ങളെ അനുവദിച്ചും ക്ഷേത്ര ഉത്സവ ആചാരങ്ങൾക്ക് തടസമുണ്ടാക്കാതെയും കൊട്ടിയൂർ ഉത്സവം നടന്നു പോകുന്നതിനു സർക്കാർ അനുവദിക്കണമെന്നു മുകുന്ദൻ ആവശ്യപ്പെട്ടു. വനാന്തരത്തിൽ പ്രകൃതിയോട് ഏറ്റവും ഇണങ്ങി നടത്തുന്ന ഉത്സവ ചടങ്ങ് ഇന്നത്തെ സാഹചര്യത്തിൽ നിയന്ത്രിതമായ ഭക്തജന പങ്കാളിത്തത്തോടെ നടത്തപ്പെടണം. കൊട്ടിയൂർ പെരുമാളിന്റെ തിരുവാഭരണങ്ങളും ക്ഷേത്രോത്സവത്തിനാവശ്യമായ പൂജാ പാത്രങ്ങളും കൊണ്ടു പോകുന്നതിന് വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.

ക്ഷേത്രം തുറന്നിരിക്കുന്ന 28 ദിവസത്തേയ്ക്ക് മാത്രമായി കൊട്ടിയൂർ പെരുമാളിന്റെ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന തിരുവച്ചിറയ്ക്കു ചുറ്റും നിർമ്മിക്കുന്ന പർണശാലകൾക്കും വിലക്ക് ബാധകമാക്കിയിട്ടുണ്ട്. ക്ഷേത്രാചാരത്തിന്റെ ഭാഗം തന്നെയാണ് ഈ പർണശാലകളും. ക്ഷേത്ര പൂജാരികളും ഉത്സവ സ്ഥാനീയരും മാത്രം താമസിക്കുന്ന ഈ പർണശാല ഒരുതരത്തിൽ ഒരു ക്വാറന്റൈൻ കേന്ദ്രം തന്നെയാണ്. ക്ഷേത്രോത്സവം നടക്കുന്ന ഒരു ഘട്ടത്തിലും വ്രതാനുഷ്ഠാനചിട്ട പാലിക്കുന്ന ഇവർ പുറത്തേയ്ക്ക് പോകാറില്ല. ഇത്തരത്തിൽ കാലാകാലങ്ങളായി തുടരുന്ന, ചിട്ടയായ ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രത്തിൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണവും വിലക്കും ആചാരലംഘനത്തിനാവും വഴിയിട്ടേയ്ക്കുക. അത് വഴി ഭക്തരുടെ പ്രതിഷേധത്തിനും ഇത് ഇടയാക്കും. ആരാധനാലയങ്ങൾ വിശ്വസികൾക്ക് തുറന്നുകൊടുക്കണമെന്ന മനുഷ്യാവകാശ കമ്മീഷന്റെ നിരീക്ഷണം ഉണ്ടെന്നിരിക്കെ അതിന് പോലും വില കൽപ്പിക്കാതെ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം അപലപനീയമാണ്.

അത്യപൂർവ്വമായ ക്ഷേത്രആചാര സംസ്‌ക്കാരമാണ് കൊട്ടിയൂർ ക്ഷേത്രത്തിലേത്. ലോകത്തിൽ മറ്റെവിടെയും കാണാനാവാത്ത അപൂർവ്വമായ ആചാരങ്ങളുടെ കേന്ദ്രം. വർഷത്തിലൊരിക്കൽ വൈശാഖ മാസത്തിൽ മാത്രമാണ് ക്ഷേത്രം ഭക്തർക്കായി തുറക്കുന്നത്. ഈ നിശ്ചിത ദിവസത്തിൽ നടക്കുന്ന യാഗോത്സവത്തിൽ പങ്കുചേരാൻ ആയിരക്കണക്കിന് ഭക്തരാണ് വ്രതമെടുത്ത് ഒരുങ്ങുന്നത്. ജാതീയമായ കീഴ്‌വക്കങ്ങളില്ലാതെ എല്ലാ വിഭാഗം ആളുകൾക്കും തുല്ല്യ പ്രധാന്യമേറിയ ക്ഷേത്രേത്സവം എന്ന പ്രത്യേകതയും കൊട്ടിയൂർ ക്ഷേത്രത്തിന് മാത്രം അവകാശപ്പെട്ടതാണ്. പ്രകൃതിയോട് ഏറ്റവും ഇണങ്ങി നടത്തുന്ന ഉത്സവ ചടങ്ങാണ് കൊട്ടിയൂരിലേത്. ഇന്നത്തെ സാഹചര്യത്തിൽ നിയന്ത്രിതമായ ഭക്തജന പങ്കാളിത്തത്തോടെ വേണം ഇത് നടത്തപ്പെടേണ്ടത്. എന്നാൽ അതിനു വിരുദ്ധമായി ഭക്തർക്കു കടുത്ത നിയന്ത്രണങ്ങളാണുള്ളത്.

ഉത്സവം നടത്താതിരിക്കാനുള്ള നീക്കം ശരിയല്ല. മറ്റ് പല മേഖലകളിലും നിയന്ത്രണങ്ങൾക്ക് ഘട്ടം ഘട്ടമായി ഇളവ് നൽകി വരികയാണ്. കൊറോണ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ ഉള്ള ഘട്ടത്തിൽ പോലും ആഘോഷ ദിവസത്തിൽ പ്രത്യേക ആനൂകൂല്യം നൽകിയ നടപടി നേരത്തെ നടപ്പിലാക്കിയിരുന്നു എന്നിരിക്കെ കൊട്ടിയൂർ ഉത്സവത്തിനും ഈ ഇളവ് ബാധകമാക്കേണ്ടതാണ്. കെഎസ്ആർടിസി സാധാരണ സർവീസ് പുനരാരംഭിച്ചു. പൊതുഗതാഗതവും സാധാരണ നിലയിലായി. എന്നിട്ടു പോലും ക്ഷേത്രോത്സവത്തിൽ ഭക്തരെ അകാരണമായി നിയന്ത്രിക്കുന്നത് വിശ്വാസ സമൂഹത്തെ വഞ്ചിക്കുന്നതിന് തുല്ല്യമാണ്. കൊട്ടിയൂർ ഉത്സവം നടത്താൻ അനുകൂല നടപടിയുണ്ടാവുക തന്നെ വേണം. ലക്ഷക്കണക്കിന് ഭക്തരുടെ അഭയ ആശ്രയ കേന്ദ്രം കൂടിയായ ശ്രീ കൊട്ടിയൂരിൽ യാഗോത്സ ചടങ്ങിൽ ഭക്തർക്കും സ്ഥാനീയർക്കും പങ്കെടുക്കാൻ .നിയന്ത്രണങ്ങളിൽ സാദ്ധ്യമായ ഇളവുകൾ വരുത്താൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണം-മുകുന്ദൻ ആവശ്യപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP