Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശബരിമലയിലെ യുവതീ പ്രവേശനമല്ല വിഷയമെന്ന് ഒ രാജഗോപാൽ; ഒത്തുതീർപ്പിന് തയ്യാറെന്നും നേമം എംഎൽഎ; സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്നത് രാഷ്ട്രീയ സമരമെന്നും മുതിർന്ന ബിജെപി നേതാവ്; ശബരിമല സമരത്തിൽ സിപിഎമ്മുമായി ഒത്തുതീർക്കാൻ ആത്മാഭിമാനം ഉള്ളവർക്ക് കഴിയില്ലെന്ന് പറഞ്ഞ് നേതൃത്വത്തെ വിമർശിച്ച് വി മുരളീധരൻ; അയ്യപ്പ വികാരം ആളിക്കത്തിച്ച് വോട്ടുപിടിക്കാൻ ഇറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷം

ശബരിമലയിലെ യുവതീ പ്രവേശനമല്ല വിഷയമെന്ന് ഒ രാജഗോപാൽ; ഒത്തുതീർപ്പിന് തയ്യാറെന്നും നേമം എംഎൽഎ; സെക്രട്ടറിയേറ്റ് പടിക്കൽ നടത്തുന്നത് രാഷ്ട്രീയ സമരമെന്നും മുതിർന്ന ബിജെപി നേതാവ്; ശബരിമല സമരത്തിൽ സിപിഎമ്മുമായി ഒത്തുതീർക്കാൻ ആത്മാഭിമാനം ഉള്ളവർക്ക് കഴിയില്ലെന്ന് പറഞ്ഞ് നേതൃത്വത്തെ വിമർശിച്ച് വി മുരളീധരൻ; അയ്യപ്പ വികാരം ആളിക്കത്തിച്ച് വോട്ടുപിടിക്കാൻ ഇറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശന വിഷയം ആളിക്കത്തിച്ച് കേരളത്തിൽ വോട്ടു പിടിക്കാൻ രംഗത്തിറങ്ങിയ ബിജെപിയിൽ ഭിന്നത രൂക്ഷമായി. അധ്യക്ഷൻ ശ്രീധരൻ പിള്ള അടങ്ങുന്ന പാർട്ടി നേതൃത്വവും വി മുരളീധരൻ നേതൃത്വം കൊടുക്കുന്ന വിഭാഗവും തമ്മിലാണ് ഈ വിഷയത്തിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്നത്. ഇന്ന് പുറത്തുവന്ന തദ്ദേശ സ്വയംഭരണ ഫലങ്ങളിൽ നിന്നും അയ്യപ്പവികാരം വോട്ടാക്കി മാറ്റാൻ സാധിക്കില്ലെന്ന് ബോധ്യമാകുക കൂടി ചെയ്തതോടെയാണ് ഈ വിഷയത്തിൽ പാർട്ടിയിൽ പുനർവിചിന്തനം ഉണ്ടായിരിക്കയാണ്.

അതേസമയം ശബരിമല യുവതിപ്രവേശന വിഷയത്തെ സമര രംഗത്തു നിന്നും പിന്തിരിയാണ് ബിജെപി ഉദ്ദേശിക്കുന്നത്. എന്നാൽ, അയ്യപ്പഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന വിധത്തിലേക്ക് ബിജെപി സമരം മാറ്റി. ഇക്കാര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്ക് ഒ രാജഗോപാലും ഇതിനിടെ രംഗത്തെത്തി. ശബരിമലയിലെ യുവതി പ്രവേശനമല്ല ഇപ്പോൾ നടക്കുന്ന ബിജെപിയുടെ പ്രക്ഷോഭത്തിന്റെ വിഷയമെന്ന് ഒ. രാജഗോപാൽ എം.എൽഎ വ്യക്തമാക്കി. റിവ്യു ഹർജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സമരം ചെയ്തിട്ട് കാര്യമെന്തെന്നാണെന്നാണഅ അദ്ദേഹത്തിന്റെ ചോദ്യം. ശബരിമലയിലെ പൊലീസ് നടപടിയും അടിസ്ഥാന സൗകര്യപ്രശ്നങ്ങളുമാണ് സമര വിഷയങ്ങളെന്നും രാജഗോപാൽ വിശദീകരിച്ചു.

ശബരിമലയിൽ സമരം ചെയ്യാൻ പാടില്ലെന്നത് ബിജെപിയുടെ ആദ്യം മുതലുള്ള നിലപാടായിരുന്നു. കാരണം തീർത്ഥാടനത്തിന് എത്തുന്ന സ്ഥലമാണ് ശബരിമല. അവർക്ക് അത് അസൗകര്യങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെക്രട്ടേറിയേറ്റിന് മുന്നിൽ നടത്തുന്നത് ബിജെപിയുടേത് രാഷ്ട്രീയ സമരമാണെന്നും ഒ. രാജഗോപാൽ പറഞ്ഞു. സർക്കാരിനെതിരായ സമരം വ്യാപിപ്പിക്കുന്നതിനാണ് സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റിയത്. സെക്രട്ടറിയേറ്റ് സമരം ഒത്തുതീർപ്പല്ലെന്നും ഒ. രാജഗോപാൽ പറഞ്ഞു.

സമരവുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാണെങ്കിൽ ഒത്തുതീർപ്പ് പരിഗണിക്കാമെന്നും ഒ. രാജഗോപാൽ പറഞ്ഞു. ശബരിമലയുടെ പേരിൽ നിയമസഭ അലങ്കോലപ്പെടുത്തരുത്. നിയമസഭയിൽ ശബരിമല വിഷയം ചർച്ച ചെയ്യാൻ ധാരാളം സമയമുണ്ടെന്നും സഭ തടസ്സപ്പെടുത്തുന്ന യുഡിഎഫ് ശൈലി താൻ സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും രാജഗോപാലിന് സമീനമായ പ്രതികരണമാണ് നടതതിയത്.

അതേസമയം ഇരുവരോടും വിയോജിക്കുന്ന വിധത്തിലാണ് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരന്റെ പ്രതികരണം. സമരം ഒത്തുതീർക്കാൻ ആത്മാഭിമാനമുള്ള ഒരു പ്രവർത്തകനും അനുവദിക്കില്ലെന്ന് വി.മുരളീധരൻ കോഴിക്കോട്ട് പ്രതികരിച്ചു. കേരളത്തില തീരുമാനം ഇവിടുത്തെ അധ്യക്ഷനോട് ചോദിക്കണം. സിപിഎമ്മുമായി ഒത്തുതീർപ്പ് നടത്താൻ ഒരു ബിജെപിക്കാരനും സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ശബരിമല സന്നിധാനത്തെയടക്കമുള്ള പ്രത്യക്ഷ സമരത്തിൽ നിന്ന് ബിജെപി പിന്മാറ്റം ആർഎസ്എസ് നിർദേശത്തെത്തുടർന്നാണെന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് മുരളീധരന്റെ വിമർശനം. സന്നിധാനത്ത് രാഷ്ട്രീയ സമരം വേണ്ടെന്നും ബിജെപിയുടെ പ്രതിഷേധം പുറത്ത് മതിയെന്നും ആർഎസ്എസ് നിർദേശിച്ചതിനെ തുടർന്നാണ് അനിശ്ചിതകാല സത്യഗ്രഹം എന്ന നിലയിലേക്ക് ബിജെപി ചുവട് മാറ്റിയത്.

ശബരിമല സന്നിധാനത്തും നിലയ്ക്കലും കേന്ദ്രീകരിച്ചുള്ള സമരപരിപാടികൾ നിർത്തിവെച്ച സാഹചര്യത്തിൽ ജില്ലാകേന്ദ്രങ്ങൾ തോറും സംസ്ഥാന സർക്കാരിനെതിരായ പ്രചരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. കെ.സുരേന്ദ്രന്റെ അറസ്റ്റിനെതിരായി പ്രതിഷേധ പരിപാടികളും യോഗത്തിൽ ചർച്ചയാകും. അതിനിടെ

അതേസമയം ശബരിമലയിൽ നിന്നും ബിജെപിയും ആർഎസ്എസും തൽക്കാലത്തേക്കെങ്കിലും സമരം അവസാനിപ്പിച്ചത് ഒത്തുകളിയാണെന്ന ആരോപണവും സജീവമാണ്. ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് സമരം മാറ്റിയതിന് പിന്നിൽ ചില ഇടപാടുകൾ നടന്നിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ബിജെപിയുടെ ശബരിമല സമരം സന്നിധാനത്ത് നിന്നും സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റാനുള്ള തീരുമാനം സർക്കാരുമായുള്ള ഒത്തുതീർപ്പാണെന്ന പ്രതിപക്ഷ ആരോപണത്തിനിടെ ശബരിമലയിൽ അന്നദാനം നടത്താനുള്ള അവകാശം ആർഎസ്എസ് അനുകൂല സംഘടനയ്ക്ക് നൽകി കൊണ്ടുള്ള ദേവസ്വം ബോരഡ് നീക്കമാണ് വിവാദത്തിന്് കാരണമായിരിക്കുന്നത്. കഴിഞ്ഞ ദേവസ്വം ബോർഡ് യോഗത്തിലാണ് ശബരിമല സമരത്തിൽ മുന്നിൽ നിന്ന അയ്യപ്പസേവാ സമാജം എന്ന സംഘടനയ്ക്ക് കരാർ നൽകാൻ തീരുമാനമായത്.

ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്ന് വർഷത്തിലധികമായി ദേവസ്വം ബോർഡ് നടത്തിവന്ന അന്നദാനം മതിയായ ഫണ്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അയ്യപ്പസേവാ സമാജത്തിന് നൽകുന്നത്. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശം പോലും മറികടന്നാണ് ദേവസ്വം ബോർഡിന്റെ നീക്കമെന്നും ആരോപണമുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് ശബരിമലയിലെ അന്നദാനം വിവിധ സംഘടനകളാണ് നടത്തിവന്നത്. എന്നാൽ ഇത്തരം സംഘടകൾക്കെതിരെ പണപ്പിരിവ് അടക്കമുള്ള ആരോപണങ്ങൾ ഉയർന്നതോടെയാണ് മൂന്ന് വർഷം മുമ്പ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അന്നദാനത്തിനുള്ള അവകാശം ദേവസ്വം ബോർഡിന് മാത്രമായി നൽകിയത്.

ഇതനുസരിച്ച് അന്നദാനത്തിനുള്ള സൗകര്യങ്ങളും ദേവസ്വം ബോർഡ് ഒരുക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വരുമാനം കുറവാണെന്നും അന്നദാനവുമായി മുന്നോട്ട് പോകാനാവില്ലെന്നുമാണ് ദേവസ്വം ബോർഡിന്റെ നിലപാട്. അന്നദാനം നടത്താമെന്ന് വാഗ്ദ്ധാനം ചെയ്ത് രംഗത്ത് വന്നത് അയ്യപ്പസേവാ സമാജം മാത്രമാണെന്നും അതുകൊണ്ടാണ് കരാർ നൽകിയതെന്നുമാണ് ദേവസ്വം ബോർഡ് വൃത്തങ്ങൾ വിശദീകരിക്കുന്നു.

മുൻ ബിജെപി അദ്ധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരൻ തുടങ്ങിയ സംഘടനയായ അയ്യപ്പസേവാ സമാജത്തിന്റെ ഇപ്പോഴത്തെ ചുമതല സ്വാമി അയ്യപ്പദാസിനാണ്. അതേസമയം. കോടതിയുടെ അനുമതിയില്ലാതെ ഇത്തരം ഒരു സംഘടനയ്ക്ക് അന്നദാന കരാർ നൽകുന്നത് സമവായ നീക്കങ്ങളുടെ ഭാഗമാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. അടുത്ത ദിവസങ്ങളിൽ തന്നെ ശുഭവാർത്തയുണ്ടാകുമെന്ന ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാറിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന ഇതിനോടൊപ്പം ചേർത്ത് വായിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP