Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മൂൻ എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് യൂണിയൻ മുൻ ചെയർമാനുമായിരുന്ന നിതിൻ കിഷോർ മുസ്ലിം ലീഗിൽ ചേർന്നു; ചിറ്റാറുകാരൻ ഇനി മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കും; പത്തനംതിട്ട സിപിഎമ്മിന് തിരിച്ചടി

മൂൻ എസ്എഫ്ഐ നേതാവും പത്തനംതിട്ട കാതോലിക്കേറ്റ് യൂണിയൻ മുൻ ചെയർമാനുമായിരുന്ന നിതിൻ കിഷോർ മുസ്ലിം ലീഗിൽ ചേർന്നു; ചിറ്റാറുകാരൻ ഇനി മലപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കും; പത്തനംതിട്ട സിപിഎമ്മിന് തിരിച്ചടി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ മറ്റു പാർട്ടികളിൽ നിന്ന് സിപിഎമ്മിലേക്ക് പ്രവർത്തകരുടെ ഒഴുക്കു തുടരുകയാണ്. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കോൺഗ്രസിലും ബിജെപിയിലും നിന്നുമായി ആയിരക്കണക്കിന് നേതാക്കളും പ്രവർത്തകരും സിപിഎമ്മിൽ എത്തിയിരുന്നു.

സിപിഎമ്മിൽ നിന്ന് ചിലർ മാത്രം പാർട്ടി വിട്ടു. അവർ പോയത് ബിജെപിയിലേക്കായിരുന്നു. എന്നാലിപ്പോൾ സിപിഎമ്മിനെ ഞെട്ടിച്ചു കൊണ്ട് ഒരാൾ പാർട്ടി വിട്ടിരിക്കുന്നു. അദ്ദേഹം ചേർന്നിരിക്കുന്നതാകട്ടെ സിപിഎം വർഗീയ കക്ഷിയെന്ന് വിളിക്കുന്ന മുസ്ലിം ലീഗിൽ. പാർട്ടി വിട്ടയാൾ മുസ്ലിമല്ല. പിന്നാക്ക ദളിത് വിഭാഗത്തിൽപ്പെട്ടയാളാണ്. ചിറ്റാർ സ്വദേശി നിതിൻ കിഷോർ.

പത്തനംതിട്ട കാതോലിക്കറ്റ് കോളജ് യൂണിയന്റെ മുൻ ചെയർമാനാണ് നിതിൻ. എസ്എഫ്ഐ പാനലിൽ നിന്നാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എസ്എഫ്ഐയുടെ ജില്ലാ നേതാവുമായിരുന്നു. സിപിഎമ്മിൽ നിന്ന് ചിറ്റാർ പഞ്ചായത്തംഗമായും പ്രവർത്തിച്ചു. ഏറെ നാളായി സിപിഎമ്മിൽ സജീവമല്ലായിരുന്നുവെന്ന് പറയുന്നു.

ഇപ്പോൾ പാർട്ടി വിട്ട് ലീഗിലേക്ക് പോകുന്നുവെന്ന വാർത്ത സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ കാലമായി മുസ്ലിംലീഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച് വരികയായിരുന്നു നിതിൻ. ബംഗളൂരൂ, മലപ്പുറം എന്നിവിടങ്ങളായിരുന്നു പ്രവർത്തന മേഖല. മലപ്പുറം ജില്ലയിൽ ലീ്ഗ് പ്രവർത്തകരുമായി ചേർന്ന് പ്രവർത്തിച്ചു. പാണക്കാട് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായി അടുത്ത കാലത്ത് അടുപ്പമുണ്ടാക്കിയിരുന്നു.

സിപിഎമ്മിൽ നിന്നുണ്ടാക്കിയ പ്രവർത്തന പാരമ്പര്യം നിതിന് തുണയായി. മലപ്പുറം ജില്ലയിലെ സംവരണ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ലീഗ നേതൃത്വം നിതിനോട് ആവശ്യപ്പെട്ടുവെന്നാണ് സൂചന. ഈ സീറ്റിൽ അടുത്ത തെരഞ്ഞെടുപ്പിൽ നിതിനെ മത്സരിപ്പിച്ചേക്കുമെന്നും പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP