Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ട്രംപിലൂടെ വിജയം കണ്ടത് വിദ്വേഷ രാഷ്ട്രീയം; ഇന്ത്യയിൽ ബിജെപി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയിൽ ട്രംപും പയറ്റിയത്; തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും ലീഗിന് വിട്ടുവീഴ്‌ച്ചയില്ല: യൂത്ത്‌ലീഗ് സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങൾ

ട്രംപിലൂടെ വിജയം കണ്ടത് വിദ്വേഷ രാഷ്ട്രീയം; ഇന്ത്യയിൽ ബിജെപി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയിൽ ട്രംപും പയറ്റിയത്; തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും ലീഗിന് വിട്ടുവീഴ്‌ച്ചയില്ല: യൂത്ത്‌ലീഗ് സമ്മേളനത്തിൽ പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞ കാര്യങ്ങൾ

കോഴിക്കോട്: തീവ്രവാദത്തോടും ഭീകരതയോടും ഒരു കാലത്തും വിട്ടുവീഴ്ച ചെയ്യാൻ മുസ്്‌ലിം ലീഗ് ഒരുക്കമല്ലെന്ന് മുസ്്‌ലിംലീഗ് ദേശീയ ട്രഷററും പ്രതിപക്ഷ ഉപ നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി. എല്ലാ കാലത്തും തല തിരിഞ്ഞ ചിലർ എല്ലാ സമൂഹത്തിലും ഉണ്ടായിട്ടുണ്ട്. അവരെ ഒറ്റപ്പെടുത്താൻ അന്നത്തെ നേതൃത്വത്തിനായി എന്നതാണ് ചരിത്രം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രതിനിധി സമ്മേളനം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീവ്രവാദത്തോട് പലരും വിട്ടുവീഴ്ച ചെയ്തപ്പോഴും മുസ്്‌ലിംലീഗ് അതിന് സന്നദ്ധമായില്ല. അതിന്റെ പേരിൽ പല നഷ്ടങ്ങളുമുണ്ടായി. പക്ഷെ, യഥാർത്ഥ ആശയങ്ങളിൽ നിന്ന് ഒരിഞ്ച് പോലും മാറിയില്ല. തീവ്രവാദത്തിന്റെ പേരിൽ ആരെയൊക്കെ പിടികൂടിയാലും ഒരു മുസ്‌ലിം ലീഗുകാരനും അതിലുണ്ടാവില്ലെന്ന് ഉറപ്പിച്ചു പറയാനാവും. ബഹുസ്വര സമൂഹത്തിൽ മതവിശ്വാസവും ആചാരവും സംരക്ഷിച്ച് എങ്ങിനെ ജീവിക്കാം എന്നതാണ് ലീഗ് വരച്ചുകാണിച്ചത്. ന്യൂനപക്ഷ സമുദായത്തിന്റെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വലിയ പങ്ക് വഹിച്ചെന്ന് അഭിമാനത്തോടെ മുസ്്‌ലിം ലീഗിന് പറയാനാവും.

തീവ്രവാദത്തിന്റെ പേരിൽ നിരപരാധികളെ കൊന്നൊടുക്കുകയും വേട്ടയാടുകയും യു.എ.പി.എ പോലുള്ള കരിനിയമങ്ങൾ ചുമത്തി ജയിലിലടക്കുകയും ചെയ്യുന്ന പ്രവണത വർധിക്കുന്നു. ഇതിനെതിരെയും മുസ്്‌ലിം ലീഗ് ഉറച്ച നിലപാടാണ് സ്വീകരിക്കുന്നത്. ഏക സിവിൽകോഡ് മുസ്്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ബഹുസ്വരതയെ ഇല്ലായ്മ ചെയ്യാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. മുത്വലാഖ് എന്ന ചൂണ്ടയിട്ടത് അതിന്റെ ഭാഗമാണ്. ആ ചൂണ്ടയിൽ ഇടതുപക്ഷത്തെ ചിലരും കൊത്തി. അക്കാര്യത്തിൽ ജാഗ്രതയോടെയുള്ള സമീപനമാണ് വേണ്ടത്. ഫാസിസത്തിന്റെ അജണ്ടകൾ തിരിച്ചറിഞ്ഞെല്ലെങ്കിൽ അവരുടെ ചതിക്കുഴിയിൽ വീഴും.

ഇന്ത്യയിൽ ബിജെപി പരീക്ഷിച്ച വിദ്വേഷ രാഷ്ട്രീയമാണ് അമേരിക്കയിൽ ട്രംപും പയറ്റിയത്. ട്രംപ് വിജയിച്ചെന്നു കരുതി വംശീയതയെ അംഗീകരിക്കാനാവുമോ. ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയാണ്. ട്രംപും മോദിയും അധികാരത്തിലെത്തിയപ്പോൾ വാഴ്‌ത്താൻ പലരും മത്സരിക്കുന്നു. അധികാരത്തിനായി എന്തുമാവാം എന്ന് കരുതുന്നവർക്ക് തെറ്റി. അതൊന്നും അധികകാലം വാഴില്ല. രാജ്യത്ത് ദലിത്പിന്നാക്കന്യൂനപക്ഷ ഐക്യം ശക്തിപ്പെട്ടുവരുന്നത് വലിയ പ്രതീക്ഷയാണ് നൽകുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്്‌ലീംലീഗിനെ രാജ്യസ്്‌നേഹം പഠിപ്പിക്കാൻ ആരും ബുദ്ധിമുട്ടേണ്ട. ലീഗ് പിറവിയെടുക്കുമ്പോഴും രാജ്യത്ത് തീവ്രവാദ ശക്തികളുണ്ടായിരുന്നു. അന്നു മുതൽ അവർക്കെതിരെ സന്ധിയില്ലാ സമരം നടത്തിയതാണ് ലീഗിന്റെ പാരമ്പര്യം. രാജ്യത്ത് ബാബറി മസ്ജിദ് തകർത്തപ്പോൾ ഇന്ന് മതേതരത്വത്തിന്റെ കാവലാളുകളായി രംഗത്തുള്ള പലരും അന്ന് തകർത്തകർക്കൊപ്പമോ അവർക്ക് ഓശാന പാടുന്നവരോ ആയിരുന്നു. ആരും അത്തരമൊരു ഹീന കൃത്യത്തിനെതിരെ മിണ്ടാനോ പ്രതികരിക്കാനോ ഉണ്ടായില്ല. അതിന്റെ ഫലമായി രാജ്യമാസകലം കലാപമുണ്ടായപ്പോഴും കേരളത്തിന്് ഒരു പോറൽപോലും സംഭവിച്ചില്ല. അത് ഇവിടെ ലീഗെന്നൊരു പാർട്ടി ഉണ്ടായതുകൊണ്ടു മാത്രമാണ്. അത് പലരും മറന്നുപോകുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മതവിശ്വാസങ്ങളും ആചാരങ്ങളും മുറുകെപ്പിടിക്കുമ്പോൾ തന്നെ മതേതരത്വത്തിന് വേണ്ടി നിലകൊണ്ടവരാണ് ലീഗ് പ്രവർത്തകർ. തീവ്രവാദികൾക്ക് ജാതിയും മതവുമില്ല. അതുകൊണ്ട് തീവ്രവാദികളെ പൊതു ശത്രുവായി എല്ലാവരും പ്രഖ്യാപിക്കണം. പക്ഷെ തീവ്രവാദ വേട്ടയുടെ മറവിൽ തോന്നുന്നവരെയൊക്കെ വെടിവച്ച് കൊല്ലുന്ന ആടിനെ പട്ടിയാക്കൽ രാജ്യത്ത് അനുവദിക്കാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്്‌ലിം യൂത്ത് ലീഗിന്റെ നാലുവർഷത്തെ പ്രവർത്തന റിപ്പോർട്ട് കാലം 201216 പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. മുസ്്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, ട്രഷറർ പി.കെ.കെ ബാവ, വൈസ് പ്രസിഡന്റ് സി മോയിൻകുട്ടി, സെക്രട്ടറിമാരായ പി.വി അബ്ദുൽ വഹാബ് എംപി, എം.സി മായിൻഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, വനിതാ ലീഗ് ജനറൽ സെക്രട്ടറി അഡ്വ.നൂർബിന റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്്ഹബ് കീഴരിയൂർ, മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ സുബൈർ, ട്രഷറർ കെ.എം അബ്ദുൽഗഫൂർ പ്രസംഗിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP