Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കണ്ണൂരിലെ കോൺഗ്രസ് വിമതനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി രംഗത്ത്; ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിയത് മുസ്ലിംലീഗിന്റെ പ്രേരണയാൽ; പി കെ രാഗേഷിന് ഓഫർ ചെയ്യുന്നത് ഡെപ്യൂട്ടി മേയർ സ്ഥാനം; രണ്ട് മണ്ഡലങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ശ്രമങ്ങൾ ശക്തം

കണ്ണൂരിലെ കോൺഗ്രസ് വിമതനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി രംഗത്ത്; ഉമ്മൻ ചാണ്ടി രംഗത്തിറങ്ങിയത് മുസ്ലിംലീഗിന്റെ പ്രേരണയാൽ; പി കെ രാഗേഷിന് ഓഫർ ചെയ്യുന്നത് ഡെപ്യൂട്ടി മേയർ സ്ഥാനം; രണ്ട് മണ്ഡലങ്ങൾ കൈവിട്ടു പോകാതിരിക്കാൻ ശ്രമങ്ങൾ ശക്തം

കണ്ണൂർ: കണ്ണൂരിലെ കോൺഗ്രസ് വിമതൻ പി.കെ രാഗേഷിനെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ രംഗത്ത്. കോൺഗ്രസിനും മുസ്ലിംലീഗിനും ഭീഷണി ഉയർത്തി പി കെ രാഗേഷ് വിമതനായി മത്സരിക്കാൻ ഒരുങ്ങുന്ന സാഹചര്യത്തിലാണ് രണ്ട് മണ്ഡലങ്ങൾ കൈവിട്ടു പോകാതിരിക്കുൻ മുസ്സീംലീഗ് മുൻകൈയെടുത്ത് കോൺഗ്രസിൽ അനുരഞ്ജന ശ്രമങ്ങൾ നടന്നത്. ഇതിന്റെ ഭാഗമായി രാഗേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

കണ്ണൂരും അഴീക്കോടും വിമതനെ നിർത്തി മത്സരിപ്പിക്കുമെന്ന് രാഗേഷ് പ്രഖ്യാപിച്ചിരിക്കെയാണ് അനുനയ നീക്കവുമായി മുഖ്യമന്ത്രി എത്തിയത്. കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ച് നടന്ന കൂടിക്കാഴ്ച പത്ത് മിനിറ്റ് നീണ്ടുനിന്നു. രാഗേഷ് ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും പരിഗണിക്കാമെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. കണ്ണൂർ നഗരസഭയിൽ ഡെപ്യൂട്ടി മേയർ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് സ്ഥാനവുമാണ് രാഗേഷ് മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ. തന്റെ അനുയായികളിൽ എല്ലാവരെയും പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറയ്ക്കൽ ബ്ലോക്ക് പ്രസിഡന്റിനെ മാറ്റുന്ന കാര്യവുമൊഴിച്ച് മറ്റ് കാര്യങ്ങൾ പരിഗണിക്കാമെന്നാണ് ഡി.സി.സി നേതൃത്വത്തിന്റെ നിലപാട്.

അടിസ്ഥാന ആവശ്യങ്ങളിൽ ഡി.സി.സിയുടെ ഭാഗത്ത് നിന്ന് അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കണ്ണൂരും അഴീക്കോടും വിമത സ്ഥാനാർത്ഥിയെ നിർത്തുമെന്ന നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നാണ് രാഗേഷിനെ അനുകൂലിക്കുന്നവർ വ്യക്തമാക്കുന്നത്. ഡിസിസി നേതൃത്വവും മുസ്്‌ലീം ലീഗ് നേതൃത്വവും തമ്മിൽ ഇക്കാര്യത്തിൽ തിരക്കിട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സതീശൻ പാച്ചേനി ജയിക്കേണ്ടത് തന്റെ ആവശ്യമായതിനാൽ കെ സുധാകരനും ഈ വിഷയത്തിൽ വിട്ടുവീഴ്‌ച്ച ചെയ്യുമെന്നാണ് അറിയുന്നത്.

നിബന്ധനകൾ അംഗീകരിച്ചാൽ ഇടതുപക്ഷം ഭരിക്കുന്ന കോർപ്പറേഷനുള്ള പിന്തുണ രാഗേഷ് പിൻവലിക്കും. തുല്യസീറ്റുനില എത്തിയാൽ രാഗേഷിന്റെ പിന്തുണയോടെ യു.ഡി.എഫിന് കോർപ്പറേഷൻ ഭരണവും ലഭിക്കും. മുഖ്യമന്ത്രി വിമതപ്രശ്‌നത്തിൽ ഇടപെട്ടതോടെ ഇടതുപക്ഷവും ആശങ്കയിലാണ്. ഇപ്പോഴത്തെ സ്ഥിതിയിൽ രണ്ട് മാസം കൂടി ഇടതുപക്ഷത്തിന് കോർപ്പറേഷൻ ഭരിക്കാൻ സാധിക്കും.

രാഗേഷ് കോർപറേഷനിലേക്കു മത്സരിച്ചു വിജയിച്ച പഞ്ഞിക്കയിൽ ഡിവിഷൻ ഉൾപ്പെടുന്ന മണ്ഡലമാണ് അഴീക്കോട്. ഇവിടെ മത്സരിക്കാൻ രാഗേഷ് രംഗത്തെത്തിയതോടെയാണ് ലീഗിന്റെ ഭാഗത്തു നി്ന്നും ഇടപെടൽ ഉണ്ടായത്. കഴിഞ്ഞ കോർപറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതനായി മത്സരിച്ചു വിജയിച്ച പി.കെ. രാഗേഷ് ഒമ്പത് ആവശ്യങ്ങളാണ് ഡിസിസി നേതൃത്വത്തിന് മുന്നിൽവച്ചത്. കോർപറേഷൻ മേയർ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ പിന്തുണച്ച രാഗേഷ് തന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന കോൺഗ്രസ് നേതൃത്വത്തിന്റെ ഉറപ്പിനെ തുടർന്നു സ്റ്റോൻഡിങ് കമ്മിറ്റി ചെയർമാൻ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അനുകൂല നിലപാടെടുത്തിരുന്നു.

രാഗേഷിന്റെ ഏതാനും ആവശ്യങ്ങൾ അംഗീകരിച്ചെങ്കിലും കോൺഗ്രസ് ചിറക്കൽ ബ്ലോക്ക്, പള്ളിക്കുന്ന് മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാത്തതാണു വീണ്ടും സമ്മർദവുമായി ഇറങ്ങാൻ കാരണം. അഴീക്കോട് മണ്ഡലം തിരിച്ചു പിടിക്കാനും കണ്ണൂർ കോർപറേഷനിൽ ഭരണം ഉറപ്പിക്കാനും ആഗ്രഹിക്കുന്ന എൽഡിഎഫ് ചില വാഗ്ദാനങ്ങൾ രാഗേഷിനു നൽകിയതായും സൂചനയുണ്ട്. അതേസമയം രാഗേഷുമായുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നാണു കോൺഗ്ര്‌സ ജില്ലാ നേതൃത്വം പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP