Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനവിധി തേടുക വേങ്ങരയിലോ മലപ്പുറത്തോ? നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു; ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ നാട്ടിലേക്ക് മടക്കം; യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം രാജിയുടെ ബലമെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി

ജനവിധി തേടുക വേങ്ങരയിലോ മലപ്പുറത്തോ? നിയമസഭാ തിരഞ്ഞെടുപ്പിൽ മാറ്റുരയ്ക്കാൻ പി.കെ.കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു; ഇനി സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാൻ നാട്ടിലേക്ക് മടക്കം; യുഡിഎഫ് അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം രാജിയുടെ ബലമെന്ന് കുഞ്ഞാലിക്കുട്ടി; മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാർട്ടിയുടെ നിർദ്ദേശ പ്രകാരമാണ് രാജിയെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്സഭാ സ്പീക്കറുടെ ചേംബറിലെത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്.

മുസ്ലിം ലീഗ് നേതാക്കളായ ഇ ടി മുഹമ്മദ് ബഷീർ എം പി, പി വി അബ്ദുൾ വഹാബ് എം പി, നവാസ്‌കനി എംപി ( തമിഴ്‌നാട് ) എന്നിവരും രാജിനൽകുമ്പോൾ കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്നു. നിയമസഭാംഗം ആയിരിക്കെ 2017ൽ ഇ.അഹമ്മദിന്റെ വിയോഗത്തെ തുടർന്നാണ് കുഞ്ഞാലിക്കുട്ടി ഉപതിരഞ്ഞെടുപ്പിലൂടെ ലോക്സഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടത്. തുടർന്ന് 2019ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയായാണ് അദ്ദേഹം എംപി സ്ഥാനം രാജിവെച്ചിരിക്കുന്നത്.

നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിലോ മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നോ ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് രാജി. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിൽ എത്തുമെന്ന് ആത്മവിശ്വാസമുള്ളതുകൊണ്ടാണ് രാജി വയ്ക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഡൽഹിയിലായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് രാജിക്കാര്യം അറിയിച്ച ശേഷമാണ് ഡൽഹിയിലേക്ക് വീണ്ടും മടങ്ങിയത്. നിയമസഭ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി മൽസരിക്കുന്ന കാര്യത്തിൽ മുസ്ലിം ലീഗിനുള്ളിൽ നേരത്തെ ധാരണയായിട്ടുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം മലപ്പുറം ലോക്‌സഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന് കൂടി വഴിയൊരുക്കാനാണ് മുൻകൂട്ടിയുള്ള രാജി. ഇതോടെ മുസ്ലിം ലീഗിന് മലപ്പുറം ലോക്‌സഭ മണ്ഡലത്തിലേക്കും പുതിയ സ്ഥാനാർത്ഥിയെ തീരുമാനിക്കേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP