Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

നീലച്ചിത്ര വീഡിയോ വാട്‌സാപ് ഗ്രൂപ്പിൽ അയച്ചത് അബദ്ധത്തിലെന്ന നേതാവിന്റെ വാക്ക് കേട്ട് വെറുതെ വിട്ടു; ക്ലിപ്പ് പ്രചരിപ്പിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സസ്‌പെൻഷനും; ഇടഞ്ഞ കൊമ്പന്മാരായ വിമതർ നാളെ യോഗം ചേരുമ്പോൾ പിന്തുണയുമായി പാർട്ടിയിലെ യുവനിര; ഇടത്തോട്ടോ വലത്തോട്ടോ നീങ്ങാൻ വിമതർ തയ്യാറെടുക്കുമ്പോൾ തലശേരിയിൽ മുസ്ലിം ലീഗ് പിളർപ്പിലേക്ക്; വിവാദം വടകരയിൽ തിരഞ്ഞെടപ്പിനെ ബാധിക്കുമോയെന്നും ആശങ്ക

നീലച്ചിത്ര വീഡിയോ വാട്‌സാപ് ഗ്രൂപ്പിൽ അയച്ചത് അബദ്ധത്തിലെന്ന നേതാവിന്റെ വാക്ക് കേട്ട് വെറുതെ വിട്ടു; ക്ലിപ്പ് പ്രചരിപ്പിച്ച പ്രാദേശിക നേതാക്കൾക്കെതിരെ സസ്‌പെൻഷനും; ഇടഞ്ഞ കൊമ്പന്മാരായ വിമതർ നാളെ യോഗം ചേരുമ്പോൾ പിന്തുണയുമായി പാർട്ടിയിലെ യുവനിര; ഇടത്തോട്ടോ വലത്തോട്ടോ നീങ്ങാൻ വിമതർ തയ്യാറെടുക്കുമ്പോൾ തലശേരിയിൽ മുസ്ലിം ലീഗ് പിളർപ്പിലേക്ക്; വിവാദം വടകരയിൽ തിരഞ്ഞെടപ്പിനെ ബാധിക്കുമോയെന്നും ആശങ്ക

സജീവൻ വടക്കുമ്പാട്

തലശ്ശേരി: അശ്ശീല വീഡിയോ സാമൂഹ്യമാധ്യമത്തിൽ പോസ്റ്റ് ചെയ്ത സംഭവത്തെ തുടർന്ന് തലശ്ശേരി ലീഗിൽ ഉടെലടുത്ത പ്രശ്നം കൂടുതൽ സങ്കീർണ്ണമാകുന്നു. വിമത വിഭാഗം നാളെ തലശ്ശേരിയിൽ യോഗം ചേർന്ന് ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിൽ വിമത വിഭാഗം കൈക്കൊള്ളേണ്ട തന്ത്രങ്ങളും യോഗത്തിൽ തീരുമാനിക്കും. തലശ്ശേരി കനക് റസിഡൻസിയിൽ ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന യോഗത്തിൽ യു.ഡി.എഫുമായി സഹകരിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തണമോയെന്ന കാര്യത്തിൽ തീരുമാനമെടുക്കും. വിമതന്മാരെ പാർട്ടിയിലേക്ക് ക്ഷണിക്കാൻ സിപിഎമ്മും മറ്റ് പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട. എന്നാൽ വിമതർ ഇടത്തോട്ടോ വലത്തോട്ടെയെന്ന കാര്യത്തിൽ നാളെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത. ലീഗ് പ്രാദേശിക നേതാക്കളായ എ.കെ മുസ്തഫ, പി.നൗഷാദ് എന്നിവരെയാണ് കഴിഞ്ഞ മാസം സംസ്ഥാന നേതൃത്വം സസ്പെന്റ് ചെയ്തിരുന്നത. ലീഗ് നേതാവ് വാട്ട്സ്ആപ്പിലിട്ട നീല ചിത്രം ഷെയർ ചെയ്തന്നാരോപിച്ചാണ് ഇവരെ സസ്പെന്റ്ചെയ്തിരുന്നത്.

സിപിഎം നേതാക്കൾ ഈ വിഭാഗത്തെ സമീപിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബലാകൃഷ്ണനുമായി ചർച്ചക്ക് അവസരമൊരുക്കാമെന്ന് വാക്ക് നൽകിയിരുന്നു. മറ്റൊരു പ്രബല രാഷട്രീയ പാർട്ടിയും വിമത വിഭാഗത്തെ തങ്ങളെുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ ചരട് വലി നടത്തിയിരുന്നു. ഇതിന് വേണ്ടി സംസ്ഥാന കമ്മറ്റിയംഗം വിമതന്മാരെ കണ്ട് കഴിഞ്ഞു. എന്നാൽ മുസ്ലിം ലീഗ് വിട്ട് മറ്റൊരു പ്രസ്ഥാനത്തിലേക്കില്ലെന്ന ഉറച്ച തീരുമാനമാണ് ഈ വിഭാഗം നേരത്തെ സ്വീകരിച്ചിരുന്നത്. എന്നാൽ ഇവർ പഴയ നിലപാട് മാറ്റി തെരഞ്ഞെടുപ്പിൽ കടുത്ത തീരുമാനം എടുക്കുമോയെന്നാണ് മുസ്ലിം ലീഗ് ജില്ലാ നേതൃത്വം ഉറ്റു നോക്കുന്നത്. വടകര ലോകസഭാ മണ്ഡലത്തിലെ യു.ഡി.എഫ് നേതാക്കൾ വിമത വിഭാഗത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് രംഗത്തിറക്കാൻ ക്ഷണിച്ചെങ്കിലും ഇതു വരെ ഈ വിഭാഗം മനസ് തുറന്നിട്ടില്ല.

ഗ്രീൻ വിങ് എന്ന പേരിൽ സംഘടന രൂപീകരിച്ച് സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരുപാട് നടത്തിയ ലീഗ് വിമത പ്രവർത്തകർ സാമൂഹ്യ പ്രവർത്തനം ഒന്ന് കൂടി സജീവമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. തലശ്ശേരി ജനറലാശുപത്രി കേന്ദ്രീകരിച്ച് സാമൂഹ്യ പ്രവർത്തനം നടത്തുന്ന ഗ്രീൻ വിങ്സ് പുതിയ ആംബുലൻസ് ഉൾപ്പെടെ ഇറക്കി പാവപ്പെട്ടവരെ സഹായിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പാവപ്പെട്ട രോഗികൾക്ക് ആശ്വാസം നൽകുന്ന വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ യുവനേതൃത്വം തയ്യാറെടുത്തു കഴിഞ്ഞു. ഇത് വരും ദിവസങ്ങളിൽ ഔദ്യോഗിക വിഭാഗവുമായ് ഒരു ഏറ്റുമുട്ടലിന്റെ വേദിയാകുമെന്ന് സംശയത്തിനും ഇടനൽകുന്നു. ലീഗ് നേതൃത്വത്തിൽ ജനറലാശുപത്രി കേന്ദ്രീകരിച്ച് നടത്തുന്ന സി.എച്ച് സെന്ററിന്റെ പ്രവർത്തനത്തെ ഇത് ബാധിക്കുമോയെന്ന ആശങ്കയും നിഴലിക്കുന്നുണ്ട്.

ലീഗിൽ നിന്ന് പുറത്താക്കപ്പെട്ടവർക്ക് പ്രവാസ ലോകത്തുൾപ്പെടെ നിന്ന് കനത്ത പിൻതുണ നൽകി വരുന്നുണ്ട്. കെ.എം.സി.സി ഉൾപ്പെടെയുള്ള പ്രവാസി സംഘടനകളിലെ നേതാക്കളിൽ പലരും ഇവർക്ക് പിൻന്തുണ അറിയിച്ച് നേരത്തെ തന്നെ രഹസ്യമായും പരസ്യമായും രംഗത്ത് ഇറങ്ങിയിരുന്നു. നിർണ്ണായകമായ ലോകസഭാ തെരഞ്ഞെടുപ്പ് പടിവാലിൽക്കലെത്തി നിൽക്കെ തലശ്ശേരിയിൽ യു.ഡി.എഫിനെ ശക്തമാക്കുന്നതിനിടെ ലീഗിലെ പ്രശ്നം പറഞ്ഞ് തീർക്കാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. വിമത വിഭാഗത്തെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനമാണ് ഔദ്യോഗിക വിഭാഗം ഇപ്പോഴും നടത്തുന്നതെന്നും. ഇനിയും ഇത് സഹിച്ച് മുന്നോട്ട് പോകാൻ സാധിക്കില്ലെന്നുമാണ് വിമതരുടെ പക്ഷം ചിന്തിക്കുന്നത. ഈ തീരുമാനം തലശ്ശേരി അസ്ംബ്ലി മണ്ഡലത്തിൽ കെ.മുളീധരന്റെ തെരഞ്ഞെടുപ്പ് പ്രചരണ രംഗത്തിന് കോട്ടം തട്ടുമോയെന്ന വിലയിരുത്തലുമുണ്ട്. ലീഗിൽ നിന്ന്സസ്പെന്റ് ചെയ്യപ്പെട്ടവരുടെ കൂടെയാണ് ഇപ്പോഴും പാർട്ടിയിലെ യുവനിര അണി നിരന്നതെന്നാണ് ഇതിന് കാരണവും. സ്ഥാനാർത്ഥി കെ.മുരളീധരൻ തന്നെ നേരിട്ട് ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണാനുള്ള നീക്കവും നടത്തുന്നതായി വിവരമുണ്ട്.

 

മുസ്ലിം ലീഗ് നേതാവ് ഒരു വാട്സാപ്പ് ഗ്രൂപ്പിലിയച്ച അശ്ലീല വീഡിയോ പ്രചരിപ്പിച്ച നേതാക്കൾക്കെതിരെ നടപടി എടുത്തതാണ് തലശ്ശേരിയിലെ ലീഗ് പ്രവർത്തകരിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയത്. തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എ.കെ. അബൂട്ടി ഹാജിയാണ് തലശ്ശേരി ഗ്രീൻ ബ്രദേർസെന്ന വാട്സാപ്പ് ഗ്രൂപ്പിലേക്ക് നീല വീഡിയോ ക്ലിപ്പയച്ചത്. ഇത് പ്രാദേശിക നേതാക്കളായ എ.കെ മുസ്തഫയും നൗഷാദും പ്രചരിപ്പിച്ചെന്നാണ് ഇവർക്കെതിരെയുള്ള പരാതി.

ഇത് പ്രചരിപ്പിക്കുന്നത് തലശ്ശേരി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയംഗം എ.കെ.മുസ്തഫയും യൂത്ത്ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് നൗഷാദുമാണെന്ന് ചൂണ്ടിക്കാട്ടി അബൂട്ടി ഹാജി മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ജില്ലാ കമ്മിറ്റിയംഗം കൂടിയാണ് അബൂട്ടി ഹാജി. ഇരുവർക്കുമെതിരെ നടപടിക്ക് നേരത്തെ തലശ്ശേരി മണ്ഡലം കമ്മറ്റി ശുപാർശ ചെയ്തിരുന്നു. തുടർന്ന് സംസ്ഥാന കമ്മിറ്റിയാണ് ഇരുവരെയും സസ്പെന്റ് ചെയ്തിരുന്നത്.
. അബൂട്ടി  ഹാജി അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തിൽ അദ്ദേഹത്തിനെതിരെ ജില്ലാ കമ്മിറ്റി നടപടിയെടുക്കാതെ പ്രചരിപ്പിച്ചെന്നാരോപിച്ച് ചിലർക്കെതിരെ മാത്രം നടപടി സ്വീകരിച്ചത് അംഗീകരിക്കാൻ സാധ്യമല്ലെന്ന് മുസ്ലിം ലീഗിലെ ഒരു വിഭാഗം പറയുന്നു. ഇവർ അടുത്ത ദിവസം വാർത്താ സമ്മേളനം നടത്തി പാർട്ടി നേതൃത്വത്തിന്റെ തെറ്റായ നടപടി പൊതുജന മധ്യത്തിൽ കൊണ്ടു വരാനുള്ള തയ്യാറെടുപ്പിലാണ്.

വീഡിയോ ക്ലിപ്പ് അബദ്ധത്തിലയച്ചു പോയതാണെന്നാണ് അബൂട്ടി ഹാജി പറയുന്നത്. മൊബൈൽ ഫോൺ യഥാവിധി ഉപയോഗിക്കാനറിയില്ലെന്ന് അബൂട്ടി ഹാജി പറയുമ്പോഴും ഫോൺ വിളികൾ അദ്ദേഹം റെക്കോഡ് ചെയ്യുന്നതടക്കം പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. വർഷങ്ങളോളം ഐ.എൻ.എൽ നേതാവായിരുന്ന അബുട്ടി ഹാജി മുസ്ലിം ലീഗിൽ തിരികെയെത്തിയതോടെ പ്രവർത്തിക്കുന്നവരെ നിഷ്‌കാസനം ചെയ്യുന്ന നടപടിയാണ് കൈക്കൊള്ളുന്നതെന്നാണ് പരക്കെയുള്ള ആക്ഷേപം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP