Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കെ വി തോമസ് ആർക്കും വേണ്ടാത്ത കറിവേപ്പിലയായോ? തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്; ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ലെന്ന പരിഹാസവുമായി വി ഡി സതീശൻ; തൃക്കാക്കരയിൽ കെ വി തോമസ് ഇഫക്ട് ഇല്ലെന്ന് പറഞ്ഞ് സെബാസ്റ്റ്യൻ പോളും

കെ വി തോമസ് ആർക്കും വേണ്ടാത്ത കറിവേപ്പിലയായോ? തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്; ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ലെന്ന പരിഹാസവുമായി വി ഡി സതീശൻ; തൃക്കാക്കരയിൽ കെ വി തോമസ് ഇഫക്ട് ഇല്ലെന്ന് പറഞ്ഞ് സെബാസ്റ്റ്യൻ പോളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ലക്ഷ്യമിട്ടു കൊണ്ടാണ് കെ വി തോമസിനെ സിപിഎം മറുകണ്ടം ചാടിച്ചത്. എന്നാൽ, തെരഞ്ഞെടുപ്പ് കൺവെൻഷനിൽ തോമസിനെ പങ്കെടുപ്പിച്ച ശേഷം അദ്ദേഹത്തെ മണ്ഡലത്തിലെങ്ങും കാണാനില്ലാത്ത അവസ്ഥയാണ്. ഇതോടെ തോമസ് വെറും കറിവേപ്പിലയായോ എന്ന ചോദ്യവുമായി കോൺഗ്രസുകാർ തന്നെ എത്തി.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും പരിഹാസവുമായി രംഗത്തു വന്നു. കെ വി തോമസിനെ സിപിഎം ഏത് ലോക്കറിലാണ് വച്ചിരിക്കുന്നത്. ഷോ കേസിൽ പോലും വെക്കാൻ കൊള്ളില്ല. കെ വി തോമസിനെ കൊട്ടിഘോഷിച്ചു കൊണ്ടുപോയ മുഖ്യമന്ത്രി മറുപടി പറയണം' എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം. തോമസിനെ തള്ളി സിപിഎം സഹയാത്രികൻ സെബാസ്റ്റ്യൻ പോളും രംഗത്തുവന്നു.

ഒരു വ്യക്തിക്ക് തിരഞ്ഞെടുപ്പിൽ അപ്രകാരം വലിയതോതിലുള്ള ഇടപെടൽ നടത്താൻ കഴിയില്ല. കെ.വി. തോമസിന് കുറേ വോട്ടുമായി തൃക്കാക്കരയിലേക്ക് വരാനോ അല്ലെങ്കിൽ തൃക്കാക്കരയിലെ വോട്ട് മറിക്കാനോ കഴിയുമെന്ന് താൻ കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ കോൺഗ്രസിലെ പ്രബലനും ശക്തനുമായ ഒരു നേതാവ് ഇങ്ങനെ കൂറുമാറുമ്പോൾ ജനങ്ങൾക്കിടയിൽ അത് സംസാരവിഷയമാകും. അതിന്റേതായ ഇംപാക്ട് ചിലപ്പോൾ ഉണ്ടായേക്കാം. അതിനപ്പുറം ഒരു കെ.വി. തോമസ് ഇഫക്ട് തൃക്കാക്കരയിൽ ഉള്ളതായി താൻ ഇതുവരെ മനസ്സിലാക്കിയിട്ടില്ലെന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ പ്രതികരണം.

തോമസ്, കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിക്ക് പിന്തുണയുമായി വരുന്നത് നെഗറ്റീവ് ഇമേജ് ഉണ്ടാക്കുമോ എന്ന ചോദ്യത്തിന്- സ്വീകരിച്ച പാർട്ടിക്ക് കുഴപ്പമൊന്നുമുണ്ടാകില്ല എന്നായിരുന്നു സെബാസ്റ്റ്യൻ പോളിന്റെ മറുപടി. രാഷ്ട്രീയത്തിൽ ഒരു നിലപാട് എടുത്തുകൊണ്ടോ അല്ലെങ്കിൽ അതുവരെ നിന്ന പാർട്ടിയോടുള്ള കാതലായ അഭിപ്രായവ്യത്യാസത്തിന്റെ പേരിലോ അല്ലല്ലോ തോമസ് അപ്പുറത്തേക്ക് വരുന്നത്. സ്വന്തം കാരണങ്ങളല്ലാതെ മറ്റൊന്നും കെ.വി. തോമസ് ഇതുവരെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് തൃക്കാക്കരയിലെത്തി വോട്ടർമാർക്കിടയിൽ സ്വാധീനം ചെലുത്തുന്നതിൽ പരിമിതികളുണ്ട്. ആ പരിമിതികൾ അദ്ദേഹം അതിജീവിക്കുമോ എന്ന് കണ്ടറിയണം- സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

അതേസമയം തനിക്കെതിരായി പരിഹാസങ്ങളെ തള്ളി കെ വി തോമസും രംഗത്തെത്തി. സതീശൻ തന്നെ ഓർത്തു കരയണ്ട. കൂടെ ഉള്ളവരെ ഓർത്തു കരഞ്ഞാൽ മതി. കോൺ?ഗ്രസിൽ നിന്ന് ഇനിയും കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്നും കെ വി തോമസ് പറഞ്ഞു. 'എന്റെ പ്രവർത്തനം എങ്ങനെയായാലും ഞാൻ നടത്തുന്നുണ്ട്. വോട്ട് പിടിക്കാൻ ചെണ്ട കൊട്ടി നടക്കേണ്ട ആവശ്യമില്ല. കോൺഗ്രസിൽ നിന്ന് ഇനിയും ആളുകൾ പോകും.

കോൺഗ്രസിൽ അസംതൃപ്തി ഉള്ള നിരവധി നേതാക്കൾ ഉണ്ട്. സിപിഎമ്മിന് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയാത്തതാണ് പ്രശ്‌നം. ഇടതുമുന്നണിയിലെ മറ്റു പാർട്ടികളിലും ആളുകൾ ചേക്കേറും. തൃക്കാക്കരയിൽ ഇടതുമുന്നണിക്ക് നല്ല വിജയസാധ്യത ഉണ്ട്'. കെ വി തോമസ് പ്രതികരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP