Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഷ്ട്രീയഗുരുവിന് ഒരുസ്‌നേഹാലിംഗനം; ഒപ്പം ഒരുകൂടുമാറ്റവും; കോൺഗ്രസ് വിടുന്ന പി.എം.സുരേഷ് ബാബുവിനെ കാണാൻ മന്ത്രി എ.കെ.ശശീന്ദ്രൻ; എൻസിപിയിലേക്ക് ക്ഷണം; ബാബു വരും വരാതിരിക്കില്ലെന്ന് ശശീന്ദ്രൻ

രാഷ്ട്രീയഗുരുവിന് ഒരുസ്‌നേഹാലിംഗനം; ഒപ്പം ഒരുകൂടുമാറ്റവും; കോൺഗ്രസ് വിടുന്ന പി.എം.സുരേഷ് ബാബുവിനെ കാണാൻ മന്ത്രി എ.കെ.ശശീന്ദ്രൻ; എൻസിപിയിലേക്ക് ക്ഷണം; ബാബു വരും വരാതിരിക്കില്ലെന്ന് ശശീന്ദ്രൻ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോൺഗ്രസ് വിടുന്ന മുതിർന്ന നേതാവ് പി എം സുരേഷ് ബാബുവിനെ എൻസിപി ദേശീയ വർക്കിങ് കമ്മറ്റി അംഗവും എലത്തൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ മന്ത്രി എ കെ ശശീന്ദ്രൻ സന്ദർശിച്ചു. സുരേഷ് ബാബുവിനെ ശശീന്ദ്രൻ എൻ സി പിയിലേക്ക് സ്വാഗതം ചെയ്തു. ഇന്നലെ രാവിലെയാണ് ശശീന്ദ്രൻ കോട്ടൂളിയിലെ സുരേഷ് ബാബുവിന്റെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം താൻ കോൺഗ്രസ് വിടുകയാണെന്ന് സുരേഷ് ബാബു പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് സുരേഷ് ബാബുവിന്റെ രാഷ്ട്രീയ ഗുരുവായ എ കെ ശശീന്ദ്രൻ അദ്ദേഹത്തെ കാണാനെത്തുന്നത്. വീട്ടിലേക്ക് എത്തിയ ശശീന്ദ്രനെ ആലിംഗനം ചെയ്താണ് സുരേഷ് ബാബു സ്വീകരിച്ചത്. തുടർന്ന് ഇരുവരും സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി.

എൻസിപിയിലേക്ക് വരും ദിവസങ്ങളിൽ തന്നെ സുരേഷ് ബാബു വരുമെന്ന് ശശീന്ദ്രൻ പിന്നീട് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സുരേഷ് ബാബുവും താനുമായുള്ള ബന്ധത്തിന്റെ ആഴം പരിശോധിച്ചാൽ എൻസിപിയിലേക്കുള്ള ക്ഷണം നിരസിക്കാൻ അദ്ദേഹത്തിനാവില്ല. ഇന്നത്തെ ഞങ്ങളുടെ രാഷ്ട്രീയ നിലപാടും സുരേഷ് ബാബു സ്വീകരിച്ച രാഷ്ട്രീയ നിലപാടും തമ്മിൽ യോജിച്ച് പോകുന്നതാണെന്നും ശശീന്ദ്രൻ പറഞ്ഞു.

26ന് കോഴിക്കോടെത്തുന്ന പി സി ചാക്കോയുമായി സംസാരിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്ന് സുരേഷ് ബാബു പറഞ്ഞു. കോൺഗ്രസ് നിലനിൽക്കണമെന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നതിൽ എനിക്ക് തർക്കമില്ല. ജനാധിപത്യം, മതേതരത്വം, സോഷ്യസം എന്നീ ശിലകളിൽ കെട്ടിപ്പടുക്കപ്പെട്ട ഒരു പ്രസ്ഥാനമാണ് കോൺഗ്രസ്. അത് പ്രാപ്തമാക്കി ഭാരതത്തിൽ കൊണ്ടുപോകാനുള്ള നേതൃത്വം നേരത്തെയുണ്ടായിരുന്നു. ആ കാലഘട്ടത്തിലാണ് ഞങ്ങളൊക്കെ കോൺഗ്രസിലേക്ക് ആകർഷിക്കപ്പെട്ടത്. എന്നാൽ ഇപ്പോൾ കോൺഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന നേതൃത്വവും ഈ മൂന്ന് അടിസ്ഥാന തത്വങ്ങളെയും തട്ടിത്തെറിപ്പിച്ചുകൊണ്ടാണ് നീങ്ങുന്നത്. അത് ബോധ്യപ്പെട്ടതുകൊണ്ടാണ് കോൺഗ്രസ് വിടുന്നതെന്നും സുരേഷ് ബാബു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP