Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ

എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു? എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? സംസ്ഥാന സർക്കാർ പൂരം മുടക്കികൾ; തൃശൂരിൽ നടന്നത് ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമമെന്ന് കെ മുരളീധരൻ

മറുനാടൻ മലയാളി ബ്യൂറോ

ഗുരുവായൂർ: തൃശൂർ പൂരം അട്ടിമറിക്കാനുള്ള നീക്കം ബിജെപിക്ക് വോട്ടുണ്ടാക്കിക്കൊടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നുവെന്ന് തൃശൂരിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി കെ. മുരളീധരൻ. മണ്ഡലത്തിൽ സിപിഎം-ബിജെപി. ഡീൽ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനോടുണ്ടാകുന്ന വിരോധം ബിജെപിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ ഇന്നലത്തെ സംഭവമെന്ന് സംശയിക്കുന്നതായി മുരളീധരൻ ഗുരുവായൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'ഇലഞ്ഞിത്തറ മേളത്തിനും ബ്രഹ്‌മസ്വം മഠത്തിലെ ചടങ്ങിനും വരാതിരുന്ന ബിജെപി. സ്ഥാനാർത്ഥി പക്ഷേ രാവിലെ ചർച്ചയിലേക്ക് ഓടിവന്നു. അവിടെ കുറേ ഒച്ചയും ബഹളവുമുണ്ടാക്കിയെന്നാണ് അറിഞ്ഞത്. ഇവിടെ എങ്ങനെ പെട്ടെന്ന് ബിജെപി. സ്ഥാനാർത്ഥി രംഗത്തുവന്നു. എങ്ങനെ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പുണ്ടാക്കി? 11 മണി മുതൽ അഞ്ചരമണി വരെ ആളുകൾ മുൾമുനയിലായിരുന്നു. എന്തുകൊണ്ട് പൊലീസിനെ ഭരണകൂടം നിയന്ത്രിച്ചില്ല? എന്തുകൊണ്ട് സംസ്ഥാന ഭരണത്തലവൻ ഇതിൽ ഇടപെട്ടില്ല?' -മുരളീധരൻ ചോദിച്ചു.

'സംസ്ഥാന സർക്കാരാണ് പൂരം മുടക്കികൾ. ഇന്ത്യ-ചൈന യുദ്ധകാലത്ത് പൂരം മുടങ്ങി. കോവിഡ് കാലത്തും മുടങ്ങി. പക്ഷേ എല്ലാ സംവിധാനങ്ങളുമുണ്ടായിട്ടും ഇപ്പൊ വെടിക്കെട്ട് മുടക്കേണ്ട ആവശ്യമെന്തായിരുന്നു? ബിജെപിക്കാർക്ക് ഓരോന്ന് പറയാൻ അവസരമുണ്ടാക്കിക്കൊടുത്തു. അതുവഴി സർക്കാരിനോടുണ്ടാകുന്ന വിരോധം ബിജെപിക്ക് വോട്ടാക്കി മാറ്റാനുള്ള ശ്രമമാണോ ഇന്നലത്തെ സംഭവമെന്ന് ഞാൻ സംശയിക്കുന്നു. അതുകൊണ്ടാണ് ജുഡീഷ്യൽ അന്വേഷണം നടത്തി ഇതിന്റെ യഥാർഥ കാരണം കണ്ടുപിടിക്കണമെന്ന് ആവശ്യപ്പെടുന്നത്.'

'ഇതൊരു അഡ്ജസ്റ്റ്മെന്റിന്റെ ഭാഗമാണോ എന്ന് ഞാൻ ഭയപ്പെടുന്നു. ഞങ്ങൾ തുടക്കം മുതലേ തൃശൂരിൽ ബിജെപി-സിപിഎം. ബാന്ധവമുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. അതാണ് രാഹുൽ ഗാന്ധി പറഞ്ഞത്. രണ്ട് മുഖ്യമന്ത്രിമാരെ അകത്താക്കിയ ഇ.ഡി. ഇവിടെ സോഫ്റ്റ് കോർണർ കാണിക്കുന്നത് ഇവർ തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായാണെന്നാണ് രാഹുൽഗാന്ധി പറഞ്ഞത്. അതിന് പിണറായി പറഞ്ഞ മറുപടി മോദി വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ വാക്കാണ്. അവിടെയും അന്തർധാരയുണ്ട്.' -മുരളീധരൻ പറഞ്ഞു.

'ജില്ലയിൽ രണ്ട് മന്ത്രിമാരുണ്ട്. രാത്രിയായതിനാൽ ബിന്ദു മാഡത്തിന് വരാൻ പ്രയാസമുണ്ടാകും. പക്ഷേ രാജനല്ലേ ചുമതല. അദ്ദേഹം നഗരത്തിൽ നിന്നുള്ള എംഎ‍ൽഎ. അല്ലേ. ഒല്ലൂരിന്റെ ഒരുഭാഗം കോർപ്പറേഷനാണ്. അദ്ദേഹത്തിന് എന്തുപറ്റി? എന്ത് ചെയ്യണം, എന്ത് ചെയ്യണ്ട എന്ന നിർദ്ദേശം നൽകാൻ അദ്ദേഹത്തിന് അവകാശമുണ്ട്. മുഖ്യമന്ത്രിയുടെ ക്ലിയറൻസ് കിട്ടാട്ടതുകൊണ്ടാണോ അത് ചെയ്യാതിരുന്നത്?'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP