Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കൃഷ്ണപിള്ള സ്മാരകം തകർത്തത് വിഎസോ പളനിയോ? തന്നെ മാരാരിക്കുളത്ത് തോൽപ്പിച്ച ഒറ്റുകാരാണ് സ്മാരകം തകർത്തതെന്ന് വി എസ്; എല്ലാം നടന്നത് വിഎസിന്റെ അറിവോടെയെന്ന് പളനി

കൃഷ്ണപിള്ള സ്മാരകം തകർത്തത് വിഎസോ പളനിയോ? തന്നെ മാരാരിക്കുളത്ത് തോൽപ്പിച്ച ഒറ്റുകാരാണ് സ്മാരകം തകർത്തതെന്ന് വി എസ്; എല്ലാം നടന്നത് വിഎസിന്റെ അറിവോടെയെന്ന് പളനി

തിരുവനന്തപുരം: പി കൃഷ്ണപിള്ള സ്മാരകം തകർത്ത വിഷയത്തിൽ സിപിഎമ്മിലെ വിഭാഗിയത ഉയർത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ വീണ്ടും രംഗത്ത്. പൊലീസ് റിപ്പോർട്ടിന്റെ പേരിൽ പാർട്ടിക്കാർക്കെതിരെ നടപടി എടുത്ത സിപിഐ(എം) തീരുമാനത്തെയാണ് വി എസ് വിമർശിക്കുന്നത്. ഇതിനൊപ്പം തന്നെ മരാരിക്കുളത്ത് തോൽപ്പിച്ചവരാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്നും വി എസ് പറയുന്നു. പാർട്ടി സമ്മേളന വേദികളിൽ ഈ വിഷയം സജീവമാക്കാനാണ് വിഎസിന്റെ നീക്കം. സിപിഐ(എം) നേതാവ് ടികെ പളനിയുടെ നേതൃത്വത്തിൽ നടന്ന ഗൂഡാലോചനയാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്ന് വി എസ് പരോക്ഷമായി കുറ്റപ്പെടുത്തുന്നു.

പി കൃഷ്ണപിള്ള സ്!മാരകം തകർത്തതിന് പിന്നിൽ ഒറ്റുകാരെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദൻ. മാരാരിക്കുളത്ത് തന്നെ ഒറ്റിക്കൊടുത്തവരാണ് ഇതിന് പിന്നിലും. തന്നെ തോൽപ്പിക്കാൻ കൂട്ടുനിന്ന ടി കെ പളനിക്കും ഇതിൽ പങ്കുണ്ട്. സംഭവത്തിൽ പാർട്ടി നിലപാട് തിരുത്തുമെന്നാണ് പ്രതീക്ഷ. പ്രശ്‌നം സംസ്ഥാനകമ്മിറ്റിയിൽ ശക്തമായി ഉന്നയിക്കുമെന്നും വി എസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലെ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നും വി എസ് പറയുന്നു. അതിനിടെ വിഎസിന്റെ അറിവോടെയാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്ന് ടികെ പളനിയും ആരോപിച്ചു. ഇതോടെ കൃഷ്ണപിള്ള സ്മാരകം തകർത്ത വിഷയത്തിലെ ചർച്ചകൾ പുതിയ തലത്തിൽ എത്തുകയാണ്.

അമ്പലപ്പുഴയിൽ താൻ മത്സരിച്ചു തോറ്റു. പിന്നീട് മാരരിക്കുളത്ത് ജയിച്ചു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മികച്ച പ്രകടനം നടത്തി. തുടർന്ന് മാരാരിക്കുളത്ത് മത്സരിച്ചു തോറ്റു. കോൺഗ്രസ് സ്ഥാനാർത്ഥി ഫ്രാൻസിസിനായി ടികെ പളനിയും കൂട്ടരുമാണ് ഒറ്റികൊടുത്തത്. അങ്ങനെ എന്നെ ഒറ്റിക്കൊടുത്തവർ പാർട്ടിക്കാരേയും ഒറ്റിക്കൊടുക്കും. കൃഷ്ണപിള്ള സ്മാരകം തകർത്തത് തന്നെ ഒറ്റുകൊടുത്തവർ തന്നെയാണെന്നും വി എസ് ഏഷ്യാനെറ്റിനോട് പറഞ്ഞു. സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പളനി കുറ്റക്കാരനാണെന്ന് കണ്ടെത്തി. അച്ചടക്ക നടപടിയും എടുത്തു. അത്തരക്കാർ തന്നെയാണ് കൃഷ്ണപിള്ള സ്മാരകം തകർത്തതെന്നാണ് വിഎസിന്റെ ആരോപണം. വി എസ് അച്യുതാനനന്ദന്റെ മാരാരിക്കുളത്തെ തോൽവിയെ തുടർന്ന് പാർട്ടി നടപടി നേരിട്ട പളനി ഇപ്പോൾ കഞ്ഞിക്കുഴി ഏരിയാകമ്മറ്റി അംഗമാണ്.

പി കൃഷ്ണപിള്ള സ്മാരകം ആക്രമിച്ച സംഭവത്തിൽ സിപിഐ(എം) പ്രവർത്തകരായ അഞ്ച് പേരെ പ്രതി ചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. വി എസ് അച്യുതാനന്ദൻ പക്ഷത്തെ പ്രമുഖരാണ് കേസിൽ പ്രതികളായത്. വിഎസിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം ലത്തീഷ് പി ചന്ദ്രനും കേസിൽ പ്രതിയായി. മുതിർന്ന നേതാവായ ടികെ പളനിയൂടെ മൊഴിയാണ് പ്രതികളെ കണ്ടെത്താൻ സഹായകരമായെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് നൽകിയത്. ഇതോടെയാണ് വി എസ് പ്രതികളെ ന്യായീകരിച്ച് പ്രസ്താവനയുമായി രംഗത്ത് എത്തിയത്. ഇതിനിടെ പ്രതികളായവരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇതോടെ സിപിഐ(എം) ഔദ്യോഗിക വിഭാഗത്തിന്റെ ഒത്തശയോടെയാണ് എല്ലാം നടന്നതെന്ന് വി എസ് പക്ഷം ആരോപിച്ചു. ഇതിന്റെ തുടർച്ചയാണ് ഏഷ്യാനെറ്റിന് വി എസ് നൽകിയ പുതിയ അഭിമുഖം.

എന്നാൽ താൻ ആരുടെയും പേര് ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടില്ലെന്ന് ടികെ പളനി പറഞ്ഞൂ. അതേ സമയം അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും പളനി പറഞ്ഞു. സംഭവത്തിൽ പാർട്ടിയുടെ പിന്നീടുള്ള ഇടപെടൽ ദൂർബലമായിരുന്നു.ഇതിലുള്ള പ്രതിഷേധം നേതൃത്വത്തെ അറിയിച്ചിരുന്നു. സംസ്ഥാന സമിതിക്ക് കത്തെഴുതിയതായും പളനി പറയുന്നു. പ്രതികളെ രക്ഷിക്കാനുള്ള വിഎസിന്റെ നീക്കം പല സംശയവുമുണ്ടാക്കുന്നു. വിഎസിന്റെ അറിവോടെയാണ് സ്മാരകം തകർത്തെന്ന് താൻ കരുതുകയാണ്. ആലപ്പുഴയിൽ വിഭാഗിയത ഉണ്ടാക്കിയത് വിഎസാണ്. അതിന് കൂട്ടുനിൽക്കാത്തതിന്റെ അരിശമാണ് തനിക്കെതിരെ തീർക്കുന്നതെന്നും പളനി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP