Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202201Friday

പി സി ജോർജ്ജും കുന്തിരക്ക മുദ്രാവാക്യവും തുറുപ്പുചീട്ടാക്കാൻ ബിജെപി; ലക്ഷ്യം ഹിന്ദു-ക്രിസ്ത്യൻ കൂട്ടായ്മകൾ സംഘടിപ്പിച്ച് കരുത്തുകൂട്ടൽ; പുതിയ നീക്കത്തിന് തുടക്കം കുറിക്കുന്നത് ക്രൈസ്തവമേഖലകളിൽ 'കുന്തിരിക്ക സമ്മേളന'ങ്ങളിലൂടെ; മുന്നണികളെ വെല്ലുവിളിക്കാൻ പി സിയെ ചേർത്ത് പിടിച്ച് ബിജെപി

പി സി ജോർജ്ജും കുന്തിരക്ക മുദ്രാവാക്യവും തുറുപ്പുചീട്ടാക്കാൻ ബിജെപി; ലക്ഷ്യം ഹിന്ദു-ക്രിസ്ത്യൻ കൂട്ടായ്മകൾ സംഘടിപ്പിച്ച് കരുത്തുകൂട്ടൽ; പുതിയ നീക്കത്തിന് തുടക്കം കുറിക്കുന്നത് ക്രൈസ്തവമേഖലകളിൽ 'കുന്തിരിക്ക സമ്മേളന'ങ്ങളിലൂടെ;  മുന്നണികളെ വെല്ലുവിളിക്കാൻ പി സിയെ ചേർത്ത് പിടിച്ച് ബിജെപി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പി സി ജോർജ്ജിന്റെ അറസ്റ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക ആർക്കെന്ന ചോദ്യത്തിന് ഇനി ഒരു സംശയത്തിന്റെ ആവശ്യമില്ല.കാരണം പി സി ജോർജ്ജിന്റെ ആദ്യ അറസ്റ്റ് മുതൽ അദ്ദേഹത്തെ അത്രയേറെ ചേർത്ത് നിർത്തുന്നുണ്ട് ബിജെപി.കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചതിന് ശേഷം നൽകിയ സ്വീകരണവും പിണറായിക്ക് മറുപടി തൃക്കാക്കരിയിൽ എന്ന പി സിയുടെ മാസ് ഡയലോഗും ഒക്കെ പ്രകടമാക്കുന്നത് പി സി ബിജെപിക്ക് നൽകാൻ പോകുന്ന പിന്തുണ തന്നെയാണ്.

ജാമ്യം ലഭിച്ച പി.സി. ജോർജ് വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ പൂജപ്പുര സെൻട്രൽ ജയിലിൽനിന്ന് മോചിതനായത്.ഇതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർക്ക് നേരെ അതിക്രമം ഉണ്ടായത്.ഉച്ചകഴിഞ്ഞ് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ തിരുവനന്തപുരം കോടതിയിൽനിന്ന് മോചന ഉത്തരവുമായി ജോർജിന്റെ അഭിഭാഷകരും മകൻ ഷോൺ ജോർജും ജയിലിലെത്തി. ജയിലിനു പുറത്തെത്തിയ ജോർജിനെ ബിജെപി. ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് ഉൾപ്പെടെയുള്ള നേതാക്കാളുടെ നേതൃത്വത്തിൽ പ്രവർത്തകർ മാലയിട്ട് സ്വീകരിച്ചു.

അദ്ദേഹം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയുണ്ടായ തിക്കും തിരക്കും സംഘർഷത്തിലേക്കു നീണ്ടു.മാധ്യമപ്രവർത്തകരെ തള്ളിമാറ്റി മുദ്രാവാക്യം വിളിച്ച് പ്രവർത്തകരിൽ ചിലർ മുന്നോട്ടെത്തുകയും ചെയ്തു. ടി.വി. ചാനലുകളുടെ ക്യാമറാ ട്രൈപോഡുകളിൽ ചിലതും മറിഞ്ഞു. ഏതാനും ട്രൈപോഡുകൾ പൊട്ടി. ബിജെപി. നേതാവ് വി.വി.രാജേഷും പി.സി.ജോർജും പ്രവർത്തകരോടു ശാന്തരാകാൻ അഭ്യർത്ഥിച്ചുകൊണ്ടിരുന്നു. ഇതിനിടെയാണ് ക്യാമറാമാന് ബിജെപി. പ്രവർത്തകിനിൽനിന്നു ചവിട്ടേറ്റത്.

പി.സി.ജോർജ് ജയിലിനു മുന്നിൽനിന്നു പോയ ശേഷവും മാധ്യമപ്രവർത്തകരും ബിജെപി. പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റം തുടർന്നു.ഇത്തരത്തിൽ പി സിയുടെ മോചനം എല്ലാ അർത്ഥത്തിലും ബിജെപി ഉപയോഗപ്പെടുത്തുന്നുണ്ട്.ജാമ്യം ലഭിച്ചശേഷം പിസി നടത്തിയ പ്രതികരണം ബിജെപിക്ക് പ്രതീക്ഷ നൽകുന്നതാണ്.തന്നെ ജയിലിലിട്ടത് പിണറായി വിജയന്റെ കളിയാണെന്നും അതിന് തൃക്കാക്കരയിൽ മറുപടി പറയുമെന്നും പി.സി. ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. ജയിലിലാക്കാൻ ആര് ഇടപെട്ടോ അവർക്കുള്ള മറുപടിയാകുമത്. ജാമ്യം അനുവദിച്ച കോടതിക്ക് നന്ദിയുണ്ട്.പ്രതിപക്ഷനേതാവിന്റെ പരാമർശത്തിന് സാമാന്യമര്യാദയുള്ളവർക്കേ മറുപടിയുള്ളൂവെന്നും ജോർജ് പറഞ്ഞു. തൃക്കാക്കരയിൽ ബിജെപി.യുടെ വിജയത്തിനായി ആത്മാർഥമായി പ്രവർത്തിക്കുമെന്നും പറഞ്ഞു.

കുന്തിരിക്ക വിവാദത്തിന് പിന്നാലെ പി സി കൂടി വരുന്നതോടെ അത് ബിജെപിക്ക് ഗുണം ചെയ്യുമോ എന്ന് തന്നെയാണ് രാഷ്ട്രീയ കേരളം ഇപ്പോൾ ഉറ്റുനോക്കുന്നത്.അവസരത്തെ മുതലാക്കാൻ അരയും തലയും മുറുക്കി ബിജെപി നേതൃത്വം രംഗത്തുണ്ട്.

പി.സി.ജോർജിനെ രണ്ടാമത് അറസ്റ്റുചെയ്ത സംഭവം ക്രൈസ്തവ വിശ്വാസികൾക്കിടയിൽ എതിർവികാരം ഉണ്ടാക്കിയിട്ടുള്ളതായി ബിജെപി. വിലയിരുത്തുന്നു. പോപ്പുലർ ഫ്രണ്ട് റാലിയിൽ കൊച്ചുകുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച സംഭവവും ക്രൈസ്തവമേഖലകളിൽ തങ്ങൾക്ക് അനുകൂലമായ സാഹചര്യമുണ്ടാക്കിയിട്ടുണ്ടെന്ന് പ്രമുഖ ബിജെപി. നേതാവ് പറഞ്ഞു.

താലിബാൻ പടിവാതിൽക്കൽ-സ്വാഭാവിക കൂട്ടായ്മ എന്ന പേരിൽ ക്രൈസ്തവമേഖലകളിൽ 'കുന്തിരിക്ക സമ്മേളന'ങ്ങൾ നടത്താനാണ് പാർട്ടി തീരുമാനം. ന്യൂനപക്ഷമോർച്ചയാണ് പരിപാടിയുടെ സംഘാടകർ. കഴിഞ്ഞ ദിവസം നടന്ന ഓൺലൈൻ യോഗത്തിൽ 14 ജില്ലകളിലും ഇത്തരം സമ്മേളനങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. താലിബാനെതിരായ സ്വാഭാവികമായ കൂട്ടായ്മ എന്നനിലയിലാണ് ഈ സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

ഫലത്തിൽ ഹിന്ദു-ക്രിസ്ത്യൻ കൂട്ടായ്മയാണ് ബിജെപി. ലക്ഷ്യംവയ്ക്കുന്നത്. ക്രൈസ്തവ വിശ്വാസികൾക്കിടയിൽ സ്വാധീനമുള്ള, പാർട്ടിക്ക് പുറത്തുള്ള ക്രിസ്ത്യൻ നേതാക്കളെ ഇത്തരം സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തങ്ങൾ സംഘടിപ്പിക്കുന്ന കൂട്ടായ്മയ്ക്ക് മതമില്ലെന്ന് ബിജെപി. ന്യൂനപക്ഷമോർച്ച സംസ്ഥാന പ്രസിഡന്റ് ജിജി ജോസഫ് മാതൃഭൂമിയോട് പറഞ്ഞു. ഭീകരവാദത്തെയും താലിബാനിസത്തെയും എതിർക്കുന്നവരുടെ സ്വാഭാവിക കൂട്ടായ്മയാണ് ബിജെപി. ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ 'കുന്തിരിക്ക സമ്മേളനം' ശനിയാഴ്ച 11-ന് തൃക്കാക്കര മണ്ഡലത്തിൽപ്പെടുന്ന പാലാരിവട്ടത്ത് നടക്കും. ബിജെപി. സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് ഉദ്ഘാടകൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP