Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരളത്തിൽ ലക്ഷ്യമിടുന്നത് എല്ലാ മേഖലയിലും ബിജെപിയുടെ വളർച്ച; കൂടുതൽ പ്രവർത്തകരെ പാർട്ടിയിൽ എത്തിക്കും; പ്രഭാരിയായതിൽ സന്തോഷമെന്നും പ്രകാശ് ജാവ്‌ദേക്കർ; 23ന് സംസ്ഥാനത്തെത്തും

കേരളത്തിൽ ലക്ഷ്യമിടുന്നത് എല്ലാ മേഖലയിലും ബിജെപിയുടെ വളർച്ച; കൂടുതൽ പ്രവർത്തകരെ പാർട്ടിയിൽ എത്തിക്കും; പ്രഭാരിയായതിൽ സന്തോഷമെന്നും പ്രകാശ് ജാവ്‌ദേക്കർ; 23ന് സംസ്ഥാനത്തെത്തും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി ദേശീയ ഘടകത്തിലെ അഴിച്ചുപണിക്ക് പിന്നാലെ കേരളത്തിൽ പ്രഭാരിയായി നിയോഗിക്കപ്പെട്ട മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കർ സംസ്ഥാനത്ത് സന്ദർശനത്തിന് എത്തും. സംസ്ഥാന ഘടകത്തിന്റെ ചുമതല ലഭിച്ച ശേഷം ആദ്യമായാണ് അദ്ദേഹം കേരളത്തിലെത്തുന്നത്. ഒരാഴ്ചത്തെ സന്ദർശനത്തിനായി സെപ്റ്റംബർ 23ന് അദ്ദേഹം കേരളത്തിൽ എത്തും. ആദ്യം കൊച്ചിയിലും ശേഷം കോട്ടയത്തും തുടർന്ന് തിരുവനന്തപുരത്തും സന്ദർശനം നടത്തും. കേരളത്തിന്റെ ചുമതല ലഭിച്ചതിൽ വലിയ സന്തോഷം എന്ന് ജാവ്‌ദേക്കർ ഡൽഹിയിൽ പറഞ്ഞു. പാർട്ടിയുടെ വളർച്ച മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

23 മുതൽ ഒരാഴ്‌ച്ച കേരളത്തിൽ സന്ദർശനം നടത്തും. ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയും കേരളം സന്ദർശിക്കുന്നുണ്ട്. സംസ്ഥാനത്ത് എല്ലാ മേഖലകളിലും പാർട്ടിയുടെ വളർച്ച എന്നതാണ് ലക്ഷ്യം വെക്കുന്നതെന്നും കൂടുതൽ പ്രവർത്തകരെ പാർട്ടിയിലെത്തിക്കാൻ പ്രത്യേകം ശ്രദ്ധ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രഭാരി എന്ന നിലയിൽ എല്ലാ മാസവും ഒരാഴ്‌ച്ച കേരളത്തിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2024 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി ദേശീയ നേതൃത്വം വിവിധ സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരിമാരെ നിശ്ചയിച്ചത്. പ്രകാശ് ജാവദേക്കറെയും സഹപ്രഭാരിയായി രാധാ മോഹൻ അഗർവാൾ എംപി യെയുമാണ് കേരളത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ദേശീയതലത്തിൽ അഴിച്ചുപണി നടന്നത്. കേരളം, പഞ്ചാബ്, തെലങ്കാന, ചണ്ഡീഗഡ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല മുതിർന്ന നേതാക്കൾക്ക് നൽകിയായിരുന്നു അഴിച്ചു പണി. പ്രകാശ് ജാവ്‌ദേക്കറിന് കേരള ബിജെപി ഘടകത്തിന്റെ ചുമതല നൽകി. രാധാ മോഹൻ അഗർവാളിനാണ് സഹചുമതല. മലയാളിയായ അരവിന്ദ് മേനോന് തെലങ്കാനയുടെ സഹ ചുമതല നൽകി. ചണ്ഡീഗഡ് സംസ്ഥാനത്തിന്റെ ചുമതല ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിക്കാണ്. അസം മുൻ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് ഹരിയാനയുടേയും മംഗൾ പാണ്ഡെയ്ക്ക് ബംഗാളിന്റെ ചുമതലയും നൽകിയിട്ടുണ്ട്. അതേസമയം, ലക്ഷദ്വീപിന്റെ ചുമതലയിൽ നിന്ന് എ.പി.അബ്ദുള്ള കുട്ടിയെ നീക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP