Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിസിടിവിയിൽ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ; കള്ളസുഭർ, സാധാരണ മുണ്ടും ഷർട്ടും..; പരിഹാസവുമായി എം വി ജയരാജൻ

സിസിടിവിയിൽ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ; കള്ളസുഭർ, സാധാരണ മുണ്ടും ഷർട്ടും..; പരിഹാസവുമായി എം വി ജയരാജൻ

അനീഷ് കുമാർ

കണ്ണൂർ: കണ്ണൂരിൽ സിപിഎം പാർട്ടി കോൺഗ്രസ് നടക്കുന്നതിൽ പലർക്കും ഹാലിളകിയിരിക്കുകയാണെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ആരോപിച്ചു. ഇതിന്റെ തെളിവാണ് പാർട്ടി കോൺഗ്രസിന്റെ പ്രചാരണങ്ങൾക്കു മേൽ കരി ഓയിൽ ഒഴിച്ച് വികൃതമാക്കുന്നത്. കെ.റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ ജനങ്ങളുടെ സംശയം ദൂരീകരിക്കാൻ നടത്തിയ ജനസമക്ഷം പരിപാടിയിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകരുടെ സ്വർണ്ണമാല മോഷ്ടിച്ചുവെന്ന കെപിസിസി അധ്യക്ഷൻ കെ സുധാകരന്റെ പരാമർശം പച്ചക്കള്ളമാണെന്നും ജയരാജൻ പറഞ്ഞു.

മാലയുടെ ഒരു ഭാഗം കോൺഗ്രസ് പ്രവർത്തകൻ എടുത്തു നിൽക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകർ മാല തട്ടിപ്പറിച്ചുവെന്ന ആരോപണമാണ് സുധാകരനും കോൺഗ്രസ് ഉന്നയിക്കുന്നത്.വീഡിയോ ദൃശ്യങ്ങൾ സഹിതം ഡി.വൈ.എഫ്. ഐ കണ്ണൂർ ജില്ലാ സെക്രട്ടറി ഷാജർ അപകീർത്തികരമായ പ്രചാരണം നടത്തുന്നതിനെതിരെ പരാതി നൽകും.

ജനസമക്ഷം പരിപാടിയിൽ സ്വർണ്ണമാല മോഷ്ടിച്ചുവെന്ന പരാമർശം തെറ്റാണെന്നും 2022 വർഷത്തെ പച്ച കള്ളത്തിനുള്ള പുരസ്‌കാരം കെ സുധാകരന് നൽകണമെന്നും എം.വി ജയരാജൻ പറഞ്ഞു. കെപിസിസി പ്രസിഡന്റ് ആയതിനു പിന്നാലെ കെ.സുധാകരന്റെ മാനസിക നില തെറ്റിയിരിക്കുകയാണ്. ആദ്യം പറഞ്ഞത് കോടിയേരിക്ക് കിറുക്കാണെന്നാണ്. പിന്നീട് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ പോയത് സുഖവാസത്തിനാണെന്നാണ്.

ജന സമക്ഷം പരിപാടി അലങ്കോലപ്പെടുത്താനും മന്ത്രി എം.വി ഗോവിന്ദനെ വേദിയിലിട്ട് മർദ്ദിക്കാനുമാണ് ഗുണ്ടകൾ എത്തിയത്. ഗുണ്ടാ ആക്രമണമാണ് അവർ ലക്ഷ്യമിട്ടിരുന്നത്. ഇതിനായാണ് അവർ വേഷം മാറി വന്നത്. സാധാരണ ഖദർ ഷർട്ടും മുണ്ടുമിട്ട് നടക്കുന്ന റിജിൽ മാക്കുറ്റി എന്തിനാണ് പാന്റസിട്ടു വന്നതെന്ന് വ്യക്തമാക്കണം. ഖദർ വസ്ത്രമുപേക്ഷിച്ച റിജിൽ മാക്കുറ്റി ഗാന്ധി നിന്ദയാണ് കാണിച്ചത്.

സിസിടിവിയിൽ നോക്കുന്ന സമയത്ത് എന്തോ മാക്കുറ്റിയോ പൂക്കുറ്റിയോ എന്നൊരുത്തൻ, ആ കുറ്റി നോക്കുമ്പോൾ പാന്റിൽ. കള്ളസുഭർ സാധാരണ മുണ്ടും ഷർട്ടും ആ. ഖദര് മാത്രം ആ.അന്ന ഖദറേ ഇല്ല. ഞാൻ പറഞ്ഞു ഇത് പൂക്കുറ്റിയൊന്നുമല്ല, വേറെ ആരോന്ന് പറഞ്ഞു. മുഖം നോക്കിയപ്പോൾ റിജിൽ മാക്കുറ്റിയെന്നെ. നോക്കുമ്പോൾ പാന്റിൽ. ധൈര്യം വേണ്ടെടോ പോകുമ്പോൾ. കള്ളമ്മാരെ പോലെയാണോ പോന്നേ..' എംവി ജയരാജൻ പറഞ്ഞു.പരിപാടി അലങ്കോലപ്പെടുത്താൻ വന്ന കോൺഗ്രസ് പ്രവർത്തകരെ അവിടെയുണ്ടായിരുന്ന ജനങ്ങൾ പ്രതിരോധിക്കുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു.

സിപിഎംപാർട്ടി കോൺഗ്രസ് സംഘാടക സമിതി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം. പ്രകാശനും പങ്കെടുത്തു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP