Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും; ഗവർണർ ഒപ്പിട്ടത് നിയമസഭ പാസാക്കിയ രണ്ടുബില്ലുകളിൽ മാത്രം; ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം ആറ് ബില്ലുകളിൽ ഒപ്പിടില്ലെന്ന് പറയാതെ പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

വിവാദ ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചേക്കും; ഗവർണർ ഒപ്പിട്ടത് നിയമസഭ പാസാക്കിയ രണ്ടുബില്ലുകളിൽ മാത്രം; ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം ആറ് ബില്ലുകളിൽ ഒപ്പിടില്ലെന്ന് പറയാതെ പറഞ്ഞ് ആരിഫ് മുഹമ്മദ് ഖാൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സർക്കാർ അയച്ച വിവാദ ബില്ലുകൾ ഗവർണർ രാഷ്ട്രപതിക്ക് അയച്ചേക്കും. നിയമസഭ പാസാക്കിയ രണ്ട് ബില്ലുകളിൽ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടു. വഖഫ് നിയമനം പിഎസ്‌സിക്ക് വിട്ടത് റദ്ദാക്കാനുള്ള ബില്ലിലും മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാനുള്ള ബില്ലിലുമാണു ഗവർണർ ഒപ്പിട്ടത്. എന്നാൽ ചാൻസലർ ബില്ലും ലോകായുക്താ ബില്ലുമടക്കം നിയമസഭ പാസാക്കിയ ആറ് ബില്ലുകളിൽ ഒപ്പിട്ടില്ല.

ഗവർണറെ സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്നതാണ് വിവാദമായ ഒരു ബിൽ. രാഷ്ട്രപതിയുടെ അനുമതിക്കായി ബിൽ അയയ്ക്കുന്ന കാര്യം ഉൾപ്പെടെ പരിഗണനയിലാണെന്നു ഗവർണർ വ്യക്തമാക്കിയിരുന്നു. മന്ത്രിമാർ നേരിട്ടെത്തി ബില്ലുകളെക്കുറിച്ച് ഗവർണറോട് വിശദീകരിച്ചിരുന്നു. ആറുമാസം സമയമെടുത്താണ് മന്ത്രിമാർ കാര്യങ്ങൾ വിശദീകരിച്ചതെന്നും അതുകൊണ്ട് ഇനി തീരുമാനത്തിലെത്താൻ തനിക്കും സമയം വേണമെന്ന് ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചിരുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP