Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എന്റെ ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല; മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്; എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം; അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല; പി.വി.അൻവർ മുങ്ങിയെന്ന റിപ്പോർട്ടിന് എംഎൽഎയുടെ പ്രതികരണം

എന്റെ ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല; മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്; എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം; അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല; പി.വി.അൻവർ മുങ്ങിയെന്ന റിപ്പോർട്ടിന് എംഎൽഎയുടെ പ്രതികരണം

ആവണി ഗോപാൽ

കോഴിക്കോട്: പി.വി.അൻവറിനെ മണ്ഡലത്തിൽ കാണാനില്ലെന്ന മാധ്യമ റിപ്പോർട്ടിനോട് രൂക്ഷഭാഷയിൽ പ്രതികരിച്ച് എംഎൽഎ. കാര്യങ്ങൾ കൃത്യമായി പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ടെന്നും കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് അൻവർ പറഞ്ഞു. ഇതിലും വലിയ കഥകൾ മാധ്യമങ്ങൾ നിയമസഭ തിരഞ്ഞെടുപ്പിന് തനിക്കെതിരെ പ്രചരിപ്പിച്ചിരുന്നു. അത് തനിക്ക് വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം രോമത്തിൽ തൊടാൻ പോലും കഴിഞ്ഞിട്ടില്ലെന്ന് പിവി അൻവർ വ്യക്തമാക്കി.

പിവി അൻവറിന്റെ എഫ്ബി കുറിപ്പ്:

അൻവർ എവിടെ? ഫോൺ സ്വിച്ഡ് ഓഫ് നിലമ്പൂരിൽ നിന്ന് മുങ്ങി' മാതൃഭൂമി ലേഖകന്റെ രാവിലത്തെ റിപ്പോർട്ടിംഗിന്റെ തലക്കെട്ടുകളാണ് മുകളിൽ..

കാര്യങ്ങൾ കൃത്യമായി എന്റെ പാർട്ടിയേയും ജനങ്ങളെയും ധരിപ്പിച്ചിട്ടുണ്ട്. കണ്ട പത്രക്കാരേയും കോൺഗ്രസുകാരേയും അറിയിച്ചിട്ടില്ല. എനിക്കതിന്റെ കാര്യവുമില്ല. ഇതിലും വലിയ കഥകൾ നീയൊക്കെ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നെ എഴുതി ഒട്ടിച്ചിരുന്നു.എനിക്ക് നല്ല വിസിബിലിറ്റിയും എൻട്രിയും ഉണ്ടാക്കിയെന്നതിനപ്പുറം ഒരു രോമത്തിൽ തൊടാൻ പോലും നിനക്കൊന്നും കഴിഞ്ഞിട്ടില്ല.

ഇനി പറയാനുള്ളത് മാതൃഭൂമി റിപ്പോർട്ടറോടാണ്..

'ആര്യാടന്റെ വീടിന്റെ പിന്നാമ്പുറത്ത് നിന്ന് കിട്ടുന്ന എച്ചിലും വണ്ടിക്കാശും വാങ്ങി ആ വഴി പൊയ്‌ക്കോണം.അതിനപ്പുറം നിനക്ക് ഒരു ചുക്കും നിലമ്പൂരിൽ കാട്ടാൻ കഴിയില്ല. നിന്റെയോ നിന്റെ തന്തയുടെയോ ഒസ്യത്ത് വാങ്ങിയല്ല പി.വി.അൻവർ നിലമ്പൂരിൽ നിന്ന് എംഎ‍ൽഎ ആയത്.മുങ്ങിയത് ഞാനല്ല..നിന്റെ തന്തയാണ്.'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP