Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കഴിവും പ്രതിഭയും തീരെ കുറഞ്ഞയാളാണ് ഞാൻ; എനിക്ക് എന്നെകുറിച്ചു മതിപ്പുണ്ടാക്കുന്ന ഒരേ ഒരു അവസരം എന്നെ കുറിച്ച് വിമർശനം ഉയരുമ്പോൾ; ഉമ്മൻ ചാണ്ടിക്ക് തന്നെ കുറിച്ച് പറയാനുള്ളത്

കഴിവും പ്രതിഭയും തീരെ കുറഞ്ഞയാളാണ് ഞാൻ; എനിക്ക് എന്നെകുറിച്ചു മതിപ്പുണ്ടാക്കുന്ന ഒരേ ഒരു അവസരം എന്നെ കുറിച്ച് വിമർശനം ഉയരുമ്പോൾ; ഉമ്മൻ ചാണ്ടിക്ക് തന്നെ കുറിച്ച് പറയാനുള്ളത്

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിലെ ചാണക്യനെന്നാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇപ്പോഴുള്ള വിശേഷണം. ലീഡർ കെ കരുണാകരനെ പോലും പിന്തള്ളുന്ന രാഷ്ട്രീയ തന്ത്രങ്ങൾ ഉമ്മൻ ചാണ്ടിയുടെ ആവനാഴിയിലുണ്ടെന്നാണ് നിരീക്ഷകരുടെയെല്ലാം അഭിപ്രായം. രണ്ട് എംഎൽഎമാരുടെ പിന്തുണയുമായി ഭരണത്തിലെത്തിയ സർക്കാരിനെ നയിച്ച് വെല്ലുവിളി ഘട്ടത്തിലെല്ലാം സമർത്ഥമായി ഉമ്മൻ ചാണ്ടി ജയിച്ചു കയറി. പ്രതിപക്ഷ സമരങ്ങളെ പോലും അപ്രസക്തമാക്കിയ നേതാവെന്നും വിശേഷണമുണ്ട്.

എന്നാൽ ഉമ്മൻ ചാണ്ടിക്ക് തന്നെ പറ്റി പറയാനുള്ളത് ഇതൊന്നമല്ല. കഴിവും പ്രതിഭയും തീരെ കുറഞ്ഞയാളാണ് താനെന്ന് ഉമ്മൻ ചാണ്ടി സ്വയം വിലയിരുത്തുന്നു. എനിക്ക് എന്നെകുറിച്ചു മതിപ്പുണ്ടാക്കുന്ന ഒരേ ഒരു അവസരം എന്നെ കുറിച്ച് വിമർശനം ഉയരുമ്പോഴാണെന്നും മുഖ്യമന്ത്രി പറയുന്നു. പുതുവൽസരത്തോട് അനുബന്ധിച്ച് മനോരമ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്നെ കുറിച്ച് വിശദീകരിച്ചത്. 2015ലെ തന്റെ സർക്കാരിന്റെ വികസന സ്വപ്‌നങ്ങളും അഭിമുഖത്തിൽ മുഖ്യമന്ത്രി പങ്കുവച്ചു. വിവാദമൊന്നും വികസനത്തെ ബാധിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ അധികാരത്തിലെത്തുമ്പോൾ രണ്ട് എംഎൽഎമാരുടെ പിന്തുണയാണ് ഉണ്ടായിരുന്നത്. പിറവത്തും നെയ്യാറ്റിൻകരയിലും ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കി. ജനപിന്തുണയാണ് ഇതിന് കാരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വികസന പദ്ധതികൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പ്രതിപക്ഷ മനോഭാവത്തിൽ പോലും മാറ്റം വന്നു. കൊച്ചി മെട്രോ ഒന്നാംഘട്ടം ഇക്കൊല്ലം തന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊല്ലം-കോട്ടപ്പുറം ദേശീയജലപാത ഇക്കൊല്ലം കമ്മിഷൻ ചെയ്യും. കണ്ണൂർ വിമാനത്താവളം ഇക്കൊല്ലം പ്രവർത്തനം തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ ഈ വർഷം വിമാനമിറങ്ങും.. സ്മാർട് സിറ്റിയുടെ ആദ്യ ഘട്ടം പ്രവർത്തനം തുടങ്ങുകയും ചെയ്യും. വികസനത്തിന്റെ കാര്യത്തിൽ കക്ഷിഭേദമില്ലാതെ രാഷ്ട്രീയപ്പാർട്ടികൾ നൽകുന്ന പിന്തുണ പ്രതീക്ഷ നൽകുന്നുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മദ്യനയത്തിലെ മാറ്റം സർക്കാരിന്റെ പ്രഖ്യാപിത നയം വിജയിപ്പിക്കാനാണ്. 2024ൽ പൂർണമായി മദ്യനിരോധനത്തിലെത്താൻ കഴിയും. എല്ലാ ബാറുകളും ഒരുമിച്ച് തുറക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും സർക്കാർ മുന്നോട്ട് വച്ച നിബന്ധനകൾ പാലിക്കുന്നവർക്ക് മാത്രമാകും അനുമതിയെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ ഭിന്നതകൾ ഉണ്ടെങ്കിൽ സംസാരിച്ച് തീർക്കും. ആദിവാസികൾക്കിടയിൽ മാവോയിസ്റ്റുകൾക്ക് സ്വാധീനമില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ആദിവാസികളുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുകയാണ്. പദ്ധതികൾ നടപ്പാക്കാൻ വെല്ലുവിളികൾ ഏറെയുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ സംഘടനകളെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വർഷം ആരോഗ്യരംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കും. സംസ്ഥാനത്ത് ലഭ്യമായ മികച്ച ചികിൽസകൾ എല്ലാ കുടുംബങ്ങൾക്കും ഉറപ്പാക്കും. ആരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നവർക്കായി പരമാവധി സഹായം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP