Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ 'സംഘികൾ' ഒടുവിൽ 'ശശികൾ' ആകുമോ? ആറന്മുള വിമാനത്താവളത്തിന് പച്ചകൊടി കാട്ടാൻ ഒരുങ്ങി മോദി സർക്കാർ; പരിസ്ഥിതി അനുമതിയുടെ കളം ഒരുങ്ങുന്നു

കേരളത്തിലെ 'സംഘികൾ' ഒടുവിൽ 'ശശികൾ' ആകുമോ? ആറന്മുള വിമാനത്താവളത്തിന് പച്ചകൊടി കാട്ടാൻ ഒരുങ്ങി മോദി സർക്കാർ; പരിസ്ഥിതി അനുമതിയുടെ കളം ഒരുങ്ങുന്നു

പത്തനംതിട്ട: ആറന്മുള വിമാനത്താവളത്തിനെതിരെ പ്രതിഷേധമുയർന്നപ്പോൾ മുന്നിൽ നിന്ന് നയിച്ചത് കുമ്മനം രാജശേഖരനാണ്. ഹിന്ദു ഐക്യവേദിയുടേയും വിഎച്ച്പിയുടേയും നേതാവായ കുമ്മനം മുന്നിൽ നിന്നപ്പോഴും രാഷ്ട്രീയ പരിഗണനകൾ എല്ലാം മറന്ന് ആറന്മുളയിലെ ജനത ഒന്നിച്ചു. പരിസ്ഥതിയെ തകർക്കുന്ന വിമാനത്താവളത്തിനെതിരെ നിയമയുദ്ധവും ജനകീയ സമിതി നൽകി. എല്ലാത്തിനും ഓടി നടന്നത് കുമ്മനം തെന്നായണ്. അതുകൊണ്ട് തന്നെ ആർഎസ്എസുകാരനായ നരേന്ദ്ര മോദിയുടെ കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയപ്പോൾ ആറന്മുളക്കാർ പലതും പ്രതീക്ഷിച്ചു.

നരേന്ദ്ര മോദിക്ക് വ്യക്തിപരമായി അറിയാവുന്ന ആർഎസ്എസുകാരനാണ് കുമ്മനം. രാജ്യത്തുടനീളം സംഘപരിവാർ സംഘടനകളിൽ സ്വാധീനവുമുണ്ട്. അതുകൊണ്ട് തന്നെ കുമ്മനം പറയുന്നത് മോദി മുഖവിലയ്ക്ക് എടുക്കുമെന്ന് ഏവരും കരുതി. പ്രതിനിധി സംഘങ്ങളുമായി കുമ്മനം ഡൽഹിയിലെത്തി പ്രധാനമന്ത്രിയേയും മറ്റ് മന്ത്രിമാരേയും കണ്ടു. എല്ലാം വെറുതെയായെന്നാണ് ആറന്മുളക്കാർ പറയുന്നത്. ഹരിത ട്രിബ്യൂണലും പരിസ്ഥിതി മന്ത്രാലയവും സുപ്രീം കോടതിയും തള്ളിയ ആറന്മുള വിമാനത്താവളപദ്ധതി പുനരുജ്ജീവിപ്പിക്കാൻ നരേന്ദ്ര മോദി സർക്കാർ നിലമൊരുക്കുന്നു.

പദ്ധതിക്കു പുതിയ പരിസ്ഥിതി ആഘാതപഠനം നടത്താൻ കഴിഞ്ഞ ഡിസംബർ 24നു കെ.ജി.എസ്. കമ്പനി കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിച്ച അപേക്ഷ 26നു ഫയലിൽ സ്വീകരിച്ചു. ആറിനു ഡൽഹിയിൽ ചേരുന്ന, പരിസ്ഥിതി മന്ത്രാലയത്തിന്റെ നിർണയാധികാരസമിതി അജൻഡയിൽ രണ്ടാമതായി കെ.ജി.എസിന്റെ അപേക്ഷ പരിഗണിക്കും. അനുമതി ലഭിച്ചാൽ കെ.ജി.എസിനു പരിസ്ഥിതി ആഘാതപഠനത്തിനുള്ള നടപടി തുടങ്ങാം. ആഘാതപഠനത്തിന് ഒന്നരവർഷംവരെ സമയമാണു മുമ്പനുവദിച്ചിരുന്നത്. കേന്ദ്രസർക്കാരിന്റെ പുതിയ നയമനുസരിച്ച് ഇത് ഒന്നരമാസമായി കുറച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ നടപടി ക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി വിമാനത്താവള പണി എളുപ്പത്തിൽ തുടങ്ങാമെന്നാണ് കെജിഎസ് ഗ്രൂപ്പിന്റെ പ്രതീക്ഷ.

യു.പി.എ. സർക്കാരിന്റെ കാലത്തു വിമാനത്താവളപദ്ധതിക്കെതിരേ പൈതൃകഗ്രാമ കർമസമിതി നൽകിയ പരാതിപ്രകാരം, ലോക്‌സഭാ പ്രതിപക്ഷനേതാവായിരുന്ന സുഷമാ സ്വരാജ് രണ്ടു ബിജെപി. എംപിമാരെ പഠനത്തിനു നിയോഗിച്ചിരുന്നു. അവരുടെ റിപ്പോർട്ട് പ്രകാരമാണു ബിജെപി. സമരരംഗത്തു സജീവമായത്. ആർ.എസ്.എസിന്റെ പ്രാന്തിക ബൈഠക് പാലക്കാട് ചിറ്റൂരിൽ ചേർന്ന് വിമാനത്താവളപദ്ധതിക്കെതിരേ മുന്നോട്ടുപോകാൻ തീരുമാനിച്ചു. സമരത്തിനു നേതൃത്വം നൽകാൻ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറിയും ആർഎസ്എസ്. പ്രാന്തികസദസ്യനുമായ കുമ്മനം രാജശേഖരനെ ചുമതലപ്പെടുത്തുകയും ചെയ്തു. എല്ലാം കൃത്യമായി ചെയ്തപ്പോൾ ഹരിത ട്രിബ്യൂണലും സുപ്രീംകോടതിയും ആറന്മുള വിമാനത്താവളത്തിനെതിരെ നിലപാട് എടുത്തു.

ഈ പ്രവർത്തികളിൽ കുമ്മനത്തെ സഹായിക്കാൻ പ്രചാരകന്മാരായ കെ. കൃഷ്ണൻകുട്ടി, എം.സി. വത്സൻ, സി. ബാബു എന്നിവരെയും സംഘപരിവാർ നിയോഗിച്ചു. പൈതൃകഗ്രാമ കർമസമിതി ജനറൽ കൺവീനറായി ആർഎസ്എസ്. വിഭാഗ് സദസ്യൻ പി.ആർ. ഷാജിയും ചുമതലയേറ്റു. കോഴിക്കോട്ടു നടന്ന പ്രവർത്തകസമ്മേളനത്തിൽ ആർ.എസ്.എസിന്റെ ദേശീയ ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി സമരം വിജയിപ്പിക്കാൻ ആഹ്വാനം ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആറന്മുള വിമാനത്താവളത്തിന് എതിരെ ബിജെപി സംസ്ഥാന ഘടകം മുദ്രാവാക്യം ഉയർത്തി. ഇതിനിന്റെ പ്രതിഫലനമെന്നോണം ആറന്മുള ഉൾപ്പെടുന്ന പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി. സ്ഥാനാർത്ഥി എം ടി രമേശ് ഒന്നരലക്ഷം വോട്ട് നേടുകയും ചെയ്തു.

എന്നാൽ പരിസ്ഥിതി അനുമതി നേടാനുള്ള കെജിഎസിന്റെ നീക്കത്തിന് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്ന ആശങ്കയാണ് ഇപ്പോൾ സജീവമാകുന്നത്. ഇവിടെ പ്രതിരോധത്തിലാകുന്നത് സമരം നടത്തിയ ആർഎസ്എസും ബിജെപിയും ആണെന്നതാണ് സത്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP