Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202414Friday

ജോർജ് ബഹുമിടുക്കൻ; ആത്മാർഥതയോടെ ആദ്യകാലം മുതലേ പാർട്ടിയിൽ ഉറച്ചുനിന്ന ആൾ; ജോർജ് കുര്യൻ മന്ത്രി ആയതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് താൻ; തന്റെ അനുഗ്രഹം തേടി രണ്ടുവട്ടം വിളിച്ചെന്നും പഴയ ഒ എസ് ഡിയെ കുറിച്ച് ഒ രാജഗോപാൽ

ജോർജ് ബഹുമിടുക്കൻ; ആത്മാർഥതയോടെ ആദ്യകാലം മുതലേ പാർട്ടിയിൽ ഉറച്ചുനിന്ന ആൾ; ജോർജ് കുര്യൻ മന്ത്രി ആയതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് താൻ; തന്റെ അനുഗ്രഹം തേടി രണ്ടുവട്ടം വിളിച്ചെന്നും പഴയ ഒ എസ് ഡിയെ കുറിച്ച് ഒ രാജഗോപാൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ജോർജ്ജ് കുര്യൻ മന്ത്രിയായതിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് താനാണെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ. മന്ത്രിയാകുന്നു എന്ന വാർത്ത പുറത്തുവന്നതോടെ ജോർജ്ജ് കുര്യൻ ആദ്യം വിളിച്ചതും ഒ. രാജഗോപാലിനെ.
ചായ സൽക്കാരത്തിന് ക്ഷണിച്ചപ്പോഴും അതിനുശേഷവുമായി രണ്ടു തവണ ജോർജ് കുര്യൻ തന്റെ സ്വന്തം രാജേട്ടനെ വിളിച്ച് സംസാരിച്ചു.

''രാജേട്ടാ ഞാൻ മന്ത്രിയാവുകയാണ്. 7.15നാണ് സത്യപ്രതിജ്ഞ. എല്ലാ അനുഗ്രഹവും വേണം. സത്യപ്രതിജ്ഞ രാജേട്ടൻ ടിവിയിൽ കാണണം.'' ജോർജ് കുര്യൻ ഫോണിൽ പറഞ്ഞു. തന്റെ കുട്ടി മന്ത്രിയാവുന്നതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു രാജഗോപാലിന്റെ മറുപടി.

''ജോർജ് മിടുക്കനായിരുന്നു. എന്റെ ഏറ്റവും വലിയ സഹായി ആയിരുന്നു. ആത്മാർഥതയോടെയാണ് പ്രവർത്തിച്ചത്. ജോർജ് ജീവിച്ച ചുറ്റുപാടിൽ നിന്നും വളരെ വിഭിന്നമായിരുന്നു ബിജെപിയുടെ ആശയമെങ്കിലും ആദ്യകാലം മുതൽ പാർട്ടിയിൽ ഉറച്ചുനിന്നു. സന്തോഷമുണ്ട്. സന്തോഷം പറഞ്ഞറിയിക്കാൻ സാധിക്കുന്നില്ല. അന്നേ ഭാഷയൊക്കെ നല്ല വശമായിരുന്നു. നല്ല ഭാവിയുണ്ടായിരുന്നു.'' ജവഹർ നഗറിലെ ഫ്‌ളാറ്റിൽ വിശ്രമജീവിതം നയിക്കുന്ന രാജഗോപാൽ പറഞ്ഞു.

ഓഫിസർ ഓൺ സ്‌പെഷൽ ഡ്യൂട്ടി ആയിരുന്ന സമയത്ത് പ്രത്യേക പരിശീലനത്തിനായി ജോർജ് കുര്യനെ അമേരിക്കയിലേക്ക് താൻ വിട്ടിട്ടുണ്ടെന്നും രാജഗോപാൽ പറഞ്ഞു

നേരത്തെ ഒ. രാജഗോപാൽ 20 വർഷം മുൻപ് കേന്ദ്രമന്ത്രിയായിരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വ്യക്തിയാണ് ജോർജ്ജ് കുര്യൻ. ജോർജ്ജ് ആത്മാർത്ഥതയോടെയാണ് പ്രവർത്തിച്ചത്. നല്ല ആളാണ്. ആദ്യകാലം മുതലേ പാർട്ടിയിൽ ഉറച്ചുനിന്ന ആളാണെന്നും രാജഗോപാൽ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP