Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജനങ്ങളുമായി ഇടപഴകുമ്പോൾ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല; അപ്പോൾ കിട്ടുന്ന ഊർജ്ജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽ നിന്നോ ലഭിക്കാറില്ല; രണ്ടു തവണ മുഖ്യമന്ത്രിയും നാലുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവും; എംഎൽഎയായിട്ട് 51 കൊല്ലം; മാണിയുടെ 52 എന്ന റിക്കോർഡിനോട് അടുത്ത് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

ജനങ്ങളുമായി ഇടപഴകുമ്പോൾ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല; അപ്പോൾ കിട്ടുന്ന ഊർജ്ജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽ നിന്നോ ലഭിക്കാറില്ല; രണ്ടു തവണ മുഖ്യമന്ത്രിയും നാലുതവണ മന്ത്രിയും ഒരുതവണ പ്രതിപക്ഷ നേതാവും; എംഎൽഎയായിട്ട് 51 കൊല്ലം; മാണിയുടെ 52 എന്ന റിക്കോർഡിനോട് അടുത്ത് പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റവും കൂടുതൽ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോർഡ് കെ.എം മാണിയുടെ പേരിലാണ്. 1964 ൽ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തിൽ 1965 മുതൽ പതിമൂന്ന് തവണ ജയിച്ച മാണി ഒരിക്കലും പരാജയപ്പെട്ടില്ല. ഈ റിക്കോർഡിന് തൊട്ടടുത്താണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്ന്. ഇതിന്റെ ആഘോഷങ്ങളിലേക്ക് കോൺഗ്രസ് കടക്കുകയാണ്. മാണി സാറിനെ ഉമ്മൻ ചാണ്ടി അടുത്ത വർഷം മറികടന്ന് ആ ചരിത്ര റിക്കോർഡും സ്വന്തമാക്കും. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് അങ്ങനെ പുതിയൊരു ചരിത്രവും എഴുതി ചേർക്കും.

1965ൽ ആണ് മാണി ആദ്യ വിജയം നേടിയതെങ്കിലും ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ സഭ ചേർന്നില്ല. പിന്നീട് 67-ലെ തെരഞ്ഞെടുപ്പിൽ വിജയം ആവർത്തിച്ച മാണി മാർച്ച് 15ന് നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് ഒരു ദിവസം പോലും അദ്ദേഹം എംഎൽഎ എന്ന പദവിയില്ലാതെ ജീവിച്ചിട്ടില്ല എന്നതാണ് കൗതുകകരം. അതുകൊണ്ട് തന്നെ 2019ൽ മാണി മരിക്കുമ്പോൾ എംഎൽഎ പദവിയിൽ 52 വർഷം തികച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന് ഇന്ന് 51 വയസ്സാകുന്നു. അതായത് അടുത്തവർഷം 52 വർഷമാകും. അതായത് ഈ നിയമസഭാ കാലയളവിൽ തന്നെ മാണിയെ ഉമ്മൻ ചാണ്ടി മറികടക്കും.

1970 സെപ്റ്റംബർ 17ന് നടന്ന തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽനിന്ന് സിപിഎം നേതാവും സിറ്റിങ് എംഎൽഎയുമായ ഇ.എം. ജോർജിനെ 7,288 വോട്ടുകൾക്കു തോൽപിച്ചാണ് അദ്ദേഹം നിയമസഭയിൽ ആദ്യമെത്തിയത്. 18നായിരുന്നു വോട്ടെണ്ണൽ. 1970 മുതൽ ഒരേ മണ്ഡലത്തിൽനിന്നു തുടർച്ചയായി 12 ജയം നേടിയ ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് പങ്കിടുന്നത് കെ.എം. മാണി മാത്രമാണ്. കൂടുതൽ കാലം എംഎൽഎ എന്ന റെക്കോർഡ് കെ.എം. മാണിക്കാണ്.

രണ്ടു തവണ മുഖ്യമന്ത്രിയായും നാലുതവണ മന്ത്രിയായും ഒരുതവണ പ്രതിപക്ഷ നേതാവായും ഉമ്മൻ ചാണ്ടി പ്രവർത്തിച്ചു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്റെ 50ാം വാർഷികം കഴിഞ്ഞ വർഷം വിപുലമായി ആഘോഷിച്ചിരുന്നു. 51 വർഷത്തെ പൊതുജീവിതം ജനങ്ങളുമായി ലയിച്ചു ചേർന്നതാണെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ഡോക്യുമെന്ററി പ്രകാശന ചടങ്ങിൽ പ്രമുഖരാണ് പങ്കെടുത്തത്.

ജനങ്ങളുമായി ഇടപഴകുമ്പോൾ യാതൊരുവിധ ശാരീരിക പ്രശ്‌നങ്ങളുമില്ല. അപ്പോൾ കിട്ടുന്ന ഊർജ്ജം ഭക്ഷണത്തിൽ നിന്നോ പാനീയത്തിൽ നിന്നോ ലഭിക്കാറില്ല. ജനങ്ങളുമായുള്ള ബന്ധം തുടരുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.അങ്ങേയറ്റം ദയയും മനുഷ്യസ്നേഹവുമുള്ള അപൂർവ വ്യക്തിത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയെ ഒരു വിഗ്രഹംപോലെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന ആളാണ് താനെന്നായിരുന്നു എഴുത്തുകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞത്.

ഉമ്മൻ ചാണ്ടി എംഎ‍ൽഎ ആയ ശേഷമാണ് എംഎ‍ൽഎമാരുടെ ജനകീയവത്കരണത്തിന് തുടക്കമിട്ടതെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ചൂണ്ടിക്കാട്ടി. ഭരണാധികാരികളും ജനങ്ങളും തമ്മിലുള്ള അകലം കുറഞ്ഞാൽ ജനങ്ങൾക്ക് ഭരണത്തിൽ വിശ്വാസം കൂടുമെന്ന് ഉമ്മൻ ചാണ്ടി പറയുന്നു. പുതുപ്പള്ളിയിൽ നിന്ന് തുടർച്ചയായി പതിനൊന്ന് തവണ വിജയിച്ച് എംഎ‍ൽഎയായി 51വർഷം പൂർത്തിയാക്കുമ്പോൾ ജനപ്രതിനിധികളും ജനങ്ങളും തമ്മിലുണ്ടാകേണ്ട ബന്ധത്തെക്കുറിച്ചാണ് ഉമ്മൻ ചാണ്ടിക്ക് പറയാനുള്ളത്.

ജനങ്ങളുമായുള്ള ബന്ധമാണ് തന്റെ കരുത്ത്. എന്ത് ആഹാരവും കഴിച്ചാലും പാനീയം കുടിച്ചാലും ആ ശക്തി കിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP