Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട; ഞാൻ വീട്ടിൽ തന്നെയുണ്ട്'; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ; കൃഷ്ണരാജിനെതിരെ കള്ളക്കേസെന്ന് കെ. സുരേന്ദ്രൻ; സ്വപ്നക്ക് ബിജെപി നിയമസഹായം നൽകിയേക്കും

'കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട; ഞാൻ വീട്ടിൽ തന്നെയുണ്ട്'; അറസ്റ്റിനെ ഭയക്കുന്നില്ലെന്ന് സ്വപ്‌നയുടെ അഭിഭാഷകൻ; കൃഷ്ണരാജിനെതിരെ കള്ളക്കേസെന്ന് കെ. സുരേന്ദ്രൻ; സ്വപ്നക്ക് ബിജെപി നിയമസഹായം നൽകിയേക്കും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ കേസിൽ ഹാജരാകുന്നതിൽനിന്ന് തന്നെ പിന്തിരിപ്പിക്കാനാകില്ലെന്ന് അഭിഭാഷകൻ ആർ.കൃഷ്ണരാജ്. 'അറസ്റ്റിന്റെ പേര് പറഞ്ഞു കേസിൽ ഹാജരാകുന്നതിൽനിന്ന് പിന്തിരിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കരുതുന്നത് വ്യാമോഹമാണെന്ന് കൃഷ്ണരാജ് വ്യക്തമാക്കി.

ഇത്തരം ഭീഷണികളെ ചങ്കൂറ്റത്തോടെ നേരിടുന്നു. കേസെടുത്ത് വിരട്ടാമെന്ന് പിണറായി കരുതേണ്ട. ഞാൻ വീട്ടിൽ തന്നെയുണ്ട്, അറസ്റ്റിനെ ഭയക്കുന്നില്ല'- കൃഷ്ണരാജ് മാധ്യമങ്ങളോട് പറഞ്ഞു. സ്വപ്നയ്ക്കു വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകനാണ് കൃഷ്ണരാജ്.

കൃഷ്ണരാജിനെതിരെ മറ്റൊരു അഭിഭാഷകന്റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിന്റെ പേരിലാണ് കേസ്. കെഎസ്ആർടിസി ഡ്രൈവറെ പ്രത്യേക മതവിഭാഗത്തിൽ ഉൾപ്പെട്ടയാളായി ചിത്രീകരിച്ച്, പൊതുസമൂഹത്തിൽ മതവിഭാഗത്തോടു വിദ്വേഷം ജനിപ്പിക്കുംവിധം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന പരാതിയിലാണു കേസെടുത്തത്. വി.ആർ.അനൂപാണു പരാതിക്കാരൻ.

മതസ്പർധ ജനിപ്പിക്കുന്ന വിധത്തിൽ ദുരുദ്ദേശ്യത്തോടെ ബോധപൂർവം പ്രവർത്തിച്ചെന്ന കുറ്റമാണു പൊലീസ് ചുമത്തിയത്. 3 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. വെള്ളിയാഴ്ച രാവിലെ 10 മണിക്കു ലഭിച്ച പരാതിയിൽ പുലർച്ചെ 12.24നാണു എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

കൃഷ്ണരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്ത നടപടിക്കെതിരെ സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. തന്റെ അഭിഭാഷകനെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് ഇടനിലക്കാരനായെത്തിയ ഷാജ് കിരൺ നൽകിയ മുന്നറിയിപ്പു ശരിയായില്ലേ? പിന്നെ എങ്ങനെയാണു ഷാജ് കിരൺ പറഞ്ഞ മറ്റു കാര്യങ്ങൾ വിശ്വസിക്കാതിരിക്കുന്നതെന്നുമാണ് സ്വപ്ന ചോദിച്ചത്.

അതേ സമയം അഡ്വ. കൃഷ്ണരാജിനെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ആരോപിച്ചു. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

സ്വപ്നക്ക് ബിജെപി നിയമസഹായം നൽകുമെന്ന സൂചനയും സുരേന്ദ്രൻ നൽകി. സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ലന്ന് അദ്ദേഹം പറഞ്ഞു.

'അഡ്വ. കൃഷ്ണരാജിനെതിരെ കള്ളക്കേസെടുത്ത സർക്കാർ തീരുമാനം നിന്ദ്യവും നീചവുമായ പ്രതികാരനടപടിയാണ്. ഷാജ് കിരൺ എന്ന ഇടനിലക്കാരൻ കൃഷ്ണരാജിനെ പൂട്ടുമെന്ന് പറയുന്ന ഓഡിയോ പുറത്തുവന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ അതു സംഭവിച്ചതോടുകൂടി കാര്യങ്ങൾ എല്ലാവർക്കും ബോധ്യമായി. സ്വപ്നാ സുരേഷിന് നിയമപരമായി കോടതികളെ സമീപിക്കാനുള്ള അവകാശം ഇതുവഴി ഇല്ലാതാക്കാമെന്നായിരിക്കും സർക്കാർ കരുതുന്നത്.

അത് ഒരു പരിഷ്‌കൃത സമൂഹത്തിനും അംഗീകരിക്കാനാവുന്ന കാര്യമല്ല. കൊടും ഭീകരർക്കുപോലും കോടതികളിൽ വക്കീലിനെ വെച്ച് വാദിക്കാനുള്ള അവകാശമുള്ള നാടാണിത്. ഏതായാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരാൾക്കും കേരളത്തിൽ അഭിഭാഷകരെ കിട്ടാതെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് തോന്നുന്നില്ല,' സുരേന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP