Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ല; സി.എച്ച് കണാരൻ ആണ് ഇതിന് മാതൃക; പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരൻ; മക്കൾ വിവാദത്തിൽ പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് എം വി ജയരാജനും; കണ്ണൂർ നേതാക്കളുടെ മക്കൾ പാർട്ടിക്ക് തലവേദന ആകുമ്പോൾ എതിർപ്പുമായി കൂടുതൽ നേതാക്കൾ

നേതാക്കളുടെ മക്കൾ തെറ്റ് ചെയ്താൽ പാർട്ടി സംരക്ഷിക്കില്ല; സി.എച്ച് കണാരൻ ആണ് ഇതിന് മാതൃക; പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരൻ; മക്കൾ വിവാദത്തിൽ പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് എം വി ജയരാജനും; കണ്ണൂർ നേതാക്കളുടെ മക്കൾ പാർട്ടിക്ക് തലവേദന ആകുമ്പോൾ എതിർപ്പുമായി കൂടുതൽ നേതാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കണ്ണൂർ സിപിഎമ്മിലെ നേതാക്കളുടെ മകൾ സിപിഎമ്മിന് തലവേദനയാകുമ്പോൾ നിലപാട് വ്യക്തമാക്കി പി ജയരാജൻ അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ബാധ്യത പാർട്ടിക്കില്ലെന്ന് പി ജയരാജന്റെ പ്രസ്താവനയെ പിന്തുണച്ച് കൂടുതൽ നേതാക്കൾ രംഗത്തേക്കു വരികയാണ്. ജയരാജന്റെ പ്രസ്താവനക്കൊപ്പമെന്ന നിലപാട് അറിയിച്ചു കൊണ്ടു എം വി ജയരാജൻ രംഗത്തെത്തി.

മക്കൾ തെറ്റ് ചെയ്താൽ സംരക്ഷിക്കില്ലെന്നായിരുന്നു എം.വി ജയരാജന്റെ പ്രതികരണം. സി.എച്ച് കണാരൻ ആണ് ഇതിന് മാതൃകയെന്നും പാർട്ടിക്ക് എതിരായി നിന്ന മകനെ തള്ളിപ്പറഞ്ഞ നേതാവാണ് കണാരനെന്നും എം. വി ജയരാൻ പറഞ്ഞു. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ലെന്നായിരുന്നു പി. ജയരാജൻ മാതൃഭൂമി ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറഞ്ഞത്. പാർട്ടിയിലോ സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കോടിയേരി ബാലകൃഷണൻ, ഇ.പി ജയരാജൻ എന്നിവരുടെ മക്കൾക്കെതിരെ ഉയർന്ന വിവാദങ്ങൾ പാർട്ടിക്ക് തലവേദനയുണ്ടാക്കുന്നുണ്ടോയെന്ന ചോദ്യത്തിനായിരുന്നു ജയരാജന്റെ മറുപടി. 'പാർട്ടിയിലോ സർക്കാരിലോ നേതാക്കളുടെ മക്കൾ അനധികൃതമായി ഇടപെടുന്നുവെന്നത് ശരിയല്ല. അത്തരം ഇടപെടലുകൾ ഉണ്ടെങ്കിൽ പാർട്ടി പരിശോധിക്കും. നേതാക്കളുടെ മക്കൾ ചെയ്യുന്ന തെറ്റ് ചുമക്കേണ്ട ഉത്തരവാദിത്തം പാർട്ടിക്കില്ല. പാർട്ടിയെ അപകീർത്തിപ്പെടുത്താൻ നേതൃത്വത്തിനെതിരെ നുണക്കഥകൾ പ്രചരിപ്പിക്കുന്നുണ്ട്. മകൻ ഏതെങ്കിലും ഇടപാടിൽ പെട്ടിട്ടുണ്ടെങ്കിൽ അത് അവൻ തന്നെ നേരിട്ടുകൊള്ളുമെന്ന് കോടിയേരി ബാലകൃഷണൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.' പി. ജയരാജൻ പറഞ്ഞു.

പ്രവർത്തകരും നേതാക്കളും ചെയ്യുന്ന കാര്യത്തിന് മാത്രമേ പാർട്ടിക്ക് പ്രതികരിക്കേണ്ട ഉത്തരവാദിത്തമുള്ളുവെന്നും ഇനി ആരുടെയെങ്കിലും മക്കൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവരെ ഒരു തരത്തിലും പാർട്ടി സംരക്ഷിക്കില്ലെന്നും പി ജയരാജൻ വ്യക്തമാക്കിയിരുന്നു. കണ്ണൂരിലെ പ്രമുഖ നേതാവായ ജയരാജന്റെ മക്കൾ വിവാദങ്ങളിലൊന്നും പെടാതെ ജാഗ്രത കാണിക്കുന്നത് പൊതുസമൂഹം ശ്രദ്ധിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് സിപിഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങൾ നടത്തുന്ന പ്രചരണം ശരിയല്ലെന്നായിരുന്നു ജയരാജന്റെ മറുപടി.

'സിപിഐ.എം നേതാക്കളെ രണ്ട് തട്ടിലായി ചിത്രീകരിച്ച് മാധ്യമങ്ങൾ നടത്തുന്ന പ്രചരണം ശരിയല്ല. കോടിയേരിയും ഇ.പി ജയരാജനും എന്റെ സീനിയർ നേതാക്കളാണ്. ഞങ്ങളുടെ കുടുംബങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. നിയമവിധേയമായി ആരെങ്കിലും ബിസിനസ് നടത്തി വരുമാനമുണ്ടാക്കുന്നതെന്ന് തെറ്റാണെന്ന് പറയാൻ കഴിയില്ല.' അദ്ദേഹം പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP