Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട; ഇത് വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്പര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണി; ഇടത് പക്ഷം അധികാരത്തിൽ വന്നത് ബിഡിജെഎസിനെയും കൂടി തോൽപ്പിച്ച് എന്നും കാനം രാജേന്ദ്രൻ; കെ കരുണാകരനെയും കെ എം മാണിയേയും എൽഡിഎഫിന്റെ പടിക്ക് പുറത്തു നിർത്തിയ സിപിഐ ഇപ്പോൾ തടയുന്നത് ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളെ

എൻഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ ഇടതു മുന്നണിയിലേക്ക് സ്വാഗതം ചെയ്യേണ്ട; ഇത് വിശ്വാസികളുടെയും അവിശ്വാസികളുടെയും താല്പര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണി; ഇടത് പക്ഷം അധികാരത്തിൽ വന്നത് ബിഡിജെഎസിനെയും കൂടി തോൽപ്പിച്ച് എന്നും കാനം രാജേന്ദ്രൻ; കെ കരുണാകരനെയും കെ എം മാണിയേയും എൽഡിഎഫിന്റെ പടിക്ക് പുറത്തു നിർത്തിയ സിപിഐ ഇപ്പോൾ തടയുന്നത് ജാതി രാഷ്ട്രീയത്തിന്റെ വക്താക്കളെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എൻഡിഎയ്‌ക്കൊപ്പം കിടന്നുറങ്ങുന്നവരെ എൽഡിഎഫിലേക്ക് സ്വാഗതം ചെയ്യേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇടതുമുന്നണി രാഷട്രീയവും വിശ്വാസവും കൂട്ടിക്കലക്കില്ലെന്നും ബിഡിജെഎസിനെയും കൂടി തോൽപ്പിച്ചാണ് ഇടതുപക്ഷം സംസ്ഥാനത്ത് അധികാരത്തിൽ എത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഇടത് മുന്നണിയിലേക്ക് ആരെയും എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത് വിശ്വാസികളുടെയും അവിശ്വാസികളുടെയും താൽപര്യം സംരക്ഷിക്കുന്ന മതനിരപേക്ഷ മുന്നണിയാണ്. തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് ജനങ്ങളുടെ പ്രശ്‌നങ്ങളാണ്. എൽഡിഎഫ് നിലപാടുകളോട് യോജിക്കുന്ന എല്ലാവരുടെയും വോട്ട് വാങ്ങുമെന്നും പാലായിലെ ജനവിധി എല്ലായിടത്തും ആവർത്തിക്കുമെന്നും കാനം പറഞ്ഞു.വോട്ട് കച്ചവടം എന്ന ആരോപണം മനുഷ്യനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയാണ്. വോട്ട് ജനങ്ങളുടെ ചിന്തയ്ക്കും യുക്തിക്കും അനുസരിച്ചുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസ് എൽഡിഎഫിലേക്ക് ചേക്കേറിയേക്കുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ നിലനിൽക്കെയാണ് സിപിഐ നിർണായക നിലാപട് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഒപ്പം തന്നെ നിൽക്കുമെന്നാണ് തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കയിരിക്കുന്നത്.

ബിഡിജെഎസ്, മുന്നണി വിടില്ലെന്ന് പറയാനാകില്ലെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളും മിത്രങ്ങളും ഇല്ലെന്നും ദിവസങ്ങൾക്ക് മുമ്പ് തുഷാർ പറഞ്ഞിരുന്നു. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പം നിൽക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സാഹചര്യങ്ങൾ വിലയിരുത്തി രാഷ്ടീയ നിലപാട് സ്വീകരിക്കാനാണ് ബിഡിജെഎസിന്റെ തീരുമാനം.

ബിജെപിക്ക് എതിരെ രൂക്ഷ വിമർശനം നടത്തിയതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ഒപ്പം തന്നെയെന്ന് തുഷാർ വ്യക്തമാക്കിയത്. സാമുദായിക സംഘടനയായ എസ്എൻഡിപി സ്വതന്ത്ര നിലപാട് സ്വീകരിക്കുന്നതിൽ തെറ്റില്ലന്നും തുഷാർ പറഞ്ഞു. ശബരിമല വിഷയത്തിൽ കേന്ദ്രസർക്കാർ ശരിയായ നിലപാട് സ്വീകരിച്ചു. ശബരിമലയിൽ സ്ത്രീകളെ കയറ്റാൻ ശ്രമിച്ചത് സംസ്ഥാന സർക്കാരാണ്. എൻഎസ്എസിന്റെ ശരിദൂര നിലപാട് എൻഡിഎയ്ക്ക് അനുകൂലമാകുമെന്നും തുഷാർ പറഞ്ഞു.

വോട്ടുകച്ചവടം നടത്തിയിട്ട് പാലായിൽ തോറ്റപ്പോൾ ഉത്തരവാദിത്തം ബിഡിജെഎസിന്റെ തലയിൽ ബിജെപി കെട്ടിവെക്കുന്നെന്നായിരുന്നു തുഷാർ ഇന്നലെ പറഞ്ഞത്. പാലായിലെ ബിജെപി സ്ഥാനാർത്ഥിയെയും തുഷാർ വിമർശിച്ചിരുന്നു. പാലായിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയോഗത്തിൽ പോലും സ്ഥാനാർത്ഥി പങ്കെടുത്തില്ലെന്നും തന്നെ ഫോണിൽ പോലും വിളിച്ചില്ലെന്നുമായിരുന്നു കുറ്റപ്പെടുത്തൽ.

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ പ്രസ്താവന തിരിച്ചടിയായെന്ന് ചില ബിജെപി നേതാക്കൾ ആരോപിക്കുന്നത് ശരിയല്ലെന്നും ഇന്നലെ തുഷാർ പറഞ്ഞിരുന്നു. എസ്എൻഡിപിയുടെ ശാഖാ യോഗത്തിലോ മറ്റ് യോഗങ്ങളിലോ മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ബിജെപിയുടെ ജില്ലാ നേതൃത്വം തന്നെ വോട്ടു കച്ചവടം നടന്നെന്ന് വിളിച്ചു പറഞ്ഞു. ഇതിന്റെ ഉത്തരവാദിത്വം എസ്എൻഡിപിക്കോ ബിഡിജെഎസിനോ അല്ലെന്നും തുഷാർ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ഇത്തരത്തിൽ ബിജെപിക്കെതിരായ പരസ്യമായ യുദ്ധ പ്രഖ്യാപനം എൽഡിഎഫിലേക്ക് ചേക്കേറുന്നതിന്റെ മുന്നോടിയാണെന്നായിരുന്നു വിലയിരുത്തൽ.

എന്നാൽ ഉപതിരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം. ഇതിന് മുമ്പും പല പാർട്ടികളുടെയും ഇടത് മുന്നണി പ്രവേശനത്തിന് തടസ്സം നിന്നിട്ടുള്ളത് സിപിഐ നിലപാടായിരുന്നു. കെ കരുണാകരന്റെ ഡിഐസികെ എന്ന പാർട്ടിയെ ഇടത് മുന്നണിയിൽ എടുക്കുന്നതിനുള്ള തീരുമാനവുമായി സിപിഎം മുന്നോട്ട് പോയപ്പോൾ സിപിഐ ആയിരുന്നു തടസ്സവാദം ഉന്നയിച്ചത്. അന്ന് സിപിഐയുടെ നിലപാട് മൂലമാണ് കെ കരുണാകരനും പാർട്ടിയും ഇടത് മുന്നണിയിൽ കടന്നുകൂടാനാകാതെ പിന്നീട് കോൺഗ്രസിൽ ലയിച്ചത്.

പിന്നീട് കെ എം മാണി യുഡിഎഫ് വിട്ടപ്പോഴും കേരള കോൺഗ്രസിനെ മുന്നണിയിലെടുക്കണം എന്നതായിരുന്നു സിപിഎം നേതാക്കളുടെ പൊതു നിലപാട്. എന്നാൽ, കെ എം മാണിയുടെ കേരള കോൺഗ്രസ് ഉള്ള മുന്നണിയിൽ തങ്ങളുണ്ടാകില്ല എന്ന കർശന നിലപാട് കാനം കൈക്കൊണ്ടതോടെ ആ നീക്കവും ഉപേക്ഷിക്കുകയായിരുന്നു. കേരളത്തതിലെ പ്രമുഖ സിപിഎം നേതാക്കൾ എല്ലാം തന്നെ വെള്ളാപ്പള്ളി നടേശനുമായും മകനുമായും അടുത്ത ബന്ധം സ്ഥാപിച്ചിരിക്കുന്ന സമയത്താണ് ബിഡിജെഎസിനെ മുന്നണിയിൽ എടുക്കുന്നതിനെ കാനം പരസ്യമായി എതിർക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP