Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സോളാർ കമ്മീഷന് കോടികൾ കൊടുത്തെന്ന് സി ദിവാകരന്റെ ആത്മകഥയിലെ പരാമർശം; വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

സോളാർ കമ്മീഷന് കോടികൾ കൊടുത്തെന്ന് സി ദിവാകരന്റെ ആത്മകഥയിലെ പരാമർശം; വെളിപ്പെടുത്തലിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് യൂത്ത് കോൺഗ്രസിന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സോളാർ അന്വേഷണ കമ്മീഷനെതിരെ സി ദിവാകരൻ നടത്തിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡി ജി പി യ്ക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജാണ് പരാതി നൽകിയത്.

സോളാർ അഴിമതിയും മറ്റ് ആരോപണങ്ങളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ മുൻ മന്ത്രിയും, സിപിഐ നേതാവുമായിസി ദിവാകരന്റെ വെളിപ്പെടുത്തലിൽ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി എസ് അനുതാജ് ഡി ജി പി യ്ക്ക് പരാതി നൽകി.

സി ദിവാകരന്റെ ആത്മകഥയിലെ പരാമർശങ്ങൾ അത്യന്തം ഗുരുതരമാണ്. അതിനാൽ സോളാർ വിവാദങ്ങളുടെ പിന്നിൽ നടന്ന ഗൂഢാലോചന കണ്ടുപിടിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. അഴിമതിയാരോപണങ്ങൾ അന്വേഷിക്കാൻ യു.ഡി.എഫ് സർക്കാർ നിയമിച്ച ജസ്റ്റിസ് ജി. ശിവരാജൻ കമ്മിറ്റിക്ക് കോടികൾ കൊടുത്തുവെന്നുമുള്ള സി ദിവാകരന്റെ ആത്മകഥയിലെ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണമെന്നും പി എസ് അനു താജ് നൽകിയ പരാതിയിൽ പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP