Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കർട്ടണ് പിന്നിൽ നിന്ന് നമ്മൾ അജണ്ട നിശ്ചയിക്കണം; കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്കായി; മുല്ലപ്പള്ളിക്കെതിരെ നടത്തിയ ആരോപണം പ്രതിരോധിക്കാൻ നമുക്കായില്ല; ചാനൽ ചർച്ചക്കുള്ള വിഷയങ്ങൾ നമ്മൾ തീരുമാനിക്കണം; എംവി ജയരാജന്റെ കാപ്‌സ്യൂൾ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അജണ്ട നിശ്ചയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി പികെ ഫിറോസ്; യൂത്ത് ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

കർട്ടണ് പിന്നിൽ നിന്ന് നമ്മൾ അജണ്ട നിശ്ചയിക്കണം; കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്കായി; മുല്ലപ്പള്ളിക്കെതിരെ നടത്തിയ ആരോപണം പ്രതിരോധിക്കാൻ നമുക്കായില്ല; ചാനൽ ചർച്ചക്കുള്ള വിഷയങ്ങൾ നമ്മൾ തീരുമാനിക്കണം; എംവി ജയരാജന്റെ കാപ്‌സ്യൂൾ പരാമർശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ അജണ്ട നിശ്ചയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി പികെ ഫിറോസ്; യൂത്ത് ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്ത്

ജാസിം മൊയ്തീൻ

കോഴിക്കോട്: സമൂഹമാധ്യമങ്ങളിൽ അജണ്ട നിശ്ചയിക്കാൻ അണികൾക്ക് നിർദ്ദേശം നൽകി മുസ്ലിംയൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. ഇതു സംബന്ധിച്ച് അണികൾക്ക് സീക്രട്ട് ഗ്രൂപ്പിൽ നൽകിയ ശബ്ദ സന്ദേശം പുറത്തായി. സോഷ്യൽ മീഡിയയിൽ അജണ്ട സെറ്റ് ചെയ്യണമെന്നും കർട്ടണ് പിറകിൽ നിന്ന് നമ്മൾ അജണ്ട നിശ്ചയിക്കണമെന്നും യൂത്ത് ലീഗ് നേതാവ് അണികൾക്ക് നിർദ്ദേശം നൽകുന്ന ശബ്ദരേഖയാണ് പുറത്തായിരിക്കുന്നത്. കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണമുന്നയിച്ചപ്പോൾ അതിനെ പ്രതിരോധിക്കാൻ നമുക്കായത് മുഖ്യമന്ത്രിയുടെ ആരോപണത്തിനുള്ള കൗണ്ടർ നരേഷൻ നിർമ്മിക്കാൻ സാധിച്ചതുകൊണ്ടാണ്. എന്നാൽ മുല്ലപ്പള്ളിക്കെതിരായ ആരോപണത്തെ പ്രതിരോധിക്കാനായില്ലെന്നും പികെ ഫിറോസ് അണികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

നമ്മുടെ സമരം വിജയത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് അവർ പെട്ടെന്ന് നരേഷൻ മാറ്റിയത്. അതോടെ നമ്മൾ പ്രതിരോധത്തിലായി. ഇത്തരം നരേഷനുകൾക്ക് കൗണ്ടർ നരേഷൻ ഉടനടി നമ്മൾ ഉണ്ടാക്കി പ്രചരിപ്പിക്കണം. കൗണ്ടർ നരേഷൻ ഉണ്ടാക്കിയാൽ മാത്രമായില്ല. അത് പ്രചരിപ്പിക്കാനും എസ്റ്റാബ്ലിഷ് ചെയ്യാനും കഴിയണം. അതിന് വലിയൊരു ടീം വർക്ക് ചെയ്യണം. ചില സമയങ്ങളിൽ നമുക്ക് അത്തരം നരേഷനുകൾ വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് കെഎം ഷാജിക്കെതിരെ മുഖ്യമന്ത്രി ആരോപണം ഉന്നയിച്ച സമയത്ത് നമ്മൾ അതിന്റെ കൗണ്ടർ നരേഷൻ ഉണ്ടാക്കി. അത് വിജയകരമായി പ്രചരിപ്പിക്കാനും കെഎം ഷാജിക്കെതിരായ ആരോപണത്തെ പ്രതിരോധിക്കാനുമായി.

എന്നാൽ മുല്ലപ്പള്ളിക്കെതിരായ ആരോപണത്തിന് കൗണ്ടർ നരേഷൻ ഇല്ലാത്തതു കൊണ്ട് അത് അവർക്ക് വിജയിപ്പിച്ചെടുക്കാനായി. ആരോപണത്തെ പ്രതിരോധിക്കാൻ നമുക്കായില്ല. അങ്ങനെ അജണ്ടകൾ നമ്മൾ സെറ്റ് ചെയ്യുകയും അത് എസ്റ്റാബ്ലിഷ് ചെയ്യുകയുമായണ് സമൂഹമാധ്യമങ്ങളിൽ നമ്മൾ ചെയ്യേണ്ടത്. ഒരു ആരോപണം വന്നാൽ അത് ആരെ ടാർഗറ്റ് ചെയ്യണം, എങ്ങനെ അവതരിപ്പിക്കണം എന്ന തീരുമാനം വന്നാൽ അത് എസ്റ്റാബ്ലിഷ് ചെയ്യാനുള്ള നടപടിയാണുണ്ടാകേണ്ടത്. ഓരോ ആരോപണങ്ങൾക്കും കൗണ്ടർ നരേഷനുണ്ടാക്കാൻ നമുക്കാകണം. നമ്മളെ പോലൊരു വലിയ കൂട്ടായ്മ ഒരു പ്രചരണം നടത്തിയാൻ അതിനകത്തേക്ക് സ്വാഭാവികമായും എല്ലാവരും വരും. ആ നിലക്കുള്ള പ്രവർത്തനങ്ങളാണ് ഓരോരുത്തരുടെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടത്.

ഈ പ്രവർത്തനത്തിന് ആർക്കും സ്വീകരണം നൽകുകയോ സമൂഹമാധ്യമങ്ങളിൽ പുകഴ്‌ത്തലുകളോ ഉണ്ടാകില്ല. വ്യക്തിഗത നേട്ടങ്ങളോ അംഗീകാരങ്ങളോ ഈ പ്രവർത്തനത്തിനുണ്ടാകില്ല. അതെല്ലാം മനസ്സിലാക്കിക്കൊണ്ട് കർട്ടണ് പിറകിൽ നിന്നുള്ള പ്രവർത്തനമാണ് നടത്തേണ്ടത്. കർട്ടന് പിറകിൽ നിന്നുകൊണ്ട് സമൂഹമാധ്യമങ്ങളിലെ അജണ്ട നമ്മൾ സെറ്റ് ചെയ്യണം. ചാനലുകൾ ചർച്ച നടത്താനുള്ള വിഷയങ്ങൾ കണ്ടെത്തുന്നത് വരെ സമൂഹമാധ്യമങ്ങളിൽ നിന്നാണ്. അതുകൊണ്ട് ചാനൽ മേധാവികളെ കൊണ്ട് ഏത് വിഷയം ചർച്ച ചെയ്യണമെന്ന് തീരുമാനമെടുപ്പിക്കാൻ നമുക്കാവണം. അതിന് വേണ്ടിയാണ് ഈ ഗ്രൂപ്പ്. നജീബ് കാന്തപുരത്തിനായിരിക്കും ഈ ഗ്രൂപ്പിന്റെ ചുമതല. എല്ലാത്തിനും മുനവ്വറലി തങ്ങളുടെ മേൽനോട്ടമുണ്ടാകുമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അണികൾക്ക് നൽകിയ നിർദ്ദേശത്തിൽ പറയുന്നു.

അതേ സമയം പുറത്തു വന്നിരിക്കുന്ന ശബ്ദസന്ദേശം തന്റേത് തന്നെയാണെന്ന് പികെ ഫിറോസ് സമ്മതിച്ചു. അതൊരു സ്വാഭാവിക കാര്യമാണെണ്. അണികൾക്ക് എങ്ങനെ സമൂഹമാധ്യമങ്ങളിൽ ഇടപെടണമെന്ന് നിർദ്ദേശം നൽകുകയാണ് ചെയതത്. അതിനെ എംവി ജയരാജന്റെ കാപ്സ്യൂൾ പരാമർശവുമായി കൂട്ടിവായിക്കേണ്ടെന്നും പികെ ഫിറോസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP