'ബ്രണ്ണൻ വീരകഥകൾ' ഞങ്ങളും കേട്ടിരുന്നു; 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യവും ഒന്നാം നമ്പർ ബഡായി; അന്ന് ഇന്ദിരയെ വിളിച്ചത് ഭാരത യക്ഷിയെന്ന്'; ഒറ്റ വാചകത്തിൽ പറഞ്ഞാൽ 'ബഡായി രാമൻ'; കെ സുധാകരനെ പരിഹസിച്ച് പി ജയരാജൻ

ന്യൂസ് ഡെസ്ക്
കണ്ണൂർ: 'ബ്രണ്ണൻ കോളജ്' വിവാദത്തിലടക്കം കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷവിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. കോൺഗ്രസിനെതിരെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് കെ സുധാകരൻ. പക്ഷേ അണികൾക്കിടയിൽ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകളാണ് ഇപ്പോൾ പറയുന്നതെന്നും ജയരാജൻ ആരോപിച്ചു.
കെപിസിസി പ്രസിഡന്റായതോടെ അദ്ദേഹം അവകാശപ്പെട്ടത് തനിക്ക് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുണ്ടെന്നാണ്. അത് ഒന്നാം നമ്പർ ബഡായിയാണ്. കാരണം അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിന് പുറത്തായിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ടെന്നും ജയരാജൻ പറഞ്ഞു.
സിപിഎമ്മാണ് മുഖ്യശത്രുയെന്ന് സുധാകരൻ പ്രഖ്യാപിച്ചത് ആർഎസ്എസും ബിജെപിയുമായ മുൻകാല ബന്ധം ഊട്ടി ഉറപ്പിക്കാൻ വേണ്ടിയാണ്. കോൺഗ്രസിൽ നെഹ്റുവിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്നവർ അത് അംഗീകരിക്കില്ലെന്നും പി ജയരാജൻ പറഞ്ഞു.
സുധാകരന്റെ ഏകാധിപത്യ ശൈലിയും ക്രിമിനൽ സ്വഭാവവും കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലേക്കേ നയിക്കൂയെന്നും സുധാകരൻ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം അപകടകരമായ ഒന്നാണെന്നും പി ജയരാജൻ ഒരു അഭിമുഖത്തിൽ പറഞ്ഞു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ 'ബഡായി രാമൻ' എന്നാകും താൻ പറയുകയെന്നും ജയരാജൻ പറഞ്ഞു.
പി ജയരാജൻ അഭിമുഖത്തിൽ പറഞ്ഞത്: ''ബ്രണ്ണൻ കോളജിൽ പിണറായി വിജയനെ താൻ ചവിട്ടി വീഴ്ത്തിയെന്ന് മുൻപും പല കോൺഗ്രസ് നേതാക്കന്മാരോടും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോൺഗ്രസ് വിട്ട് സിപിഐഎമ്മിലേക്കു വന്നവർ പറഞ്ഞ് അദ്ദേഹത്തിന്റെ ഈ വീരവാദങ്ങൾ ഞങ്ങളും കേട്ടിട്ടുണ്ടെന്നായിരുന്നു. ഒറ്റ വാചകത്തിൽ അദ്ദേഹത്തെ വിശേഷിപ്പിക്കാൻ പറഞ്ഞാൽ 'ബഡായി രാമൻ' എന്നാകും ഞാൻ പറയുക.''
കോൺഗ്രസിനെതിരെ നിരവധി പ്രസംഗങ്ങൾ നടത്തുകയും സിപിഐഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്ത ആളാണ് സുധാകരനെന്നും ജയരാജൻ പറഞ്ഞു. ''കെപിസിസി പ്രസിഡന്റായതോടെ അദ്ദേഹം അവകാശപ്പെട്ടത് തനിക്ക് 50 വർഷത്തെ കോൺഗ്രസ് പാരമ്പര്യമുണ്ടെന്നാണ്. അത് ഒന്നാം നമ്പർ ബഡായിയാണ്. കാരണം അദ്ദേഹം 18 വർഷക്കാലം കോൺഗ്രസിന് പുറത്തായിരുന്നു. ഇന്ദിരാ ഗാന്ധിയെ ഭാരത യക്ഷി എന്നു വിളിച്ച് അദ്ദേഹം പ്രസംഗിച്ചത് നല്ല ഓർമയുണ്ട്.
അടിയന്തരാവസ്ഥക്കെതിരെ ജനാധിപത്യ സംരക്ഷണത്തിനായി ഒരു വിദ്യാർത്ഥി സമിതി പ്രവർത്തിച്ചിരുന്നു. അതിന്റെ ഭാഗമായ എൻഎസ്ഒയുടെ നേതാവായിരുന്നു സുധാകരൻ. ആ നിലയിൽ കണ്ണൂരിൽ പാർട്ടിയുടെ അഴീക്കോടൻ മന്ദിരത്തിലെ യോഗത്തിൽ അദ്ദേഹം ഞങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്.
സിപിഐഎമ്മിനെതിരെ എല്ലാ കാലത്തും പോരാടിയിട്ടുണ്ട് എന്നാണ് അദ്ദേഹം ആവർത്തിച്ച് അവകാശപ്പെടുന്നത്. സിപിഎമ്മിന്റെ പാർട്ടി ഓഫിസിൽ ഞങ്ങൾക്കൊപ്പം ഇരുന്ന കാര്യമാണ് ഞാൻ ഓർമിപ്പിച്ചത്. കോൺഗ്രസിനെതിരെ പ്രസംഗങ്ങൾ നടത്തുകയും സിപിഎമ്മുമായി സഹകരിച്ചു പ്രവർത്തിക്കുകയും ചെയ്തിട്ടുള്ള ആളാണ് സുധാകരൻ. പക്ഷേ അണികൾക്കിടയിൽ തെറ്റായ അവബോധം സൃഷ്ടിക്കാനായി ഒട്ടേറെ നുണകൾ അദ്ദേഹം പറയുന്നു.''-പി ജയരാജൻ പറയുന്നു.
'സിപിഎമ്മിന്റെ കൂടെ ലക്ഷക്കണക്കിനു ജനങ്ങളുണ്ട്. അവരിൽ ആരെങ്കിലും നിയമവിരുദ്ധപ്രവർത്തനത്തിൽ ഏർപ്പെട്ടാൽ ഞങ്ങൾക്ക് തടയാൻ കഴിയുമോ? അതേസമയം, സോഷ്യൽ മീഡിയയിൽ ഇക്കൂട്ടർ ഇത്തരം പ്രചാരണം നടത്തുന്നത് നേരത്തേതന്നെ പാർട്ടി പരിശോധിച്ചതാണ്. ഇവരൊക്കെ പാർട്ടിയുടെ വക്താക്കളായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നു തീരുമാനിച്ചതാണ്. അതു പരസ്യമായി പറഞ്ഞില്ലെന്നു മാത്രം.
സോഷ്യൽ മീഡിയയിൽ എന്റെ പേര് ഉപയോഗിച്ച് പാർട്ടിക്കെതിരെ കടന്നാക്രമണം നടത്തിയ ഘട്ടത്തിൽതന്നെ പിജെ ആർമിയെ സംബന്ധിച്ച നിലപാട് ഞാൻ വ്യക്തമാക്കിയതാണ്. ഞാനുമായി അവർക്ക് ഒരു ബന്ധവുമില്ല. ഇതുമായി മുന്നോട്ടുപോയാൽ നിയമനടപടി എടുക്കും എന്നും പരസ്യപ്പെടുത്തിയിരുന്നു'. ജയരാജൻ പറയുന്നു.
അതിനുശേഷവും അവർ അതു തുടർന്നു. നിയമനടപടിയുമായി മുന്നോട്ടുപോകുന്ന അവസരത്തിൽ ഇപ്പോൾ പിജെ ആർമിയുടെ പേരുതന്നെ മാറ്റി എന്നു കണ്ടു. വ്യക്തിപരമായി ആളുകളെ പുകഴ്ത്തുക, ചില നേതാക്കന്മാരെ ഇകഴ്ത്തുക, നേതാക്കളെ രണ്ടു തട്ടിലാക്കുക തുടങ്ങിയ രീതികളെല്ലാം കണ്ടു വരുന്നുണ്ട്. ഇത് 'എന്നെ പുകഴ്ത്തൽ അല്ല, മറിച്ച് പാർട്ടിയെ ആക്രമിക്കലാണ്' എന്ന നിലപാടുതന്നെ സ്വീകരിച്ച് സോഷ്യൽ മീഡിയയിൽ എന്റെ നിലപാട് വ്യക്തമാക്കിയിരുന്നു പി ജയരാജൻ പറയുന്നു.
കണ്ണൂർ ജില്ലാ സെക്രട്ടറി ആയിരിക്കെ പാർട്ടിയെ വളർത്താനും അടിത്തറ ശക്തമാക്കാനും ആർഎസ്എസുകാരെ അടക്കം ആരെയും സ്വാഗതം ചെയ്യുന്ന സമീപനം പാർട്ടി കൂട്ടായി എടുത്തതാണ്. ബിജെപി മുൻ ജില്ലാ പ്രസിഡന്റ് ഒ.കെ.വാസുവും മറ്റും സിപിഎമ്മിലേക്കു വന്ന പരിപാടി ഉദ്ഘാടനം ചെയ്തത് അന്നു സംസ്ഥാന സെക്രട്ടറി ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനാണ്.
മറ്റു പാർട്ടികളിൽനിന്ന് അവരുടെ നയത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി സിപിഎമ്മിന്റെ നയമാണ് ശരി എന്നു പ്രഖ്യാപിച്ചു വരുന്നവരെ മുൻപും സ്വീകരിച്ചിട്ടുണ്ട്, ഇപ്പോഴും സ്വീകരിക്കുന്നുണ്ട്, നാളെയും അതു ചെയ്യും. അതേസമയം അമ്പാടി മുക്കിലെ എല്ലാവരും പാർട്ടിക്ക് ബാധ്യതയാണ് എന്ന വാദത്തോട് യോജിപ്പുമില്ല. അന്നു വന്ന അമ്പാടി മുക്കിലെ കുറേപ്പേർ ഇപ്പോഴും പാർട്ടി സഖാക്കളായി തുടരുന്നുണ്ട്. ഈ തിരഞ്ഞെടുപ്പിലും അവർ സജീവമായി പ്രവർത്തിച്ചിട്ടുണ്ട്.
സ്വർണക്കടത്ത് കേസിൽ പറയുന്ന അഴീക്കോട് സ്വദേശി ഡിവൈഎഫ്ഐ വില്ലേജ് കമ്മിറ്റി അംഗമായിരുന്നു. വഴി തെറ്റുന്നു എന്ന തോന്നൽ ഉയർന്നപ്പോൾതന്നെ ഡിവൈഎഫ്ഐ ഒഴിവാക്കി. ഷുഹൈബ് കേസിൽ പ്രതിയായതോടെ താൻ ജില്ലാ സെക്രട്ടറി ആയിരുന്ന വേളയിൽ ആകാശ് തില്ലങ്കേരിയെ പാർട്ടി പുറത്താക്കി. ഇത്തരം പ്രശ്നങ്ങൾ ഉയരുമ്പോൾ പരിശോധിച്ച് തീരുമാനമെടുക്കുന്ന പാർട്ടിയാണ് സിപിഎം. കോൺഗ്രസിനും ബിജെപിക്കും ഇതേ നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്ന് ഓർമിക്കണം.
ഐആർപിസിയുടെ പ്രവർത്തനം മറയാക്കി ക്വട്ടേഷൻ സംഘം പ്രവർത്തിച്ചതായി ഞാൻ കരുതുന്നില്ല. സിപിഎമ്മിന്റെ അംഗങ്ങൾതന്നെ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ അതുമായി പാർട്ടിക്ക് രഞ്ജിപ്പുണ്ടാകില്ലെന്ന് ഞാൻ പറഞ്ഞല്ലോ. അതേപോലെ ഐആർപിസിയുടെ ഭാഗമായി ആരെങ്കിലും ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കും. അങ്ങനെ ഉണ്ടായതായി എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല.' പി ജയരാജൻ പറയുന്നു.
Stories you may Like
- എതിരാളികൾക്ക് യമൻ ആരാധകർക്ക് നരി; പി ജയരാജന്റെ ജീവിതം
- റിസോർട്ട് വിവാദത്തിൽ ഇ.പി.ജയരാജനും പി.ജയരാജനും എതിരെ സിപിഎം അന്വേഷണം
- 'വ്യതിചലനം ഉണ്ടായാൽ പാർട്ടി ചൂണ്ടിക്കാട്ടും; തിരുത്തിയില്ലെങ്കിൽ സിപിഎമ്മിൽ അവർക്ക് സ്ഥാനമില്ല': പി ജയരാജൻ
- കെ.സുധാകരൻ ബഡായി രാമൻ; പി ജയരാജൻ
- എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ പി ജയരാജൻ
- TODAY
- LAST WEEK
- LAST MONTH
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പരസ്യമായി യുപിഎ സർക്കാരിന്റെ കാലത്ത് കീറിയെറിഞ്ഞ ആ 'ബിൽ' വീണ്ടും ചർച്ചയിൽ; രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചപ്പോൾ തന്നെ രാഹുൽ ഗാന്ധി സ്വയമേവ അയോഗ്യനാക്കപ്പെട്ടുവെന്ന് കപിൽ സിബലും; അപ്പീലിൽ കുറ്റക്കാരനെന്ന കണ്ടെത്തലിനും സ്റ്റേ അനിവാര്യം; രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ ഭാവിയിൽ ചർച്ച; വയനാടിന് എംപി ഇല്ലാതെയായോ? രാഹുലിനെ പൂട്ടാൻ ആയുധം കിട്ടിയ ആവേശത്തിൽ ബിജെപി
- ഒന്നാം നിലയുടെ പിറകു വശത്തൂടെ ചാടി തൊട്ടടുത്തുള്ള കടക്കു മുന്നിലെത്തി അഭയം തേടി; റഷ്യൻ യുവതിയെ ഇൻസ്റ്റാഗ്രാമിലൂടെ വളച്ചെടുത്തത് ഖത്തറിൽ ജോലി ചെയ്യുന്ന യുവാവ്; പീഡനം മറുനാടനോട് സ്ഥിരീകരിച്ച് ഡോക്ടർ; കൂരാച്ചുണ്ടിൽ സംഭവിച്ചത്
- നിങ്ങൾക്ക് ഭർത്താവുള്ളതല്ലേ; നിങ്ങളുടെ കല്യാണം കഴിഞ്ഞതല്ലേ; ഇങ്ങനെ ചെയ്തുവെന്ന് കരുതി ബുദ്ധിമുട്ടൊന്നുമില്ലല്ലോ എന്നാണ് അവർ പറഞ്ഞത്; പണം കോമ്പൻസേഷനായി വാങ്ങിത്തരാമെന്നും പരാതി പിൻവലിക്കണമെന്നുമായിരുന്നു ആവശ്യം; കോഴിക്കോട്ടെ മെഡിക്കൽ കോളേജിലെ ഇടനിലക്കാർക്ക് പിന്നിൽ ആര്? അതിജീവിത വേദന പറയുമ്പോൾ
- ഡോക്ടർ എന്ന വ്യാജേന രജിസ്ട്രേഷൻ ഇല്ലാതെ മരുന്നുകൾ നൽകി ചികിത്സ നടത്തിയ യുവതിയും സുഹൃത്തും പിടിയിൽ; കുടുങ്ങിയത് തിരുവനന്തപുരത്തെ സോഫി മോളും കുറ്റ്യാടിയിലെ ബഷീറും; ആളെ ആകർഷിച്ചത് സോഷ്യൽ മീഡിയയിൽ പരസ്യം നൽകി
- കോഴിക്കോട് ഇസ്ലാമാബാദായ കാലം! അമ്മമാരെ തൂക്കിലേറ്റിയത് കുട്ടികളെ കഴുത്തിൽ ചേർത്തുകെട്ടി; നായന്മാരെ ആനയെകൊണ്ട് കാലുകൾ കെട്ടിവലിപ്പിച്ച് വലിച്ചു കീറും; ടിപ്പു വീരനായകനോ ദക്ഷിണ്യേന്ത്യൻ ഔറംഗസീബോ? കൊന്നത് വെക്കാലിംഗ പോരാളികളെന്ന് പുതിയ വാദം; വാരിയൻകുന്നൻ മോഡലിൽ കർണ്ണാടകയിൽ ടിപ്പു വിവാദം
- ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സും റീച്ചും വർധിപ്പിക്കാൻ പോസ്റ്റ് ചെയ്തത് ഷാപ്പിൽ ഇരുന്ന് കള്ള് കുടിക്കുന്ന വീഡിയോ; പോസ്റ്റ് ചെയ്തതിന് പിന്നാലെ മുന്നിലെത്തിയത് എക്സൈസും; മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ച കുറ്റത്തിന് യുവതി അറസ്റ്റിൽ
- സൂചി കൈകൊണ്ട് എടുക്കാൻ പറ്റാത്ത അത്രയും തണുപ്പ്; വൈകുന്നേരമായാൽ മൂക്കീന്ന് ചോര വരും; ഷൂട്ടിങ്ങ് പൂർത്തിയാക്കിയത് ഒരുപാട് പ്രതിസന്ധികൾ അതിജീവിച്ച്; അണിയറക്കാരുടെ അനുഭവം പങ്കുവെച്ച് ലിയോ വീഡിയോ
- മന്ത്രിയെത്തിയപ്പോൾ കണ്ടതും പരാതി സത്യമെന്ന്! പതിനൊന്ന് മണിയായിട്ടും ഓഫീസിൽ ഒഴിഞ്ഞ കസേരകൾ മാത്രം; ക്ഷൂഭിതനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്; ക്യാഷ് രജിസ്റ്ററിൽ ഉണ്ടായിരുന്നത് ഒരു എൻട്രി മാത്രമാണെന്നും കണ്ടെത്തൽ; ചീഫ് ആർക്കിടെക്ടിന്റെ ഓഫീസിൽ മന്ത്രി കണ്ട കാഴ്ച്ചകൾ
- അരിക്കൊമ്പനെ 29 വരെ മയക്കു വെടി വയ്ക്കാൻ പാടില്ല; ആനയെ ട്രാക്ക് ചെയ്യുന്നതിന് തടസ്സമില്ല; ചിന്നക്കനാലിനെ വിറപ്പിക്കുന്ന കൊമ്പനെ പിടിക്കാനുള്ള 'ഓപ്പറേഷൻ അരിക്കൊമ്പൻ' നിർത്തിവയ്ക്കാൻ ഹൈക്കോടതി ഉത്തരവ്; കേസ് 29ന് പരിഗണിക്കും; രാത്രി പ്രത്യേക സിറ്റിങ്; ബദൽ തേടി ഹൈക്കോടതി
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- പനച്ചമൂട്ടിലെ വിദ്യാർത്ഥിനി പ്രശ്നമുണ്ടാക്കിയതോടെ അഴകിയ മണ്ഡപത്തിലെത്തി; പുതിയ ലാവണത്തിലും 'കുമ്പസാര കൂട്ടിലേക്ക്' യുവതികളെ എത്തിച്ച് രഹസ്യങ്ങൾ മനസ്സിലാക്കി വഞ്ചന; ആ ലാപ് ടോപ്പിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന വീഡിയോകൾ; പ്ലാങ്കാലയിലെ വികാരി ബെനഡിക്റ്റ് ആന്റോ ബ്ലാക് മെയിലിംഗിന്റെ ഉസ്താദ്
- പീഡനം നടന്നത് വ്യാഴാഴ്ച വൈകുന്നേരം മൂന്നിനും ഏഴിനും ഇടയിൽ; സൈഡ് അപ്പർ ബെർത്തിൽ നിന്നും ചാടി യുവതിയുടെ ബെർത്തിലെത്തി ബലമായി കീഴ്പ്പെടുത്തി സൈനികൻ; വിവാഹിതയായ യുവതി പരാതി നൽകിയത് ഭർത്താവിനൊപ്പം എത്തി; രാജധാനിയിലെ യാത്രക്കാരുടെ അടക്കം മൊഴിയെടുക്കാനുറച്ച് അന്വേഷണ സംഘം
- അർദ്ധരാത്രിയിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഭർത്താവ് കണ്ടത് കാല് തറയിലുറക്കാതെ നാവ് കുഴഞ്ഞ് സംസാരിക്കുന്ന ഭാര്യയെ; സൈനികൻ ചതിച്ചത് ട്രയിനിൽ വെച്ച് സെവനപ്പിൽ മദ്യം കലർത്തി നൽകി; വൈദ്യ പരിശോധനയിൽ പീഡനം ഉറപ്പിച്ചു; രാജധാനി എക്സപ്രസിലെ പീഡനം വ്യാജം അല്ലെന്ന നിഗമനത്തിൽ റെയിൽവേ പൊലീസ്
- പലവട്ടം 'കെന്നഡി' എന്ന് പറഞ്ഞിട്ടും മനസിലാകാഞ്ഞപ്പോൾ മുഹമ്മദ് എന്ന് വിളിച്ചോളാൻ ഞാൻ പറഞ്ഞു; പിറ്റേന്ന് ആ രാജ്യത്ത് നിന്ന് ജീവനും കൊണ്ട് രക്ഷപ്പെട്ടെന്ന് കെന്നഡി; കെന്നഡിയെ കൊല്ലണമായിരുന്നു എന്ന് ഒ അബ്ദുള്ള; ജനം ടിവി ഡിബേറ്റിൽ നിന്ന് അബ്ദുള്ള ഇറങ്ങി പോയാലും എനിക്കൊരു ചുക്കുമില്ലെന്ന് അവതാരകൻ സുബീഷ്; നാടകീയ സംഭവങ്ങൾ
- മകൾക്ക് എം ബി ബി എസിന് അഡ്മിഷൻ കിട്ടിയപ്പോൾ നിക്സണും നിർമലയും മാത്രമല്ല തീരമാകെ ഉത്സവത്തിലായി; കടലിൽ വലയെറിയാൻ പോകാത്തപ്പോൾ നിക്സൺ കൂലിപ്പണിക്ക് പോകും; കൊച്ചുഡോക്ടറെ കാത്തിരുന്ന ദമ്പതികളുടെ സ്വപ്നങ്ങൾ തകർത്ത് ദേശീയപാതയിലെ ബൈക്ക് അപകടം
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- മെഡിക്കൽ വിദ്യാർത്ഥിനിയുമായി പ്രണയം നടിച്ച് അടുത്തു; നടത്തിയത് നിരവധി യാത്രകൾ; പലവട്ടം പീഡിപ്പിച്ചതോടെ പെൺകുട്ടി ഗർഭിണിയായി; ഗർഭം അലസിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തിൽ നിന്നും പിന്മാറി; ദന്തഡോക്ടർ അറസ്റ്റിൽ
- അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും
- വടക്കുംനാഥനെ സാക്ഷിയാക്കി മകളുടെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ച് റിപ്പർ; കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം വാങ്ങി പുതു ജീവിതത്തിലേക്ക്; ജയാനന്ദനെ സാക്ഷിയാക്കി കീർത്തിയുടെ കഴുത്തിൽ മിന്നു കെട്ടിയത് പൊലീസുകാരന്റെ മകൻ; ക്ഷേത്രത്തിന് ചുറ്റും തടവുകാരന് വേണ്ടി പൊലീസ് വിന്യാസവും; റിപ്പർ ജയാനന്ദന്റെ മകൾക്ക് അഭിമാന മാംഗല്യം
- സ്വരാജ് റൗണ്ടിൽ ഒരു കോടി സെന്റിന് വിലയുള്ള ഒരേക്കർ വാങ്ങി കൃഷി നടത്തുന്ന മുതലാളി; 52,000 സ്ക്വയർഫീറ്റ് വിസ്തൃതി... 220 അടി നീളമുള്ള റാംപ്... 500 പേർക്ക് ഭക്ഷണം പാകം ചെയ്യാവുന്ന അടുക്കള..റാംപിലൂടെ വണ്ടികൾക്ക് മുകളിലെ ഹെലിപാഡിലെത്താം; ഇഡി കണ്ടു കെട്ടിയത് തൃശൂരിനെ വിസ്മയിപ്പിച്ച ജോയ് ആലുക്കാസ് മാൻഷൻ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- 'രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...'; സ്വപ്നയുമായുള്ള ചാറ്റ് പുറത്തായതിന് പിന്നാലെ രവീന്ദ്രനെ ട്രോളി ശ്രീജിത്ത് പണിക്കർ; സമൂഹമാധ്യമത്തിൽ വൈറലായി കുപ്പിപ്പാലിന്റെ പടവുമായി പങ്കുവെച്ച കുറിപ്പ്
- പത്ത് പെണ്ണും അഞ്ച് ആണുമുള്ള ആലുക്കാസ് കടുംബത്തിലെ ഏറ്റവും പ്രശസ്തൻ; സ്കുൾ ഡ്രോപ്പൗട്ടിൽ നിന്ന് ശതകോടീശ്വരനിലേക്ക്; 52,000 സ്ക്വയർഫീറ്റിന്റെ വീടും ഹെലികോപ്റ്ററും; ആസ്തി 25,000 കോടി; പക്ഷേ പെരും കള്ളനെന്ന് സഹോദരൻ; ഇപ്പോൾ ഹവാല ആരോപണ കരുക്കിൽ; ഇ ഡി പിടിച്ച ജോയ് ആലുക്കാസിന്റെ ജീവിത കഥ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
- ബ്രേക്ക് ഡാൻസറായി കലാ രംഗത്ത് അരങ്ങേറ്റം; സിനിമാലയിലൂടെ ചിരിപ്പിച്ചു; 'കുട്ടിപ്പട്ടാളം' ഷോയിലൂടെ കുട്ടികളുടെ മനസ്സറിഞ്ഞ പ്രിയങ്കരി; മൂന്ന് പേരെ പ്രണയിച്ചെന്നും രണ്ട് പെൺകുട്ടികൾക്കും എന്നോട് പ്രണയം തോന്നിയെന്നും തുറന്നു പറഞ്ഞു; വിട പറഞ്ഞത് ആരെയും കൂസാത്ത തന്റേടി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്