Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'നമുക്ക് വോട്ട് വേണം, ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയാറാണെങ്കിൽ, ആ ബിജെപിക്കാരനെ ഞാൻ പോയി കാണാൻ തയാറാണ്': ലീഗിനെ വെട്ടിലാക്കി പി.എം.എ.സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്; കോ-ലീ-ബി സഖ്യം എന്ന ആരോപണം വീണ്ടും തലവേദനയാകും

'നമുക്ക് വോട്ട് വേണം, ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയാറാണെങ്കിൽ, ആ ബിജെപിക്കാരനെ ഞാൻ പോയി കാണാൻ തയാറാണ്': ലീഗിനെ വെട്ടിലാക്കി പി.എം.എ.സലാമിന്റെ വിവാദ ശബ്ദരേഖ പുറത്ത്; കോ-ലീ-ബി സഖ്യം എന്ന ആരോപണം വീണ്ടും തലവേദനയാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: മുസ്ലിം ലീഗിനെ വെട്ടിലാക്കി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമിന്റെ ശബ്ദ രേഖ പുറത്ത്. മുസ്ലിം ലീഗിന് ബിജെപിയുടെ വോട്ടും ആവശ്യമാണെന്ന് സലാം പറയുന്നതായുള്ള ശബ്ദരേഖ പുറത്തുവന്നു. കൈരളി ന്യൂസ് ആണ് ശബ്ദരേഖ പുറത്ത് വിട്ടിരിക്കുന്നത്. തെരഞ്ഞടുപ്പ് സമയത്തെ സംഭാഷണം കൈരളി ന്യൂസാണ് പുറത്ത് വിട്ടത്.

തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ട് വാങ്ങുമെന്നും ഇതിന് വേണ്ടി ബിജെപിക്കാരെ നേരിട്ട് പോയിക്കാണാൻ തയാറാണെന്നും പി.എം.എ സലാം പറയുന്നതായി ഓഡിയോയിലുണ്ട്.

'നമുക്ക് വോട്ടാണ് വേണ്ടത്. അത് ബൂത്ത് കമ്മിറ്റി അറിഞ്ഞോ, മണ്ഡലം കമ്മിറ്റി അറിഞ്ഞോ, എന്നുള്ളത് പ്രശ്നമല്ല. നമുക്ക് വോട്ട് വേണം.അതിന് ആളുകളൊക്കെ വോട്ട് ചെയ്യണം. ബിജെപിക്കാർ നമുക്ക് വോട്ട് ചെയ്യാൻ തയാറാണെങ്കിൽ, ആ ബിജെപിക്കാരനെ ഞാൻ പോയിക്കാണാൻ തയാറാണ്. നമുക്ക് നമ്മുടെ സ്ഥാനാർത്ഥി ജയിക്കണം,'' ഓഡിയോയിൽ പറയുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ ലീഗിന്റെ ഒരു പ്രാദേശിക നേതാവുമായി പി.എം.എ സലാം ഫോണിൽ സംസാരിക്കുന്നതിന്റെ ഓഡിയോ ആണ് ഇതെന്നാണ് റിപ്പോർട്ട്.

സംസ്ഥാനത്ത് കോ-ലീ-ബി സഖ്യമുണ്ടെന്ന ആരോപണം നേരത്തെ നിരവധി തവണ സിപിഎം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ലീഗിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നതാണ് പുറത്തുവന്ന ശബ്ദരേഖ. അതിനാൽ പുതിയ വിവാദങ്ങളിൽ ലീഗ് സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകേണ്ടി വരും.

അതേസമയം, കോഴിക്കോട് സൗത്ത് മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിലിനെ പരാജയപ്പെടുത്താൻ ബിജെപി വോട്ട് തരപ്പെടുത്തുന്നതിന് ലീഗ് ജന. സെക്രട്ടറി പി.എം.എ. സലാം നടത്തിയ ശ്രമങ്ങൾ പുറത്തായതിൽ അദ്ഭുതപ്പെടാനില്ലെന്നും ലീഗ്-ബിജെപി ബന്ധം ഒരു തുടർക്കഥയാണെന്നും ഐ.എൻ.എൽ സംസ്ഥാന ജന. സെക്രട്ടറി കാസിം ഇരിക്കൂർ അഭിപ്രായപ്പെട്ടു.

ലീഗിന്റെ സംഘ്പരിവാർ വിരോധം കാപട്യമാണ്. മുഖ്യ ശത്രുവായി സിപിഎമ്മിനെ പ്രതിഷ്ഠിച്ച് ബിജെപി വോട്ട് ഉറപ്പാക്കാൻ ലീഗ് സെക്രട്ടറി നടത്തിയ ലജ്ജാവഹമായ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബിജെപിക്കെതിരെ ഒരക്ഷരം മിണ്ടാൻ ലീഗിന് അവകാശമില്ലെന്നും കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP