Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ജോസ് കെ മാണിയെ പുറത്താക്കിയത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചപ്പോൾ; ആഗ്രഹിക്കാത്ത തീരുമാനത്തിൽ എത്തിയത് മുതിർന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിർന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാതെ വന്നതോടെ; ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്; ക്ലോസ്ഡ് ചാപ്റ്റർ അല്ല: പുറത്താക്കൽ നടപടിയോട് പ്രതികരിച്ചു ഉമ്മൻ ചാണ്ടി; ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്ന് ജോസഫും

ജോസ് കെ മാണിയെ പുറത്താക്കിയത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിച്ചപ്പോൾ; ആഗ്രഹിക്കാത്ത തീരുമാനത്തിൽ എത്തിയത് മുതിർന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിർന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചർച്ച നടത്തിയിട്ടും പ്രശ്‌നപരിഹാരം ഉണ്ടാകാതെ വന്നതോടെ; ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്; ക്ലോസ്ഡ് ചാപ്റ്റർ അല്ല: പുറത്താക്കൽ നടപടിയോട് പ്രതികരിച്ചു ഉമ്മൻ ചാണ്ടി; ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്ന് ജോസഫും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്നും പുറത്താക്കിയത് ഒട്ടും ആഗ്രഹിച്ചു എടുത്ത നടപടി അല്ലെന്ന് വിശദീകരിച്ചു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി പിജെ ജോസഫ് വിഭാഗവും ജോസ് പക്ഷവും തമ്മിലുള്ള ധാരണക്ക് യുഡിഎഫിന് ഉത്തരവാദിത്തമുണ്ട്. സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. എഴുതി തയ്യാറാക്കിയ എഗ്രിമെന്റൊന്നും ഇതിനില്ലെങ്കിലും രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്‌നത്തിനുള്ള പരിഹാരമെന്ന നിലയിലാണ് ധാരണയുണ്ടാക്കിയത്. ഇത് നടപ്പായിക്കിട്ടാൻ നാല് മാസമായി തുടുന്ന ചർച്ചകളൊന്നും ഫലം കാണാതെ വന്നപ്പോഴാണ് മുന്നണിക്ക് മുന്നിൽ മറ്റ് വഴികൾ ഇല്ലാതായതെന്ന് ഉമ്മൻ ചാണ്ടി വിശദീകരിച്ചു.

കെഎം മാണിയുടെ സംഭാവനകൾ ഒരിക്കലും വിസ്മരിക്കില്ല. പക്ഷെ ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വം ഇടപെടേണ്ടി വന്നു. നാല് മാസമായി നടക്കുന്ന ശ്രമങ്ങൾ ഒരു തരത്തിലും ഫലം കണാത്ത അവസ്ഥ വന്നു. മുതിർന്ന കോൺഗ്രസ് നേതാക്കളും പികെ കുഞ്ഞാലിക്കുട്ടി അടക്കം മുതിർന്ന ഘടകക്ഷി നേതാക്കളും പലവട്ടം ചർച്ച നടത്തി. എന്നിട്ടും പ്രശ്‌നപരിഹാരത്തിന് ജോസ് പക്ഷം തയ്യാറായില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

യുഡിഎഫിന്റെ വിശ്വസനീയത തന്നെ നഷ്ടപ്പെടുന്ന അവസ്ഥ വന്നു . ആ സാഹചര്യത്തിലാണ് പുറത്താക്കൽ തീരുമാനം പ്രഖ്യാപിച്ചത്. അവസാന തീരുമാനം ആയി ഇത് കാണുന്നില്ല . ആ ധാരണ നടപ്പാക്കുന്ന അവസ്ഥ വന്നാൽ എല്ലാ ചർച്ചക്കും ഉള്ള സാധ്യത തന്നെയാണ് മുന്നിലുള്ളത്. ഇക്കാര്യം വ്യക്തമായി ജോസ് കെ മാണിയെ അറിയിച്ചിരുന്നു. എന്നിട്ടും പ്രതികരണം അനുകൂലമായിരുന്നില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. എല്ലാ മുതിർന്ന നേതാക്കളും വളരെ അധികം സമയമെടുത്ത് ഇടപെട്ട പ്രശ്‌നമാണെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു.

ധാരണ നടപ്പിലാക്കുന്ന സാഹചര്യം വന്നാൽ ഇപ്പോഴും ചർച്ചയ്ക്ക് സാധ്യതയുണ്ട്. ക്ലോസ്ഡ് ചാപ്റ്റർ അല്ല. ചർച്ച പലവട്ടം പല പ്രാവശ്യം പല തരത്തിൽ നടന്നിട്ടുണ്ട്. രാഷ്ട്രീയത്തിൽ നമ്മൾ ആഗ്രഹിക്കുന്ന തരത്തിലാവില്ല കാര്യങ്ങൾ നടക്കുക. രണ്ടു കൂട്ടരെയും ഒന്നിച്ച് നിർത്താനാണ് ശ്രമിച്ചത്ർ, ശ്രമിക്കുന്നതും. ധാരണ നടപ്പാക്കിയാൽ എല്ലാം സുഗമമായി മുന്നോട്ടു പോകും.അവർക്ക് എന്തു തീരുമാനവും എടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. ഒരു ജില്ലാ പഞ്ചായത്തിന്റെ മൂന്നു മാസത്തെ പ്രസിഡന്റ് പദത്തിനു വേണ്ടി ഇങ്ങനെ പ്രശ്‌നങ്ങൾ വേണോ എന്ന് അവർ തീരുമാനിക്കണം

അതേസമയം യുഡിഫ് പുറത്താക്കിയ സാഹചര്യത്തിൽ ജോസ് കെ മാണി പക്ഷത്ത് നിന്ന് കൂടുതൽ പേർ ഒപ്പം വരുമെന്ന് പിജെ ജോസഫ് അവകാശപ്പെട്ടു. ചർച്ചകൾ നടത്തുകയാണ്. ആരൊക്കെ വരുമെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. ജോസ് കെ മാണി സ്വാഭാവികമായി പുറത്താകും. ധാരണകൾ പാലിക്കാൻ കഴിയാത്തവർക്ക് ഒരു മുന്നണിയിൽ തുടരാൻ കഴിയില്ലെന്ന സന്ദേശമാണ് ഈ തീരുമാനം. ജോസ് കെ.മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് സ്വഭാവിക നടപടി മാത്രമാണെന്നും ജോസഫ് പ്രതികരിച്ചു.

അതേസമയം യുഡിഎഫിന്റെ പുറത്താക്കൽ നടപടി നീതിയില്ലാത്ത തീരുമാനമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. മുന്നണിയുമായുള്ള ഹൃദയ ബന്ധം മുറിച്ചു. കേരളാ കോൺഗ്രസിനെ തകർക്കാൻ മുൻപും ശ്രമം നടന്നിരുന്നു. എന്നാൽ പാർട്ടി കൂടുതൽ കരുത്തോടെ മുന്നോട്ട് പോകും. സാധാരണക്കാരായ യുഡിഎഫ് പ്രവർത്തകരുടെ മനസ്സിന് മുറിവുണ്ടാക്കിയെന്നും ജോസ് കെ മാണി പ്രതികരിച്ചു.

ഇന്നലെ പുറത്താക്കിയപ്പോൾ യുഡിഎഫിന് അനകൂലമായി ചില നേതാക്കൾ സംസാരിച്ചതിൽ ജോസ് കെ മാണി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് വരെ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് പക്ഷത്തിന്റെ നിലപാട്. തെരഞ്ഞെടുപ്പിൽ വിജയ സാധ്യത നോക്കി പ്രാദേശിക സഹകരണം മാത്രമായിരിക്കും ഉണ്ടാകുക. യുഡിഎഫിനോടും കോൺഗ്രസിനോടും മൃദുസമീപനം വേണ്ടെന്ന നിലപാടിലാണ് ജോസ് പക്ഷം. യുഡിഎഫുമായി ഇനി ചർച്ച വേണ്ടന്ന ഉറച്ച തീരുമാനത്തിലാണ് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിലെ പ്രധാന നേതാക്കൾ. രാഷ്ട്രീയ ഭാവി തീരുമാനിക്കാനുള്ള കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുകയാണ്. യുഡിഎഫ് പുറത്താക്കിയ സാഹചര്യത്തിൽ മുന്നണി മാറ്റമാണ് പ്രധാന അജണ്ട.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP