Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കടുത്ത അമർഷമുണ്ടെന്നും കേട്ടുകേൾവി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ജോസഫ്; കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടികളെന്നും പ്രഖ്യാപനം; താൻ കോട്ടയം മണ്ഡലത്തിലേതല്ലെന്ന കാരണം പറഞ്ഞ് സീറ്റ് നിഷേധിച്ചത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത കാര്യം; പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ചാഴിക്കാടനെ തീരുമാനിച്ചതെന്ന് തിരിച്ചടിച്ച് മാണി; പരസ്യ പ്രതികരണങ്ങളിലേക്ക് ഇരു നേതാക്കളും പോകുന്നതോടെ പൊട്ടിത്തെറിയിൽ കേരള കോൺഗ്രസ്

കടുത്ത അമർഷമുണ്ടെന്നും കേട്ടുകേൾവി ഇല്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ജോസഫ്; കോൺഗ്രസ് നേതാക്കളുമായി കൂടിയാലോചിച്ച് തുടർ നടപടികളെന്നും പ്രഖ്യാപനം; താൻ കോട്ടയം മണ്ഡലത്തിലേതല്ലെന്ന കാരണം പറഞ്ഞ് സീറ്റ് നിഷേധിച്ചത് ഇതുവരെ കേട്ടുകേൾവി ഇല്ലാത്ത കാര്യം; പാർട്ടി പ്രവർത്തകരുടെ വികാരം മാനിച്ചാണ് ചാഴിക്കാടനെ തീരുമാനിച്ചതെന്ന് തിരിച്ചടിച്ച് മാണി; പരസ്യ പ്രതികരണങ്ങളിലേക്ക് ഇരു നേതാക്കളും പോകുന്നതോടെ പൊട്ടിത്തെറിയിൽ കേരള കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: കോട്ടയത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി തോമസ് ചാഴിക്കാടനെ പ്രഖ്യാപിച്ചതിന് പിന്നാലെ കടുത്ത നീക്കത്തിലേക്കെന്ന സൂചനനൽകി പിജെ ജോസഫിന്റെ പ്രതികരണം. യുഡിഎഫ് നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ജോസഫ് അമർഷത്തോടെ അറിയിച്ചത്. ഇതോടെ കേരള കോൺഗ്രസ് പിളർപ്പിന്റെ വക്കിലേക്ക് തന്നെയെന്ന സൂചനകളാണ് പുറത്തുവരുന്നത്.

എന്നാൽ ജോസഫ് വലിയ നേതാവാണെന്നും പ്രവർത്തകരുടെ പൊതുവികാരം അദ്ദേഹം മനസ്സിലാക്കുമെന്നും പ്രതികരിച്ച് മാണിയും. പ്രവർത്തകരുടെ വികാരം മാനിച്ചാണ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയത്. ജോസഫ് ഇക്കാര്യം ഉൾക്കൊള്ളുമെന്നും മാണി പറഞ്ഞു. പ്രശ്‌നങ്ങൾ ഉണ്ടാകില്ലെന്നാണ് മാണി പറയുന്നതെങ്കിലും ജോസഫ് കടുത്ത നടപടിയിലേക്കെന്ന സൂചന നൽകുന്നത്.

കോൺഗ്രസ് നേതാക്കളെല്ലാം ഇപ്പോൾ ഡൽഹിയിലാണെന്നും അവർ തിരിച്ചുവന്നതിന് പിന്നാലെ ചർച്ച നടത്തിയശേഷം മറ്റുനടപടികളെ പറ്റി ആലോചിക്കുമെന്നാണ് ജോസഫ് പ്രതികരിച്ചത്. കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് കോട്ടയത്ത് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. ജോസ് കെ മാണിക്ക് രാജ്യസഭാ സീറ്റ് നൽകിയ സാഹചര്യത്തിൽ കോട്ടയം സീറ്റ് തനിക്ക് ലഭിക്കേണ്ടതാണ്. കോട്ടയമോ ഇടുക്കിയോ വേണമെന്ന നിലയിലാണ് ചോദിച്ചത്. മണ്ഡലം മാറി സ്ഥാനാർത്ഥിയെ നിർത്തില്ലെന്ന നിലയിലാണ് ഇപ്പോൾ തന്റെ ആവശ്യം നിരസിക്കപ്പെടുന്നത്. അങ്ങനെയെങ്കിൽ ഒരു സീറ്റേ കിട്ടൂ എന്ന നിലയിൽ ഇടുക്കി തന്നാൽ അവിടെ മത്സരിക്കാൻ തയ്യാറായിരുന്നു. ഇത് അനുവദിക്കാതിരുന്നത് കേട്ടുകേൾവിയില്ലാത്ത നിലയിലാണ് - ജോസഫ് പറഞ്ഞു.

തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയാക്കിയതിൽ കടുത്ത അമർഷമുണ്ടെന്നും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ദേഷ്യം മറച്ചുവയ്ക്കാതെ തന്നെയാണ് ജോസഫ് പ്രതികരിച്ചത്. തന്റെ പക്ഷത്തെ നേതാക്കളുമായി അടിയന്തിര യോഗം ചേർന്ന ശേഷമാണ് ചാഴിക്കാടന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ജോസഫ് പ്രതികരിച്ചത്.

മണ്ഡലത്തിന് പുറത്തുനിന്നുള്ള ആളാണെന്ന് പറഞ്ഞാണ് തനിക്ക് സീറ്റ് നിഷേധിച്ചതെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ജോസഫ് വ്യക്തമാക്കി. പാർട്ടിയുടെ തീരുമാനം നീതിപൂർവ്വമല്ലെന്ന് പ്രതികരിച്ച അദ്ദേഹം തന്റെ നിലപാട് യു.ഡി.എഫ്. നേതാക്കളെ അറിയിക്കുമെന്ന് വ്യക്തമാക്കിയതോടെ കടുത്ത നടപടിയിലേക്ക് പോകുകയാണെന്ന സൂചന തന്നെയാണ് നൽകിയത്. കോൺഗ്രസും ലീഗുമുൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ആയിരിക്കും മറ്റു തീരുമാനങ്ങൾ. ഇതിൽ അനുകൂല സ്ഥിതി ഉണ്ടാകാതിരിക്കുകയോ ഒത്തുതീർപ്പിന് വഴി തുറക്കാതിരിക്കുകയോ ചെയ്താൽ ജോസഫ് എൽഡിഎഫിനൊപ്പം പോകുമോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്.

ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കേരള കോൺഗ്രസ്(എം) കോട്ടയത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കോട്ടയത്ത് മത്സരിക്കാൻ താത്പര്യമുണ്ടെന്ന് പി.ജെ. ജോസഫ് പരസ്യമായി ആവശ്യമുന്നയിച്ചിരുന്നെങ്കിലും അദ്ദേഹത്തെ പരിഗണിക്കേണ്ടതില്ലെന്നായിരുന്നു മാണിവിഭാഗത്തിന്റെ തീരുമാനം. ഇതിനുപിന്നാലെ പി.ജെ. ജോസഫ് വിഭാഗം ജോസഫിന്റെ തൊടുപുഴയിലെ വസതിയിൽ യോഗം ചേർന്നിരുന്നു. ഇതിനിടെയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് വാർത്താക്കുറിപ്പ് പുറത്തിറക്കിയതും അതിന് പിന്നാലെ തന്നെ ജോസഫിന്റെ പ്രതികരണം ഉണ്ടായതും. ദൂതൻ വശം കത്ത് നൽകിയാണ് മാണി പാർട്ടി തീരുമാനം ജോസഫിനെ അറിയിച്ചതെന്നാണ് വിവരങ്ങൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP