Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

'ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി'; വീണ വിജയനെതിരായ മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ആരോപണം ഉയർന്നു; പ്രചരണത്തിൽ കഴമ്പില്ലെന്നും പ്രതികരണം

'ഓൾഡ് വീഞ്ഞ്  ഇൻ ന്യൂ കുപ്പി'; വീണ വിജയനെതിരായ മാത്യു കുഴൽനാടന്റെ ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്; നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപും ആരോപണം ഉയർന്നു; പ്രചരണത്തിൽ കഴമ്പില്ലെന്നും പ്രതികരണം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്‌സ് (പിഡബ്ല്യുസി) ഡയറക്ടർ ജെയ്ക് ബാലകുമാർ മെന്ററെപ്പോലെയാണെന്നു മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ തന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സൊലൂഷൻസ് കമ്പനിയുടെ വെബ്‌സൈറ്റിൽ കുറിച്ചിരുന്നുവെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണം തള്ളി മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

മുഖ്യമന്ത്രിയും മകളും തന്റെ ഭാര്യയുമായ വീണ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ആ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഈ ആരോപണം ശക്തമായി തന്നെ യു ഡി എഫ് പ്രചരിപ്പിച്ചതാണ്.

താൻ മൽസരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി.

യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണമാണ് ഇത്. ഇത്തരം ആരോപണങ്ങൾ ജനം തള്ളിയതിന്റെ തെളിവാണ് ഇടതുപക്ഷത്തിന്റെ വൻ വിജയമെന്നും പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയതാണെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസ് തുടർ പ്രതിപക്ഷമാകാനുള്ള കാരണങ്ങളിൽ ഒന്ന് ഇത്തരം പ്രചാരണങ്ങളാണ്.

സ്വർണകടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചർച്ചയ്ക്കിടയിൽ ഇന്നലെയാണ് മാത്യു കുഴൽനാടൻ എം എൽ എ മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ആരോപണം ഉന്നയിച്ചത്. ചർച്ചയ്ക്കുള്ള മറുപടിക്കിടെ തന്റെ പേരെടുത്ത് പറഞ്ഞുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് പിന്നാലെയാണ് മാത്യു കുഴൽനാടന്റെ പ്രതികരണം ഉണ്ടായത്. സ്വപ്നയുടെ എൻട്രി പി ഡബ്യു സി വഴിയാണെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുടെ വെബ് സൈറ്റിൽ ഒരിക്കൽ വീണ പറഞ്ഞത് ജയിക് ബാലകുമാർ മെന്റർ ആണെന്നുമായിരുന്നു എന്നാണ് മാത്യു കുഴൽനാടൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും മാത്യു കുഴൽനാടൻ പറഞ്ഞത്

സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റ് 'ഡൗൺ' ആയി. പിന്നീട് 'അപ്' ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നുമാണ് കുഴൽനാടൻ ആരോപിച്ചത്. പിഡബ്ല്യുസി വഴിയാണു സ്വപ്ന സെക്രട്ടേറിയറ്റിൽ എത്തിയത് എന്നതു കൊണ്ടാണു മെന്റർ പരാമർശം മാറ്റിയതെന്ന് അദ്ദേഹം പറഞ്ഞു.

പച്ചക്കള്ളമാണു പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചു. സ്വർണക്കടത്ത് വിവാദം കത്തിനിൽക്കെ കോൺഗ്രസ് നേതാവ് വി.ടി.ബൽറാം ഉൾപ്പെടെയുള്ളവർ എക്‌സാലോജിക്കിന്റെ പേജിൽ ജെയ്ക് മെന്ററാണെന്നു രേഖപ്പെടുത്തിയതു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ജെയ്ക് ബാലകുമാറിന്റെ എക്‌സാലോജിക്കുമായുള്ള ബന്ധം വ്യക്തമാക്കുന്ന സ്‌ക്രീൻഷോട്ടാണു പ്രചരിക്കുന്നത്. വിവാദവുമായി ബന്ധപ്പെട്ടു കൂടുതൽ തെളിവുകൾ പുറത്തുവിടുമെന്നും കുഴൽനാടൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP