Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202222Sunday

ആലപ്പുഴ ഇരട്ടക്കൊലപാതകം: ഇന്റലിജൻസ് വീഴ്ചയെന്ന് സഖാക്കൾ; ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി കോടിയേരിയുടെ മറുപടി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രതിരോധിച്ച് പാർട്ടി സെക്രട്ടറി

ആലപ്പുഴ ഇരട്ടക്കൊലപാതകം: ഇന്റലിജൻസ് വീഴ്ചയെന്ന് സഖാക്കൾ; ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി കോടിയേരിയുടെ മറുപടി; സർക്കാരിനെതിരായ വിമർശനങ്ങൾ പ്രതിരോധിച്ച് പാർട്ടി സെക്രട്ടറി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആലപ്പുഴ ഇരട്ടക്കൊലപാതകത്തിലെ ഇന്റലിജൻസ് വീഴ്ച ചൂണ്ടിക്കാട്ടിയ സിപിഎം ജില്ലസമ്മേളന പ്രതിനിധികൾക്ക് ഇന്ദിര ഗാന്ധിയുടെ കൊലപാതകം പരിചയാക്കി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

പൊലീസിനും ആഭ്യന്തരവകുപ്പിനും മുഖ്യമന്ത്രിയുടെ ഓഫിസിനുമെതിരെ പ്രതിനിധി ചർച്ചയുടെ രണ്ട് ദിവസങ്ങളിലും രൂക്ഷവിമർശനമുയർന്നു. ആലപ്പുഴയിൽ രണ്ട് കൊലപാതകങ്ങളിൽ മുന്നറിയിപ്പ് നൽകുന്നതിൽ സംസ്ഥാന ഇന്റലിജൻസ് പരാജയപ്പെട്ടെന്ന് പ്രതിനിധികൾ വിമർശിച്ചു.

പൊലീസിന്റെ പരാജയത്തിന്റെ മറ്റൊരു ഉദാഹരണമാണ് ഇരട്ടക്കൊലപാതകമെന്നും വിമർശനം ഉയർന്നു. മറുപടി പ്രസംഗത്തിലാണ് കോടിയേരി ബാലകൃഷ്ണൻ, ഇന്ദിര ഗാന്ധിയെ സ്വന്തം അംഗരക്ഷകർ വെടിവെച്ച് കൊലപ്പെടുത്തിയത് പരാമർശിച്ചത്. അന്നത് ആർക്കെങ്കിലും നേരത്തേ അറിയാനായോയെന്ന് ചോദിച്ച കോടിയേരി ഇന്റലിജൻസ് പരാജയമെന്ന ആരോപണത്തെ പാടേ തള്ളി.

ആറ്റിങ്ങലിൽ പിഞ്ചുകുഞ്ഞിനെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച പിങ്ക് പൊലീസുകാരിക്കെതിരെ ഉടൻ നടപടിയെടുക്കാതിരുന്നത് ആറ്റിങ്ങൽ ഉൾപ്പെടെ ഏരിയാ കമ്മിറ്റികളിൽ നിന്നുള്ള പ്രതിനിധികൾ ചർച്ചയുടെ അവസാന ദിവസമായ ശനിയാഴ്ച രൂക്ഷമായി വിമർശിച്ചു

ആറ്റിങ്ങലിൽ കുട്ടിയെ മൊബൈൽ മോഷ്ടാവായി ചിത്രീകരിച്ച കേസിൽ, ഇടതുഭരണത്തിലെ പൊലീസിൽനിന്ന് ഇങ്ങനെയൊരു സന്ദേശമല്ല പ്രതീക്ഷിക്കുന്നതെന്ന് അവർ പറഞ്ഞു. ഉടൻ ആ പൊലീസുകാരിയെ സസ്‌പെൻഡ് ചെയ്തിരുന്നെങ്കിൽ അതൊരു നല്ല സന്ദേശമാകുമായിരുന്നു. പ്രശ്‌നവും പരിഹരിക്കപ്പെട്ടേനെ.

അത് ചെയ്യാതിരുന്നപ്പോൾ കോടതിയുടെ മുന്നിലേക്ക് വരെ കേസ് വലിച്ചിഴക്കപ്പെട്ട് വലിയ നാണക്കേടുണ്ടായെന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫിസ് തീർത്തും ജനസൗഹൃദമല്ലാതായി.

പരാതികളുന്നയിച്ചാൽ മറുപടി പോലുമില്ല. എം വി ജയരാജൻ ആ ഓഫിസിലുണ്ടായിരുന്നപ്പോൾ മാത്രമാണ് പാർട്ടിപ്രവർത്തകർക്കും പൊതുജനങ്ങൾക്കും അവിടെ പ്രാപ്യമാകുന്ന നിലയുണ്ടായത്. പൊലീസും നന്നായി പ്രവർത്തിച്ചത് അപ്പോഴായിരുന്നു.ആർ.എസ്.എസ് ഗ്യാങ് പൊലീസിനെ നിയന്ത്രിക്കുന്ന സാഹചര്യം മാറിയിട്ടില്ലെന്നും വിമർശനമുയർന്നു.

പൊലീസ് ബോധപൂർവം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയുമുണ്ടാകുമെന്നായിരുന്നു കോടിയേരിയുടെ മറുപടി. 50000 പേരുള്ള പൊലീസ് സേനയിൽ എല്ലാവരും ഏതുതരക്കാരാണെന്ന് കണ്ടെത്തുക ബുദ്ധിമുട്ടാണ്. പരമാവധി പൊതുജനങ്ങൾക്ക് നീതി ഉറപ്പാക്കാനാവശ്യമായ ഇടപെടൽ പൊലീസിൽ നിന്നുണ്ടാകുമെന്ന ഉറപ്പു നൽകിയായിരുന്ന പാർട്ടി സെക്രട്ടറി വിമർശനങ്ങളെ പ്രതിരോധിക്കാൻ ശ്രമിച്ചത്.

സമ്മേളനത്തിൽ ഉടനീളം സർക്കാർ ഭരണത്തിലെ വീഴ്ചകളും മന്ത്രിമാരുടെ പിടിപ്പുകേടുമടക്കം വിമർശനം ഉയർത്തിയ പ്രതിനിധികൾ ഭരണത്തിൽ ഇടപെടേണ്ടെന്ന മുഖ്യമന്ത്രിയുടെ 'താക്കീത്' പോലും ചോദ്യം ചെയ്ത് രംഗത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP