Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഇന്ന് തൊടുപുഴയിൽ തന്നെ; കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും; ചങ്ങനാശേരിയിൽ വി.ജെ.ലാലിയും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാർത്ഥിയാകും; കേരളാ കോൺഗ്രസ് സീറ്റു നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്

പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഇന്ന് തൊടുപുഴയിൽ തന്നെ; കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും; ചങ്ങനാശേരിയിൽ വി.ജെ.ലാലിയും കുട്ടനാട് ജേക്കബ് എബ്രഹാമും സ്ഥാനാർത്ഥിയാകും; കേരളാ കോൺഗ്രസ് സീറ്റു നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റു നിർണയ ചർച്ചകൾ അന്തിമഘട്ടത്തിലേക്ക്. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഇന്ന് തൊടുപുഴയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ജോസഫ് രോഗബാധിതനായി ചികിത്സയിലായതിനായതിനാലാണ് സ്ഥാനാർത്ഥി നിർണയം വൈകിയത്. ഒൻപതു സീറ്റുകൾ നിലവിൽ ജോസഫിനു വിട്ടു നൽകുമെന്ന് യു.ഡി.എഫ് അറിയിച്ചിട്ടുണ്ട്.

എന്നാൽ മലബാർ മേഖലയിൽ ഒരു സീറ്റുകൂടി അധികമായി ജോസഫ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതു കൂടി ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷ. തൊടുപുഴയിൽ ജോസഫും, കോതമംഗലത്ത് ഷിബുതെക്കും പുറവും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇരിങ്ങാലക്കുടയിൽ തോമസ് ഉണ്ണിയാടനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ചങ്ങനാശേരിയിൽ വി.ജെ.ലാലി, കുട്ടനാട് ജേക്കബ് എബ്രഹാം , തിരുവല്ലായിൽ കുഞ്ഞുകോശി പോൾ, ഏറ്റുമാനൂർ ഫ്രാൻസിസ് ലൂക്കോസിനാവും നറുക്കു വീഴുക.

പാർട്ടിയുടെ പ്രസ്റ്റീജ് മത്സരം നടക്കുന്ന ഇടുക്കിയിൽ ഫ്രാൻസിസ് ജോർജോ, ജില്ലാപ്രസിഡന്റ് എം.ജെ.ജേക്കബോ മത്സരിക്കും. ഇതും സംബന്ധിച്ച് അന്തിമ ധാരണയുണ്ടായിട്ടില്ല. ഇന്നും, നാളെയുമായി ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. മലബാർ മേഖലയിൽ ഒരു സീറ്റ് അധികമായി ലഭിച്ചാൽ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ്പ്രസിഡന്റ് കെ.വി. കണ്ണനെ മത്സരിപ്പിക്കാനാണ് ആലോചന.

പരമാവധി വിജയസാധ്യതയുള്ളവരെ മത്സരിപ്പിച്ച് ശക്തി തെളിയിക്കുവാനാണ് ശ്രമം. പി.ജെ.ജോസഫിൻെ്റ മകൻ അപുജോസഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിക്കും. മുൻപ് അപു മത്സര രംഗത്തുണ്ടാകുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം നടന്ന ഉന്നത അധികാരസമിതി യോഗത്തിൽ വ്യക്തമാക്കുകയായിരുന്നു. മലബാറിലെ കുടിയേറ്റ മേഖലകൾ കേന്ദ്രീകരിച്ചാണ് അപുവിൻെ്റ ഇപ്പോഴത്തെ പ്രവർത്തനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP