Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

ഇപിക്ക് മതിയായ പ്രാതിനിധ്യം ഇല്ല; പികെ ശ്രീമതിക്ക് ഗസ്റ്റ് റോൾ; ശൈലജയെ എംഎൽഎയാക്കി ഒതുക്കി; ജയരാജന്റെ ചീട്ട് അടുത്ത സമ്മേളനത്തിൽ കീറും; കണ്ണൂർ സിപിഎമ്മിൽ എംവി ഗോവിന്ദൻ പിടിമുറുക്കുന്നു; തളിപ്പറമ്പ് വോട്ടുചോർച്ചയിൽ ഇഴകീറി പരിശോധന; ഭൂരിപക്ഷം കുറച്ചവർക്ക് പണി ഉറപ്പ്

ഇപിക്ക് മതിയായ പ്രാതിനിധ്യം ഇല്ല; പികെ ശ്രീമതിക്ക് ഗസ്റ്റ് റോൾ; ശൈലജയെ എംഎൽഎയാക്കി ഒതുക്കി; ജയരാജന്റെ ചീട്ട് അടുത്ത സമ്മേളനത്തിൽ കീറും; കണ്ണൂർ സിപിഎമ്മിൽ എംവി ഗോവിന്ദൻ പിടിമുറുക്കുന്നു; തളിപ്പറമ്പ് വോട്ടുചോർച്ചയിൽ ഇഴകീറി പരിശോധന; ഭൂരിപക്ഷം കുറച്ചവർക്ക് പണി ഉറപ്പ്

അനീഷ് കുമാർ

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപിന് ശേഷം ആദ്യമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് യോഗം 13 ന് ചേരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ പാർട്ടിക്ക് നേട്ടമുണ്ടാക്കാനായെങ്കിലും പാർട്ടി ശക്തികേന്ദ്രമായ ആന്തൂർ നഗരസഭ ഉൾപ്പെടുന്ന തളിപറമ്പ് നിയോജ മണ്ഡലത്തിലെ വോട്ടു ചോർച്ച ചർച്ചയാകും.

സിപിഎം കേന്ദ്രകമ്മിറ്റിയംഗമായ എം.വി ഗോവിന്ദനാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ മത്സരിച്ചിരുന്നു. സിറ്റിങ് എംഎ‍ൽഎയായിരുന്ന ജയിംസ് മാത്യു 45,000 വോട്ടിലേറെ ജയിച്ച മണ്ഡലത്തിൽ പകുതി വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ എം.വി ഗോവിന്ദന് ലഭിച്ചിട്ടുള്ളു. പാർട്ടിക്കുള്ളിൽ എം വി ഗോവിന്ദനെതിരെയുള്ള അതൃപ്തിയാണ് വോട്ടു ചോർച്ചയിലൂടെ വെളിപെട്ടതെന്ന ആരോപണം ഉയർന്നിരുന്നു.

എന്നാൽ നേരത്തെ യു.ഡി.എഫിനായി ഇവിടെ കളത്തിലിറങ്ങിയിരുന്നത് മുസ്ലിം ലീഗ് - കോൺഗ്രസ് ഇതര ഘടകകക്ഷി സ്ഥാനാർത്ഥികളായിരുന്നുവെന്നും ഇക്കുറി കോൺഗ്രസിനായി യുവസ്ഥാനാർത്ഥി വി.പി അബ്ദുൽ റഷീദ് കളത്തിലിറങ്ങിയതാണ് വോട്ടു കൂടാൻ കാരണമെന്നാണ് തളിപറമ്പ് ഏരിയാ നേതൃത്വം പാർട്ടി ഡിസി ക്ക് നൽകിയ റിപ്പോർട്ട്.

എന്നാൽ ഈ വാദം ജില്ലാ കമ്മിറ്റി അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന. ഞരഞ്ഞെടുപ്പ് അവലോകനയോഗത്തിൽ തളിപറമ്പ് മണ്ഡലം സ്ഥാനാർത്ഥിയും കേന്ദ്ര കമ്മിറ്റിയംഗവുമായ എം.വി ഗോവിന്ദൻ തന്നെയാണ് മേൽ കമ്മിറ്റിയെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്നത്. അതുകൊണ്ടു തന്നെ തളിപറമ്പ് മണ്ഡലത്തിലെ വോട്ടു ചേർച്ചയെ കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ടാണ് യോഗത്തിൽ അവതരിപ്പിക്കപ്പെടുക.

തദ്ദേശ സ്വയം ഭരണ മന്ത്രിയെന്ന നിലയിൽ ഏറെ തിരക്കുള്ള എം.വി ഗോവിന്ദൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുക്കുന്നത് പാർട്ടിയിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുത്തതിന്റെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മറ്റു സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇപി.ജയരാജൻ, പി.കെ. ശ്രീമതി, കെ.കെ ശൈലജ എന്നിവരുണ്ടായിട്ടും മന്ത്രിയെന്ന നിലയിലുള്ള തിരക്കുകൾ എല്ലാം ഒഴിവാക്കി കൊണ്ടാണ് എം.വി ഗോവിന്ദൻ മാസ്റ്റർ യോഗത്തിൽ പങ്കെടുക്കുന്നത്.

ഭരണരംഗത്ത് നിന്ന് ഒഴിവാക്കപ്പെട്ട ഇ.പി.ജയരാജന് പാർട്ടിയിലും ഇപ്പോൾ വേണ്ടത്ര പ്രാധാന്യം ലഭിക്കുന്നില്ലെന്ന വിലയിരുത്തലുണ്ട്. മറ്റൊരു കേന്ദ്ര കമ്മിറ്റിയംഗമായ പി.കെ.ശ്രീമതിക്ക് പാർട്ടിക്കുള്ളിൽ ഗസ്റ്റ് റോൾ മാത്രമേയുള്ളു. ഒന്നാം പിണറായി സർക്കാരിൽ തിളങ്ങി നിന്നിരുന്ന കെ.കെ.ശൈലജയാകട്ടെ മട്ടന്നൂർ എംഎ‍ൽഎ മാത്രമായി ഒതുങ്ങിയിട്ടുണ്ട്. പാർട്ടി സംസ്ഥാന സമിതിയംഗമായ പി.ജയരാജൻ ഐ.ആർ.പി.സി.യിലൂടെ പിടിച്ചു നിൽക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും പിണറായി കോപത്തിന് ഇരയായ ജയരാജന്റെ ചീട്ട് അടുത്ത പാർട്ടി സമ്മേളനത്തോടെ കീറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഈ സാഹചര്യത്തിലാണ്് പിണറായി വിജയന്റെ ആശിർവാദത്തോടെ എം.വി ഗോവിന്ദൻ കണ്ണൂർ പാർട്ടിയെ പൂർണമായും കൈപിടിയിലൊതുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP