Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിക് വിരുദ്ധമാണെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു; ബിജെപി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതരുടെ സംഘടനയും പറഞ്ഞിട്ടുള്ളത്; എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം; പി കെ കൃഷ്ണദാസ്

ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിക് വിരുദ്ധമാണെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു; ബിജെപി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതരുടെ സംഘടനയും പറഞ്ഞിട്ടുള്ളത്; എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം; പി കെ കൃഷ്ണദാസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിന് വിരുദ്ധമാണെന്ന് പറഞ്ഞ സമസ്തയുടെ അഭിപ്രായപ്രകടനത്തെ സ്വാഗതം ചെയ്യുന്നതായി ബിജെപി ദേശിയ നിർവ്വാഹക സമിതിയംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതന്മാരുടെ സംഘടനയായ സമസ്തയും പറഞ്ഞിട്ടുള്ളത്.

എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം. ഇതിൽ മുസ്ലിംങ്ങളെന്നോ ഹിന്ദുക്കളെന്നോ ക്രിസ്ത്യാനികളെന്നോ െഭേദമില്ല. പാല ബിഷപ്പ് പറഞ്ഞ വിഷയം പൊതു സമൂഹത്തിൽ പറഞ്ഞതാണ്. ഈക്കാര്യത്തിൽ മുഖ്യമന്ത്രി അന്വേഷണം നടത്താത്തത് തീവ്രവാദികളെ ഭയക്കുന്നതിനാലാണെന്നും കൃഷ്ണദാസ് പറഞ്ഞു. കോൺഗ്രസും സിപിഎമ്മും എസ്.ഡി.പി.ഐയുമായും ജമാത്തെ ഇസ്ലാമിയുമായാണ് കോഴിക്കോട് വെച്ചു ചർച്ച നടത്തിയത്.

വർഗീയ സംഘടനകളുമായി ചർച്ച നടത്തിയാൽ ഈ വിഷയത്തിൽ ആശങ്കയകലില്ല കേരളത്തിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും സിപിഎം സംസ്ഥാന സെക്രട്ടറിയും തയ്യാറാവുമോ? ഈക്കാര്യത്തിൽ ബിജെപി ഇവരെ വെല്ലുവിളിക്കുകയാണ് ലൗ ജിഹാദ് വിഷയം ഹിന്ദു -മുസ്ലിം വിഷയമായി വളർത്തിയെടുക്കുന്നത് സിപിഎമ്മും കോൺഗ്രസുമാണെന്നും കൃഷ്ണദാസ് ആരോപിച്ചു.

കണ്ണുരിൽ നിന്നും കാസർകോടു നിന്നും അഫ്ഗാനിലേക്കും ആളുകൾ പോയത് കടല വിൽക്കാനെല്ലെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. കണ്ണുരിൽ നിന്നും കാശ്മീരിലേക്ക് നമ്മുടെ സൈനികരോട് യുദ്ധം ചെയ്യാനാണ് ഇവിടെ നിന്നും യുവാക്കൾ പോയത് അല്ലാതെ പ്രകൃതി ഭംഗി ആസ്വദിക്കാനല്ലെന്നും കൃഷ്ണദാസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP