Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നിത്തല പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥിക്ക് യുഡിഎഫ് പിന്തുണ; തീരുമാനം ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ; യുഡിഎഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും വിജയിക്കാത്തതും വിനയായി; പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തും എൽഡിഎഫിന്

ചെന്നിത്തല പഞ്ചായത്തിൽ എൽ.ഡി.എഫിന്റെ പ്രസിഡണ്ട് സ്ഥാനാർത്ഥിക്ക് യുഡിഎഫ് പിന്തുണ; തീരുമാനം ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റാൻ; യുഡിഎഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും വിജയിക്കാത്തതും വിനയായി; പ്രതിപക്ഷ നേതാവിന്റെ സ്വന്തം പഞ്ചായത്തും എൽഡിഎഫിന്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മദേശമായ ചെന്നിത്തലയിൽ നാളെ നടക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നിരുപാധിക പിന്തുണ നൽകാൻ യുഡിഎഫ് പാർലമെന്ററി പാർട്ടി യോഗം തീരുമാനിച്ചു. ബിജെപിയെ അധികാരത്തിൽ നിന്നും അകറ്റുന്നതിന്റെ ഭാഗമായാണ് തീരുമാനം. പട്ടികജാതി വനിതാ സംവരണമാണ് പ്രസിഡണ്ട് സ്ഥാനം.

യു.ഡി.എഫിൽ നിന്ന് പട്ടികജാതി വനിതകൾ ആരും തന്നെ വിജയിച്ചില്ല. ഈ സാഹചര്യത്തിലാണ് എൽ.ഡി.എഫിൽ നിന്നു വിജയിച്ച വനിതാ പട്ടികജാതി സ്ഥാനാർത്ഥിയെ പ്രസിഡണ്ട് ആക്കാൻ യു.ഡി.എഫ് പിന്തുണ നൽകുന്നത്.

അതേസമയം, വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് ആരുടേയും പിന്തുണ തേടാതെ തന്നെ അഞ്ചാം വാർഡിൽ നിന്ന് ജയിച്ച യു.ഡി.എഫ് സ്ഥാനാർത്ഥി രവികുമാറിനെ മത്സരിപ്പിക്കാനുമാണ് തീരുമാനം.ഡിസിസി പ്രസിഡണ്ട് എം ലിജു, മാന്നാർ അബ്ദുൾ ലത്തീഫ്, ജോൺ കെ മാത്യൂ, സിരി സത്യദേവ്, എം ശ്രീകുമാർ, രാധേഷ് കണ്ണന്നൂർ എന്നിവരാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.നിലവിൽ യു.ഡി.എഫ്- ആറ്, എൻ.ഡി.എ- ആറ് , എൽ.ഡി.എഫ് അഞ്ച്, സ്വതന്ത്രൻ- ഒന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP