Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കർഷകർക്കുവേണ്ടി സംസാരിക്കാൻ പാടില്ലെന്ന് ആരും കൽപന പുറപ്പെടുവിക്കരുത്; ഇറക്കുമതി നയം നിശ്ചയിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്; അതാണ് ബിജെപിയെ പരാമർശിച്ചത്; അതിനെ ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള കൈകോർക്കലായി വ്യാഖ്യാനിക്കേണ്ട; വിശദീകരണവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

കർഷകർക്കുവേണ്ടി സംസാരിക്കാൻ പാടില്ലെന്ന് ആരും കൽപന പുറപ്പെടുവിക്കരുത്; ഇറക്കുമതി നയം നിശ്ചയിക്കുന്നത് കേന്ദ്രം ഭരിക്കുന്ന പാർട്ടിയാണ്; അതാണ് ബിജെപിയെ പരാമർശിച്ചത്; അതിനെ ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള കൈകോർക്കലായി വ്യാഖ്യാനിക്കേണ്ട; വിശദീകരണവുമായി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: റബ്ബറിന്റെ വില 300 രൂപയാക്കിയാൽ തിരഞ്ഞെടുപ്പിൽ ബിജെപി.യെ സഹായിക്കാമെന്ന പരാമർശം തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമർശം വിവാദമായിരിക്കുകയാണ്. ഈ വിഷയത്തിൽ വിവിധ ചാനൽ ചർച്ചകളിൽ അദ്ദേഹം കൂടുതൽ വിശദീകരണം നൽകി.

കുടിയേറ്റ കർഷകന്റെ വികാരമാണ് താൻ പ്രകടിപ്പിച്ചതെന്ന് ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. കർഷകർക്കുവേണ്ടി സംസാരിക്കാൻ പാടില്ലെന്ന് ആരും കൽപന പുറപ്പെടുവിക്കരുത്. ഇറക്കുമതി നയം നിശ്ചയിക്കേണ്ടത് കേന്ദ്ര സർക്കാരിനെ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ്. അതുകൊണ്ടാണ് ബിജെപിയെ പരാമർശിച്ചത്. അതിനെ ക്രൈസ്തവരും ബിജെപിയും തമ്മിലുള്ള കൈകോർക്കലായി വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പിന്തുണയല്ല, കർഷകരുടെ ഉന്നമനമാണ് തങ്ങളുടെ പരമമായ ലക്ഷ്യം. പ്രസ്താവന കത്തോലിക്കാ സഭയുടെ പ്രഖ്യാപനമായോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുമായുള്ള ഒത്തുതീർപ്പ് പ്രഖ്യാപനമായിട്ടോ വ്യാഖ്യാനിക്കേണ്ടതില്ല. ഇത് കർഷകരുടെ പൊതുവികാരമാണ്. കർഷകർ നേരിടുന്ന അവഗണനയ്ക്ക് രാഷ്ട്രീയമായ ഒരു പരിഹാരം വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ് കർഷകരെ പരിഗണിക്കുന്നവർക്ക് വോട്ടുനൽകുമെന്ന് പറഞ്ഞത്. ഇത് കർഷക സംഘടനകളുടെ പൊതുതീരുമാനമാണ്. അതാണ് താൻ പറഞ്ഞതെന്നും പാംപ്ലാനി വിശദീകരിച്ചു.

ബിജെപിയുമായുള്ള ഒരു സഖ്യത്തിന്റെ തുടക്കം എന്ന രീതിയിൽ ഇതിനെ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല. കർഷകരുടെ ആവശ്യങ്ങൾ ആര് പരിഗണിച്ചാലും അവരെ സ്വാഗതം ചെയ്യും, ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു

മലയോര കർഷക സമിതികൾ പിതാവ് ഈക്കാര്യം പറയണമെന്ന് ആവശ്യപ്പെട്ടിട്ടാണ് താൻ ഇക്കാര്യം പറഞ്ഞതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും സഭയുടെ പൊതുനിലപാടല്ലാതെപ ിതാവ് പ്രഖ്യാപിക്കില്ലെന്നാണ് ഇതുമായി ബന്ധമുള്ളവർ പറയുന്നത്. താൻ നടത്തിയ പ്രസംഗത്തിൽ ഏതെങ്കിലും ഒരു പാർട്ടിയെ സഹായിക്കണമെന്ന നിലപാടില്ലെന്നു പാംപ്‌ളാനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികൾ ഇനി ആർക്കും കണ്ണൂം പൂട്ടി വോട്ടുകുത്തില്ലെന്ന വ്യക്തമായ സന്ദേശവും നൽകുന്നുണ്ട്.

ബിജെപിയോട് തങ്ങൾക്ക് അയിത്തമില്ലെന്നും കേരളത്തിൽ നിന്നും അയിത്തത്തിനെ പടിയിറക്കി വിടാൻ പരിശ്രമിച്ചതാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം ഇതിന് തുടർച്ചയായി പറഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ മതന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നത് സഭ ഗൗരവകരമായി കാണുന്നുണ്ട്. ഈക്കാര്യം ഉത്തരവാദിത്വപ്പെട്ടവരോട് പറയേണ്ട വേദികളിൽ പറയുന്നുണ്ട്. തന്റെ പ്രസംഗത്തിനു ശേഷം ബിജെപി നേതാക്കളോ മറ്റു പാർട്ടിക്കാരോ ബന്ധപ്പെട്ടിട്ടില്ല. ആർക്കും തലശേരി ബിഷപ്പ് ഹൗസിലേക്ക് വരാമെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റബർ കർഷകരോട് കേന്ദ്രസർക്കാർ നീതി പുലർത്തിയില്ലെന്നാണ് വില നൂറ്റി ഇരുപതിലേക്ക് എത്തിയതോടെ തെളിഞ്ഞിരിക്കുന്നു. സംസ്ഥാന സർക്കാർ റബർ കർഷകർക്ക് ജപ്തിനോട്ടീസ് നൽകി കുടിയിറക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം വീണ്ടും അദ്ദേഹം ഉന്നയിച്ചു. റബർ കർഷകർ ലഭിക്കാനുള്ള കുടിശിക പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ പ്രതിസന്ധയിൽ ഒരു ചുവട് പോലും മുൻപോട്ടുവയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് റബർകർഷകരുടെതെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെ കാണാനും റബർ കർഷകരുടെവിഷയങ്ങൾ ചർച്ചചെയ്യുന്നതിനുമായി കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും അടുത്ത ദിവസം കണ്ണൂരിലെത്തുമെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP