Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാലാ അടക്കം നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എൻസിപി; ജോസ് വിഭാഗത്തെ ഇടത് മുന്നണിയിൽ എടുത്തപ്പോൾ തന്നെ സീറ്റ് വിട്ടുനൽകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്; എൻസിപിയിൽ പിളർപ്പിന്റെ സാഹചര്യമില്ലെന്ന് ടി.പി.പീതാംബരൻ

പാലാ അടക്കം നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എൻസിപി; ജോസ് വിഭാഗത്തെ ഇടത് മുന്നണിയിൽ എടുത്തപ്പോൾ തന്നെ സീറ്റ് വിട്ടുനൽകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്; എൻസിപിയിൽ പിളർപ്പിന്റെ സാഹചര്യമില്ലെന്ന് ടി.പി.പീതാംബരൻ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: പാർട്ടി മത്സരിക്കുന്ന നാല് സീറ്റുകളും വിട്ടുകൊടുക്കില്ലെന്ന് എൻസിപി സംസ്ഥാന പ്രസിഡന്റ് ടി.പി. പീതാംബരൻ. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള കോൺഗ്രസ് ജോസ് വിഭാഗത്തെ ഇടത് മുന്നണിയിലെടുത്തപ്പോൾ തന്നെ സീറ്റ് വിട്ടുനൽകില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതാണ്. ഇക്കാര്യത്തിൽ വ്യക്തത വരുത്തേണ്ടത് മുഖ്യമന്ത്രിയാണ്. അധികസീറ്റുകളുള്ള പാർട്ടികൾ ജോസ് വിഭാഗത്തിന് സീറ്റ് ഒഴിഞ്ഞുകൊടുക്കണം. സീറ്റുകൾ വച്ചുമാറുന്നതു സംബന്ധിച്ച ചർച്ചകൾ ഉണ്ടായിട്ടില്ല. ജയിക്കുന്ന സീറ്റുകൾ ലഭിച്ചാലേ സീറ്റുകൾ വച്ചുമാറുന്നത് അംഗീകരിക്കൂ എന്നും പീതാംബരൻ പറഞ്ഞു.

എൻസിപിയിൽ പിളർപ്പിന്റെ സാഹചര്യമില്ല. എൽഡിഎഫിൽത്തന്നെ നിൽക്കണമെന്നും സീറ്റ് വിട്ടുകൊടുക്കരുതെന്നുമാണ് പാർട്ടി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ നിർദേശമെന്നും ടി.പി. പീതാംബരൻ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP