Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കരട്ബിൽ സമർപ്പിച്ചത് സമ്മർദ്ദത്തിന് വഴങ്ങിയോ രാഷ്ട്രീയ ലാഭത്തിനോ വേണ്ടി; സഭ തർക്കത്തിൽ പരിഹാരം കാണാൻ എൽദോസ് കുന്നപ്പിള്ളിയെ ചുമതലപ്പെടുത്തിയിട്ടില്ല; എം എൽ എ യുടെ ഇടപെടലിനെതിരെ സ്വരം കടുപ്പിച്ച് യാക്കോബായസഭ

കരട്ബിൽ സമർപ്പിച്ചത് സമ്മർദ്ദത്തിന് വഴങ്ങിയോ രാഷ്ട്രീയ ലാഭത്തിനോ വേണ്ടി; സഭ തർക്കത്തിൽ പരിഹാരം കാണാൻ എൽദോസ് കുന്നപ്പിള്ളിയെ ചുമതലപ്പെടുത്തിയിട്ടില്ല; എം എൽ എ യുടെ ഇടപെടലിനെതിരെ സ്വരം കടുപ്പിച്ച് യാക്കോബായസഭ

പ്രകാശ് ചന്ദ്രശേഖർ

കോലേഞ്ചരി: സഭ തർക്കത്തിൽ എൽദോസ് കുന്നപ്പിള്ളി എം എൽ എയുടെ ഇടപെടലിനെതിരെ യാക്കോബായസഭ. നിയമസഭയിൽ മലങ്കരസഭാ തർക്കത്തിന് പരിഹാരം എന്ന നിലയിൽ പെരുമ്പാവൂർ എംഎ‍ൽഎ. എൽദോസ് കുന്നപ്പള്ളി നിയമനിർമ്മാണത്തിനുവേണ്ടി കരട് ബിൽ സമർപ്പിച്ചതായി മനസ്സിലാക്കുന്നുവെന്നും ഇക്കാര്യത്തിൽ യാക്കോബായ സുറിയാനി സഭ എംഎ‍ൽഎ.യെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സഭ നേതാക്കൾ പത്രക്കുറുപ്പിൽ അറിയിച്ചു.

പുത്തൻകുരിശ് പാത്രിയർക്കാസെന്ററിൽ നടന്ന അടിയന്തിര യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ സഭ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സഭാ ഭാരവാഹികളായ സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, കമാണ്ടർ സി.കെ. ഷാജി ചുണ്ടയിൽ, അഡ്വ. പീറ്റർ കെ.ഏലിയാസ് എന്നിവരാണ് പത്രക്കുറിപ്പ് പുറത്തിറക്കിയത്.

പത്ര കുറുപ്പിന്റെ പൂർണ്ണ രൂപം

നിയമനിർമ്മാണവുമായി ബന്ധപ്പെട്ട നടപടികളുമായി പരി.സഭയുമായോ, സഭാ സമിതികളുമായോ, സഭാ ഭാരവാഹികളുമായോ ശ്രീ. എൽദോസ് കുന്നപ്പള്ളി ആലോചിക്കാതെയാണ് നിയമനിർമ്മാണത്തിന്റെ കരട് ബിൽ സമർപ്പിച്ചിട്ടുള്ളത്.

മറ്റ് ആരുടെയോ സമ്മർദ്ദത്തിന് വഴങ്ങിയോ, രാഷ്ട്രീയ ലാഭത്തിനുവേണ്ടിയോ ആണ് കരട്ബിൽ സമർപ്പിച്ചത് എന്ന് സഭ സംശയിക്കുന്നു. ആദരണീയനായ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നേതൃത്വം കൊടുക്കുന്ന ബഹു. കേരള ഗവൺമെന്റ് ജസ്റ്റിസ് കെ.ടി. തോമസ് സാർ സമർപ്പിച്ചിരിക്കുന്ന നിയമനിർമ്മാണത്തിന്റെ നടപടികളുമായി മുമ്പോട്ട് പോവുകയും പൊതുജന അഭിപ്രായം സമാഹരിച്ചിട്ടുള്ളതുമാണ്. 12 ലക്ഷം ആളുകൾ ഇതിൽ അഭിപ്രായം രേഖപ്പെടുത്തുകയും, അതിൽ 93 ശതമാനം ആളുകളും ജസ്റ്റിസ് കെ.ടി തോമസ് സാർ ചെയർമാനായിട്ടുള്ള കേരള നിയമ പരിഷ്‌ക്കരണ കമ്മീഷൻ ബഹു. സർക്കാരിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് മലങ്കര സഭാ തർക്കത്തിനുള്ള പരിഹാരം എന്നുള്ള നിലയിൽ കരട് ബില്ലിനെ അനുകൂലിക്കുകയും ചെയ്തിട്ടുണ്ട്. ബഹു. സുപ്രീം കോടതി 2017-ലും, തുടർന്ന് ബഹു. കേരള ഹൈക്കോടതി വിധിയിലും നിരീക്ഷിച്ചിട്ടുള്ളതതും, നിർദ്ദേശിച്ചിട്ടുള്ളതുമായ നിയമനിർമ്മാണവുമായി ബഹു. കേരള സർക്കാർ മുൻപോട്ട് പോകുമ്പോൾ വ്യക്തിപരമായും, രാഷ്ട്രീയപരമായും ഉള്ള നേട്ടങ്ങൾക്ക് വേണ്ടിയാണ് ശ്രീ. എൽദോസ് കുന്നപ്പള്ളി എംഎ‍ൽഎ. ഇപ്പോൾ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട് സ്വകാര്യ ബിൽ സമർപ്പിച്ചിരിക്കുന്നത് എന്ന് സംശയിക്കുന്നു. പരി. യാക്കോബായ സുറിയാനി സഭയ്ക്ക് ശ്രീ. എൽദോസ് കുന്നപ്പള്ളി എംഎ‍ൽഎ. സമർപ്പിച്ച ബില്ലുമായി യാതൊരു ബന്ധവുമില്ലാത്തതാണ്. പരി. സഭയും, സഭാ സമിതികളും അറിയാതെ ശ്രീ. എൽദോസ് കുന്നപ്പള്ളി നടത്തിയതും, നടത്തുന്നതുമായ നടപടികളിൽ പരി. സഭയ്ക്കുള്ള പ്രതിഷേധം അറിയിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP